രണ്ടാം ഇന്നിങ്സ്
text_fields
ക്രിക്കറ്റ് എന്ന ജനകീയവിനോദം അതത് കാലത്തെ രാഷ്്ട്രീയ പ്രവണതകളെ പ്രതിഫലിപ്പ ിക്കുമെന്ന് നിരീക്ഷിച്ചത് ഗിരിലാൽ ജെയ്ൻ എന്ന മാധ്യമപ്രവർത്തകനാണ്. 80കളുടെ ഒടുവ ിലായിരുന്നു അത്. ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപരാണ് അന്ന് ഗിരിലാൽ. അഭിപ്രായം പങ്ക ുവെക്കാൻ അദ്ദേഹം എഡിറ്റോറിയൽ കോളംതന്നെ തിരഞ്ഞെടുത്തു. ഇന്ദിര പ്രിയദർശിനിയുടെ ച ടുലതയാണ് അദ്ദേഹം കപിലിെൻറ വേഗത്തിലും നേതൃപാടവത്തിലുമൊക്കെ ദർശിച്ചത്. ഗവാസ ്കറിൽ അദ്ദേഹം കണ്ടത് സാക്ഷാൽ രാജീവ് ഗാന്ധിയെത്തന്നെ. ഒരൽപം അതിശയോക്തിപരമെങ്കിലും ആ നിരീക്ഷണത്തെ പലരും ശരിവെച്ചു; കാലാകാലങ്ങളിൽ, പല രാഷ്ട്രീയ സന്ദർഭങ്ങളിൽ ആ നിരീക്ഷണം പണ്ഡിറ്റുകൾ പങ്കുവെക്കുകയും ചെയ്തു.
അത്തരമൊരു രാഷ്ട്രീയ-കായിക സന്ദർഭംതന്നെയല്ലേ ഇപ്പോൾ സംജാതമായിട്ടുള്ളത്? ഇന്ത്യൻ രാഷ്ട്രീയത്തിലെ അതേ പ്രവണതതന്നെ ‘ടീം ഇന്ത്യ’യിലും നോക്കിയാൽ കാണാം. ഒരിടത്ത് മോദി-അമിത് ഷാ കൂട്ടുകെട്ടാണെങ്കിൽ ക്രിക്കറ്റിൽ അത് കോഹ്ലിയും ഇഷ്ടക്കാരുമാണ്. രണ്ടിടത്തും ഇഷ്ടക്കാരല്ലാത്തവർ അനഭിമതർ. തൊഗാഡിയ ആണെങ്കിലും അമ്പാട്ടി റായുഡുവാണെങ്കിലും രക്ഷയില്ല. രണ്ടുപേരും അവരവരുടെ മേഖലകളിൽ മോശമാക്കിയിട്ടില്ല; എന്നിട്ടും ടീമിന് പുറത്താണ് സ്ഥാനം. ഇഷ്ടക്കാരാണെങ്കിലോ, എപ്പോൾ അകത്തു കയറിയെന്ന് ചോദിച്ചാൽമതി. അതുകൊണ്ട് രവിശാസ്ത്രിയുടെ രണ്ടാം വരവിന് ഒട്ടും വാർത്താപ്രാധാന്യമില്ല. ഇംഗ്ലണ്ടിൽനിന്ന് ‘കോഹ്ലിപ്പട’ വെറുംകൈയോടെ മടങ്ങിയതിെൻറ ഉത്തരവാദികളിലൊരാളാണ്. അന്നുമുതൽ കേൾക്കുന്നുണ്ട്, ശാസ്ത്രിയെ കമൻററി ബോക്സിലേക്കുതന്നെ തിരിച്ചയക്കണമെന്ന മുറവിളി. അപ്പോഴും കോഹ്ലിക്ക് ശാസ്ത്രി മതിയെങ്കിൽ പിന്നെ കപിലിന് മറ്റൊരു തീരുമാനമെടുക്കാനാകുമോ? സാമാന്യം തെറ്റില്ലാത്ത ഒരു സ്ക്വാഡ് ഉണ്ടായിരുന്നതുകൊണ്ടു മാത്രം കെട്ടിപ്പൊക്കിയ വിജയങ്ങളുടെ ഡാറ്റയുടെ പിൻബലത്തിലും വാക്ചാതുരിയുടെ സൗന്ദര്യത്തിലുമാണ് ഈ രണ്ടാമൂഴം. ഈ വാർത്തകേട്ട ഒരു ആരാധകെൻറ വൈറൽ ട്വീറ്റ് ഇങ്ങനെ: മറ്റു ടീമുകൾക്ക് ഇനി ആശ്വസിക്കാം!
