മനുഷ്യനിർമിത തടസ്സങ്ങൾ
text_fieldsകനത്ത മഴ പെയ്യാതിരുന്നത് ചാലക്കുടിപുഴയുടെ തീരത്തുള്ളവരെയും രക്ഷിെച്ചന്നുവേണം കരുതാൻ. എന്നാൽ, ചാലക്കുടി ടൗൺ അടക്കം മുങ്ങി. ചാലക്കുടി പുഴയിലെ പെരിങ്ങൽകുത്ത് അണക്കെട്ടിെൻറ ഷട്ടറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതിനാൽ കവിെഞ്ഞാഴുകുകയായിരുന്നു ദിവസങ്ങളോളം. ജീവനക്കാർ ഉയർന്ന സ്ഥലങ്ങളിൽ അഭയം കണ്ടെത്തി. പെരിങ്ങൽകുത്ത് വൈദ്യുതി നിലയം ട്രിപ്പായി പ്രവർത്തനം നിലച്ചു. അണക്കെട്ടുകൾ കവിഞ്ഞൊഴുകാൻ പാടില്ല, കവിഞ്ഞൊഴുകുന്നത് തകർച്ചക്ക് കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്തായാലും പെരിങ്ങൽകുത്ത് അണക്കെട്ട് സംരക്ഷിക്കപ്പെട്ടു. തമിഴ്നാടിെൻറ നിയന്ത്രണത്തിലുള്ള കേരളത്തിനകത്തെ പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ തുറന്നുവിട്ടതും വാൽപ്പാറ മേഖലയിലെ അതിശക്തമായ മഴയുമാണ് പെരിങ്ങൽകുത്ത്, ഷോളയാർ അണക്കെട്ടുകൾ നിറെഞ്ഞാഴുകാൻ കാരണമായത്. എത്ര വെള്ളം ഒഴുകിയെന്നുപോലും കണക്കില്ല.
ചാലക്കുടിപുഴയിലെ സാഹചര്യം വൈദ്യുതി ബോർഡ് മുൻകൂട്ടി കണ്ടില്ലെങ്കിലും പുഴ സംരക്ഷണ സമിതി കണ്ടിരുന്നു. കനത്ത മഴ വരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽകുത്ത്, കേരള ഷോളയാർ അണക്കെട്ടുകളിൽ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ തുറന്നുവിടണമെന്നും ചാലക്കുടി പുഴയിൽ ഫ്ലഡ് മാപ്പിങ് നടത്തി, ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്നും സംരക്ഷണ സമിതി ജൂലൈ പകുതിയോടെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി എസ്.പി. രവി പറയുന്നു. തൃശൂർ കലക്ടർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഗവേഷകനായ ഡോ. സി.ജി. മധുസൂദനനും ഇത് സംബന്ധിച്ച് നിവേദനം നൽകി.
മഴ മുൻകൂട്ടി കണ്ട പി.എ.പിയിലെ സംയുക്ത ജലക്രമീകരണ ബോർഡിലെ ഉദ്യോഗസ്ഥരും ഉണർന്നുപ്രവർത്തിച്ചു. പറമ്പിക്കുളത്തുനിന്നു തുറന്നുവിടുന്ന വെള്ളത്തിെൻറ അളവ് നിയന്ത്രിക്കണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നു. എന്നാൽ, മഴ ശക്തിയായതോടെ അപ്രതീക്ഷിതമായി കുരിയാർകുറ്റി, കാരാപ്പാറ എന്നിവിടങ്ങളിൽനിന്ന് വെള്ളമെത്തിയെന്നാണ് പറയുന്നത്. പറമ്പിക്കുളം തുറക്കുന്നുവെന്ന വിവരം 15ന് രാത്രിയിലാണ് തൃശൂർ കലക്ടറെ അറിയിച്ചത്.
കുട്ടനാടിനെ വീണ്ടും പ്രളയത്തിൽ മുക്കിയതും അണക്കെട്ടുകളാണ്. പമ്പയാറിലെ അണക്കെട്ടുകൾ തുറന്നതും അച്ചൻകോവിലാറും മണിമലയാറും നിറഞ്ഞ് ഒഴുകി എത്തിയതും കുട്ടനാടിനെ മുക്കി. 1961ലെ പ്രളയത്തിൽ ചൂണ്ടിക്കാട്ടിയ കാര്യമാണ് കുട്ടനാടിലെ പ്രളയജലം കടലലിലേക്ക് ഒഴുക്കാൻ സംവിധാനം വേണമെന്നത്. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടുമാണ് കുട്ടനാടിലെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടത്. ആലുവ പുഴയെ കടലിലേക്ക് തുറന്നുവിടുന്നതിനും തടസ്സങ്ങളുണ്ട്. ആ തടസ്സങ്ങളൊക്കെ മനുഷ്യനിർമിതമാണ്.
