മറുനാടിെൻറ ഇഷ്ടക്കാരൻ
text_fieldsപ്രവാസം നീണ്ട യാത്രയാണ്. ഒരു നിശ്ചയവുമില്ലാതെ, കത്തിയാളുന്ന ചൂടിലൂടെയും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുമുള്ള ജീവിതയാത്രയിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിലയിരുത്തൽ തീർത്തും വ്യക്തിഗതമാണ്. കുമിഞ്ഞുകൂടിയ സമ്പത്തോ ആർഭാട വീടോ ബിസിനസ് സാമ്രാജ്യമോ ഇല്ലാത്തവരും നിറഞ്ഞ സംതൃപ്തിയോടെ സംസാരിക്കുന്നു. അല്ലലില്ലാത്ത ജീവിതം തന്നതിന് ദൈവത്തോടും പ്രവാസ നാടിനോടും നന്ദിപറയുന്നു. 49 വർഷം നീണ്ട പ്രവാസം എന്തുനൽകി എന്നുചോദിച്ചപ്പോൾ ഉറച്ച ശബ്ദത്തിൽ അൽഹംദുലില്ലാ (ദൈവത്തിന് നന്ദി) എന്ന് മൂന്നുവട്ടം പറഞ്ഞു എസ്.പി. അബ്ദുസ്സലാം.
13ാം വയസ്സിൽ ലോഞ്ചിൽ കയറി കണ്ണൂർ പഴയങ്ങാടി മുട്ടം സ്വദേശി എസ്.പി. അബ്ദുസ്സലാം കടൽ കടന്നെത്തിയത് അറബികളുടെയും മറ്റും ഇഷ്ടത്തിലേക്കായിരുന്നു. അവരുടെ സ്നേഹവും കരുതലുമെല്ലാം ആവോളം ആസ്വദിച്ചാണ് സലാം യു.എ.ഇയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കാൻ പോകുന്നത്. ആ സ്നേഹവും നന്മയും ആസ്വദിക്കാനായി എന്നതാണ് സലാമിന് പ്രവാസം നൽകിയ പ്രധാന നേട്ടം. കുട്ടിക്കാലത്തുതന്നെ സ്വന്തം ജീവിതപാത വെട്ടിത്തെളിയിച്ച സലാം നിരവധി വീടുകളിലും കടകളിലും പണിയെടുത്തു. എല്ലാരുടെയും ഇഷ്ടം സമ്പാദിച്ചു. ചില ഇഷ്ടങ്ങളിൽനിന്ന് കുതറിയോടി. ചില തണലുകളിൽ ചേർന്നുനിന്നു.
മൂത്ത മകൻ അബ്ദുൽ ഹക്കീമിനെ സാക്ഷിയാക്കി ആ ജീവിതം സലാം പറഞ്ഞത് ആഹ്ലാദഭരിതനായാണ്. യു.എ.ഇയോടും അവിടത്തെ ഭരണാധികാരികളോടുമുള്ള കടപ്പാട് ഉള്ളിൽ നിറച്ചാണ്.
ബാപ്പ ടി.പി. അബ്ദുല്ല മൗലവിക്ക് ഇന്തോനേഷ്യയിൽ കച്ചവടമായിരുന്നു. ഉപ്പയെ ഒാർമവെച്ച ശേഷം സലാം ഒരിക്കലേ കണ്ടിട്ടുള്ളൂ. അത് അഞ്ചാം വയസ്സിൽ ഒരിക്കൽ നാട്ടിൽവന്നപ്പോൾ. രണ്ടുമാസം കഴിഞ്ഞ് തിരിച്ചുപോയ പോയ ഉപ്പ തിരിച്ചുവന്നില്ല. ഇന്തോനേഷ്യയിൽവെച്ച് മരിച്ചതായി വിവരം കിട്ടി. ഉമ്മ എസ്.പി. ഫാത്തിമയുടെ സ്നേഹത്തണലിലാണ് ഏക മകനായ സലാം വളർന്നത്. കുടുംബത്തിന് അത്യാവശ്യം സ്വത്തൊക്കെ ഉണ്ടായിരുന്നു.
ഉമ്മക്ക് ആറു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ടായിരുന്നു. അമ്മാവന്മാരിൽ മൂന്നുപേർ ഗൾഫിലായിരുന്നു. അവരിൽ മൊയ്തു എന്ന അമ്മാവനാണ് അബ്ദുസ്സലാമിനെ ദുബൈയിലെത്തിക്കുന്നത്. ഏഴാം ക്ലാസ് പൂർത്തിയാക്കിനിൽക്കുേമ്പാൾ മൊയ്തു പെങ്ങളോട് വിവരം പറഞ്ഞ് സലാമിനെ കൂടെ ക്കൂട്ടി.
