സ്വകാര്യബാങ്കുകളുടെ വിവരങ്ങളും ആർ.ബി.െഎ കൈമാറണം
text_fieldsഅറിയാനുള്ള പൗരെൻറ അവകാശം മൗലികാവകാശത്തിെൻറ അവിഭാജ്യഘടകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള വിവരങ്ങളും രേഖകളും വിവരാവകാശനിയമപ്രകാരം അപേക്ഷകന് ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. സാമ്പത്തികവും വാണിജ്യപരവുമായ താൽപര്യങ്ങൽ ഹനിക്കുമെന്നോ വ്യക്തിപരമായ ബന്ധത്തിലൂടെ ആർജിക്കുന്ന വിവരമാണെന്ന കാരണം പറഞ്ഞോ വിവരങ്ങൾ നിഷേധിക്കാൻ ആർ.ബി.ഐക്ക് അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ വിവിധ ഹൈകോടതികളിൽ നിെന്നത്തിയ 11 ഹരജികൾ തീർപ്പുകൽപിച്ചാണ് സുപ്രീംകോടതി ബാങ്കുകളുടെ വിവരങ്ങൾ നൽകാനുള്ള റിസർവ് ബാങ്കിെൻറ നിയമപരമായ ബാധ്യതക്ക് അടിവരയിട്ടത്. ബാങ്കുകളിൽ നടത്തിയ പരിശോധന റിപ്പോർട്ടുകൾ, ബാങ്കുകൾ നൽകിയ സ്റ്റേറ്റ്മെൻറ് തുടങ്ങിയ രേഖകൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്നതാണെന്നും അത്തരം വിവരങ്ങൾ നൽകാൻ ആർ.ബി.ഐക്ക് നിയമപരമായ ചുമതലയുണ്ടെന്നുമാണ് സുപ്രീംകോടതി വിധിന്യായത്തിൽ വ്യക്തമാക്കിയത്.
1949ലെ ബാങ്കിങ് റെഗുലേഷൻ നിയമപ്രകാരം ഈ രേഖകളൊന്നും പുറത്തുവിടാനാകാത്ത രഹസ്യവിവരമാണെന്നതുകൊണ്ടായിരുന്നു ഇതുവരെ റിസർവ് ബാങ്ക് സ്വീകരിച്ചുവന്ന നിലപാട്. ഇൗ വാദത്തോടെയായിരുന്നു അപേക്ഷകൾക്ക് മറുപടി നൽകാതിരുന്നത്. ആർ.ബി.ഐക്ക് ലഭിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടാൽ രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരത അപകടത്തിലാകുമെന്ന വാദവുമുണ്ട്. വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷക്ക് ആ നിയമപ്രകാരമുള്ള കാരണം ചൂണ്ടിക്കാണിച്ചു മാത്രമേ അപേക്ഷ നിരാകരിക്കാൻ കഴിയൂ എന്ന കാര്യം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ബാങ്കിങ് റെഗുലേഷൻ നിയമപ്രകാരം വിവരം നൽകാനാകില്ല എന്ന വാദത്തിന് നിലനിൽപില്ല. ഇതര ബാങ്കുകളുടെ പ്രവർത്തനങ്ങളെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്ന ചുമതലയാണ് റിസർവ് ബാങ്കിേൻറത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ പൊതുജന പരിശോധനക്കും വിധേയമാക്കേണ്ടതാണ്. ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾക്കും അക്രമങ്ങൾക്കും പ്രധാന കാരണം സുതാര്യതയുടെ അഭാവമാണ്. ഇതു പരിശോധിക്കുന്ന ആർ.ബി.ഐയുടെ റിപ്പോർട്ടുകൾ പുറത്തുവന്നാലേ തുടർനടപടികൾ സാധ്യമാകൂ. വായ്പാ തട്ടിപ്പും ക്രമക്കേടുകളും അവസാനിപ്പിച്ച് കാര്യക്ഷമതയുള്ള ബാങ്കിങ് സംവിധാനം തിരിച്ചു വരണമെങ്കിൽ സുതാര്യതയുടെ സൂര്യപ്രകാശം അനിവാര്യമാണ്.
