അനുഷ്ഠാനങ്ങൾ ജീവിതത്തിലേക്കിറങ്ങണം
text_fieldsവിശ്വാസി ജീവിതത്തിൽ വ്യത്യസ്ത അനുഷ്ഠാനങ്ങൾ വർധിപ്പിക്കുകയും അവയിൽ നിഷ്ഠപുലർത്തുകയും ചെയ്യുന്ന മാസമാണ് റമദാൻ. ഈ അനുഷ്ഠാനങ്ങളെല്ലാം നന്മയുടെ ഉന്നതിയിലേക്ക് മാനവരെ നയിക്കാനാണെന്നാണ് ഇസ്ലാമിെൻറ സങ്കൽപം. അതിനാൽ ഏത് ആരാധനാനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോഴും ഭൗതിക കർമങ്ങൾക്കപ്പുറത്ത് അവയിൽ ജീവിത ശൈലിയാകേണ്ട ചില കാര്യങ്ങളുണ്ടെന്ന് ഖുർആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്.
പകൽസമയത്ത് ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുകയാണല്ലോ റമദാൻ നോമ്പിെൻറ കാതൽ. എന്നാൽ, ചീത്ത വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാത്തവർ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ആവശ്യമില്ലെന്നാണ് നബി പഠിപ്പിച്ചത്. വിശ്വാസികൾ ജീവിതത്തിൽ ഏറെ പ്രാധാന്യപൂർവം ശ്രദ്ധചെലുത്തുന്ന ആരാധനയാണ് നമസ്കാരം. ചെറിയ ചെറിയ ഉപകാരങ്ങൾ തടയുകയും അനാഥയുടെയും അഗതികളുടെയും ഭക്ഷണത്തിന് പ്രേരിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് ജനങ്ങളെ കാണിക്കാൻ വേണ്ടിമാത്രം നമസ്കരിച്ച്, അശ്രദ്ധ കാണിക്കുന്നവരാണെന്നാണ് ഖുർആനിലെ ഒരധ്യായം പഠിപ്പിക്കുന്നത്. മറ്റൊരു അനുഷ്ഠാന കാര്യമായ സകാത്തിെൻറ പ്രയോഗം തന്നെ സാമൂഹിക നന്മയാണെന്ന് വ്യക്തമാണ്. അധർമവും ചീത്ത കാര്യങ്ങളും ഉപേക്ഷിക്കാത്തവർക്ക് ഹജ്ജ് നഷ്ടമാകുമെന്നും അല്ലാഹു പഠിപ്പിക്കുന്നുണ്ട്.
ആരാധനകൾക്ക് അനുഷ്ഠാന രൂപങ്ങൾക്കപ്പുറം ജീവിതത്തിലേക്കിറങ്ങിവരേണ്ട മൂല്യങ്ങളുണ്ടെന്നാണ് ഇസ്ലാമികാധ്യാപനം. അതിെൻറ ഉത്തമ ഉദാഹരണമായിരുന്നു അബ്ദുറഹ്മാൻ എന്ന സാധാരണക്കാരൻ വിശ്വാസി. ഹജ്ജ് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി സ്വരുക്കൂട്ടിവെച്ച പണം മുഴുവൻ കൊറോണക്കാലത്ത് പ്രയാസമനുഭവിക്കുന്നവർക്ക് ചെലവഴിച്ചാണ് അബ്ദുറഹ്മാൻ അനുഷ്ഠാനങ്ങളുടെ ഫലം സമൂഹത്തിന് നൽകിയത്. അങ്ങനെ അദ്ദേഹം നാട്ടിൽനിന്നുതന്നെ ഹജ്ജിെൻറ പ്രതിഫലം നേടിയെടുത്തു. പ്രമുഖ പണ്ഡിതനായ ഇബ്നു മുബാറക് ഹജ്ജിനു പുറപ്പെട്ടതാണ്. വഴിയിൽ പട്ടിണിയിലായ അനാഥ ബാലികയെ കണ്ട് ഹജ്ജിെൻറ പാഥേയമായുണ്ടായിരുന്ന പണമെല്ലാം അവർക്ക് കൊടുത്ത് വീട്ടിലേക്ക് മടങ്ങി. ‘എെൻറ ഹജ്ജ് ഇവിടെത്തന്നെ സ്വീകരിക്കപ്പെട്ടു’ എന്നാണ് അതിനെക്കുറിച്ച് ആ മഹാൻ പറഞ്ഞത്.
അനുഷ്ഠാനങ്ങൾ ജീവിതത്തിലേക്കിറങ്ങി വരാതെ നിഷ്ഫലമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ റമദാനിൽ വിശ്വാസികൾക്കാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.