1968ലായിരുന്നു അത്. അമ്മാവെൻറ കൂടെ ആദ്യം ബോംബെയിലേക്ക്. വയസ്സ് 13 ഉള്ളൂവെങ്കിലും സലാമിന് പാസ്പോർട്ടുണ്ടായിരുന്നു. മൊയ്തുക്കയുടെ ആവശ്യപ്രകാരം ബന്ധുകൂടിയായ മുട്ടം സ്കൂളിലെ മമ്മൂണ്ണി മാഷാണ് പാസ്പോർട്ട് എടുത്തുതന്നത്. പുറപ്പെടുന്ന അന്ന് നബിദിനമായിരുന്നെന്ന് ഒാർമയുണ്ട്.
28 ദിവസത്തെ യാത്രയിൽ ആറുപേർ ലോഞ്ചിൽ മരിച്ചതായി സലാം ഒാർക്കുന്നു. മൃതദേഹം കല്ലുകെട്ടി കടലിൽ താഴ്ത്തുന്നതിന് ദൃക്സാക്ഷിയായിട്ടുണ്ട്. 200ലേറെ യാത്രക്കാരുണ്ടായിരുന്നു. ദുരിതയാത്ര കുഞ്ഞുമനസ്സിൽ പതിഞ്ഞത് അങ്ങനെത്തന്നെയുണ്ട്. വിശന്നുപൊരിയുേമ്പാൾ ഉപ്പുവെള്ളവും പഴകിയ ഇൗത്തപ്പഴവുമായിരുന്നു ഇടക്ക് കിട്ടിയിരുന്നത്. അതുപറയുേമ്പാൾ ഇപ്പോഴും സലാമിെൻറ മുഖം ചുളിയും.
ഖോർഫക്കാനിലിറങ്ങി നടക്കുേമ്പാൾ നിക്കറിട്ട പയ്യന് മുന്നിൽ കാഴ്ചകൾ പുതുമയും അമ്പരപ്പുമാണ് നിവർത്തിയിട്ടത്.
ജനപഥം തേടിയുള്ള നടപ്പിൽ വാഹനവുമായി വന്ന അറബിയുടെ കൂടെ കുറേപേർ കയറി. വാഹനം നേരെ പോയത് ജയിലിലേക്കായിരുന്നു. എങ്കിലും അവർ വിശപ്പടക്കാൻ കുറെ ഇൗത്തപ്പഴം തന്നു. അവിടെവെച്ച് ഒരു ഉദ്യോഗസ്ഥനാണ് തനിക്ക് വീട്ടുേജാലിക്ക് ഒരു കുട്ടിയെ വേണമെന്ന് പറയുന്നത്. അമ്മാവൻ നേരെ സലാമിനെ പിടിച്ചേൽപിച്ചുകൊടുത്തു. അദ്ദേഹത്തിെൻറ കൂടെ ഷാർജയിലേക്ക്. ആ ഉദ്യോഗസ്ഥെൻറ സഹോദരിയുടെ വീട്ടിലായിരുന്നു ജോലി.
വെളുത്ത സുന്ദരനായ ബാലനെ അവർക്ക് ഇഷ്ടമായി. പുതിയ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം നൽകി. വീട് വൃത്തിയാക്കലാണ് ജോലി. അവിടെ ഒരുമാസം പണിയെടുത്തു. നല്ല സുഖമായിരുന്നെങ്കിലും അടച്ചിട്ട വീട്ടിലെ ജോലി മടുത്തു. ചാടിേപ്പാകാൻ തീരുമാനിച്ചു. പുലർച്ചെ ജനലിലുടെ ചാടി പുറത്തെത്തി. രണ്ടുദിവസത്തെ പട്ടിണിക്കും അലച്ചിലിനുംശേഷം എങ്ങനെയൊക്കെയോ നാട്ടുകാരനായ ഒരാളുടെ ഹോട്ടലിലെത്തി. അധികംവൈകാതെ ആദ്യം നിന്ന വീട്ടിലെ അറബി സ്ത്രീ എത്തി. വലിയ ബഹളമായി. അകത്തെവിടെയോ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്.
