പ്രജകൾ പരീക്ഷണമൃഗങ്ങളാകുന്ന കാലം
text_fieldsശുഭസൂചന നൽകുന്നതല്ല കശ്മീരിലെ സ്ഥിതിവിശേഷങ്ങൾ. പ്രക്ഷോഭങ്ങളും കുരുതിയും അടിച്ചമർത്തലുകളും അവിടെ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെ മുസ്ലിംകളുടെ സ്ഥിതിയും ഒട്ടും ആശാവഹമല്ല. ഇൗ കടുത്ത യാഥാർഥ്യങ്ങളെ സംബന്ധിച്ച വ്യക്തമായ ബോധ്യമുണ്ടെങ്കിലും ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന അജണ്ടകൾ പ്രാവർത്തികമാക്കാൻ ഭരണകർത്താക്കൾ വ്യഗ്രതകാട്ടുന്നു. പഴയ സ്വേച്ഛാധിപതികളെ അനുകരിക്കുന്ന ഭരണകർത്താക്കളും നേതാക്കളും രക്തക്കറയുടെ സംസ്കാരം വളർത്തുകയാണോ? ജനങ്ങെള പരീക്ഷണങ്ങളുടെ ഗിനിപ്പന്നികളാക്കി മാറ്റാനാണോ അവരുടെ ശ്രമങ്ങൾ?
ഇത്തരം സന്ദേഹങ്ങൾ നിവാരണം ചെയ്യേണ്ടതിന് പകരം സംവാദവേദികളിലും ചാനൽ ചർച്ചകളിലും സംഗമങ്ങളിലും വിദഗ്ധരെന്ന് അവകാശപ്പെടുന്നവർ സംവാദാത്മകതയെ അട്ടിമറിക്കുകയും ന്യായീകരണവാദികളായി വിരാജിക്കുകയും ചെയ്യുന്നു. ഇൗ പശ്ചാത്തലത്തിൽ അത്തരം ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാൻതന്നെയായിരുന്നു എെൻറ തീരുമാനം. എന്നാൽ, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടാകുേമ്പാൾ ഇടക്ക് ചർച്ചാവേദികളിൽ എെൻറ സാന്നിധ്യം ഉണ്ടാകും. ഒഴിവാക്കാനാകാത്ത അത്തരമൊരു സദസ്സായിരുന്നു കഴിഞ്ഞയാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് ന്യൂഡൽഹിയിൽ സംഘടിപ്പിച്ചത്. സംഘാടകസമിതിയിലെ േജാർജ് മാത്യു, ആശ് നാരായൺ റോയ് എന്നിവർ കശ്മീരിലെയും മറ്റും സ്ഥിതിഗതികൾ അനുദിനം വഷളാകുന്നതിൽ അത്യധികം ഉത്കണ്ഠ അനുഭവിക്കുന്നവരുമായിരുന്നു. മുൻമന്ത്രിമാരായ മനീഷ് തിവാരി, യശ്വന്ത് സിൻഹ തുടങ്ങിയവർ പ്രഭാഷണം നടത്തുമെന്ന അറിയിപ്പ് ചടങ്ങിൽ സംബന്ധിക്കാനുള്ള ശക്തമായ പ്രേരണകളിലൊന്നായിരുന്നു. കാരണം, പ്രശ്നങ്ങളെ ആഴത്തിൽ അപഗ്രഥിക്കാൻ വൈഭവമുള്ളവരായിരുന്നു ഇൗ നേതാക്കൾ.
പുകയുന്ന അശാന്തിയിൽനിന്ന് കശ്മീർ ജനതയെ രക്ഷപ്പെടുത്താനുള്ള പോംവഴികൾ ഇവർ അവതരിപ്പിക്കുമെന്ന തികഞ്ഞ പ്രത്യാശയോടെയായിരുന്നു ഞാൻ ചടങ്ങിൽ എത്തിച്ചേർന്നത്. ഇസ്രായേലിൽനിന്ന് കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത് സ്വന്തം പൗരന്മാർക്കുനേരെ പ്രയോഗിക്കാൻ പ്രധാനമന്ത്രി നടത്തുന്ന തന്ത്രങ്ങളെ സംബന്ധിച്ച സംവാദവും എെൻറ പ്രതീക്ഷകളിൽ സ്ഥാനം പിടിച്ചിരുന്നു. കശ്മീരിലെ കുരുതികൾ ഇപ്പോഴത്തെ തോതിൽ അവിരാമം തുടരുന്നപക്ഷം ആ സംസ്ഥാനം ജനശൂന്യമായ ഏതാനും കരപ്രദേശമായി തീരുമെന്ന ആശങ്ക ഞാൻ സദസ്സിൽ പങ്കുവെച്ചു. എരിയുന്ന കശ്മീരിെൻറ വേദനകളിൽ സർവരും അനുതാപം പ്രകടിപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്തെ രേണ്ടാ മൂന്നോ ആയി വെട്ടിമുറിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായി മാധ്യമ പ്രവർത്തകരായ സുമിത് ചക്രവർത്തിയും