‘ചാമ്പ്യന്മാരുടെ ചാമ്പ്യൻ’ എന്നാണ് വിളിപ്പേര്. അങ്ങനെയൊരു കാലമുണ്ടായിരുന്നു. 1985ൽ, വിക്ടോറിയ സ്റ്റേറ്റിെൻറ 150ാം വാർഷികത്തോടനുബന്ധിച്ച് ആസ്ട്രേലിയ വേൾഡ് ചാമ്പ്യൻസ് ഓഫ് ക്രിക്കറ്റ് എന്ന ടൂർണമെൻറ് സംഘടിപ്പിച്ചു. അന്നത്തെ ഏഴ് ടെസ്റ്റ് രാജ്യങ്ങളുമുണ്ട് ചാമ്പ്യൻഷിപ്പിന്. ആ ടൂർണമെൻറാണ് ശാസ്ത്രിയുടെ ഭാഗ്യജാതകം കുറിച്ചത്. പന്തുകൊണ്ടും ബാറ്റ്കൊണ്ടും ശാസ്ത്രി കളത്തിൽ നിറഞ്ഞാടി. പാകിസ്താെനതിരായ ഫൈനലിലും ശാസ്ത്രി താരമായി. ഗവാസ്കറും കൂട്ടുകാരും കപ്പുയർത്തിയപ്പോൾ ടൂർണമെൻറിലെ താരമായി; അതാണ് ‘ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻസ്’. മൂന്ന് അർധ സെഞ്ച്വറി അടക്കം 182 റൺസ്; എട്ട് വിക്കറ്റ്. ഒരു ഓഡി കാറാണ് അന്ന് സമ്മാനമായി ആ 23കാരന് ലഭിച്ചത്. കാറ് നാട്ടിലെത്തിക്കാൻ രാജീവ് ഗാന്ധി നികുതിയിൽ ഇളവ് നൽകി എന്നാണ് കഥ. 80കളുടെ തുടക്കം മുതലേ ടീമിലുണ്ട്. 83ൽ, കപിലിെൻറ ‘ചെകുത്താൻ സ്ക്വാഡി’ലുമുണ്ടായിരുന്നു. പക്ഷേ, കളത്തിലിറങ്ങാൻ അപൂർവമായേ ഭാഗ്യമുണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഇടംകൈയൻ സ്പിന്നർ എന്ന നിലയിൽ ദുലീപ് ദോഷിക്കും ശിവലാൽ യാദവിനുമൊക്കെ പകരക്കാരനായി വരും. പിന്നെയാണ് ഒാൾ റൗണ്ടറായതും ‘ചപ്പാത്തി ഷോട്ടു’കളുടെ വക്താവായതുമെല്ലാം. ഗവാസ്കറിന് ശേഷം ഇന്ത്യയുടെ നായകനാകുമെന്ന് ആരാധകരും മാധ്യമങ്ങളും വാഴ്ത്തിയ ആളായിരുന്നു. പക്ഷേ, ആ സ്നേഹം സമ്മർദമായി മാറിയപ്പോൾ കരിയർ ഗ്രാഫ് താഴ്ന്നുതുടങ്ങി; പരിക്കും പിടികൂടി. 1989ലെ പാക് പര്യടനത്തിൽ ഫോം തീർത്തും നഷ്ടമായിരുന്നു. പിന്നീട് ടീമിൽ തിരിച്ചെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം ബാറ്റിൽ നിന്നുണ്ടായില്ല. സചിനും മഞ്ജ്രേക്കറും കാംബ്ലിയുമൊക്കെ കത്തിനിൽക്കുന്ന കാലത്ത് ശാസ്ത്രി പിടിച്ചുനിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. ഒരുകാലത്ത് കൊണ്ടാടിയ ആരാധകർ, ക്രിക്കറ്റിലെ ബോംബെ ലോബിയുടെ ആളെന്ന് ആക്ഷേപിച്ചു. 1992ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റതിൽ പിന്നെ ദേശീയ ജഴ്സിയണിഞ്ഞിട്ടില്ല. അതിനിടെ, ഏതാനും വർഷം ഏറെ നാൾ ടീമിെൻറ സഹനായകനായി. ഒരു ടെസ്റ്റിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്തു. 80 ടെസ്റ്റിൽനിന്ന് 3500ലധികം റൺസും 200ലേറെ വിക്കറ്റും നേടി. 150 ഏകദിനത്തിലായി സ്കോർ 3000 പിന്നിട്ടു; 106 വിക്കറ്റും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബോംബെയുടെ താരമായിരുന്നു. ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം, കമേൻററ്ററുടെ റോളിലായിരുന്നു ഏറെനാൾ. ആ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2014ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ഡയറക്ടറായതോടെ ശാസ്ത്രിയുടെ മറ്റൊരു ഇന്നിങ്സിന് തുടക്കമായി. 