ഇഫ്താർ പാർട്ടികൾ മാറണം
text_fieldsറമദാനിെൻറ രാപ്പകൽ ജീവസ്സുറ്റതാക്കാനുള്ള തയാറെടുപ്പുകൾക്കൊപ്പം സംഘടനകളിലും കുടുംബങ്ങളിലും മഹല്ലുകളിലുമൊക്കെ ഇഫ്താർ സംഗമങ്ങളുടെ ആലോചനകളും ആരംഭിച്ചുകഴിഞ്ഞു.
സദുദ്ദേശ്യങ്ങളുടെയും നന്മകളുടെയും അടിത്തറയിൽ വിഭാവനം ചെയ്ത ഇഫ്താറുകൾ പക്ഷേ, ഇന്ന് ലക്ഷ്യം തെറ്റുന്നില്ലേ? റമദാനിൽ വീടുകളും പള്ളികളും മത രാഷ്ട്രീയ സാമൂഹിക സംഘടനാ കേന്ദ്രങ്ങളുമൊക്കെ കേന്ദ്രീകരിച്ച് ഇഫ്താർ പാർട്ടികൾ കേമമാകും. ആളുകൾ തമ്മിൽ അടുത്തിരിക്കാനും സൗഹൃദം പങ്കുവെക്കാനുമാണ് ഇൗ ഇഫ്താറുകൾ എന്നാണ് ന്യായം.
ആളുകൾക്ക് ഭക്ഷണം നൽകുക, നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക തുടങ്ങിയവയാണല്ലോ ഇഫ്താറിെൻറ നന്മയും പുണ്യവുമായി അറിയപ്പെടുന്നത്. അതെല്ലാം നല്ലതുതന്നെ. എല്ലാ നന്മയെയും അംഗീകരിക്കേണ്ടതുതന്നെ. തർക്കമില്ല. എന്നാൽ, ഇപ്പോഴത്തെ ഇഫ്താർ പാർട്ടികൾ അധികവും റമദാൻ വ്രതത്തിെൻറ ചൈതന്യവും ആരാധനഭാവവും ഇസ്ലാമിെൻറ ലാളിത്യവും ചോർന്നുപോവുന്ന തരത്തിലായിത്തീരുന്നു. പലതരം വിമർശനങ്ങളും ആക്ഷേപങ്ങളും ക്ഷണിച്ചുവരുത്തുന്ന അത്തരം ഇഫ്താർ വിരുന്നുകൾക്ക് നിയന്ത്രണങ്ങൾ കൂടിയേ തീരൂ. ചില നിർദേശങ്ങൾ കുറിക്കുന്നു.
1. റമദാൻ മാസം ആരാധനപ്രധാനമാണ്. ഭക്ഷണത്തിൽപോലും നിയന്ത്രണങ്ങളുണ്ട്. അതിനാൽ, റമദാനിനെ ആഹാരപ്രധാനമാക്കി മാറ്റുന്ന ഇഫ്താർ മാമാങ്കങ്ങൾ ഒഴിവാക്കണം.
2. കുടുംബബന്ധവും അയൽബന്ധങ്ങളും ശക്തമാക്കാനും ആ ബന്ധം കൂടുതൽ ഉൗഷ്മളമാക്കാനും ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്നത് നല്ലതുതന്നെ. പക്ഷേ, ധാരാളിത്തവും ധൂർത്തും നോമ്പിെൻറ പേരിൽ എന്തായാലും പാടില്ല. വ്രതകാലത്തെ ശ്രദ്ധ കൂടുതൽ ആരാധനക്കും ആത്മീയതക്കും വേണ്ടിയാവണം. റമദാൻ എന്നാൽ, ആഹാരമെന്ന രീതി ഒഴിവാക്കണം.
3. ഒന്നിച്ചിരുന്നുള്ള നോമ്പുതുറയിലൂടെ കൂടുതൽ ആത്മീയോൽക്കർഷവും പരസ്പര സ്നേഹവും വർധിപ്പിക്കാനാണെങ്കിൽ ഒരു പ്രദേശത്ത് എല്ലാ സ്ഥാപനങ്ങളും സംഘടനകളും കൂടി ഒരു ഇഫ്താർ പാർട്ടി നടത്തിയാൽ മതി. വേണമെങ്കിൽ ഒരു സംഘാടക സമിതിയുണ്ടാക്കി ചെലവുകൾ വീതിച്ചെടുക്കുകയും ചെയ്യാം. പിന്നെ ഒാരോ സ്ഥാപനത്തിലെയും ആളുകൾ അവരവരുടെ ആളുകളെയും കൂട്ടി വേണമെങ്കിൽ ചെറിയ ഇഫ്താർ സംഗമങ്ങൾ നടത്താമല്ലോ.എല്ലാ മുസ്ലിം നേതാക്കളും മറ്റു സംഘടനകൾ നടത്തുന്ന ഇഫ്താറുകളിൽ പെങ്കടുക്കാൻ നിർബന്ധിതരാവുന്നതിനാൽ മിക്കവാറും ഒാരോ ദിവസവും അവർക്ക് പുറത്തെ ഇഫ്താറുകളിൽ പെങ്കടുക്കേണ്ടിവരുന്നു. സ്വന്തം ഭാര്യമാരോടും മക്കളോടുമൊപ്പം നോമ്പു തുറക്കാൻ അവസരം കിട്ടുന്നില്ല. ഇത് ഇല്ലാതാക്കാനും മേൽ നിർദേശം പ്രാവർത്തികമാക്കുന്നതു വഴി സാധിക്കും.
4. കൃത്യമായി പള്ളികളിൽ ജമാഅത്തുകളിൽ പെങ്കടുക്കുന്ന പലർക്കും റമദാനിലെ മഗ്രിബ് ജമാഅത്ത് നഷ്ടപ്പെടാനും ഇഫ്താർ ബഹളങ്ങൾ കാരണമാവുന്നുണ്ട്. മറ്റു സൽക്കാരങ്ങൾപോലെ ഇഫ്താറും ബുഫെ ആവുകയും ആളുകളുടെ എണ്ണം അനിയന്ത്രിതമായി ഉണ്ടാവുകയും ചെയ്യുേമ്പാൾ നോമ്പുതുറയെന്ന ആരാധന അലേങ്കാലപ്പെടുന്നുണ്ട്. ഇത്തരം തിന്മകൾ വരാതിരിക്കാൻ കൃത്യമായ ക്രമീകരണങ്ങൾ ഉണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.