Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 3:26 PM IST Updated On
date_range 6 Aug 2020 6:22 PM ISTഭോഗമൂർത്തിയുടെ സർവനാശം
text_fieldsbookmark_border
പലരും പുകഴ്ത്തിയിട്ടുണ്ട്, സീതയുടെ സമ്മതത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന രാവണനെ. ആ സ്ഥാനത്ത് രാമനോ മറ്റാരെങ്കിലുമോ ആയിരുന്നെങ്കിൽ എന്നിങ്ങനെ പലരും ഉത്കണ്ഠപ്പെട്ടിട്ടുമുണ്ട്. ഉൾക്കാഴ്ചയുടെ കുറവും വികലമായ ന്യായവാദങ്ങളുമാണിത്. ഒരു ചെയ്തിയെയല്ല, അതിന് പിറകിലെ വസ്തുസ്ഥിതിയും കാര്യകാരണങ്ങളും ഉദ്ദേശ്യങ്ങളുമൊക്കെയാണ് വിശകലനം ചെയ്യേണ്ടത്. ശൈവബ്രാഹ്മണനായ രാവണൻ വേദശാസ്ത്രങ്ങളിലും അറുപത്തിനാല് കലകളിലും സംഗീതത്തിലും വൈദ്യത്തിലുമെല്ലാം നിപുണനായിരുന്നു. വരബലവും സിദ്ധിവിശേഷങ്ങളും വേറെ. ശ്രീരാമനുപോലും ഇത്ര മേന്മ അവകാശപ്പെടാനാകുമോ എന്ന് സംശയം.
വ്യക്തിമഹത്വത്തിനും ആർത്തിയിലും ആസക്തിയിലും അധിഷ്ഠിതമായ ഇന്ദ്രിയപരിലാളനത്തിനും സ്വാർഥപൂരണത്തിനും ഭോഗശാന്തിക്കുമായിരുന്നു ഈ ഉപലബ്ധികളുടെ സിംഹഭാഗവും വിനിയോഗിച്ചത്. അതുകൊണ്ടാണ് ബ്രഹ്മാവ്, അഗ്നി, ബൃഹസ്പതി, നളകൂബരന്മാർ, വേദവതി, നന്ദികേശ്വരൻ, വസിഷ്ഠൻ, അഷ്ടാവക്രൻ, ദത്താേത്രയൻ, ദ്വൈപായനൻ, മാണ്ഡവ്യൻ, അത്രി, നാരദൻ, ഋതുവർമൻ, മൗൽഗല്യൻ, അനരണ്യൻ തുടങ്ങിയവരുടെ ശാപത്തിനെല്ലാം ഇടയാക്കിയത്. ഇവിടെയെല്ലാമാണ് രാമൻ രാവണനിൽനിന്നും തീർത്തും വ്യതിരിക്തനാകുന്നത്.
നളകൂബരന്മാരുടെയും പുഞ്ജികാദേവിയുടെയും ശാപമാണ് സീതയുടെ സമ്മതത്തിന് കാത്തുനിൽക്കാൻ രാവണനെ നിർബന്ധിതനാക്കിയത്. സഹോദരനായ കുബേരെൻറ പുത്രൻ നളകൂബരെൻറ ഭാര്യയായ രംഭയെ രാവണൻ ഒരിക്കൽ പിച്ചിച്ചീന്തിയെറിഞ്ഞു. ഇതറിഞ്ഞ നളകൂബരൻ, അല്ലയോ കാമാസക്തനായ രാവണാ, നീ മേലാൽ വശംവദയാകാത്ത സ്ത്രീയെ സ്പർശിക്കുന്ന മാത്രയിൽ നിെൻറ തല ഏഴായി പൊട്ടിത്തെറിക്കുമെന്ന് ശപിച്ചു.
സമ്മതമില്ലാത്തവളെ തൊട്ടാൽ പത്ത് തലയും പൊട്ടിത്തെറിച്ചുപോകുമെന്ന് ബ്രഹ്മദേവെൻറ മാനസപുത്രിയായ പുഞ്ജികാദേവിയുടെ ശാപവും രാവണന് കിട്ടി. രാക്ഷസികളുടെ കാവലിൽ സുവർണമായ ലങ്കയിലെ അശോകവനികയിൽ ശിംശിപാ വൃക്ഷച്ചുവട്ടിൽ സീതയെ കൊണ്ടിരുത്തിയതും പ്രണയാഭ്യർഥനക്കപ്പുറം കൈയേറ്റത്തിനൊന്നും മുതിരാതിരുന്നതും മറ്റൊന്നുമല്ല.
കഴിവും പ്രാപ്തിയും സാധ്യതകളും ക്രിയാത്മകതയും എത്ര കൂടിയിരിക്കുന്നു എന്നതിലല്ല, അവ ഫലപ്രദമായി, അവസരോചിതമായി വ്യക്തിക്കും സമൂഹത്തിനും എെന്നന്നേക്കുമായ ക്ഷേമവും സുസ്ഥിതിയും ഉറപ്പാക്കുന്നതിന് കാര്യക്ഷമതയോടെ എത്ര വിനി യോഗിക്കുന്നു എന്നതാണ് പ്രധാനമെന്ന് ഇത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story