2017ൽ, കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ ആ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്നു മുതൽ ‘ടീം കോഹ്ലി’യിൽ അംഗമാണ്. മോശമില്ലാത്ത നേട്ടങ്ങൾ പരിശീലകൻ എന്ന നിലയിൽ റെക്കോഡ് ബുക്കിൽ എഴുതിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. ആസ്ട്രേലിയയിൽ പോയി അവിടെ ടെസ്റ്റ് സീരീസ് സ്വന്തമാക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞതാണ് എടുത്തുപറയേണ്ട ഏറ്റവും വലുത്. ശ്രീലങ്ക, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതും കോഹ്ലിയില്ലാത്ത ടീമിനെ ഏഷ്യകപ്പ് വിജയികളാക്കിയതുമൊക്കെ വേറെയുമുണ്ട്. തിരിച്ചടികളുമുണ്ടായി. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര തോറ്റതാണ് അതിെലാന്ന്. മികച്ചൊരു സംഘമുണ്ടായിട്ടും ഇക്കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ തോറ്റതാണ് മറ്റൊന്ന്. ലോകകപ്പ് പരാജയം ശാസ്ത്രിയുടെ കൂടി പരാജയമായി വിലയിരുത്തപ്പെട്ടു. മികച്ചൊരു ലൈനപ്പുണ്ടായിട്ടും അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ കോച്ച് പരാജയപ്പെട്ടുവെന്ന് വിമർശകർ രോഷത്തോടെ എഴുതി. മുതിർന്ന താരങ്ങളെ സ്വതന്ത്രമായി വിടുക; പുതുമുഖങ്ങളോട് ‘ഡൂ ഓർ ഡൈ’ പറയുക. ഇതാണ് രീതി. അതുകൊണ്ടുതന്നെ നവാഗതർക്ക് സമ്മർദത്തോടെയല്ലാതെ ഫീൽഡിലിറങ്ങാൻ കഴിയില്ല. ഈ കോച്ചിങ് ഫിലോസഫി പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടും അതുതന്നെ തുടർന്നു; അതാണ് ലോകകപ്പിൽ വിനയായത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അടുത്ത രണ്ടുവർഷം കൂടി ടീമിൽ തുടരും.
1962 മേയ് 27ന് മുംബൈയിൽ ജനനം. പിതാവ് ജയാദ്രത ശാസ്ത്രി. മാതാവ് ലക്ഷ്മി. ഡോൺ ബോസ്കോ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അവിടെനിന്നാണ് ക്രിക്കറ്റിെൻറ ബാലപാഠങ്ങൾ അഭ്യസിച്ചത്. 1977ൽ സ്കൂൾ ടീം ഗൈൽസ് ഷീൽഡ് സ്വന്തമാക്കുേമ്പാൾ നായകൻ ശാസ്ത്രിയായിരുന്നു. 17ാം വയസ്സിൽ ബോംബെക്കുവേണ്ടി രഞ്ജിയിൽ അരങ്ങേറ്റം. അണ്ടർ 19 ദേശീയ ടീമിലെ പ്രകടനം സീനിയർ ടീമിലേക്ക് വഴിയൊരുക്കി. ന്യൂസിലൻഡിനെതിരെ ആയിരുന്നു അരങ്ങേറ്റം. 1981ൽ, ഇറാനി ട്രോഫിയിൽ 101 റൺസിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതും ബറോഡയിൽ (1985) തിലക് രാജിെൻറ ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയതുമെല്ലാം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തിളങ്ങുന്ന ഓർമകൾ. ചില്ലറ വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. തെഹൽക സ്റ്റിങ് ഓപറേഷനിൽ അസ്ഹറുദ്ദീനെതിരെ സംസാരിച്ചതും അനുബന്ധ സംഭവങ്ങളുമൊക്കെ വേറൊരു വാർത്തതാരമാക്കി. ദേശീയ കോച്ചാകാനുള്ള അപേക്ഷ ഗാംഗുലി തള്ളിയപ്പോൾ അദ്ദേഹത്തെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഋതു സിങ് ആണ് ഭാര്യ. ഒരു മകൾ. ഇഷ്ട ക്രിക്കറ്റ് താരങ്ങൾ സചിനും വിവ് റിച്ചാർഡ്സുമാണ്; പിന്നെ കോഹ്ലിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.