നൈപുണി വിദ്യാഭ്യാസ പദ്ധതി ആർക്കുവേണ്ടി?
text_fieldsദേശീയ നൈപുണി വിദ്യാഭ്യാസപദ്ധതി (എൻ.എസ്.ക്യു.എഫ്) കേരളത്തിലെ 66 വൊക്കേഷനൽ ഹയർ സെക ്കൻഡറി സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുകയാണ്. ഔപചാരിക സ്കൂ ൾ വിദ്യാഭ്യാസക്രമത്തിൽ അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കണമെന്ന് മികവി നായുള്ള സ്കൂൾ വിദ്യാഭ്യാസ റിപ്പോർട്ട് നിർദേശിച്ചിട്ടുമുണ്ട്. കേരളത്തിൽ വളരെ മുമ ്പുതന്നെ ഇത് നടപ്പാക്കേണ്ടതായിരുന്നെന്നും അങ്ങനെ ചെയ്യാത്തതിനാൽ കോടിക്കണക്കിനു രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടമായി എന്നും വാദങ്ങളുയരുന്നുണ്ട്.
എന്താണ് എൻ.എസ്.ക് യു.എഫ്?
പഠനം കഴിയുമ്പോൾ വിദ്യാർഥി ഏതെങ്കിലും തൊഴിലിൽ പ്രാവീണ്യം നേടിയിരിക ്കണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് എൻ.എസ്.ക്യു.എഫ്. ല ോകബാങ്ക് ആവശ്യപ്രകാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാഷനൽ സ്കിൽ െഡവലപ്മെൻറ് പോളിസിയുടെയും തുടർപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച നാഷനൽ സ്കിൽ െഡവലപ ്മെൻറ് കൗൺസിലിെൻറയും സ്കിൽ െഡവലപ്മെൻറ് ബോർഡിെൻറയും നേതൃത്വത്തിലാണ് എൻ. സി.ഇ.ആർ.ടിയുടെ ഭോപാലിലെ തൊഴിൽപഠനകേന്ദ്രം സ്കൂൾ തലത്തിൽ എൻ.എസ്.ക്യു.എഫ് തയാറാക്കുന്നത്. 2013 ഡിസംബർ 27ന് മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടക്കൂടിെൻറ അടിസ്ഥാനത്തിലാണ് നൈപുണി വിദ്യാഭ്യാസം ഇന്ത്യയിൽ നടപ്പാക്കുന്നത്. ലോകബാങ്കിെൻറ നേതൃത്വത്തിൽ ആഗോളതലത്തിൽ രൂപവത്കരിച്ച നൈപുണിവിദ്യാഭ്യാസത്തിെൻറ ഇന്ത്യൻ പതിപ്പാണ് എൻ.എസ്.ക്യു.എഫ്. ഒരു വിദ്യാർഥിക്ക് ഔപചാരികമോ അനൗപചാരികമോ ആയ വിദ്യാഭ്യാസത്തിലൂടെ എൻ.എസ്.ക്യു.എഫ് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്.
ഈ ചട്ടക്കൂടിൽ ഒന്നു മുതൽ പത്തുവരെയുള്ള വിവിധ തലങ്ങളുണ്ട്. ഒമ്പതാം ക്ലാസിൽ ലെവൽ ഒന്നിൽ തുടങ്ങി ഗവേഷണപഠനത്തിെൻറ അവസാനം ലെവൽ പത്തിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള സെക്കൻഡറി-ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ആദ്യ നാല് ലെവലുകൾ. 2013ൽ ഇറങ്ങിയ വിജ്ഞാപനപ്രകാരം എൻ.എസ്.ക്യു.എഫ് അല്ലാത്ത പദ്ധതികൾക്കും പരിശീലനങ്ങൾക്കും കേന്ദ്ര ഫണ്ട് ലഭ്യമാകില്ലെന്ന് നിഷ്കർഷിച്ചിരുന്നു. 2018 ഡിസംബർ 27നുമുമ്പായി സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ എൻ.എസ്.ക്യു.എഫിെൻറ അടിസ്ഥാനത്തിലാകണമെന്നും അങ്ങനെയല്ലാത്തവരെ ഇന്ത്യയിലെ പൊതു സ്വകാര്യ മേഖല നിയമനങ്ങൾക്ക് പരിഗണിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.
