പ്ലാസ്റ്റിക്കിനെ വരുതിയിൽ നിർത്താൻ
text_fieldsഇന്ന് 2018 ജൂൺ അഞ്ച്. മറ്റൊരു ലോക പരിസ്ഥിതി ദിനം. നമ്മുടെ രാജ്യമാണ് ഇൗ വർഷത്തെ ലോക പരിസ്ഥിതിദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇൗ വർഷത്തെ പ്രമേയം ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപിക്കുക’ (Beat plastic pollution) എന്നതാണ്. പ്ലാസ്റ്റിക് എന്ന പോളിമർ പദാർഥം മനുഷ്യ നാഗരികതയുടെ ഒരു വലിയ കണ്ടുപിടിത്തം തന്നെയായിരുന്നു. ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്ബ്രഷ് മുതൽ അതിസങ്കീർണമായ വിമാനങ്ങളുടെ നിർമാണത്തിനുവരെ പ്ലാസ്റ്റിക് എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അസംസ്കൃത വസ്തുവാണ്. എന്നാൽ, ഇന്ന് അത് ഭൂമിക്ക് വലിയ ഭാരമായി മാറിയിരിക്കുന്നു.
ഉപയോഗശേഷം നമ്മൾ വലിച്ചെറിയുന്ന/കത്തിക്കുന്ന/കുഴിച്ചുമൂടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നമ്മൾ ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന ജലത്തെയും ഭക്ഷണം തരുന്ന മണ്ണിനെയും വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് എന്ന വസ്തു നൂറ്റാണ്ടുകളോളം മണ്ണിൽ ലയിച്ച് ചേരാത്തതും കത്തിക്കുേമ്പാഴുണ്ടാകുന്ന വിഷവാതകങ്ങൾ മാരകമായ രോഗങ്ങൾക്ക് വഴിവെക്കുന്നതുമാണ്. അത് ജലാശയങ്ങളിലോ പൊതു ഇടങ്ങളിലോ വലിച്ചെറിയുേമ്പാൾ മനുഷ്യന് മാത്രമല്ല, ഇതര ജീവികൾക്കും വന്യമൃഗങ്ങൾക്കും കടലിലെ ജീവജാലങ്ങൾക്ക് വരെ മുെമ്പങ്ങുമില്ലാത്തവിധം ഭീഷണിയായിരിക്കുന്നു.
ഒരു കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യങ്ങൾ ശേഖരിച്ച് ഒരു സ്ഥലത്ത് നിക്ഷേപിക്കുന്നത് പരിഷ്കൃത രീതിയായിരുന്നെങ്കിൽ ഇന്ന് അതുപോലുള്ള സ്ഥലങ്ങൾ മാലിന്യ ജനിതക സാംക്രമിക രോഗങ്ങൾക്ക് ഉറവിടമായി മാറുകയും ആ പ്രദേശത്തെ ഭൂഗർഭ ജലത്തെ മലീമസമാക്കുകയും ചെയ്തിട്ടുണ്ട്. ഇൗ പ്ലാസ്റ്റിക് മലിനീകരണത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? ആരാണ് ഇതിന് ഉത്തരവാദികൾ? എന്തുകൊണ്ട് നമ്മുടെ സർക്കാർ/സർക്കാറിതര മാലിന്യനിർമാർജന പദ്ധതികൾ പരാജയപ്പെടുന്നു? ഇൗ വിഷയത്തിൽ അനുകരണീയ മാതൃകകൾ കേരളത്തിൽ കാണാൻ സാധിക്കുമോ? ഇൗ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് കഴിഞ്ഞ നാലു വർഷമായി കേരളത്തിനകത്തും പുറത്തും പ്രായോഗികമായി, പ്രകൃതി സൗഹാർദപരമായി പ്ലാസ്റ്റിക് മാലിന്യനിർമാർജന പദ്ധതികൾ നടപ്പാക്കിവരുന്ന ഇൗ ലേഖകൻ.
