Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്നത...

ഉന്നത വിദ്യാഭ്യാസമന്ത്രി ഒരു ദുര​ന്തമോ?

text_fields
bookmark_border
Ramesh Chennithala-kerala news
cancel

സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം പ്രഫ. സി. രവീന്ദ്രനാഥും തുടര്‍ന്ന് ഡോ. കെ.ടി. ജലീ ലുമാണ് ഉന്നത വിദ്യാഭ്യാസമന്ത്രിമാരായത്. ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള ഇരുവരും വകുപ്പിൽ മന്ത്രിമാരായപ്പോള്‍ പൊതുസമൂഹത്തിന് വലിയ പ്രതീക്ഷകളാണുണ്ടായത്. പക്ഷേ, ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാ സ മന്ത്രിയായതോടെ കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയും അക്കാദമികമികവും തകര്‍ക്കപ്പെടുകയാണ്​.

സ്വയംഭര ണ സ്ഥാപനങ്ങളായ സർവകലാശാലകളെ ചൊൽപ്പടിക്ക് നിര്‍ത്തുകയും സിൻഡിക്കേറ്റുകളെ നോക്കുകുത്തികളാക്കുകയും വൈസ് ചാന് ‍സലര്‍മാരെ ആജ്ഞാനുവര്‍ത്തികളാക്കുകയുമാണ് മന്ത്രി. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ താൻ ഒന്നും ചെയ്തില്ല , സിൻഡിക്കേറ്റും വൈസ് ചാന്‍സലറുമാണ് എല്ലാം എന്നായിരുന്നു ആദ്യം പറഞ്ഞത്. തെളിവുകള്‍ നിരത്തി മന്ത്രിയുടെ ഇടപെട ല്‍ സ്ഥാപിച്ചപ്പോള്‍ ഇനിയും ചട്ടവും വകുപ്പുകളും ലംഘിക്കുമെന്ന ധാർഷ്​ട്യം ത​ുറ ന്നു പ്രകടിപ്പിക്കുകയാണ്​ മന ്ത്രി.

തുടര്‍ക്കഥയായ മാര്‍ക്ക്ദാനവും തിരിമറികളും
നേരത്തേ കേരള സാങ്കേതിക സർവകലാശാല എൻജിനീയറിങ് ​ പരീക്ഷയില്‍ തോറ്റ ഒരു വിദ്യാർഥിയെ മന്ത്രി ജലീല്‍ ഇടപെട്ട് ജയിപ്പിച്ചത്​ വിവാദമായിരുന്നു. പക്ഷേ, അത് മഞ്ഞുമല യുടെ അഗ്രം മാത്രമായിരുന്നു. മന്ത്രിയുടെയും ഓഫിസി​​െൻറയും അവിഹിത ഇടപെടലുകളുടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ്​ മലവെള്ളം കണക്കെ പൊട്ടിപ്പുറത്തുവന്നത്​. എം.ജി കലാശാലയില്‍ നടന്ന ഗുരുതരമായ മാര്‍ക്ക് ദാനം എല്ലാ അതിരും കടന്ന്​ മാര്‍ക്ക് കുംഭകോണത്തിലെത്തി. 2019 ഫെബ്രുവരി 22 ന് എം.ജി. സർവകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ കോതമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ്​ കോളജിലെ ഒരു വിദ്യാർഥിനിക്ക് ആറാം സെമസ്​റ്ററിലെ ഒരു പേപ്പറിന് ഒരു മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കാന്‍ കൈക്കൊണ്ട തീരുമാനമാണ് മാര്‍ക്ക് കുംഭകോണത്തിലേക്ക് വഴി​െവച്ചത്.