അവിടെനിന്ന് ഖാലിദ് എന്ന ബന്ധു സലാമിനെ ദുബൈയിലേക്ക് കൊണ്ടുവന്ന് മൊയ്തുക്കയുടെ അടുത്തെത്തിച്ചു. ദേരയിൽ പഴയൊരു സിനിമ തിയറ്ററിനടുത്ത് ഗുൽസാർ എന്ന ഹോട്ടലുണ്ട്. അതിനുമുന്നിൽ സിഗരറ്റും മറ്റും വിൽക്കലാണ് മൊയ്തുവിന് പണി. അദ്ദേഹം സലാമിനെ സമീപത്തെ അറബിയുടെ വീട്ടിൽ പണിക്കാക്കി. ഏതാനും മാസം അവിടെനിന്നു. അവിടെനിന്ന് പിന്നീട് പോകുന്നത് ഒരു ഇംഗ്ലീഷുകാരെൻറ വീട്ടിലേക്കാണ്. ഡോബ്സൺ എന്നായിരുന്നു ബ്രിട്ടീഷ് പെേട്രാളിയം കമ്പനി മാനേജറായ സായിപ്പിെൻറ പേര്. ഭാര്യ എലിസബത്ത്. ഭക്ഷണമേശയിലെ ഒൗപചാരികതകളെക്കുറിച്ച് പഠിപ്പിച്ചത് ആ മദാമ്മയായിരുന്നു. സിംഗപ്പൂരിലേക്ക് സ്ഥലംമാറി പോകുേമ്പാൾ സലാമിനെയും കൂടെക്കൂട്ടാനായിരുന്നു സായിപ്പിെൻറയും കുടുംബത്തിെൻറയും പരിപാടി. അവരുടെ മകൻ ആൻഡ്രൂവും സലാമുമായി നല്ല അടുപ്പമായിരുന്നു. അന്ന് 600 ദിർഹം ശമ്പളവും കൊടുത്തിരുന്നു അവർ. അന്നത്തെ നല്ല ശമ്പളമായിരുന്നു അത്.
പക്ഷേ, അധികകാലം സലാം അവിടെനിന്നില്ല. ഒരു അറബിയുടെ കൂടെയായി. അദ്ദേഹത്തിെൻറ വീട്ടിലും സ്റ്റോറിലും പണിയെടുത്തു. ജുമൈറയിലെ താമസസ്ഥലത്തുനിന്ന് ബർദുബൈയിലെ സ്റ്റോറിലേക്ക് പോകാൻ അറബി സൈക്കിൾ വാങ്ങിക്കൊടുത്തു. ഇവിടെനിന്ന് സലാമിെൻറ ജീവിതം ഒന്നു ഗതിമാറുന്നുണ്ട്. അത് യു.എ.ഇ ഡിഫൻസിലേക്കുള്ള മാറ്റമാണ്. ഒരു അറബി സുഹൃത്ത് വഴിയാണ് പ്രതിരോധ ക്യാമ്പിലെത്തുന്നത്. 1974 ഡിസംബർ 25ന്. അതിനുമുമ്പ് ഒരുതവണ നാട്ടിൽ പോയിരുന്നു.
ഇന്നത്തെ ബുർജ് ഖലീഫ നിൽക്കുന്നിടത്തായിരുന്നു അന്ന് ഡിഫൻസ് ക്യാമ്പ്. അറബിവീട്ടിൽ നിന്നതിനാൽ അറബിഭാഷ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. 900 ദിർഹമായിരുന്നു ശമ്പളം. ഡിഫൻസിലെ പണി കഴിഞ്ഞാൽ ബാക്കി സമയത്ത് അറബിയുടെ വീട്ടിലെത്തും. അക്കാലത്ത് തനിക്ക് മൂന്നു ശമ്പളമായിരുന്നെന്ന് സലാം പറയുന്നു. ഒന്ന് ഡിഫൻസിൽനിന്ന്. വിമാനത്തവളത്തിൽ മാനേജറായിരുന്ന അറബിയുടെ സെക്രട്ടറിയുടെ വീട്ടിലായിരുന്നു ജോലി. അദ്ദേഹമായിരുന്നു അർബാബ്. അതുകൊണ്ടുതന്നെ ഇടക്കിടെ വിമാനത്താവളത്തിൽ പോകേണ്ടിവരും. അതിനാൽ അവിടെനിന്നും ശമ്പളം കിട്ടും. വീട്ടിലെ പണിക്ക് അറബിയുടെ വക ശമ്പളം വേറെ. പണത്തിന് യാതൊരു പഞ്ഞവുമില്ല. നാട്ടിൽപോകുേമ്പാൾ ഉമ്മക്ക് ധാരാളം പൊന്നു കൊണ്ടുപോയി. എനിക്കെന്തിനാ ഇത്ര പൊന്ന് എന്ന് ഉമ്മ ചോദിക്കുമായിരുന്നു.
