ലീഗിനെ പിന്തുടരുന്ന ഏടാകൂടങ്ങൾ
text_fieldsപല പല ഏടാകൂടങ്ങളിൽ ചെന്നുചാടുക എന്നത് മുസ്ലിം ലീഗുകാരുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. പലതും തലേലെഴുത്തെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. ചിലരുടേത് കത്തിയോ കോമ്പസോ എടുത്ത് തലവര മാറ്റിവരക്കാനുള്ള ശ്രമമാണെന്ന് കരുതിയാലും കുറ്റം പറയാനാവില്ല. എന്തും വരെട്ട എന്ന് കരുതി ഏടാകൂടങ്ങളിലേക്ക് എടുത്തുചാടാൻ ചിലർ തീരുമാനിച്ചുറച്ചാലും നിവൃത്തിയൊന്നുമില്ല. അങ്ങനെയൊരു എടുത്തുചാട്ടമായിരുന്നോ വനിത ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവറിേൻറതെന്ന് സംശയിച്ചുപോവുക സ്വാഭാവികം.
അല്ലെങ്കിലും പാർട്ടികൾേക്കാ സംഘടനകൾേക്കാ സംഭാവന നൽകുന്നതിലെന്തിരിക്കുന്നു? മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളും കാക്കത്തൊള്ളായിരം സംഘടനകളും തങ്ങളുടെ നിത്യനിദാന ചെലവുകൾക്ക് പണം കണ്ടെത്തുന്നത് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സംഭാവനയിലൂെടയേല്ല. പിന്നെ വീട്ടിൽ വരുന്നവരെ വെറും കൈയോടെ തിരിച്ചയക്കരുതെന്നും ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണമെന്നുെമാക്കെയുള്ള വിശ്വാസക്കാരാണ് മുസ്ലിം കുടുംബങ്ങൾ. അത്രയൊക്കെയേ ഖമറുന്നിസ അൻവറും ചെയ്തുള്ളൂ. ബി.ജെ.പിക്കാർ അവരുടെ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ഖമറുന്നിസ അൻവറിൽനിന്ന് സംഭാവന സ്വീകരിച്ചാവണമെന്ന് ആഗ്രഹിച്ചു, ആ ആഗ്രഹം ഖമറുന്നിസ നിറവേറ്റിക്കൊടുക്കുകയും ചെയ്തു. അത്രതന്നെ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയെന്ന നിലക്ക് അവർ ഒരു മുൻകരുതൽ കൂടിെയടുത്തു. പാർട്ടി അഖിലേന്ത്യാ ഭാരവാഹി ഇ.ടി. മുഹമ്മദ് ബഷീറിനോട് ചോദിച്ചു. ബി.ജെ.പിക്ക് ഒരു മുസ്ലിം ലീഗുകാരി സംഭാവന കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ? ആർക്കൊക്കെ നമ്മൾ സംഭാവന െകാടുക്കുന്നു, അതിൽ ബി.ജെ.പിയും കിടന്നോെട്ട. അങ്ങനെ ബി.ജെ.പിക്കാരോട് സമ്മതം അറിയിച്ചു.
അവർ പത്രക്കാരെയും ചാനലുകാരെയും വിളിച്ച് വീട്ടിൽ വന്നു. 2000 രൂപയും ചായയും പലഹാരവും നൽകി. മാധ്യമത്തൊഴിലാളികൾ അത് രേഖയാക്കി. തുടർന്ന് മാധ്യമക്കാർ കുത്തിക്കുത്തി ചോദിച്ചേപ്പാൾ ഒന്നു രണ്ടു ഡയലോഗുകൾ കാച്ചി. ബി.ജെ.പി വളരണമെന്നും അവർക്ക് നാടിെൻറ വികസനകാര്യങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നുമൊക്കെ. ഇതൊക്കെ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞുകൊടുത്തു എന്നാരും ധരിക്കില്ല. അഖിലേന്ത്യാ തലത്തിൽതന്നെ ന്യൂനപക്ഷവേട്ട നടത്തുന്ന ബി.ജെ.പിയെ മുസ്ലിം ലീഗുകാർ സംഭാവന നൽകി വളർത്തണമോ എന്ന് ചിന്തിക്കാനും ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികളെ നേരിടാൻ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് ഇൗയിടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാർട്ടി അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞതിനെ ഒാർത്തെടുക്കാനും ഖമറുന്നിസക്കായില്ല. പ്രായമായിേല്ല?