പ്ലാസ്റ്റിക് മാലിന്യ നിർമാർജനം വളരെ ലളിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദപരവുമാണ്. മാലിന്യം ഉൽപാദിപ്പിക്കുന്ന വ്യക്തിയുടെ ശീലങ്ങളിലും മനോഭാവങ്ങളിലും തുടങ്ങി കൃത്യമായ ശേഖരണവും ഗതാഗതവും സംസ്കരണവും സാധ്യമാക്കിയാൽ ഇത് ഒരു അപകടകാരിയായ ഒരു വസ്തുവല്ല. മാലിന്യ സംസ്കരണ തത്ത്വത്തിലെ ആദ്യേത്തതും ഏറ്റവും ഉത്തമവുമായ രീതി മാലിന്യത്തിെൻറ അളവ്/ഉൽപാദനം ഉറവിടത്തിൽ തന്നെ കുറക്കുക എന്നതാണ്. ഇന്ന് നമ്മൾ കാണുന്ന 50 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന, ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളാണ്. ഉദാഹരണത്തിന് സ്ട്രോ, പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, കാരിബാഗ് തുടങ്ങിയവ. ഒരു തവണ മാത്രം ഉപയോഗിക്കുന്ന അനുബന്ധ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുക, രണ്ട് കവറുകളിൽ മീൻ വാങ്ങുന്നതിന് പകരം ഒരു കവറിൽ മീൻ വാങ്ങുക, മൂന്ന് കവറുകളിൽ പച്ചക്കറി വാങ്ങുന്നതിന് പകരം രണ്ട് കവറുകളിൽ വാങ്ങുക, ഡിസ്പോസിബ്ൾ പാത്രങ്ങൾക്ക് പകരം പുനരുപയോഗിക്കാൻ പറ്റുന്ന സ്റ്റീൽ, ഫൈബർ, സിറാമിക് പാത്രങ്ങൾ പ്രോത്സാഹിപ്പിക്കുക. ഷോപ്പിങ് തുണിസഞ്ചികളുടെ ഉപയോഗം ശീലമാക്കുക. നമ്മൾ ഒാരോ വ്യക്തിയും നമ്മുടെ ഉപഭോഗ സംസ്കാരത്തിൽ ചെറിയ ചെറിയ നയപരമായ മാറ്റങ്ങൾ വരുത്തിയാൽ 50 ശതമാനം പ്ലാസ്റ്റിക് മാലിന്യം കുറക്കാൻ സാധിക്കും.
മാലിന്യ സംസ്കരണത്തിെൻറ രണ്ടാമത്തെ തത്ത്വം പുനരുപയോഗശീലം പ്രോത്സാഹിപ്പിക്കുകയാണ്. ഉദാഹരണത്തിന് എെൻറ സ്കൂൾ കാലഘട്ടത്തിൽ ഉയർന്ന ക്ലാസിലെ കുട്ടികളുടെ പാഠപുസ്തകങ്ങളായിരുന്നു ഞാൻ ഉപയോഗിക്കാറ്. റീഫില്ല് ചെയ്യാൻ പറ്റുന്ന പേനകളായിരുന്നു. ഉപയോഗശൂന്യമായ ചെരുപ്പുകളും മറ്റും ഉപയോഗിച്ചായിരുന്നു കളിപ്പാട്ടങ്ങൾ നിർമിക്കാറ്. വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും റിപ്പയർ ചെയ്തും റീഫ്രഷ്ചെയ്തുമാണ് ഉപയോഗിക്കാറ്്. വീട്ടിൽ വിരുന്നുകാർ വരുേമ്പാൾ ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് വാങ്ങുന്നതിനുപകരം അടുത്ത വീട്ടിലെ പ്ലേറ്റുകളും ഗ്ലാസുകളും കടമെടുക്കാറായിരുന്നു പതിവ്. നമ്മൾ സാമ്പത്തിക അഭിവൃദ്ധിയും സംസ്കാരസമ്പന്നരും ആയപ്പോൾ നമ്മൾ ഉപേക്ഷിക്കുന്ന വസ്തുക്കളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുന്നു.
