സ്വകാര്യത മൗലികാവകാശത്തിെൻറ അന്തസ്സത്ത
text_fieldsസുപ്രീംകോടതി ചരിത്രപ്രധാന വിധിയിലൂടെ വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കോടതിക്ക് ഇടതുപക്ഷ ചായ്്വ് ഉണ്ടായിരുന്ന സുവർണ കാലഘട്ടത്തിൽപോലും ഉണ്ടാകാത്ത ഒരു വിധി. സ്റ്റേറ്റ് എന്നാൽ, അതിർത്തിക്കുള്ളിലുള്ള മണ്ണല്ലെന്നും സ്വകാര്യതയിൽ അധിഷ്ഠിതമായി പൗരാവകാശങ്ങൾ അനുഭവിക്കുന്ന ജനതയാണെന്നും അർഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുകയുമാണ് സുപ്രീംകോടതി ചെയ്തത്. വ്യക്തിയുടെ ജീവസന്ധാരണത്തിന് സ്വകാര്യത അനിവാര്യമാണെന്നും ആ സ്വകാര്യതയെ സംരക്ഷിക്കേണ്ട ബാധ്യത സ്റ്റേറ്റിന് ഉണ്ടെന്നും ഓർമപ്പെടുത്തുന്ന വിധിയാണ് ഒമ്പതംഗ ബെഞ്ചിെൻറ ഐകകണ്ഠ്യേനയുള്ള വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
അടുക്കളയിൽ ഏതു തരത്തിലുള്ള ഭക്ഷണം പാചകം ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിൽ ഈ വിധിക്ക് വളരെ പ്രാധാന്യമുണ്ട്. അടുക്കളയിൽനിന്ന് കിടപ്പുമുറിയിലേക്കുവരെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സ്റ്റേറ്റിെൻറ ചുമതലക്കാരെന്നു നടിക്കുന്ന സംഘ്പരിവാർ ഗ്രൂപ്പുകൾ സജീവമായിരിക്കുമ്പോൾ ഒരു പൗരന് ജീവിക്കാനുള്ള അവകാശത്തിൽ സ്വകാര്യതക്ക് പ്രഥമസ്ഥാനം നൽകിയിരിക്കുന്നു.
2001ൽ പി.യു.സി.എൽ സുപ്രീംകോടതിയിൽ കൊടുത്ത ഡബ്ല്യു.പി 196 /2001 കേസിൽ, ദാരിദ്യ്രരേഖക്കു താഴെയുള്ള ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും 2002 ജനുവരി ഒന്നിനുമുമ്പ് 25 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യ നിരക്കിൽ വിതരണം ചെയ്യാൻ 2001 നവംബർ 28ന് സുപ്രീംകോടതി ഉത്തരവ് നൽകിയത് ഓർമിക്കുമല്ലോ? വ്യാജ റേഷൻ കാർഡുകൾ നിയന്ത്രിക്കുക, സർക്കാർ ആനുകൂല്യങ്ങൾ അനധികൃതമായി കൈപ്പറ്റുന്നവരെ കണ്ടെത്തുക മുതലായ ബഹുമുഖ ഉദ്ദേശ്യങ്ങളോടെയാണ് ‘ആധാർ കാർഡ്’ സമ്പ്രദായം കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയവ ഏറക്കുറെ സ്വകാര്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഗ്യാസ്, ഇന്ധനം, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ സർക്കാർ സൗജന്യം പൂർണമായോ ഭാഗികമായോ നിർത്തൽ ചെയ്തിരിക്കുന്നു. മറിച്ച് പണമിടപാടിന്, ഭൂമി കൈമാറ്റത്തിന്, സ്കൂൾ പ്രവേശനത്തിന്, മരണം രജിസ്റ്റർ ചെയ്യാൻ വരെ ആധാർ നിർബന്ധമാക്കുന്നു. സ്റ്റേറ്റും പൗരനും തമ്മിലുള്ള ബന്ധത്തിൽ സ്റ്റേറ്റിെൻറ അധികാരത്തിൽ കുറവ് വരുത്തുകയും പൗരെൻറ അെല്ലങ്കിൽ വ്യക്തിയുടെ അധികാരത്തിന് കരുത്തു പകരുകയുമാണ് വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്.
