പ്രിയങ്കരി
text_fieldsഒരാളുടെ രാഷ്ട്രീയബോധ്യങ്ങൾ കുടികൊള്ളുന്നത് ജനിതക കോഡുകളിൽതന്നെയാണെന്ന് സമർഥിച്ചത് പ്രമുഖ ശാസ്ത്രജ്ഞനും കാലിഫോർണിയ സർവകലാശാലയിലെ അധ്യാപകനുമായ ജ െയിംസ് ഫോളർ ആണ്. മനുഷ്യൻ രാഷ്ട്രീയ ജീവിയാണെന്ന അരിസ്റ്റോട്ടിലിെൻറ സിദ്ധാന് തം എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചു തുടങ്ങിയ പരീക്ഷണമായിരുന്നു അത്. ആധുനിക ജനി റ്റിക്സിെൻറ സേങ്കതങ്ങൾ ഉപേയാഗിച്ച് 326 സമാന ഇരട്ടകളിൽ നടത്തിയ പരീക്ഷണത്തിൽ, പ്രായോഗിക രാഷ്ട്രീയെമന്നത് കേവലം മെറിറ്റിെൻറ കളിയല്ലെന്നും അതിൽ പാരമ്പര്യം വലിയ ഘടകമാണെന്നും ഫോളറും സംഘവും അർഥശങ്കക്കിടമില്ലാത്തവിധം തെളിയിച്ചു. ഏതാണ്ട ് പത്തു വർഷംമുമ്പാണിത്. പരീക്ഷണത്തിെൻറ വിശദാംശങ്ങൾ ലോകത്തെ എണ്ണം പറഞ്ഞ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ വന്നുകൊണ്ടിരിക്കുേമ്പാൾ, ഇന്ദ്രപ്രസ്ഥത്തിലെ പത്താം നമ്പർ ജൻപഥിൽ അടക്കം പറഞ്ഞ ചിരിയായിരുന്നു.
പൊളിറ്റിക്സിലെ ‘ഡി.എൻ.എ ഫാക്ടർ’ ഫോളർക്കും ആറു പതിറ്റാണ്ടു മുെമ്പ ദേശീയ പ്രസ്ഥാനത്തിെൻറ നേതാക്കൾ തിരിച്ചറിഞ്ഞിരുന്നത് ഫോളർക്കറിയില്ലല്ലോ. അദ്ദേഹത്തിന് ഇത്രയും കഷ്ടപ്പെട്ട് പരീക്ഷണം നടത്തേണ്ട ഒരു കാര്യവുമില്ലായിരുന്നു. എ.െഎ.സി.സി ആസ്ഥാനമൊന്ന് സന്ദർശിച്ചാൽ തീരുന്ന സംശയമേ ആ അന്വേഷണത്തിന് പിന്നിലുള്ളൂ. ഡി.എൻ.എ പൊളിറ്റിക്സ് എന്നത് കോൺഗ്രസ് രാഷ്ട്രീയത്തിെൻറ ജനിതക സ്വഭാവമാണെന്ന് ഇവിടെ ആർക്കാണ് അറിയാത്തത്? ‘ഗാന്ധി’, ‘നെഹ്റു’ പാരമ്പര്യങ്ങളുടെ അവകാശമായി പരിവർത്തിക്കപ്പെട്ട വ്യക്തിപ്രഭാവമാണ് പ്രസ്ഥാനത്തിെൻറ നേതൃമൂലധനം. അപ്പോൾ ആ കണ്ണിയിലേക്ക് അതേ ഡി.എൻ.എയിൽനിന്നുതന്നെയുള്ള പ്രിയങ്ക വന്നുകേറിയതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അല്ലെങ്കിലും എ.െഎ.സി.സിയിലേക്കുള്ള ഇൗ ‘അപ്രതീക്ഷിത’ കടന്നുവരവ് രാജ്യം എത്ര കണ്ടതാണ്.