ഡിഫൻസ് ക്യാമ്പിലെ സൈനികസ്കൂളിൽ അധ്യാപകനായിരുന്ന മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറോനിയുടെ ഇഷ്ടം സമ്പാദിച്ചതാണ് സലാമിെൻറ ജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവ്. അദ്ദേഹമാണ് ശുചീകരണ ജോലിയിൽനിന്ന് പാചകജോലിയിലേക്ക് സലാമിന് ആദ്യം കയറ്റം നൽകിയത്. പിന്നീട് അൽഹാജ് സ്ഥാനക്കയറ്റം കിട്ടി സൈനിേകാദ്യോഗസ്ഥനായി. അതോടെ സലാമിനും നല്ല കാലമായി. അടുക്കളയിലെ സ്റ്റോറിെൻറ ചുമതലക്കാരനുമാക്കി.
1978ൽ നാട്ടിൽപോയപ്പോൾ അമ്മാവെൻറ മകൾ സൈനബിനെ വിവാഹം ചെയ്തു.സത്വ കോളനിയിൽ അർബാബ് ഒരു ഫ്ലാറ്റ് തന്നപ്പോൾ ഭാര്യയെ കൊണ്ടുവന്നു. 1980ൽ ലൈസൻസ് കിട്ടിയപ്പോൾ നല്ലൊരു കാറും വാങ്ങിത്തന്നു. അർബാബിന് നിരവധി ആർഭാട കാറുകളുണ്ടായിരുന്നു.
ഒരിക്കൽ അബ്ദുല്ല അൽഹാജ് കേരളം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ 1981ൽ അബ്ദുല്ല ഹാജ്, സലാമിനൊപ്പം കേരളം സന്ദർശിച്ചു. നാട്ടിൽ സലാം അതിനകം വാങ്ങിയിരുന്ന റബർ എസ്റ്റേറ്റിലെ വീട്ടിലായിരുന്നു താമസം. ഒരാഴ്ചയോളം അവിടെനിന്ന അബ്ദുല്ല അൽ ഹാജിന് സ്ഥലം പെരുത്തിഷ്ടമായി. പുതിയ ജീപ്പാണ് അറബി സലാമിന് പകരം സമ്മാനമായി നൽകിയത്. ആ ജീപ്പിലായിരുന്നു യാത്ര. കോഴിക്കോട് വരെ പോയി. യാത്രയിൽ ആടുകളെ വാങ്ങി അറുത്ത് ചുട്ട് നാട്ടുകാർക്ക് വിതരണം ചെയ്യാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ബ്രിഗേഡിയറായിട്ടാണ് അബ്ദുല്ല അൽ ഹാജ് സർവിസിൽനിന്ന് വിരമിച്ചത്. ഇപ്പോൾ അദ്ദേഹം ദുബൈ റെഡ്ക്രസൻറിെൻറ മാനേജറാണ്.
സലാമിെൻറ ഉമ്മയെ ഹജ്ജിന് കൊണ്ടുപേകാൻ സഹായം ചെയ്തതും ഇതേ അറബി തന്നെ. വിസയും പാസ്പോർട്ടും എടുത്തുനൽകിയതും ദുബൈയിലെത്തിച്ചതും അവിടെനിന്ന് ഹജ്ജിന് പറഞ്ഞയച്ചതുമെല്ലാം അദ്ദേഹംതന്നെ. ഒറ്റദിവസംകൊണ്ടാണ് വിസ സംഘടിപ്പിച്ചുനൽകിയത്. 1994ലാണ് സലാമും ഭാര്യയും ഉമ്മയും ദുബൈയിൽനിന്ന് ബസിൽ ഹജ്ജിനുപോയത്.