രാഷ്ട്രം എന്നാൽ ഭൂപ്രദേശമല്ല, പൗരന്മാരാണ് എന്ന് പറയാതെ പറയുകയാണ് കോടതി ചെയ്തത്. ഒരു വ്യക്തിയുടെ സമ്മതം കൂടാതെ ഗർഭഛിദ്രം നടത്താൻ സ്റ്റേറ്റിന് അധികാരമുണ്ടോ? രോഗാവസ്ഥയിൽനിന്ന് ഒരുനിലക്കും രക്ഷപ്പെടുത്താൻ സാധിക്കുകയില്ലെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്ന കേസുകളിൽ മരണാനുമതി നൽകാമോ? സ്വന്തം ജീവിതം അനഭിലഷണീയമായ ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ആത്മഹത്യ അനുവദിക്കാമോ? സ്ത്രീയും പുരുഷനും തമ്മിലുള്ള നൈസർഗിക ബന്ധത്തിെൻറ ഭാഗമായി ഒരുമിച്ച് ജീവിക്കുമ്പോൾ, വിവാഹ രജിസ്േട്രഷൻ എന്ന കടമ്പ കടക്കണമോ? അകാരണമായി ഒരു പൗരനെ പൊലീസ് അല്ലെങ്കിൽ സ്റ്റേറ്റ് അറസ്റ്റ്ചെയ്ത് ആ വ്യക്തിയുടെ സ്വകാര്യത ലംഘിക്കാമോ? സ്വന്തം ജീവൻ അപകടപ്പെടുത്തി അവയവം മറ്റൊരാൾക്ക് ദാനം ചെയ്യാമോ? ഈ കാര്യങ്ങളെല്ലാം വരുംദിവസങ്ങളിൽ ചൂടുള്ള ചർച്ചയായി പരിണമിക്കുകയും പൗരാവകാശത്തിെൻറ അടിത്തറയിൽ ഉൗന്നിക്കൊണ്ട് കോടതികൾ വസ്തുനിഷ്ഠമായി വ്യാഖ്യാനിച്ച് ശരിയായ നിഗമനത്തിൽ എത്തുമെന്നും പ്രതീക്ഷിക്കാം.
സമൂഹത്തിെൻറ പൊതുതാൽപര്യം ഏറെ പ്രധാനപ്പെട്ടതുതന്നെ. പൊതുതാൽപര്യവും വ്യക്തിതാൽപര്യവും കൃത്യമായി വേർതിരിക്കപ്പെടേണ്ടതുതന്നെ. വ്യക്തിസ്വാതന്ത്ര്യത്തിെൻറ മാനങ്ങൾ, സ്വകാര്യതയുടെ ഇടങ്ങൾ എന്നിവ അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ പൊതുതാൽപര്യവും വ്യക്തിതാൽപര്യവും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാവാം. പ്രത്യേകിച്ചും നവ സമൂഹമാധ്യമങ്ങളുടെ വളർച്ച ചില സൂചകങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ രാജ്യതാൽപര്യത്തിന് എതിരാണെന്ന് ആരെങ്കിലും വിചാരിച്ചാൽ, രാജ്യതാൽപര്യത്തിെൻറ പേരിൽ ഒരു കുറ്റാന്വേഷണ ഏജൻസിക്കോ പൊലീസിനോ വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്താൻ അനുവദിക്കാമോ? ഇക്കാര്യത്തിൽ നിഗമനങ്ങളും തീരുമാനങ്ങളും വേണ്ടിവരും.
1954ലെ സുപ്രീംകോടതി എട്ടംഗ ബെഞ്ചിെൻറയും 1962ലെ ആറംഗ ബെഞ്ചിെൻറയും 1976ലെ കുപ്രസിദ്ധമായ എ.ഡി.എം ജബൽപൂർ കേസിെൻറയും വിധികൾ ഇതോടെ റദ്ദായി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.