വിദ്യയെ സ്നേഹിച്ച പ്രതിഭാധനൻ
text_fieldsആധുനിക ജാമിഅ മില്ലിയ്യയുടെ മുഖ്യശിൽപിയായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ചരിത്രകാരനും ജാമിഅ മില്ലിയ് യ ഇസ്ലാമിയയുടെ മുൻ വൈസ് ചാൻസലറുമായ പത്മശ്രീ നേടിയ പ്രഫസർ മുശീറുൽ ഹസൻ.
രണ്ടു പതിറ്റാണ്ടിലേറെ സ്ഥാപനത്തിന ു വിവിധ നിലകളിൽ സേവനമർപ്പിച്ച അദ്ദേഹം താൻ വൈസ് ചാൻസലറായിരുന്ന 2004-2009 കാലഘട്ടത്തിൽ സ്ഥാപനത്തിെൻറ അക്കാദമിക നി ലവാരത്തിൽ കാതലായ പുരോഗതി കൈവരുത്തി. ഒന്നിലേറെ അക്കാദമിക കോൺഫറൻസുകളോ വർക്ക്ഷോപ്പുകളോ ഡിന്നർടോക്കുകളോ ഇല്ലാത്ത ദിനങ്ങൾ അന്നാളുകളിൽ വിരളമായിരുന്നു.
വിദ്യയെയും വിദ്യാർഥികളെയും ഇത്രമേൽ സ്നേഹിച്ച ഒരു വൈസ് ചാൻസലർ ചരിത്രത്തിൽ അത്യപൂർവമായിരിക്കും.ജാമിഅയുടെ സെൻട്രൽ കാൻറീൻ പരിസരത്ത് വിദ്യാർഥികളുടെ തോളിൽ കൈയിട്ട് സംസാരിച്ചുനിൽക്കുന്ന വൈസ് ചാൻസലർ മുശീറുൽ ഹസൻ സാറെ ഏറെ കൗതുകത്തോടും അതിലേറെ ആദരവോടും നോക്കിനിന്നിട്ടുണ്ട്.
2008ൽ ഡൽഹി യൂനിവേഴ്സിറ്റി വിട്ട് ജാമിഅയിൽ ജോയിൻ ചെയ്ത വർഷം വികാരനിർഭരമായ ഒരു പ്രതിഷേധ മൗനജാഥയിൽ പങ്കെടുത്തു. ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടലിനെ തുടർന്ന് ജാമിഅക്കും അതിെൻറ വിദ്യാർഥികൾക്കും നേരെ മീഡിയകൾ മിക്കതും തീവ്രവാദ ആരോപണങ്ങളുമായി വില്ലു കുലച്ചുനിന്ന സമയത്ത് ദേശീയ പതാകയേന്തി സ്ഥാപനത്തിെൻറ കുലപതി നയിച്ച ആ ഘനഗംഭീരമായ ജാഥക്ക് സമാപനം കുറിച്ച് നടത്തിയ ഹ്രസ്വപ്രഭാഷണത്തിൽ, താൻ കയറിനിൽക്കുന്നത് വൈസ് ചാൻസലറായിട്ടല്ല, ഉത്തരവാദിത്തമുള്ള പിതാവായിട്ടാണെന്നും തെൻറ സംരക്ഷണത്തിനു കീഴിൽ മക്കൾ സമാധാനത്തോടെ പോയി നോമ്പുതുറന്നുകൊള്ളൂ എന്നും പറഞ്ഞത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ആത്മവിശ്വാസം പകരുന്നതായിരുന്നു.
ജാമിഅയുടെ ആധുനീകരണത്തിൽ മുശീറുൽ ഹസെൻറ പങ്ക് വലുതാണ്. ജാമിഅയുടെ മുൻ ചാൻസലർ ജനറൽ സക്കി അഭിപ്രായപ്പെട്ടതുപോലെ, ചരിത്രം മാത്രമല്ല ജാമിഅയുടെ ഭൂമിശാസ്ത്രംകൂടി മുശീർ സാഹിബിെൻറ മുദ്ര പതിഞ്ഞതാണ്. ജാമിഅയിൽ വിവിധ മേഖലകളിൽ ഗവേഷണപഠനങ്ങൾക്കായുള്ള 30ഓളം ഹയർ ലേണിങ് സെൻററുകളിൽ മിക്കതും തുടങ്ങിയത് അദ്ദേഹത്തിെൻറ കാലത്താണ്. ഇതിലേക്കായി രാജ്യത്തിലെ വിവിധ സർവകലാശാലകളിൽനിന്നായി 450ഓളം സമർഥരായ അധ്യാപകരെയും അദ്ദേഹം റിക്രൂട്ട് ചെയ്തു.
(ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലെ സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.