നാഷനല്‍ സർവിസ് സ്‌കീം അനുസരിച്ചുള്ള ഗ്രേസ് മാര്‍ക്ക് നേരത്തേ നല്‍കിയിരുന്നതുകൊണ്ട്​ കുട്ടിയുടെ അപേക്ഷ മുമ്പ്​ സർവകലാശാല നിരസിച്ചതാണ്. എന്നിട്ടും അദാലത്തില്‍െവച്ച് ഒരു മാര്‍ക്ക് കൂട്ടി നല്‍കി വിദ്യാർഥിനിയെ ജയിപ്പിക്കാനാണ് തീരുമാനിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് സെക്​ഷനിലെ ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതിയതോടെ ആ വിഷയം അക്കാദമിക്​ കൗണ്‍സിലിലേക്ക് വിട്ടു. പിന്നീടുണ്ടായത് അമ്പരിപ്പിക്കുന്ന നടപടികളാണ്. അക്കാദമിക് കൗണ്‍സിലി​​െൻറ പരിധിയിലിരിക്കെ വിഷയം സർവകലാശാല സിന്‍ഡിക്കേറ്റ് പരിഗണിച്ചു.

ഈ കുട്ടിക്ക് മാത്രമല്ല, തങ്ങള്‍ക്ക് താൽപര്യമുള്ള പല കുട്ടികള്‍ക്കും മാര്‍ക്ക് കൂട്ടിയിട്ടുകൊടുക്കണമെന്ന വാദം സിന്‍ഡിക്കേറ്റിലുണ്ടായി. രണ്ടും നാലും മാര്‍ക്കുവരെ കൂട്ടിയിട്ടുകൊടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവിൽ ലേലംവിളി പോലെ അഞ്ചു മാര്‍ക്ക് വരെ കാലപരിധിയില്ലാതെ കുട്ടികള്‍ക്ക് നല്‍കാൻ തീരുമാനിച്ചു. ഓരോ സെമസ്​​റ്ററിലും ഓരോ പേപ്പറില്‍ അഞ്ചുമാര്‍ക്ക് വരെ കൂട്ടിയിട്ടുകൊടുക്കുക പോലുമുണ്ടായി. ആറ് സപ്ലിമ​െൻററി പരീക്ഷകളില്‍ തോറ്റുകിടന്ന കുട്ടി പോലും അതോടെ ജയിച്ചതായി സര്‍ട്ടിഫിക്കറ്റും വാങ്ങിപ്പോയി. ആകെ 120 കുട്ടികള്‍ ഇങ്ങനെ ജയിച്ചതായി പറയുന്നുണ്ട്.

മോഡറേഷനല്ല, മാര്‍ക്ക് കൊള്ള തന്നെ
എം.ജി സർവകലാശാലയില്‍ നടന്നത് മോഡറേഷനാണെന്നും അതിനെ മാര്‍ക്ക് ദാനമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി വാദിക്കുന്നത്. എന്നാല്‍, നടന്നത് മാര്‍ക്ക് ദാനം പോലുമല്ല, മാര്‍ക്ക് കൊള്ളയാണ്. ഓരോ പരീക്ഷയിലും റിസൽറ്റ്​ വരുന്നതിനുമുമ്പ് എക്സാമിനേഷന്‍ പാസ്ബോര്‍ഡുകളാണ് മോഡറേഷന്‍ നിശ്ചയിച്ചിരുന്നത്. എത്ര മോഡറേഷൻ കിട്ടിയെന്ന് ലഭിച്ച വിദ്യാർഥികൾപോലും അറിയാന്‍ പാടില്ലെന്നാണ് തത്ത്വം. റിസൽറ്റ്​ വന്നുകഴിഞ്ഞാല്‍ റീവാല്വേഷന്‍ മാത്രമേ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുള്ള പോംവഴിയുള്ളൂ. സിന്‍ഡിക്കേറ്റുകള്‍ക്കോ മന്ത്രിക്കോ മാര്‍ക്ക് കൂട്ടിയിട്ട് നല്‍കാന്‍ അധികാരമില്ല. ഇവിടെ സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് കൂട്ടിയിടാന്‍ തീരുമാനിച്ചത്. ഇതു തീര്‍ത്തും നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളാണ് താന്‍ ഇനിയും ചെയ്യുമെന്ന് മന്ത്രി വീമ്പുപറയുന്നത്.

