രൂപപ്പെട്ടുവന്ന അച്ചടക്കം
text_fieldsവിദ്യാഭ്യാസവും പരിസരബോധവും താരതമ്യേന കൂടുതലുള്ള കേരളത്തിലെ സമുദായത്തിലും സമൂഹത്തിലും നിലനിൽക്കുന്ന ബഹളങ്ങൾ, ഒച്ചപ്പാടുകൾ, ശല്യപ്പെടുത്തലുകൾ ഏതറ്റംവരെ എത്തിയിരുന്നു എന്ന് ആരും വിലയിരുത്തിയിരുന്നില്ല. അതൊക്കെ വേണ്ടതാണെന്ന തോന്നലുകൾക്ക് ഒരു മറുവശം സങ്കൽപിക്കാൻ കഴിഞ്ഞിരുന്നില്ല; അപ്പോഴാണ് കോവിഡ് കടന്നുവരുന്നത്.
ശാസ്ത്രീയ സംവിധാനങ്ങളും ടെക്നോളജിയും ചേർന്നപ്പോൾ നാം നന്നായി ആഘോഷിച്ചു. മനുഷ്യരെ നാം കണ്ടു. മനുഷ്യനെ കണ്ടില്ല. ആൾക്കൂട്ടങ്ങൾക്കുവേണ്ടി ഓടി, ഒച്ചയിട്ടു. ഒറ്റപ്പെട്ടവനെയും കരയുന്നവരെയും കാണാതെപോയി. വിവിധ മത സമുദായങ്ങൾ കൂടിച്ചേർന്നുനിൽക്കുന്ന ഈ രാജ്യത്ത് ഇസ്ലാമിനെ കാണിച്ചുകൊടുക്കാൻ പഴയ രീതികൾ മറന്നു. അച്ചടക്കത്തിെൻറ ഒരു പാഠം പോലും തുടങ്ങിയില്ല. വലിയ ആൾക്കൂട്ടങ്ങൾ എന്നും എവിടെയും സംഘടിപ്പിച്ച് തമ്മിൽ തമ്മിൽ മത്സരം നടത്തിക്കൊണ്ടിരുന്നത് അവരവർക്ക് ഗുണം ചെയ്തിട്ടുണ്ട്. മതത്തെക്കുറിച്ച് മറ്റുള്ളവരിൽ അതുണ്ടാക്കിയ പ്രതികരണം ആരും ഒാർത്തില്ല.
അല്ലാഹു തെൻറ അടിമകളെ തരംതാഴ്ത്തുകയില്ല. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ, അത് നമ്മുടെ വലിയ പാതകങ്ങൾ കൊണ്ടുമാത്രമാണ്. ചില വിഷയങ്ങളിൽ നാം പരിധിവിട്ടു. അതിെൻറ ഫലം അനുഭവിച്ചുതീരണം. കോവിഡും റമദാനും അല്ലാഹുവിെൻറ ഭാഗത്തുനിന്നുള്ളതാണ്. ഒന്ന് ഗുണപാഠത്തിന്. മറ്റേത് ശിക്ഷ പാഠത്തിന്. രണ്ടും ചേർത്തുവെച്ച് വായിക്കുക. ഗുണങ്ങൾ മാത്രമാണ് കാണേണ്ടത്.
അച്ചടക്കം കടന്നുവരുന്നത് നമ്മുടെ വിനയംകൊണ്ട് മാത്രമാകണം. ശിക്ഷയുടെ കൊടുങ്കാറ്റ് അടിച്ചുവീശിയശേഷം ശ്മശാനസമാനമായ അച്ചടക്കം നമ്മുടെ സംഭാവനയല്ല. അത് നമ്മുടെ പ്രവർത്തനങ്ങളായി ആരും അക്കൗണ്ട് ചെയ്യുകയും ഇല്ല. നാം മനഃപൂർവം തെരഞ്ഞെടുക്കുന്ന, പ്രാവർത്തികമാക്കുന്ന അച്ചടക്കം മനോഹരമാണ്. അവിടെയാണ് ഇസ്ലാമിെൻറ സമാധാനപൂർണമായ നയനിലപാടുകളുടെ പ്രായോഗികരൂപം പ്രത്യക്ഷപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.