എന്നാൽ, മാലിന്യ സംസ്കരണത്തിലെ മൂന്നാമത്തെ കാര്യമായ പുനഃചംക്രമണം (റീസൈക്ലിങ്) എന്നത് കുറച്ച് സാേങ്കതികമായ അറിവിെൻറയും ഉപകരണങ്ങളുടെയും സഹായത്തോടുകൂടി മാത്രമേ സാധിക്കുകയുള്ളൂ. റീസൈക്ലിങ് അഥവ പുനഃചംക്രമണം എന്നത് ഉപയോഗശേഷം നമ്മൾ കത്തിക്കുകയോ /കുഴിച്ചുമൂടുകയോ / വലിച്ചെറിയുകയോ ചെയ്യുന്നതിന് പകരം ഉണ്ടാക്കിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതി സൗഹാർദമായ രീതിയിൽ മറ്റൊരു വസ്തുവായി രൂപമാറ്റംചെയ്യുന്ന പ്രക്രിയയാണ്. ഒരു പ്ലാസ്റ്റിക് മാലിന്യം പുതിയ പ്ലാസ്റ്റിക് ഉൽപന്നത്തിെൻറ അസംസ്കൃത വസ്തുവായി മാറുമെന്നർഥം. എന്നാൽ, ഇൗ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയുള്ളതും ദുർഗന്ധം ഇല്ലാത്തതുമാവണം. വീടുകളിൽ നിന്നോ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ നിന്നോ ഒരു നിശ്ചിത ഇടവേളകളിൽ ശേഖരിച്ച്, വ്യത്യസ്ത ഗ്രേഡുകളായി (കളറിെൻറയും ഗുണമേന്മയുടെയും) അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഇൗ പുനഃചംക്രമണ പ്രവർത്തനം നടത്തുന്നത്. വീടുകളിൽനിന്ന് നിശ്ചിത ഇടവേളകളിൽ വൃത്തിയായി ശേഖരിച്ച് തരംതിരിക്കുക എന്നത് ഇൗ പ്രക്രിയയിലെ ഏറ്റവും സങ്കീർണമായ പ്രവർത്തനമാണ്.
എന്നാൽ, നിലവിലെ സാേങ്കതിക വിദ്യകൾ ഉപയോഗിച്ച് റീസൈക്ലിങ് ചെയ്യാൻ സാധ്യമല്ലാത്ത കുറച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ട്. ഉദാഹരണത്തിന് MCPL multi layer plastics, തെർമോകോൾ, പിയു തുടങ്ങിയവ. ഇവയുടെ ഉൽപാദനം പൂർണമായും നിർത്തലാക്കുകയോ അല്ലെങ്കിൽ, ബദൽ മാർഗങ്ങൾ ആരായുകയോ ആണ് ഇതിെൻറ പരിഹാരമാർഗം. ഇൗ രംഗത്ത് കൂടുതൽ നിയമപരമായ ഇടപെടലുകളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്. നിലവിൽ ആർ.ഡി.ഇ (refuse derived fuel) പ്ലാൻറിലാണ് ഇത് സംസ്കരിച്ചുവരുന്നത്. ഇന്ന് മാർക്കറ്റിൽ സുലഭമായ പ്ലാസ്റ്റിക് മിശ്രിതം ചേർത്തുണ്ടാക്കുന്ന സ്ത്രീകളുടെ നാപ്കിനുകളും കുട്ടികളുടെയും വൃദ്ധരുടെയും ഡയപ്പറുകളും മണ്ണിൽ ലയിച്ച്ചേരാത്തതും -റീസൈക്ലിങ്ങിന് സാധ്യമല്ലാത്തതുമാണ്. ഇതിെൻറ ബദൽ മാർഗങ്ങളായ പുനരുപയോഗിക്കാൻ പറ്റുന്നതും മണ്ണിൽ ലയിച്ച് ചേരുന്നതുമായ നാപ്കിൻ-ഡയപ്പറുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
ഇങ്ങനെ ഉപയോഗത്തിലെ ശീലങ്ങളിൽ മാറ്റം വരുത്തിയും സംസ്കരണത്തിനുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മാർഗങ്ങൾ സ്വീകരിച്ചും പ്ലാസ്റ്റിക് നിയന്ത്രണം സാധ്യമാക്കാം.
യു.എൻ പറഞ്ഞത്
- എല്ലാ വർഷവും ലോകത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ: അഞ്ചു ട്രില്യൺ വരെ.
- ഒേരാ മിനിറ്റിലും ലോകം സമുദ്രത്തിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം: 13 മില്യൺ ടൺ.
- കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മാത്രം നമ്മൾ ഉൽപാദിപ്പിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൽ ഉൽപാദിപ്പിച്ചതിലും കൂടുതലാണ്.
- ഉപേക്ഷിച്ച പ്ലാസ്റ്റിക്കിെൻറ 50 ശതമാനവും ഒറ്റ പ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിഞ്ഞതാണ്.
- ഒാരോ മിനിറ്റിലും നാം വാങ്ങുന്നത് ഒരു മില്യൺ പ്ലാസ്റ്റിക് ബോട്ടിലുകൾ.
- മൊത്തം മാലിന്യത്തിെൻറ 10 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണ്.
(പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ‘ഗ്രീൻ വേംസ്’ സാരഥിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.