മനസാ വാചാ കർമണാ ചിന്തിക്കാത്ത കാര്യങ്ങൾ പറഞ്ഞല്ലേ മുസ്ലിം ലീഗുകാർ പിന്നീട് പുകിലുണ്ടാക്കിയത്. തന്നെക്കൊണ്ട് പാർട്ടിക്ക് ചീത്തപ്പേരുണ്ടാവേണ്ട എന്നു കരുതി മാപ്പെഴുതിക്കൊടുത്തു. അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഒാപണായിട്ട് പറഞ്ഞത് വിശ്വസിച്ചിരിക്കെയാണ് ഇടിത്തീപോലെ ആ പ്രസ്താവന വന്നത്. വനിത ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഖമറുന്നിസയെ നീക്കി പകരം ചുമതല വൈസ് പ്രസിഡൻറ് ആയിരുന്ന അഡ്വ. കെ.പി. മറിയുമ്മക്ക് നൽകിയെന്ന്. ഇതിനിടയിൽ എന്തുണ്ടായി? ബി.ജെ.പിയെ പുകഴ്ത്തിപ്പറഞ്ഞ കാര്യങ്ങൾ തിരുത്താനോ ആ പാർട്ടിയെ തള്ളിപ്പറയാനോ തയാറായില്ലെന്നാണ് വിശദീകരണം. അങ്ങനെ തള്ളിപ്പറയാൻ ഖമറുന്നിസക്കാവില്ലെന്നാണ് ലീഗിലെ ചില ദോഷൈകദൃക്കുകളുടെ കണ്ടുപിടിത്തം. ചില അഖിലേന്ത്യാ പിടിവള്ളികൾ അതിന് തടസ്സമത്രേ. കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡിന് കീഴിലെ സംസ്ഥാന ഘടകത്തിെൻറ അധ്യക്ഷയാണ് അവർ. പക്ഷേ, ആ പദവി കേന്ദ്രത്തിൽ യു.പി.എ അധികാരത്തിലുള്ളേപ്പാഴാണ് അവർക്ക് ലഭിച്ചത്. കേരളത്തിലെ ഒരടി തീർക്കാൻ മുസ്ലിം ലീഗ് തന്നെയാണ് ആ പദവി വാങ്ങിക്കൊടുത്തത്. സംസ്ഥാനത്ത് പുകഞ്ഞുനിൽക്കുന്നവരെ കേന്ദ്രത്തിലേക്ക് അയക്കുക എന്നത് മുസ്ലിം ലീഗിൽ പാരമ്പര്യമായിട്ടു നടക്കുന്ന കാര്യമാണ്. സി.എച്ച്. മുഹമ്മദ് കോയ മുതൽ പല ഉദാഹരണങ്ങളും അതിനുണ്ട്.
സംസ്ഥാന വനിത വികസന കോർപറേഷൻ അധ്യക്ഷയായിരിക്കെ അതിെൻറ എം.ഡിയുമായും അന്നത്തെ മന്ത്രി മുനീറുമായുമുണ്ടായ തർക്കങ്ങളാണ് കേന്ദ്ര നിയന്ത്രണത്തിലുള്ള പദവിയിലേക്ക് ഖമറുന്നിസയെ മാറ്റാൻ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചത്. താമസിയാതെ കേന്ദ്രത്തിൽ ഭരണം മാറി. എൻ.ഡി.എ അധികാരത്തിൽ വന്നു. ഇനി ആ പദവി നിലനിർത്തിക്കൊടുക്കേണ്ടത് കേന്ദ്രത്തിലെ ബി.െജ.പി സർക്കാറാണ്. അതുകൊണ്ടാണ് അവിടത്തെ വികസനം ഇവിടത്തെയും വികസനമാവുന്നത്.