വ്യക്തമായ ഗൂഢാലോചന
എം.ജി. സർവകലാശാലയിലെ മാര്‍ക്ക് കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ ആദ്യാവസാനം പങ്കെടുത്തു. അയാൾ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കുന്നത് ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരിയാണ് മാര്‍ക്ക് കൂട്ടിയിടണമെന്ന് അപേക്ഷ നല്‍കിയ കുട്ടി. ഉദ്ഘാടനച്ചടങ്ങില്‍ മാത്രമേ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തുള്ളൂ എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ആ വാദം പൊളിച്ചു പ്രൈവറ്റ് സെക്രട്ടറി മണിക്കൂറുകളോളം പങ്കെടുക്കുന്നതി​​െൻറ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. മന്ത്രി എന്തിനാണ് അസത്യം പറഞ്ഞത്?

ചട്ടലംഘനങ്ങളുടെ ഘോഷയാത്ര
എം.ജി.സർവകലാശാലയിലെ മാര്‍ക്ക് കൊള്ള ഒറ്റപ്പെട്ടതല്ല. സാങ്കേതിക കലാശാലയിലും തോറ്റ കുട്ടികള്‍ക്ക് അഞ്ചു മാര്‍ക്ക് വീതം കൂട്ടിക്കൊടുക്കാനെടുത്ത തീരുമാനമാണ് മറ്റൊന്ന്. എം.ജിയിലെ തന്നെ നഴ്​സിങ്​ വിദ്യാർഥികള്‍ക്ക് അഞ്ചു മാര്‍ക്ക് കൂട്ടിനല്‍കിയത് വേറൊന്ന്. ആരോഗ്യസർവകലാശാലയിലെ എം.ബി.ബി.എസിന് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ചത് ഇനിയൊന്ന്. ഇന്ത്യന്‍ നഴ്‌സിങ്​ കൗണ്‍സിലി​​െൻറയും മെഡിക്കല്‍ കൗണ്‍സിലി​​െൻറയും മാനദണ്ഡങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനങ്ങള്‍. കേരള സർവകലാശാലയിലെ മൂല്യനിർണയക്യാമ്പുകളില്‍ മന്ത്രിയുടെ ​േപഴ്സനല്‍ സ്​റ്റാഫ് ചെന്ന്​ നിർദേശങ്ങള്‍ നല്‍കുന്നു എന്ന് പരാതി ഉണ്ടായി. ഇങ്ങനെ അവസാനിക്കാതെ നീളുകയാണ് സർവകലാശാലയിലെ വിക്രിയകള്‍.

ഇതിനൊക്കെ പുറമെ വി.സിയെ മറികടന്ന് മന്ത്രി നേരിട്ട് ഇടപെട്ടതിന് ഉദാഹരണമാണ് ചേര്‍ത്തല എന്‍.എസ്.എസ് ഒന്നാം വര്‍ഷ വിദ്യാർഥിനിയെ തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ്. കേരള സാങ്കേതിക സർവകലാശാലയില്‍ ചോദ്യപേപ്പര്‍ തയാറാക്കാനും പരീക്ഷ നടത്തിപ്പിനുമായി എക്സാമിനേഷന്‍ മാനേജിങ്​ കമ്മിറ്റിയെ (ഇ.എം.സി) വെക്കാൻ മന്ത്രി വൈസ്ചാന്‍സലര്‍ക്ക് നേരിട്ട് ഉത്തരവ് നല്‍കിയത് സർവകലാശാല സ്വയംഭരണാവകാശത്തില്‍ മന്ത്രി കൈകടത്തിയതിനുള്ള സംസാരിക്കുന്ന മറ്റൊരു തെളിവാണ്.

അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് നല്‍കാന്‍ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണ് മന്ത്രി പറയുന്നത്. അതിന് ആരും എതിരല്ല. പക്ഷേ, അത് നിയമാനുസൃതം നല്‍കണം. തോറ്റ കുട്ടികള്‍ക്ക് വെറുതെ മാര്‍ക്ക് വാരിക്കോരി നല്‍കി ജയിപ്പിക്കുന്നതല്ല അര്‍ഹമായത് നല്‍കല്‍. നിയമലംഘനങ്ങളെല്ലാം നടത്തിയ ശേഷം മാനുഷിക പരിഗണനയുടെ വാചകക്കസര്‍ത്തു നടത്തി രക്ഷപ്പെടാന്‍ മന്ത്രിക്ക് കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelMalayalam ArticleProfessional Education
News Summary - Professional Education KT Jaleel -Malayalam Article
Next Story