യാത്രയാകുന്നത് ഇശലിെൻറ ഇതിഹാസം
text_fields''കാഫ് മല കണ്ട പൂങ്കാറ്റേ... കാണിക്ക നീ െകാണ്ടുവന്നാട്ടേ...
കാരക്ക കായ്ക്കുന്ന നാട്ടിെൻറ മധുവൂറും കിസ്സ പറഞ്ഞാട്ടേ...''
പീർ മുഹമ്മദിെൻറ കണ്ഠത്തിൽനിന്ന് ഒഴികിപ്പടർന്ന ആ ഇരടികൾ ഇന്നും മലയാളി മനസ്സിനെ കോരിത്തരിപ്പിക്കുന്നു.
ഒട്ടകങ്ങൾ വരി വരി വരിയായി... കാരക്ക മരങ്ങൾ നിരനിര നിരയായ്..., നിസ്കാരപ്പായ പൊതിർന്ന് പൊടിഞ്ഞല്ലോ..., പീർ മുഹമ്മദിന് സ്വന്തമെന്ന് പറയാൻ മലയാളികൾ പാടിയും മൂളിയും നടക്കുന്ന ഒരു പിടി പാട്ടുകളുണ്ട്
പതിറ്റാണ്ടുകൾക്കിപ്പുറവും ആ പാട്ടുകൾക്ക് പത്തരമാറ്റിെൻറ തിളക്കമുണ്ട്. എത്രകേട്ടാലും മതിവരാത്ത സ്വരമാധുരിയാണത്. മാപ്പിളപ്പാട്ട് രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനായി മാറിയതും അതുകൊണ്ടുതന്നെ.
മാപ്പിളപ്പാട്ടുകാരിലെ ഭാവഗായകനാണ് പീർ മുഹമ്മദ്. വരികൾ ഉൾക്കൊണ്ട് അതിെൻറ സത്തയറിഞ്ഞ് സംഗീതം നൽകാനും പാടി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആലാപനത്തിലെ അക്ഷരശുദ്ധിയും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി.
സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽനിന്നുള്ള ആളല്ലാഞ്ഞിട്ടും എങ്ങനെ സംഗീത വഴിയിൽ എത്തിപ്പെട്ടുവെന്ന ചോദ്യത്തിന് അദ്ദേഹം പറയാറുള്ള മറുപടി ഇതായിരുന്നു. ''സംഗീതം പടച്ചവെൻറ വരദാനമാണ്. അവന് ഇടപ്പെട്ടവർക്കാണ് അതു നൽകുക. ഞാൻ ദൈവത്തിന് പ്രിയപ്പെട്ടവനായിരിക്കാം.'' കലാജീവിതത്തിലുടനീളം ആ മനുഷ്യൻ കാത്തുസൂക്ഷിച്ച നേരിനും നന്മകൾക്കും പിന്നിലെ തത്ത്വചിന്തയും അതുതന്നെ.
ഏതു കഠിന ഹൃദയെൻറയും മനസ്സലിയിക്കാൻ പോന്ന ഇമ്പമാർന്ന ഇശലുകളുടെ തമ്പുരാൻ എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപഴകി. പാട്ടിലെന്നപോലെ സൗഹൃദത്തിലും ഇമ്പമാർന്ന അനുഭവമായിരുന്നു പീർ മുഹമ്മദ്. തലശ്ശേരിയുടെ ഗാനമേള സദസ്സുകളിലും കല്യാണവീടുകളിലും പാടിത്തെളിഞ്ഞ പ്രതിഭയുടെ വളർച്ച കൂടെ നിന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്. അന്ന് സ്റ്റേജ് പരിപാടിയിലായാലും കല്യാണ ചടങ്ങായാലും പീർ മുഹമ്മദിെൻറ പാട്ടുകൾ പാടിയാലേ സദസ്സിൽ ഓളം വരുകയുള്ളൂ.
''പുതുമാരൻ സമീറിെൻറ... പൂമാല ചൂടിയ പെണ്ണേ...'' തുടങ്ങി പീർ മുഹമ്മദിെൻറ മൈലാഞ്ചിപ്പാട്ട് ഇന്നും മലബാറിെൻറ കല്യാണ വീടുകളുടെ ആരവമാണ്. തലമുറകൾ പാടിപ്പതിറഞ്ഞ പാട്ടുകൾക്ക് ഇപ്പോഴും മൊഞ്ച് ഒട്ടും കുറയുന്നില്ല. എത്രയെത്ര പുതിയ പാട്ടുകളും പാട്ടുകാരും വന്നാലും ഇവരുടെ ഒരു പാട്ടുപോലും പാടാത്ത മൈലാഞ്ചി രാവും കല്യാണ വീടും ഉണ്ടാവില്ല.
തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച് നാലാം വയസ്സിയിൽ പിതാവിെൻറ നാടായ തലശ്ശേരിയിലെത്തിയ ബാലനെ ഗായകനാക്കി വളർത്തിയത് തലശ്ശേരിയുടെ സഹൃദയരാണ്. മാപ്പിളപ്പാട്ടിെൻറ കുലപതി എരഞ്ഞോളി മൂസ തലശ്ശേരിയുടെ സ്വന്തം പുത്രനാണെങ്കിൽ പീർ മുഹമ്മദിനെ തലശ്ശേരിയുടെ വളർത്തുപുത്രൻ എന്നു വിളിക്കാം.
ഏതാണ്ട് 15 വർഷം മുമ്പ് എെൻറ നേതൃത്വത്തിലാണ് തലശ്ശേരി പൗരാവലിക്ക് വേണ്ടി പീർ മുഹമ്മദിനെ ആദരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽനിന്ന് അലങ്കരിച്ച തുറന്ന ജീപ്പിൽ അദ്ദേഹത്തെ ആനയിക്കുകയുണ്ടായി. കലാ- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരായ നിരവധിയാളുകൾ ചടങ്ങിന് സാക്ഷികളായി. ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് തലശ്ശേരിക്കാർക്ക് അവിസ്മരണീയമായിരുന്നു. 2008ൽ ഒരു ഭാഗം തളർന്ന് രോഗ ബാധിതനായ പീർ മുഹമ്മദ് ഏറെ നാളത്തെ ചികിത്സക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
ഈ വിയോഗം മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. മാപ്പിളപ്പാട്ടിെൻറ പുരോഗതിയിൽ അദ്ദേഹത്തിെൻറ അമൂല്യമായ സേവനം വളരെവലുതാണ്. പീർ മുഹമ്മദിനെ മാറ്റി നിർത്തി മാപ്പിളപ്പാട്ടിെൻറ ചരിത്രം എഴുതിത്തീർക്കാനാവില്ല.g
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.