അറിവിനു പകരം ശേഷികൾ
ചിന്തക്കും അറിവിനും നൈപുണികൾക്കും പകരം കേവലമായ ചില ശേഷികളെയും കമ്പോളത്തിനാവശ്യമായ തൊഴിൽശക്തിയെയും ലക്ഷ്യമിടുന്നു എന്നതാണ് എൻ.എസ്.ക്യു.എഫിനെ അക്കാദമിക ലോകം സംശയത്തോടെ കാണുന്നതിന് കാരണമാവുന്നത്. വിദ്യാഭ്യാസത്തിെൻറ ഉദാത്ത ലക്ഷ്യങ്ങളെയും ശാസ്ത്ര, സാമൂഹികശാസ്ത്ര, ഭാഷാപഠനത്തിെൻറ സാധ്യതകളെയും പരിമിതപ്പെടുത്തിയാണ് എൻ.എസ്.ക്യു.എഫ് കടന്നുവരുന്നത്. വികസിതരാജ്യങ്ങളിൽ കമ്യൂണിറ്റികോളജുകളിലും അനൗപചാരിക വിദ്യാഭ്യാസക്രമത്തിെൻറ ഭാഗമായ തൊഴിൽകേന്ദ്രങ്ങളിലും നടപ്പാക്കിയ നൈപുണി വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസ വ്യവസ്ഥയിൽ നടപ്പാക്കുന്നത് വ്യക്തമായ ആലോചനകളുെടയും നിരങ്കുശമായ ശാസ്ത്രീയപഠനങ്ങളുടെയും പിൻബലത്തിലാണോയെന്ന് സംശയിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയിലൂടെ ഗാന്ധിജി മുന്നോട്ടുവെച്ച ഹസ്ത-ഹൃദയ-മസ്തിഷ്ക സമന്വിത സമീപനമോ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമീഷനുകളും റിപ്പോർട്ടുകളും സൂചിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംസ്കാരത്തിെൻറയും മൂല്യങ്ങളുടെയും തലമോ അല്ല യൂറോ കേന്ദ്രീകൃതമായ എൻ.എസ്.ക്യു.എഫ് അവതരിപ്പിക്കുന്നത്.
അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ട്
എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവൺമെൻറിെൻറ കാലത്താണ് ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയിൽ രാഷ്ട്രീയവത്കരണത്തിെൻറയും കോർപറേറ്റ്വത്കരണത്തിെൻറയും കാറ്റ് ആഞ്ഞുവീശിയത്. അതിനുമുമ്പും ഒളിഞ്ഞും തെളിഞ്ഞും മൂലധനതാൽപര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും പ്രകടമായ ഇടപെടലുകൾ സാധ്യമായത് മുരളി മനോഹർ ജോഷി മാനവ വിഭവശേഷി മന്ത്രാലയത്തിലെത്തിയതോടെയാണ്. അന്ന് ദേശീയതലത്തിൽ നിയമിക്കപ്പെട്ട വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർമാന്മാർ മുകേഷ് അംബാനിയും കുമരമംഗലം ബിർളയുമായിരുന്നു.
അംബാനി-ബിർള കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെട്ട ഇതിലാണ് വിദ്യാഭ്യാസത്തെ തൊഴിലിടങ്ങളുമായി ബന്ധിപ്പിക്കണമെന്നും വിദ്യാഭ്യാസ ലക്ഷ്യം പുനർനിർവചിച്ച് കമ്പോളത്തിനാവശ്യമായ തൊഴിൽശക്തിയാക്കി മാറ്റണമെന്നും നിർദേശങ്ങളുയർന്നത്. വിദ്യാഭ്യാസ വിദഗ്ധർക്കു പകരം കോർപറേറ്റുകളും ബ്യൂറോക്രാറ്റുകളും വിദ്യാഭ്യാസത്തിെൻറ അലകും പിടിയും തീരുമാനിക്കുന്നതിലേക്ക് രാജ്യത്തിെൻറ വിദ്യാഭ്യാസ മേഖല മാറ്റപ്പെടുന്നതങ്ങനെയാണ്.
വലിയ ആഘോഷങ്ങളോടെയും ആരവങ്ങളോടെയും അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി കേന്ദ്ര ഫണ്ടിെൻറ ആകർഷണീയതയുണ്ടായിട്ടും സംസ്ഥാനങ്ങൾ വേണ്ടവിധം സ്വീകരിച്ചില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽപോലും 2017 ജൂൺ മാസം വരെ ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. കേരളത്തിനു പുറമെ തമിഴ്നാടും ബിഹാറും ഉത്തരാഖണ്ഡും മേഘാലയയും 2017 വരെ പദ്ധതി തുടങ്ങിയിട്ടില്ല.
കേരളത്തിലെ വി.എച്ച്.എസ്.ഇയും
എൻ.എസ്.ക്യു.എഫും
ദേശീയ നൈപുണിപഠനത്തേക്കാൾ തൊഴിലധിഷ്ഠിതവും മത്സരക്ഷമവുമാണ് കേരളത്തിലെ നിലവിലുള്ള വൊക്കേഷനൽ പാഠ്യപദ്ധതിയും പഠനവും. 2013ലെ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷം വൊക്കേഷനൽ പഠനമേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കുതന്നെ ഉണ്ടാവുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്ന എൻ.എസ്.ക്യു.എഫ് കരിക്കുലത്തേക്കാൾ ശക്തവും സമഗ്രവും തൊഴിൽ-തുടർപഠന സാധ്യതകളുള്ളതുമാണ് നമ്മുടെ വൊക്കേഷനൽ പഠനം എന്നതുകൊണ്ടാണ് പൊതുസമൂഹത്തിന് അത് ആകർഷകമാവുന്നത്.