എന്നാൽ, അണക്കെട്ടുകൾ തുറന്നതിന്പതിവുപോലെ കാലാവസ്ഥ കേന്ദ്രത്തെ പഴിചാരുകയാണ് വൈദ്യുതി ബോർഡ്.
ഡാമുകൾ തുറന്ന് ജലം ഒഴുക്കിവിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം.മണി പറയുന്നു. സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന കലാവസ്ഥ വകുപ്പിെൻറ കാലാവസ്ഥ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബിയിലെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിെൻറ ഉപയോഗം കണക്കുകൂട്ടുന്നതും. ഈ വർഷം സംസ്ഥാനത്ത് പൊതുവിൽ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നല്ല മഴയുണ്ടാവും എന്നുമായിരുന്നു െഎ.എം.ഡിയുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെക്കുറിച്ച അറിയിപ്പ് രണ്ടു ദിവസങ്ങൾക്കുമുമ്പാണ് നൽകിയത്.
സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാൽ 2018 ആഗസ്റ്റ് ഏഴു വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററിൽനിന്ന് ഉയർന്ന് 128.6 മില്ലിമീറ്റർ വരെ ഉയർന്നതായി കാണാം. ഇടുക്കി ഡാമിെൻറ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റർ മഴയാണ് ചെയ്തത്.
മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും നടപടിക്രമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ മനസ്സിലാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി വെള്ളത്തിെൻറ നിരപ്പ് 2390 അടിയാകുമ്പോൾ തന്നെ ആദ്യ മുന്നറിയിപ്പു നൽകാനും 2395 ന് അടുത്ത അറിയിപ്പ് നൽകാനും 2399ന് അന്തിമ അറിയിപ്പ് നൽകി വെള്ളം തുറന്നുവിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് ഒമ്പതിന് ജലം ഒഴുക്കിവിട്ടത്. ഈ പേമാരിക്കാലത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെനിന്ന് അധികജലം ഇടുക്കിയിലേക്ക് ഒരു സെക്കൻഡിൽ ഏകദേശം 650 ഘനമീറ്റർ എന്ന അളവിൽവരെ ഒഴുക്കിവിടുകയും ചെയ്തു.
ഈ അവസരങ്ങളിൽ ഡാമിെൻറ സുരക്ഷിതത്വത്തിനായി ഇടുക്കിയിൽനിന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിെൻറ അളവ് ക്രമാനുഗതമായി വർധിപ്പിക്കേണ്ടിവന്നിട്ടുണ്ട്.
അതേസമയം, ഭൂതത്താൻകെട്ട് ബാരേജിൽനിന്ന് 7500 ക്യുബിക് മീറ്റർ ഒരു സെക്കൻഡിൽ എന്ന തോതിൽ ജലം ഒഴുക്കി കളയേണ്ടിവന്നത് സൂചിപ്പിക്കുന്നത്, പെരിയാറിെൻറയും മറ്റും വൃഷ്ടിപ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിതമഴ കൂടിയാണ് പെരിയാറിലും സമീപപ്രദേശങ്ങളിലും വലിയതോതിൽ ജലനിരപ്പ് ഉയരാൻ കാരണമായത് എന്നാണ്.
സാധാരണ ഗതിയിൽ ചെയ്യുന്ന മഴയുടെ 20-22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്കുള്ളത്. എന്നാൽ, മഴയുടെ അളവ് വൻതോതിൽ കൂടുമ്പോൾ ആകെ പെയ്ത മഴയുടെ 10-12 ശതമാനം വെള്ളമേ സംഭരണിയിൽ ശേഖരിക്കാൻ കഴിയൂ.
ഇടമലയാർ ഡാമിെൻറ പരമാവധി ജലനിരപ്പ് 169 മീറ്റാണ്. ആഗസ്റ്റ് ഒമ്പതിന് ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഡാം തുറക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാധാരണയിൽനിന്ന് വ്യത്യസ്തമായി ആഗസ്റ്റ് 15,16, 17 തീയതികളിൽ ശരാശരി 295 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട് അവിടെ. പറമ്പിക്കുളം, അപ്പർ ഷോളയാർ, കാരപ്പാറ, കുരിയാർകുട്ടി എന്നിവിടങ്ങളിൽനിന്നുള്ള അധികജലവുംകൂടി എത്തിച്ചേർന്ന സാഹചര്യമാണ് പൊരിങ്ങൽക്കുത്ത് അണക്കെട്ട് നിറഞ്ഞുകവിയുന്ന അവസ്ഥയിലേക്ക് നയിച്ചത് -അദേഹം പറയുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.