പരിസ്ഥിതി പഠന റിപ്പോർട്ട് വിവരം നൽകാത്തതിന് നടപടി
പാരിസ്ഥിതിക പഠനറിപ്പോർട്ട് ആർ.ടി.െഎ നിയമപ്രകാരം അപേക്ഷകന് നൽകണമെന്ന ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ അഥവാ ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠനറിപ്പോർട്ട് നൽകാനാണ് കമീഷൻ ഡി.എം.ആർ.സി, നീറി എന്നീ പൊതു അധികാരികളുടെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. സമയപരിധി കഴിഞ്ഞിട്ടും അപേക്ഷകനായ എം.ടി. തോമസിന് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് കമീഷനെ വീണ്ടും സമീപിച്ചത്. ബഹുകോടികളുടേതാണ് ഇൗ പദ്ധതി. ഡി.എം.ആർ.സിക്ക് വേണ്ടി നാഗ്പുരിലെ ‘നീറി’യാണ് പഠനം നടത്തിയത്. അതീവ രഹസ്യരേഖ എന്നതാണ് നിഷേധിക്കാൻ കാരണമായി പറഞ്ഞത്. 20 ദിവസങ്ങൾക്കകം റിപ്പോർട്ട് അപേക്ഷകന് നൽകാനായിരുന്നു കമീഷെൻറ നിർദേശം. വിവരാവകാശ നിയമത്തിലെ 4ാം വകുപ്പ് പ്രകാരമുള്ള സ്വമേധയാ വിവരങ്ങൾ നൽകണമെന്നത് ഇൗ റിപ്പോർട്ടിന് ബാധകമാണെന്ന് കമീഷൻ വിലയിരുത്തി. ഇൗ പദ്ധതി നടപ്പിലാകുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങളും മറ്റും അറിയാൻ ജനങ്ങൾക്കവകാശമുണ്ടെന്ന് കമീഷൻ വ്യക്തമാക്കി. വിവരാവകാശ നിയമത്തിെൻറ മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമത്തിേൻറയും ലംഘനം കൂടിയാണിത്.
ബൗദ്ധിക സ്വത്തവകാശത്തിെൻറ ലംഘനമാണെന്ന ഡി.എം.ആർ.സിയുടെ വാദം കമീഷൻ തള്ളിക്കളഞ്ഞു. ഇൗ റിപ്പോർട്ട് വെളിപ്പെടുത്തിയാൽ എങ്ങനെയാണ് ബൗദ്ധിക സ്വത്തവകാശം ധ്വംസിക്കപ്പെടുന്നതെന്ന് തെളിയിക്കാൻ ഡി.എം.ആർ.സിക്ക് കഴിഞ്ഞില്ലെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. വികസനത്തിെൻറ ഗതിവേഗത്തെ തടയുന്നത് പരിസ്ഥിതി മൗലികവാദികളാണെന്ന ആക്ഷേപം പുതിയതല്ല. പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുകൊണ്ട് തന്നെയായിരിക്കണം പുതിയ പദ്ധതികൾ വിഭാവനം ചെയ്യേണ്ടതെന്ന ചിന്താഗതിക്ക് നിയമ പരിരക്ഷയും നിലവിലുണ്ട്. എന്നിട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടുകൾ അലമാരകളിൽ പൂട്ടിവെക്കണമെന്ന അധികാരികളുടെ നിയമവിരുദ്ധമായ നടപടികൾ നിർബാധം തുടരുകയും ചെയ്യുന്നു. ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നാൽ പദ്ധതികൾക്കെതിരെ ജനകീയ സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകുമെന്ന ആശങ്കയാണ് വിവരങ്ങൾ പുറത്തുവരുന്നതിനെ ഭരണകൂടം വിലക്കുന്നത്. ഇൗ വിലക്കുകൾക്ക് നിയമസാധുത ഇല്ലെന്നും വിവരം പുറത്തുവിടാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നുമാണ് കമീഷെൻറ ഇൗ ഉത്തരവ് വ്യക്തമാക്കുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.