കേരളത്തിൽ വി.എച്ച്.എസ്.ഇയിലെ ഒരു തൊഴിലധിഷ്ഠിത കോഴ്സിന് തിയറിയും പ്രാക്ടിക്കലുമായി 680 മണിക്കൂറും തൊഴിലിടങ്ങളിലുള്ള പ്രായോഗികപരിശീലനത്തിനായി 100 മണിക്കൂറും ലഭിക്കുന്നുണ്ട്. അങ്ങനെ രണ്ടു വർഷം 680 + 680 + 100 = 1460 മണിക്കൂർ പഠനവും പരിശീലനവുമായി ലഭിക്കുമ്പോൾ എൻ.എസ്.ക്യു.എഫിൽ അത് കേവലം 300 + 300 = 600 മണിക്കൂർ മാത്രമാണ്. വി.എച്ച്.എസ്.ഇ അവസാനിപ്പിച്ച് എൻ.എസ്.ക്യു.എഫിലേക്ക് മാറുമ്പോൾ പഠനസമയത്തിലെയും തൊഴിൽ പരിശീലനത്തിലെയും കുറവ് ഗുണമേന്മയെയും തുല്യതയെയും തൊഴിൽപഠനസാധ്യതയെയും ബാധിക്കാനിടയുണ്ട്. ഒപ്പം വൊക്കേഷനൽ ടീച്ചർ, ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റൻറ് എന്നിവരുടെ മുഴുവൻസമയ പോസ്റ്റുകളെയും ഇല്ലാതാക്കിയേക്കാം.
എൻ.എസ്.ക്യു.എഫ് മുന്നോട്ടുവെക്കുന്നത് പൂർണമായും താൽക്കാലിക ജോലികളും സംവിധാനങ്ങളും മാത്രമാണ് എന്നതുമോർക്കുക. കോഴ്സുകളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നവയാണ്. കേരളത്തിൽ അത്തരത്തിലുള്ള സെക്ടർ സ്കിൽ കൗൺസിലുകൾ ഇല്ലാത്തതും മതിയായ പ്രായോഗികപരിചയത്തിനുള്ള സവിശേഷ വ്യവസായ സ്ഥാപനങ്ങളില്ലാത്തതും പ്രായോഗികപാഠങ്ങൾക്കും പരിശീലനത്തിനും പകരം എൻ.എസ്.ക്യു.എഫിനെ കേവല സിദ്ധാന്തപഠനമാക്കി മാറ്റും. അത് നൈപുണികളുടെ ചരമക്കുറിപ്പെഴുതും. കേരളത്തിലെ തൊഴിൽപഠന മേഖലയുടെ പരിമിതിയായി ദേശീയ ഏജൻസികൾ നിരീക്ഷിക്കുന്നത് സിദ്ധാന്തപഠനത്തിെൻറ ആധിക്യവും തൊഴിൽബന്ധിത പരിശീലനത്തി
െൻറ കുറവുമാണ്.
പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഉദ്ദേശിച്ച് തയാറാക്കപ്പെട്ട ചട്ടക്കൂടാണ് നൈപുണി വിദ്യാഭ്യാസ പദ്ധതിയുടേെതന്ന് വിമർശനങ്ങളുമുണ്ട്. ചട്ടക്കൂട് മുന്നോട്ടുവെക്കുന്ന കോഴ്സുകളിൽ പലതും കേരള സമൂഹം തിരസ്കരിക്കാനിടയുണ്ട്. ഉദാ: സെക്യൂരിറ്റി, തോട്ടക്കാരൻ, മേസൻ തുടങ്ങിയവ. കേരളീയ സാഹചര്യങ്ങൾക്കനുസൃതമായി എൻ.എസ്.ക്യു.എഫിനെ മാറ്റിത്തീർക്കുന്നില്ലെങ്കിൽ കുട്ടികൾ മറ്റു സാധ്യതകൾ തേടിപ്പോവുകയും തൊഴിൽപഠനം പെരുവഴിയിലാവുകയും ചെയ്യും.
പൊതുവിദ്യാഭ്യാസത്തിൽ എൻ.എസ്.ക്യു.എഫ് നടപ്പാക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുന്നതാണ് കേരളത്തിെൻറ സാഹചര്യങ്ങളിൽ ഉചിതം.
(എസ്.സി.ഇ.ആർ.ടി മുൻ റിസർച്
ഒാഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.