ലീഗുകാർ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാറില്ലെന്നാണ് ഒരു ലീഗ് നേതാവ് വിശദീകരിച്ചത്. മറ്റു പാർട്ടിക്കാരെ പണംകൊടുത്ത് പ്രോത്സാഹിപ്പിച്ചാൽ പിന്നെ ലീഗിെൻറ പ്രസക്തിയെന്തെന്ന ലളിതമായ യുക്തിയേ അതിന് പിന്നിലുള്ളൂ. ഇങ്ങനെയൊരു വിവരം ഖമറുന്നിസക്കില്ലാതെ പോയത് പാർട്ടി വിദ്യാഭ്യാസത്തിെൻറ കുറവല്ലാതെ മറ്റെന്താണ്. അതിന് ഉത്തരവാദികളാരാ? കുഞ്ഞാപ്പയും മജീദുമടങ്ങുന്ന പാർട്ടി നേതൃത്വം. അങ്ങനെയൊരേർപ്പാട് മുസ്ലിം ലീഗിലില്ല. ഇനി ഉണ്ടാക്കിയാൽതന്നെ അതിന് എത്ര ലീഗുകാരെ കിട്ടും? അല്ലെങ്കിലും അണികൾക്ക് വിവരം വെച്ചാൽ നേതൃത്വത്തെ ചോദ്യംചെയ്യുമെന്ന ഭയം പണ്ടേ ലീഗ് നേതൃത്വത്തിനുണ്ട്.
അപ്പോൾ അമ്മാതിരി ഏടാകൂടത്തിനൊന്നും പോകണ്ട. ബി.ജെ.പിയുടെ ‘വികസനം’ മുസ്ലിം ലീഗ് അജണ്ടയിൽ പുതിയതൊന്നുമല്ല. കാൽ നൂറ്റാണ്ട് മുമ്പാണ് ‘കോ’ൺ^‘ലീ’ഗ്^‘ബി’.ജെ.പി സഖ്യം കേരളത്തിൽ പരീക്ഷിക്കപ്പെട്ടത്. 1991ൽ നിയമസഭയിലേക്ക് ബേപ്പൂരിൽനിന്ന് ഡോ. മാധവൻകുട്ടിയും പാർലമെൻറിലേക്ക് വടകരയിൽനിന്ന് അഡ്വ. രത്നസിങ്ങുമാണ് യു.ഡി.എഫ് സ്വതന്ത്രന്മാരായി മത്സരിച്ചത്. ഇരുവരും തങ്ങളുടെ സ്ഥാനാർഥികളാണെന്ന് കോൺഗ്രസോ ലീഗോ അവകാശപ്പെടില്ല. ഇരുവർക്കും വേണ്ടി അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെതന്നെ ലീഗ് നേതൃത്വം പ്രചാരണ രംഗത്തിറക്കി. തെൻറ ഇരുപതോളം പ്രചാരണയോഗങ്ങളിൽ പാണക്കാട് തങ്ങൾ പെങ്കടുെത്തന്ന് വെളിപ്പെടുത്തിയത് ഡോ. മാധവൻകുട്ടിയായിരുന്നു. പരാജയപ്പെട്ട പരീക്ഷണത്തിൽനിന്ന് ലീഗ് പാഠം പഠിേച്ചാ എന്നിപ്പോഴും സംശയം.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം മോദിയെ ന്യായീകരിച്ച്, ‘ഗുജറാത്ത് കലാപത്തിനു പിന്നിൽ പ്രവർത്തിച്ചത് വ്യവസായ കോർപറേറ്റുകളാണെന്ന്’ ലീഗ് എം.എൽ.എ കെ.എം. ഷാജി പൊതുയോഗത്തിൽ സംസാരിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, സംഗതി വിവാദമായപ്പോൾ ഷാജി വാർത്തസമ്മേളനം വിളിച്ച് ഇക്കാര്യം നിഷേധിക്കുകയും മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്ന് ആരോപിക്കുകയും ചെയ്ത് തടിയൂരി.
ലീഗ് നേതാക്കൾ തൊട്ടെതാെക്ക വിവാദമാക്കുന്ന പ്രവണത പൊതുസമൂഹത്തിലുണ്ടെന്ന് പറയാതെ വയ്യ. ടീച്ചർമാരുടെ കുപ്പായത്തിൽ തൊട്ടാലും നിലവിളക്ക് കൊളുത്തിയാലും പൊട്ടുതൊട്ടാലും കെട്ടിപ്പിടിച്ചാലും വിവാദം. കഴിഞ്ഞ മന്ത്രിസഭ കാലത്ത് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് െകാളുത്താത്തത് വിവാദമായിരുന്നു. എന്നാൽ, ഇൗയിടെ ഡോ. എം.കെ. മുനീർ എം.എൽ.എ കോഴിക്കോട്ട് ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്തിയതാണ് വിവാദമായത്. ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ഗണേശോത്സവമാണ് മുനീർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. മുനീറിെൻറ നടപടിക്കെതിരെ സമസ്ത യുവജന വിഭാഗം രംഗത്തുവന്നെങ്കിലും മുനീർ നിലപാടിൽ ഉറച്ചുനിന്നു.
