എന്ന് മുഴങ്ങും ഡബ്ൾ ബെൽ?
text_fieldsകൊച്ചി: ഒരുമാസമായി വീട്ടുമുറ്റത്തും വഴിയോരത്തും വെറുതെ കിടക്കുന്ന ബസുകൾക്കൊപ്പം നിലച്ചത് ആയിരങ്ങളുടെ നിത്യവൃത്തികൂടിയാണ്. കടംവാങ്ങിയും സഹായങ്ങൾ സ്വീകരിച്ചും മ ുന്നോട്ട് നീങ്ങുമ്പോഴും ഭാവിയെന്താകുമെന്ന് ദിവസക്കൂലിക്കാരായ ജീവനക്കാർക്ക് പിടി യില്ല. എണ്ണായിരത്തോളം ഉടമകളുടേതായി 12,000 ബസുകളാണ് സർവിസ് നടത്തുന്നത്. 60,000- 70,000 വരെ തൊ ഴിലാളികൾ നേരിട്ട് ഇതിലൂടെ വരുമാനം കണ്ടെത്തുന്നു. ടയർ റീസോളിങ്, പഞ്ചർ ജോലികൾ, സ്റ് റാൻഡിലെ ജീവനക്കാർ തുടങ്ങി അനുബന്ധ ജോലികൾ ചെയ്യുന്നവരും ആയിരക്കണക്കിനുണ്ട്. നിർദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാമെന്ന് സർക്കാർ പറയുമ്പോൾ, പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയാണ് മേഖല.
നഷ്ടം 65 കോടി
ഇന്ധന വിലവർധന, സ്പെയർപാർട്സ് വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ മൂലം, സർവിസ് നടത്തിയിരുന്ന 32,000 ബസുകൾ 12,000 ആയി ചുരുങ്ങി. ചാർജ് വർധനയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് മാർച്ച് 11 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ തീരുമാനവുമുണ്ടായിരുന്നു. മാർച്ചിൽതന്നെ വരുമാനത്തിൽ കുറവുണ്ടായി. നിരത്തിലിറക്കാതെ 27 ദിവസം പിന്നിട്ടതോടെ 64.8 കോടി രൂപയാണ് ചുരുങ്ങിയ നഷ്ടം. എല്ലാ ചെലവും കഴിഞ്ഞ് കിട്ടേണ്ട ലാഭത്തുക അടിസ്ഥാനപ്പെടുത്തിയ കണക്കാണിത്. 80 ശതമാനം ബസ് ഉടമകളും മറ്റ് വരുമാന മാർഗമില്ലാത്തവരാണെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.കെ. സത്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കടക്കെണിയിലായ വലിയൊരുവിഭാഗം വീണ്ടും ബസ് നിരത്തിലിറക്കുമോ എന്ന് സംശയമുണ്ട്. ആഴ്ചകളോളം ബസ് നിർത്തിയിടേണ്ടി വരുമ്പോഴുണ്ടാകുന്ന സാങ്കേതിക തകരാറുകളും ഉടമകളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു.
സർവിസ് നിലച്ചതോടെ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ജീവനക്കാർ ദൈനംദിന ചെലവിന് പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാമമാത്ര സാമ്പത്തിക സഹായംകൊണ്ട് ഇവരുടെ പുനരുജ്ജീവനം സാധ്യമാകില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പൊതുഗതാഗത മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം.
പ്രായോഗികമാകുമോ
അതിജീവന നിർദേശങ്ങൾ
ഹ്രസ്വദൂര സർവിസുകൾ ആരംഭിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പൂർണമായി പ്രായോഗികമാകില്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. സമൂഹ അകലം പാലിച്ച് നിർദേശാനുസരണം യാത്രക്കാരെ പരിമിതപ്പെടുത്തിയാൽ 38 സീറ്റ് ബസിൽ 19 പേരെ മാത്രമെ അനുവദിക്കാനാകൂ. ഇന്ധന വില, ശമ്പളം, മറ്റ് ചെലവുകൾ എന്നിവ കഴിയുമ്പോൾ വരുമാനത്തിൽ പിന്നെയൊന്നും ബാക്കിയുണ്ടാകില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു. ഏതാനും നാളിലേക്ക് എങ്കിലും സ്വകാര്യ ബസുകൾക്ക് ഇന്ധനവില പകുതിയാക്കി ചുരുക്കുക, കെ.എസ്.ആർ.ടി.സിക്ക് നൽകിയത് പോലെ 2021 മാർച്ച് 31വരെ റോഡ് ടാക്സ് സ്വകാര്യബസുകൾക്കും ഒഴിവാക്കി നൽകുക എന്നീ നിർദേശങ്ങൾ തങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്നത്
വലിയ പ്രതിസന്ധി
ലോക്ഡൗൺ കാലത്തിനുശേഷം പൊതുഗതാഗത സംവിധാനത്തിലേക്ക് ജനം തിരിച്ചുവരുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പകരാതിരിക്കാൻ ബസുകൾ സുരക്ഷിതമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ സർക്കാർ ഇടപെടൽ വേണ്ടിവരും. ലോക്ഡൗണിനുമുമ്പ് ആദ്യഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ആരൊക്കെ പൊതുഗതാഗതം ഉപയോഗിച്ചിട്ടുണ്ടെന്നും അത് മുഖാന്തരം എത്രത്തോളം രോഗവ്യാപനമുണ്ടായെന്നും പഠിക്കണം. ഇത് കൃത്യമായ രേഖയോടെ അവതരിപ്പിച്ച് പൊതുജനത്തിെൻറ വിശ്വാസ്യത നേടണമെന്ന് സെൻറർ ഫോർ പബ്ലിക് പോളിസി റിസർച് ചെയർമാൻ ഡോ. ഡി. ധനുരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഓരോ ഘട്ടത്തിലും 35,000 രൂപയാണ് ബസുകളിൽനിന്ന് ഈടാക്കുന്ന റോഡ് ടാക്സ്. ഇത് കുറച്ച് നൽകിയില്ലെങ്കിൽ അതിജീവനം കഠിനമായിരിക്കും. സ്വകാര്യവാഹനങ്ങളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കൂടുതലുമാണ്. ജനം പൊതുഗതാഗതത്തിലേക്ക് മടങ്ങിവരാതെ ബസുകൾ നിരത്തൊഴിഞ്ഞാൽ സാധാരണക്കാരുടെ ചെലവ് ഇരട്ടിക്കുകയും സർക്കാർ റവന്യൂവിൽ വൻ കുറവ് ഉണ്ടാകുകയും ചെയ്യുമെന്ന വസ്തുത തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.