ഇൗ ‘ഡി.എൻ.എ െപാളിറ്റിക്സി’ൽ ഒരേസമയം നെഹ്റുവിെൻറയും ഗാന്ധിയുടെയും ‘പിന്തുടർച്ച’ ലഭിച്ചത് ഇന്ദിരക്കാണ്. രണ്ടു വർഷം രാജ്യത്തെ മൊത്തം തടങ്കലിലാക്കിയിട്ടും ഇന്ദിര പ്രിയദർശിനി, ഉരുക്കുവനിത തുടങ്ങിയ വിശേഷണങ്ങൾ വന്നുചേർന്നത് ആ പാരമ്പര്യത്തിെൻറകൂടി ബലത്തിലാണ്. ഇന്ദിരയെ ഒാർമിപ്പിക്കുന്ന ചില മുഖസാമ്യങ്ങൾക്കപ്പുറം, പ്രിയങ്കയിൽ മറ്റെന്തെങ്കിലും സവിശേഷതകളുണ്ടോ എന്നു ചോദിച്ചാൽ കുഴഞ്ഞുപോകും. കാരണം, രണ്ടിലൊന്ന് ഉത്തരങ്ങൾക്കും ഇടയിലാണ് വസ്തുതയെന്നാണ് സമീപകാല ചരിത്രം ഒാർമിപ്പിക്കുന്നത്. രാജീവ് കൊല്ലപ്പെട്ട സന്ദർഭം ഒാർക്കുക. സർവം നഷ്ടപ്പെട്ടവരെപ്പോലെ വിങ്ങിപ്പൊട്ടുകയായിരുന്നു അന്ന് സോണിയയും രാഹുലും. അന്ന് പിതാവിനെ സംസ്കരിക്കാനുള്ള സ്ഥലത്തിെൻറ കാര്യത്തിൽ തീരുമാനമെടുത്തതും ചടങ്ങിന് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നിർദേശം നൽകിയതുമെല്ലാം പ്രിയങ്കയായിരുന്നു.
പിറ്റേ ദിവസം ‘ന്യൂയോർക് ടൈംസ്’ ഇക്കാര്യം വാർത്തയാക്കിയപ്പോൾ നൽകിയ തലക്കെട്ട് ഇങ്ങനെ: ‘പ്രിയങ്ക, ഇന്ദിരയെപ്പോലെ എല്ലായ്പ്പോഴും എല്ലായിടത്തും’. അന്നുതൊട്ട് രാഷ്ട്രീയ ജ്യോതിഷികളുടെ നിഘണ്ടുവിൽ ‘പ്രിയങ്ക ഫാക്ടർ’ എന്ന വാക്കുണ്ട്. അത് ആദ്യമായി പ്രയോഗിച്ചത് 1999ലാണ്. റായ്ബറേലിയിൽ കോൺഗ്രസിെൻറ സതീഷ് ശർമക്കെതിരെ ബി.ജെ.പി കളത്തിലിറക്കിയത് നെഹ്റുകുടുംബത്തിൽനിന്നുള്ള അരുൺ നെഹ്റുവിനെ. ബി.ജെ.പിയുടെ അപ്രതീക്ഷിതമായ ഇൗ നീക്കത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് അന്ന് ആദ്യമായി പ്രിയങ്കയെ കളത്തിലിറക്കി. മണ്ഡലത്തിലെങ്ങും പ്രിയങ്ക പടനയിച്ചപ്പോൾ വിജയം സതീഷ് ശർമക്ക്. അതോടെ, ഇന്ദിരയുടെ പിന്മുറക്കാരി എന്ന പ്രയോഗത്തിന് രാഷ്ട്രീയ പരിവേഷം കൂടിയായി. പിന്നീട്, റായ്ബറേലിയിലും അമേത്തിയിലും സോണിയക്കും രാഹുലിനുമായി പലതവണ വോട്ട് തേടി ഇറങ്ങി ‘പ്രിയങ്ക ഫാക്ടർ’ എന്നത് ഒരു യാഥാർഥ്യമെന്ന് തെളിയിച്ചു.
