നിസ്സഹായതക്കു മുന്നിൽ നിയമത്തിനും തോൽവി
text_fields25 വർഷത്തിലധികമായി തോട്ടങ്ങളിൽ ജോലിചെയ്തിട്ടുള്ള സ്വന്തമായി വീടില്ലാത്ത തൊഴിലാളികളുടെ കണക്കുപോലും മാറിവന്ന സർക്കാറുകളുടെ പക്കലില്ലായിരുന്നു. ഒടുവിൽ നാലുവർഷം മുമ്പാണ് വനം ഫൗണ്ടേഷെൻറ സഹകരണത്തോടെ തൊഴിൽ വകുപ്പ് സർവേ നടത്തിയത്. 2019ൽ നിയമസഭയിൽ അവതരിപ്പിച്ച സർവേ കണക്കുപ്രകാരം നാലു വിഭാഗത്തിലായി 32,591 കുടുംബങ്ങൾക്ക് വീടില്ലെന്ന് കണ്ടെത്തി.
റിട്ടയർ െചയ്തിട്ടും ലയങ്ങളിൽ താമസിക്കുന്നവരിൽ സ്ഥലമോ വീടോ ഇല്ലാത്തവർ, സ്ഥലം ഉണ്ടായിട്ടും വീട് ഇല്ലാത്തവർ, നിലവിൽ ജോലി ചെയ്യുന്നവരിൽ സ്ഥലം ഉണ്ടായിട്ടും വീട് ഇല്ലാത്തവർ, സ്ഥലമോ വീടോ ഇല്ലാത്തവർ എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചാണ് സർവേ നടന്നിരുന്നത്. വിരമിച്ച തൊഴിലാളികളിൽ 53,48 പേർക്ക് സ്വന്തമായി വീടില്ല.
1951ലെ പ്ലാേൻറഷൻ ലേബർ ആക്ട് പ്രകാരം സംസ്ഥാനത്ത് 891 തോട്ടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22 തോട്ടങ്ങൾ സർക്കാർ മേഖലയിലും 869 തോട്ടങ്ങൾ സ്വകാര്യ മേഖലയിലുമാണ്. സർക്കാർ േമഖലയിൽ 6149 തൊഴിലാളികൾ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ 3237 േപർ സ്ത്രീകളും 2912 പേർ പുരുഷന്മാരുമാണ്. സ്വകാര്യമേഖലയിൽ 56,273 തൊഴിലാളികളുണ്ട്. 31,215 പേർ സ്ത്രീകളും 25,058 പേർ പുരുഷന്മാരുമാണ്. സ്വകാര്യ മേഖലയിൽ 485 തോട്ടങ്ങളാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. സ്വകാര്യമേഖലയിൽ 14 തോട്ടങ്ങൾ പൂട്ടിക്കിടക്കുന്നു.
ഇതുമൂലം 2148 തൊഴിലാളികൾ തൊഴിൽരഹിതരാണ്. വയനാട് ജില്ലയിൽ മാത്രം 3395 തോട്ടം തൊഴിലാളി കുടുംബങ്ങൾ ഭവനരഹിതരാണ്. നിലവിൽ ജോലി ചെയ്യുന്നവരിൽ 944 പേർ സ്ഥലമോ വീടോ ഇല്ലാത്തവരാണ്. 1889 പേർ സ്ഥലം ഉണ്ടായിട്ടും വീട് ഇല്ലാത്തവരാണ്. റിട്ടയർ ചെയ്ത തൊഴിലാളികളിൽ 430 പേർ സ്ഥലമോ വീടോ ഇല്ലാത്തവരാണ്.
132 പേർ സ്ഥലം ഉണ്ടായിട്ടും വീട് ഇല്ലാത്തവരാണ്. കേരളത്തിൽ ആകെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികളാണുള്ളത്. സംസ്ഥാനത്തെ രജിസ്റ്റര് ചെയ്ത തോട്ടങ്ങളിലെ തൊഴിലാളികൾ 27,803 ലയങ്ങളിലും മൂന്നു േബ്ലാക്കുകളിലുമായാണ് താമസിക്കുന്നത്. ഇവയിൽ 21,647 എണ്ണം മാത്രമാണ് വാസയോഗ്യമായിട്ടുള്ളവ. ഇവയിലും അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.