ദുബൈയിലെത്തിയ സലാമിെൻറ ഉമ്മയും അറബിയുടെ ഉമ്മയും നല്ല അടുപ്പത്തിലായി. റാശിദിയയിൽ അറബിയുടെ വീട്ടിൽ ദിവസവും സ്വന്തം ഉമ്മയെ കൊണ്ടാക്കും സലാം. ഉമ്മ മലയാളത്തിലും അറബിയുടെ ഉമ്മ അറബിയിലുമായിരുന്നു മുഴുസമയ സംസാരമെന്ന് സലാം. പക്ഷേ, സമപ്രായക്കാരായ ഇരുവരും നന്നായി അടുത്തു. വിശിഷ്ടാതിഥിയെപ്പോെലയാണ് തെൻറ ഉമ്മയെ ആ മഹദ്സ്ത്രീ പരിഗണിച്ചതെന്ന് സലാം ഒാർക്കുന്നു. വേണ്ട ഭക്ഷണമെല്ലാം നൽകി. പക്ഷേ, ഫാത്തിമ സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ തിടുക്കംകൂട്ടിയിരുന്നു. പക്ഷേ, അറബി സ്ത്രീ വിട്ടില്ല. അവസാനം രണ്ടുമാസം കഴിഞ്ഞപ്പോൾ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെയാണ് പറഞ്ഞയച്ചത്. ഉമ്മ ഏതാനും വർഷം മുമ്പ് മരിച്ചു.
2007ൽ അബ്ദുല്ല അൽ ഹാജ് വിരമിച്ചതിനൊപ്പം സലാമും ഡിഫൻസ് വിട്ടു. 33 വർഷത്തിനുശേഷം. പക്ഷേ, മാന്യതയുടെയും സ്നേഹത്തിെൻറയും നിറകുടമായ അദ്ദേഹവുമായുള്ള ബന്ധം ഇപ്പോഴും ഉൗഷ്മളമായി തുടരുന്നു. ഡിഫൻസ് വിെട്ടങ്കിലും ദുബൈ വിടാൻ സലാം ഒരുക്കമായിരുന്നില്ല. ജുമൈറയിൽ കാറ്ററിങ് സ്ഥാപനം തുടങ്ങി. പക്ഷേ, അധികകാലം മുന്നോട്ടുപോയില്ല. ഒമ്പതുവർഷം മുമ്പ് ഫ്ലാറ്റുകളും വില്ലകളും വാടകെക്കടുത്ത് നൽകുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി. മകൻ ഹക്കീമിനൊപ്പം ഇപ്പോഴും അതിൽ തുടരുന്നു.
നാലു മക്കളാണ്. രണ്ടാമത്തെ മകൻ അബ്ദുല്ല സൗദിയിലാണ്. മൂന്നാമത്തേയാൾ ഉവൈസ് നാട്ടിൽ പഠിക്കുന്നു. ഏക മകൾ ഇൗമാൻ വിവാഹിതയായി.
നന്നേ ചെറുപ്പത്തിലേ വന്നത് കാരണമായിരിക്കാം അറബിഭാഷ എളുപ്പം വഴങ്ങിയത്. ഭാഷയിലൂടെയാണ് അറബികളുടെ പ്രിയപ്പെട്ടവനായി അബ്ദുസ്സലാം മാറിയത്. നല്ലവരുമായി സഹവാസം, നല്ല ഭക്ഷണം... ദുബൈ തനിക്ക് നൽകിയതിനെക്കുറിച്ച് പറയുേമ്പാൾ സലാം ആവേശഭരിതനാകുന്നു. ഇൗ നാടിനെ എത്രമാത്രം ഉൾക്കൊണ്ടുവെന്നറിയാൻ സലാമിെൻറ വെള്ള കന്തൂറ വേഷം ധാരാളം.
അഞ്ചു പതിറ്റാണ്ടോളം മുമ്പുതന്നെ സ്വീകരിച്ച ഇൗ നാടിനെ അത്രമേൽ ഇഷ്ടമാണ്. ദുബൈ ഒരു അദ്ഭുതമാണെന്നാണ് ഇൗ 63 കാരൻ പറയുക. എന്തു പ്രശ്നമുണ്ടെങ്കിലും പട്ടിണി കിടക്കേണ്ടിവരില്ല. എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം. അനുഭവങ്ങളാണ് ഇൗ ഇഷ്ടത്തിന് കാരണം. നാട്ടിൽ പോയി അധികം കഴിയുംമുമ്പ് ദുബൈയിലേക്ക് വരാൻതോന്നും. കാരണം, ഇവിടെ സത്യമുണ്ട് ^സെയ്തമ്മാട പഴയപുരയിൽ അബ്ദുസ്സലാം പറഞ്ഞുനിർത്തി.
mfiroskhan@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.