‘പ്രിയങ്ക ഫാക്ടർ’ കേവലം രണ്ട് മണ്ഡലങ്ങളിലൊതുങ്ങിയാൽ പോരെന്ന് പണ്ടേ പ്രവർത്തകരും നേതാക്കളും അടക്കം പറഞ്ഞതാണ്. ഇന്ദിര പിൻഗാമിയായി കണ്ടത് പ്രിയങ്കയെയായിരുന്നെന്നുവരെ എഴുതിയ നേതാക്കളുണ്ട്. പക്ഷേ, അതിലൊന്നും വീണുപോയില്ല. രാഷ്ട്രീയത്തിലേക്കില്ലെന്നു തന്നെയാണ് അടുത്ത കാലം വരെയും വ്യക്തമാക്കിയത്. കുറെ കാലമായി ബുദ്ധമാർഗത്തിലായതിനാൽ രാഷ്ട്രീയ വിശാരദന്മാരും അത് ശരിവെച്ചു. റായ്ബറേലി, അമേത്തി സന്ദർശനങ്ങൾ കുടുംബകാര്യമായും കരുതി. പക്ഷേ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ കൈവിട്ടതോടെ, പ്രവർത്തകരുടെ മുറവിളിയായി: ‘പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ.’ അഞ്ചു വർഷം നീണ്ട ആ മുറവിളിക്ക് അന്ത്യമായിരിക്കുകയാണ്.
എ.െഎ.സി.സി ജനറൽ സെക്രട്ടറിപദമെന്നത് ചെറിയ കളിയല്ല. എന്നല്ല, മോദിയുടെ വാരാണസിയും യോഗിയുടെ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് സഹോദരെൻറ നിർദേശം. വിശ്വസ്തനായ ഗുലാം നബിെയ മാറ്റിയാണ് ഇൗ നിയമനമെന്നോർക്കണം. അതിനാൽ, ‘പ്രിയങ്ക ഫാക്ടർ’ ഇനി അമേത്തിക്കും റായ്ബറേലിക്കും അപ്പുറം പ്രസരിക്കും. ഒരേ സമയം ബി.ജെ.പിക്കും തങ്ങളെ സൂത്രത്തിൽ ഒഴിവാക്കി സഖ്യം പണിത മായാവതി-അഖിലേഷ് കൂട്ടുകെട്ടിനുമുള്ള മികച്ച പ്രതിരോധം പ്രിയങ്കയിലൂടെ തീർക്കുമെങ്കിൽ, അവർ രണ്ടാം ഇന്ദിരയായി വാഴ്ത്തപ്പെടുമെന്നതിൽ സംശയമില്ല.
1972 ജനുവരി 12ന് ജനനം. ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോൺവെൻറിൽനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടി. 25ാം വയസ്സിൽ റോബർട്ട് വാദ്രയുമായി വിവാഹം. രണ്ട് മക്കൾ: റൈഹാനും മിറായയും. ഏതാനും വർഷങ്ങൾക്കു മുമ്പ് ബുദ്ധമതത്തിലേക്ക് മാറി.
ബുദ്ധിസ്റ്റ് സ്റ്റഡീസിൽ മാസ്റ്റർ ഡിഗ്രി സമ്പാദിച്ചിട്ടുണ്ട്. ബുദ്ധ ജഞാനമാർഗത്തിൽ വിപസന ധ്യാനമുറകളുമായി കാലം കഴിച്ചുകൂട്ടാനൊരുങ്ങുേമ്പാഴാണ് ‘നെഹ്റു പാരമ്പര്യത്തി’ൽ അണിചേർന്ന് രാജ്യത്തെയും അതുവഴി കുടുംബത്തെയും രക്ഷപ്പെടുത്താനുമുള്ള രാഷ്ട്രീയ ജഞാനോദയം ഉണ്ടായിരിക്കുന്നത്. അതേറ്റെടുക്കുേമ്പാൾ, ഏറ്റവും വലിയ വിലങ്ങുതടിയായി നിലകൊള്ളുന്നത് മോദിയല്ല, സ്വന്തം ഭർത്താവു തന്നെയാണ്. അതുകൊണ്ടാണല്ലോ ചുമതലയേൽക്കാൻ പോകുന്നതിനു മുമ്പായി, വാദ്രയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒാഫിസിന് മുന്നിൽ കൊണ്ടുവിടേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.