2002 ഡിസംബറിൽ അന്ന് തേദ്ദശ സ്വയംഭരണ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ല കാസർകോെട്ട ബായാർ ആവളമഠത്തിൽ ശൃംഗേരി മഠാധിപതി ഭാരതതീർഥ സ്വാമിയെ സന്ദർശിച്ചപ്പോൾ പൊട്ടുതൊട്ടത് വൻ വിവാദമായതാണ്. മുസ്ലിം മതവിശ്വാസത്തിന് വിരുദ്ധമായി പൊട്ടുതൊട്ട ചെർക്കളത്തിന് സമുദായ ഭ്രഷ്ട് കൽപിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ഇ.കെ വിഭാഗംതന്നെ രംഗത്ത് വന്നിരുന്നു. സംഭവങ്ങൾ മനഃപൂർവമല്ലെന്ന ചെർക്കളത്തിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഇടപെട്ടാണ് വിവാദം അവസാനിപ്പിച്ചത്.
പാണക്കാട് കുടുംബത്തിലെ അംഗവും മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡൻറുമായ സാദിഖലി ശിഹാബ് തങ്ങൾ ആർ.എസ്.എസ് യോഗാചാര്യനായ ബാബാ രാംദേവിനെ കോഴിക്കോെട്ട സോമയാഗ വേദിയിൽ വെച്ച് കെട്ടിപ്പിടിച്ചതും വിവാദമായിരുന്നു. നിഷ്കളങ്കതയും രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ദീർഘവീക്ഷണമില്ലായ്മയുമൊക്കെ ലീഗ് നേതാക്കളെ കുഴിയിൽ ചാടിക്കുന്നുണ്ട് എന്നു സമാധാനിക്കാനേ നിർവാഹമുള്ളൂ. അങ്ങനെ സമാധാനിച്ചാൽ ഖമറുന്നിസ അൻവറിനെതിരായ പാർട്ടി നടപടിയെ എങ്ങനെ ന്യായീകരിക്കാനാവും. ഇത്തരം നടപടികളിലേർപ്പെട്ട പ്രമുഖ നേതാക്കളിൽ ചിലർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നല്ലാതെ പദവികളിൽനിന്ന് നീക്കം ചെയ്തതായി വിവരമില്ല. അപ്പോൾ പിന്നെ ഖമറുന്നീസക്കെതിരെ നടപടിയെടുത്തതോ? അസൂയ!
ലീഗ് നേതാക്കൾ ഭരണവും കാറുമില്ലാതെ തേരാപാരാ നടക്കുേമ്പാൾ, ഇൗ മോദി കാലത്ത് ‘ഖമറുത്താത്ത’ കേന്ദ്ര സർക്കാറിെൻറ ചുവന്ന ബോർഡ് വെച്ചുള്ള കാറിൽ വിലസുന്നത് ഏത് ലീഗുകാരനാണ് സഹിക്കുക. പിന്നെ, ബി.െജ.പി സൗഹൃദം. ഇപ്പോൾ ആ പാർട്ടിയെ വളർത്താൻ സംഭാവനയും െകാടുത്തു. വനിത ലീഗ് ഉണ്ടായ കാലംമുതൽ അവർ അതിെൻറ പ്രസിഡൻറ് സ്ഥാനം ആർക്കും വിട്ടുകൊടുക്കാത്തതിെൻറ കെറുവ് അഡ്വക്കറ്റുമാരായ സഹപ്രവർത്തകരുടെ ഉള്ളിൽ മാത്രമല്ല സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്ന ലീഗിലെ പുരുഷ കേസരികളിലുമുണ്ട്. എല്ലാവരും ഒരുമിച്ചാഗ്രഹിച്ചപ്പോൾ കാര്യം നടന്നു എന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.