പ്രതിസന്ധികളെ കരുത്താക്കിയ ജനനേതാവ്
text_fieldsഐക്യ കേരളത്തിലെ ഏറ്റവും ജനകീയനും കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ. കരുണാകരന്. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയ പ്രസ്ഥാനത്തിെൻറ തീച ്ചൂളയിലേക്കെടുത്തുചാടി അക്ഷീണവും അചഞ്ചലവുമായ പ്രയത്നത്തിലൂടെ കോണ്ഗ്രസിെ ൻറയും രാജ്യത്തിെൻറയും സമുന്നത നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂർവങ്ങള ില് അപൂർവമായ നേട്ടങ്ങള്‍ക്കുടമയായിരുന്നു ലീഡര്‍. കൊച്ചി നിയമസഭ, തിരുകൊച്ചി നി യമസഭ, കേരള നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിർമാണ സഭകളില ും അംഗമാകാന്‍ അവസരം ലഭിച്ച ഒരേയൊരു മലയാളിയായിരുന്നു അദ്ദേഹം. കാല്നൂറ്റാണ്ടിലധ ികം കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്, നാലു തവണ മുഖ്യമന്ത്രി. ഇനി ഒരു രാഷ്ട്രീയ നേതാവിനും തെൻറ പുരുഷായുസ്സില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര െറേക്കാഡുകള്‍ സൃഷ്ടിച്ചാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നുനീങ്ങിയത്.
‘ഒരു മനുഷ്യന് അളക്കപ്പെടുന്നത് അയാള്‍ അധികാരത്തിലിരിക്കുമ്പോള്‍ എന്തുചെയ്തു എന്നതനുസരിച്ചാണ്’. പ്ലേറ്റോയുടെ ഈ വാക്കുകളായിരിക്കും ലീഡറെ വിലയിരുത്താന്‍ ഏറ്റവും അനുയോജ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ. കരുണാകരന് നല്കിയ സംഭാവന താരതമ്യങ്ങള്‍ക്കപ്പുറമാണ്. ഏഴു പതിറ്റാണ്ട് നമ്മുടെ നാടിെൻറ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം ആധുനിക കേരള സ്രഷ്ടാക്കളില് പ്രമുഖനായിരുന്നു. ഒരു ഭരണകര്ത്താവിെൻറ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡ് വരെ, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ കായംകുളം താപവൈദ്യുതി നിലയം വരെ കേരളത്തിെൻറ അഭിമാനമായി നമ്മള് ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ. കരുണാകരന് എന്ന നേതാവിെൻറ കൈയൊപ്പ് പതിഞ്ഞവയാണ്.
ലീഡര്‍ ഓര്‍മയായിട്ട് ഇന്ന് എട്ടു വര്‍ഷമാകുന്നു. ഇന്നും കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം ലീഡര്തന്നെയാണ്. അഖിലേന്ത്യ തലത്തിലെ പ്രമുഖരായ നേതാക്കളുമായി വലിയ ആത്മബന്ധം ലീഡര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ആ ബന്ധമെല്ലാം അദ്ദേഹം ഉപയോഗിച്ചത് സംസ്ഥാനത്തിെൻറ നന്മക്ക് മാത്രമായിരുന്നു. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആധുനിക ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്ന ലീഡര്‍.
ഒരാളെ അംഗീകരിക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം ഒരിക്കലും രാഷ്ട്രീയം പരിഗണിച്ചതേയില്ല.
കേരളത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് പെന്ഷന് നല്‍കാനുള്ള തീരുമാനമെടുത്തത് ലീഡര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ആദ്യമായി പെന്ഷന് നല്‍കേണ്ട സീനിയര്‍ ആയ പത്രപ്രവര്‍ത്തകരുടെ ലിസ്റ്റ് പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്കു നല്കി. അപ്പോള്‍ ലീഡര്‍ പറഞ്ഞു ഈ ലിസ്റ്റ് ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാന്‍ നിര്‍ദേശിക്കുന്ന ചില പേരുകള്‍കൂടി ഇതില്‍ ചേര്‍ക്കണം. പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികള്‍ വിഷമത്തിലായി. രാഷ്ട്രീയ പരിഗണന െവച്ച് ആരുടെയെങ്കിലും പേരുകള്‍ ചേര്‍ക്കാനാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നതായിരുന്നു അവരുടെ സംശയം. എതിര്‍ത്താല്‍ ചിലപ്പോള്‍ ആര്‍ക്കും പെന്ഷന് ലഭിച്ചേക്കില്ലല്ലോ എന്ന് വിചാരിച്ച് യൂനിയന്‍ പ്രതിനിധികള്‍ ആ നിര്‍ദേശം അംഗീകരിച്ചു. എങ്കില്‍ ഇനി എെൻറ ആളുകളുടെ പേരു പറയാമെന്നായി ലീഡര്‍. യൂനിയന്‍ നേതാക്കള്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നു. ലീഡര്‍ പേരുകള്‍ വായിച്ചു; സി. ഉണ്ണിരാജ, വക്കം ചന്ദ്രശേഖരന് നായര്‍, എം.കെ. കുമാരന്... ലീഡര്‍ പറഞ്ഞു: ‘‘ജീവിതകാലം മുഴുവന്‍ ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചവരാണ് ഇവര്‍.
അവരുടെ കഷ്ടകാലത്ത് ഞാനല്ലാതെ ആരാണ് അവരെ സഹായിക്കേണ്ടത്.’’ എങ്ങനെയാണ് കെ. കരുണാകരനെ വരുംതലമുറകള്‍ വിലയിരുത്തുക എന്നതിന് ഇതിനെക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല.
എെൻറ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഗുരുവും വഴികാട്ടിയുമായിരുന്നു ലീഡര്‍. ഞാനടക്കമുള്ള ഒരു തലമുറയിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വലിയൊരു തണല്‍ മരമായിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടുപോേകണ്ടിവന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ ഇടക്കാലത്തുണ്ടായപ്പോള് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.