സംസ്ഥാനത്ത് മൊത്തം 352955.09 ഏക്കർ തോട്ടഭൂമിയുണ്ട്. തോട്ടഭൂമിയുടെ അഞ്ചു ശതമാനം വരെ റിസോർട്ട്, ടൂറിസം പദ്ധതികൾ അടക്കം ഇതര ആവശ്യങ്ങൾക്ക് കേരള ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ഭൂമിയിൽ തോട്ടം ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത ഭൂമി മൊത്തം എത്ര ഏക്കർ ഉണ്ട് എന്നതിനു സർക്കാറിെൻറ പക്കൽ കണക്കില്ല. കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾപ്രകാരം ഇളവനുവദിച്ച തോട്ടഭൂമി, തോട്ടമായി നിലനിർത്താത്ത അവസരങ്ങളിൽ കേരള ഭൂപരിഷ്കരണ നിയമത്തിലെ െസക്ഷൻ 87 പ്രകാരം താലൂക്ക് ലാൻഡ് ബോർഡുകൾക്ക് നടപടി സ്വീകരിക്കാവുന്നതും ടി ഭൂമികൂടി ഉൾപ്പെടുത്തി ഡിക്ലറൻറിനെതിരെ സീലിങ് നടപടികൾ ആരംഭിക്കാവുന്നതാണ്. അപ്രകാരം താലൂക്ക് ലാൻഡ് ബോർഡുകൾ പരിശോധിച്ച് മിച്ചഭൂമിയായി പ്രഖ്യാപിച്ചാൽ ടി ഭൂമി കേരള ഭൂപരിഷ്കരാണ നിയമപ്രകാരം ഭൂരഹിത കർഷക െതാഴിലാളികൾക്ക് വിതരണം ചെയ്യാവുന്നതാണ്.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ ആകെ വിസ്തൃതി എത്രയാണെന്നോ ഏതെല്ലാം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമാണ് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഉള്ളത് എന്നതിനോ വ്യക്തമായ രേഖയില്ല്ല. 2015 ഡിസംബർ 12ന് ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ നിയമസഭയിൽ കെ.കെ. ജയചന്ദ്രൻ എം.എൽ.എ വ്യക്തമാക്കിയത് പാട്ടത്തിനോ അെല്ലങ്കിൽ പട്ടയമായയോ ഉള്ള സർക്കാർ ഭൂമി കൂടാെത പതിനായിരം ഏക്കർ കണക്കിനു ഭൂമിയാണ് കുത്തക തോട്ടം മാനേജ്െമൻറിെൻറ കൈവശം. ഇതിൽനിന്ന് അഞ്ചു െസൻറ് ഭൂമി തൊഴിലാളികൾക്കു നൽകിയാൽ തൊഴിലാളികൾക്ക് സ്വന്തം വീടാകും. മൂന്നാറിെല ടാറ്റാ എസ്റ്റേറ്റുകളിൽ 500 ഏക്കറും മലയാളം പ്ലാേൻറഷനിൽ 600 ഏക്കറും ലഭ്യമായാൽ പരിഹരിക്കാവുന്നതാണ് ആ മേഖലയിെല തോട്ടം തൊഴിലാളികളുടെ പാർപ്പിടപ്രശ്നം.
തോട്ടം ഭൂമിയിലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് കേരളത്തിലെ വിവിധ കോടതികളിലും സുപ്രീംകോടതിയിലും നിരവധി കേസുകളുണ്ട്. തോട്ടം ഉടമകൾ കൈവശംവെച്ചിരിക്കുന്ന ഭൂമിയിൽ എക്സസ് ലാൻഡുണ്ട്. ഗവൺെമൻറ് ഇതു കണ്ടുപിടിക്കും എന്ന് ഭീഷണി മുഴക്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. സർക്കാറിെൻറ ഇത്തരം ഭീഷണികളെ തോട്ടം ഉടമകൾ മുഖവിലക്കെടുക്കാറുമില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ റോജി എം. ജോൺ എം.എൽ.എ തോട്ടം മേഖലയിൽ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കർ സ്ഥലം ഏറ്റെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതിക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന ചോദ്യത്തിന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നൽകിയ മറുപടി നിലവിൽ അക്കാര്യം പരിഗണനയിലില്ല എന്നായിരുന്നു.
ഇടതുമുന്നണിയുടെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിയമവിരുദ്ധമായി ഭൂമി ൈകവശംവെക്കുകയും സർക്കാർ ഭൂമി കൈയേറുകയും ചെയ്തിട്ടുള്ള വൻകിട തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും എന്നും വ്യക്തമാക്കിയിരുന്നു.
തൊട്ടാൽ കൈപൊള്ളുന്ന ഭൂമിപ്രശ്നത്തിൽ തോട്ടം ഉടമകളെ വരുതിയിൽ നിർത്താനുള്ള നിസ്സഹായതക്കു മുന്നിൽ തൊഴിലാളികളുടെ നിലവിളി കേൾക്കാതിരിക്കുകയേ നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.