തപൻ ബോസും ചൂണ്ടിക്കാട്ടി. രഹസ്യാന്വേഷണ ഏജൻസികൾ താഴ്വരയിൽ വിതക്കുന്ന വിനാശങ്ങളെ സംബന്ധിച്ചും അവർ വിശദീകരിച്ചു. അഫ്സൽ ഗുരുപോലും ഇൻറലിജൻസിെൻറ കരങ്ങളിലെ കരുവായി മാറി വഞ്ചിക്കപ്പെട്ടതായി സുമിത് ചക്രവർത്തി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രതിലോമ പ്രവണതകൾ വർധിക്കുേമ്പാൾ നീതിപീഠങ്ങൾ പോലും മൗനം ദീക്ഷിക്കുന്നത് ആശ്ചര്യമുളവാക്കുന്നതായി ചാനൽ അവതാരകൻ പങ്കജ് പച്ചൗരി അഭിപ്രായപ്പെട്ടു. മുസ്ലിംകളെ നായ്ക്കളെക്കാൾ മോശമായാണ് ഭരണകൂടം വിലയിരുത്തുന്നതെന്നും ഭീകരവാദികളായ അവർ കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള മനോഭാവമാണ് ഭരണകർത്താക്കളുടേത്.കഴിഞ്ഞ നാലുമാസമായി ശ്രീനഗറിൽനിന്ന് റിപ്പോർട്ടർമാർ ഒരു വാർത്തയും അയക്കാറില്ല. കാരണം ഇൻറർനെറ്റിന് അവിടെ വിലക്കേർപ്പെടുത്തിയിരിക്കുന്നു. കശ്മീരികളെ എന്തിന് സർക്കാർ ഇൗ വിധം ദ്രോഹിക്കുന്നു? അടിസ്ഥാന സൗകര്യങ്ങൾ എന്തിനു നിരോധിക്കണം? യുവാക്കൾക്ക് എന്തുകൊണ്ട് ഭരണകൂടം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നില്ല? സർക്കാറിെൻറ നയവൈകല്യങ്ങളാണ് കശ്മീരികളെ വിഘടന വാദത്തിലേക്കാകർഷിക്കുന്നത്. വർഗീയ ഭ്രാന്തുപിടിച്ചവർ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. യഥാർഥത്തിൽ ഇൗ ഘട്ടത്തിൽ സുപ്രീംകോടതി ശക്തമായ ഇടപെടലുകളിലൂടെ സംസ്ഥാനത്ത് നിയമവാഴ്ച പുനഃസ്ഥാപിക്കുക എന്നതാണ് അടിയന്തരമായി നിർവഹിക്കേണ്ട കടമ’’ -പലരും പറയാൻ മടിക്കുന്ന അപ്രിയസത്യങ്ങളാൽ വ്യതിരിക്തമായിരുന്നു പച്ചൗരിയുടെ പ്രഭാഷണം.
പ്രതിസന്ധി മറികടക്കുന്നതിനുള്ള പോംവഴികളാണ് മനീഷ് തിവാരിയിൽനിന്നും യശ്വന്ത് സിൻഹയിൽനിന്നും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇരുവരും അവരുടെ നിലപാടുകൾ ചെറുവാക്യങ്ങളിൽ ചുരുക്കി.ഏതാനും മാസം മുമ്പ് കശ്മീരിൽ പര്യടനം നടത്തിയ യശ്വന്ത് സിൻഹ ചില ശിപാർശകൾ സർക്കാറിനുമുമ്പാകെ അവതരിപ്പിച്ചിരുന്നു. ജനസമ്പർക്കത്തിനും വികസന പദ്ധതികൾ പ്രാവർത്തികമാക്കാനുമുള്ള ആ നിർദേശങ്ങൾ കോൾസ്റ്റോറിൽ ഉറങ്ങുന്നു. നടപ്പാക്കുേമ്പാൾ മാത്രമേ പോംവഴികൾ മിഴിവാർന്നതാകൂ.
ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തി മേഖലയിൽ സംഘർഷങ്ങളും ഉരസലുകളും വർധിക്കെ പ്രധാന മന്ത്രി വിദേശ പര്യടനങ്ങൾക്ക് തിരിച്ചത് പന്തികേടായാണ് അനുഭവപ്പെട്ടത്. ഫലസ്തീനിലെ ഇരകൾക്കൊപ്പം സദാനിലയുറപ്പിച്ചിരുന്ന ഇന്ത്യ ഇപ്പോൾ മർദകരായ ഇസ്രായേൽ നിലപാടുകളെ പൂർണമായി അംഗീകരിക്കാൻ പോകുന്നു എന്നതിെൻറ സൂചനകൂടിയായിരുന്നു ഫലസ്തീൻ ഒഴിവാക്കിയുള്ള മോദിയുടെ പര്യടനം. ചൈന ആക്രമണത്തിന് കോപ്പുകൂട്ടുേമ്പാൾ അധിനിവേശ ശക്തിയായ ഇസ്രായേലിനെ മാലയിട്ട് വരിക്കാനുള്ള നമ്മുടെ നീക്കം അസംബന്ധമാണെന്ന് പറയേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.