ആർ.ബി.ഐക്കു പിന്നാലെ സെബിയും
text_fieldsനരേന്ദ്രമോദി സർക്കാർ 2014ൽ അധികാരത്തിൽ വന്നതു മുതൽ സാമ്പത്തിക രംഗത്ത് അധികാര കേ ന്ദ്രീകരണമാണ് നടക്കുന്നത്. 2014ൽ അധികാരത്തിൽ വന്നയുടൻ സാമ്പത്തിക വികസനത്തിന് ത നതായ സംഭാവനകൾ നൽകിയ ആസൂത്രണ കമീഷനെ പിരിച്ചുവിട്ട് അതിെൻറ സുപ്രധാനമായ പല അധ ികാരങ്ങളും കേന്ദ്ര ധനമന്ത്രാലയത്തിലേക്ക് മാറ്റി. തൽഫലമായി കേന്ദ്രത്തിലെ വിവിധ മ ന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സംസ്ഥാനസർക്കാറുകൾക്കും കേന്ദ്ര ധനമന്ത്രാലയ ത്തിെൻറ ദാക്ഷിണ്യത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ആസൂത്രണ കമീഷെൻറ സ്ഥാന ത്ത് ആശയ രൂപവത്കരണത്തിനായി കൊണ്ടുവന്ന നിതി ആയോഗ് നീതി നടപ്പാക്കാൻ പറ്റാത്ത ന ോക്കുകുത്തിയായി.
ധന പ്രതിസന്ധി സർക്കാർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. നികു തി പിരിവ് ലക്ഷ്യത്തിലെത്താത്തതിനാൽ ധനക്കമ്മിയെ ബജറ്റ് ലക്ഷ്യത്തിലൊതുക്കാൻ സർ ക്കാർ പാടുപെടുകയാണ്. ഈ അവസരത്തിലാണ് സ്വയംഭരണ ധനകാര്യ സ്ഥാപനങ്ങളുടെ പണപ്പെ ട്ടിയിൽ കൈയിട്ടു വാരാൻ സർക്കാർ കൊണ്ടു ശ്രമിക്കുന്നത്. കഴിഞ്ഞവർഷം ആർ.ബി.ഐയുടെ കരു തൽ ധനത്തിൽ കണ്ണുംനട്ട് അധികമിച്ചം കൈവശപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. ആർ. ബി.ഐയുടെ ശക്തമായ എതിർപ്പുകാരണം അന്തിമ തീരുമാനമെടുക്കുന്നതിനായി മുൻ ആർ.ബി.ഐ ഗവർണർ ബിമൽ ജലാൻ ചെയർമാനായി കമ്മിറ്റി രൂപവത്കരിച്ച് തീരുമാനങ്ങൾ കാത്തിരിക്കുകയാണ്.
ധനമന്ത്രി നിർമല സീതാരാമൻ കന്നി ബജറ്റിൽ ധനക്കമ്മി 3.3 ശതമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം നികുതി വരുമാനത്തിൽ 1,67,972 കോടി രൂപയുടെ കുറവാണ് ഉണ്ടായതെന്ന് സി.എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു. നടപ്പു സാമ്പത്തികവർഷം സമ്പദ്ഘടന മെല്ലെപ്പോക്കിലാണ്. മിക്ക പ്രവചനങ്ങളും പറയുന്നത് ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഏഴു ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്. ധനക്കമ്മി ഈ വർഷം ലക്ഷ്യമിട്ടതിെൻറ 52 ശതമാനത്തിലധികമായിരിക്കുന്നു ഇപ്പോൾ തന്നെ. അതിനാൽ, രാജ്യത്തെ മറ്റൊരു പ്രധാന സ്വയംഭരണ സ്ഥാപനമായ ദി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ കരുതൽ ധനത്തിൽ കൈയിട്ടു വാരാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
‘സെബി’യിൽ പിടിമുറുക്കുന്നു
‘സെബി’ അതിെൻറ മിച്ചത്തിലെ 25 ശതമാനം കരുതൽ ധനത്തിലേക്ക് മാറ്റി ബാക്കി 75 ശതമാനം തുക ഇന്ത്യയുടെ സഞ്ചിതനിധിയിലേക്ക് കൈമാറണമെന്നായിരുന്നു സർക്കാർ ആദ്യം ആവശ്യപ്പെട്ടിരുന്നത്. ‘സെബി’യുടെ ചെയർമാൻ അജിത് ത്യാഗിയും ജീവനക്കാരുടെ സംഘടനയും ആവശ്യത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെടുകയും ചെയർമാൻ ധനമന്ത്രിയെ കണ്ടപ്പോൾ എതിർപ്പ് നേരിട്ടറിയിക്കുകയും മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ജീവനക്കാർ എതിർപ്പ് പ്രധാനമന്ത്രിയെയും അറിയിച്ചു. എന്നാൽ, സർക്കാർ നിലപാട് മാറ്റാൻ തയാറല്ല.
പാർലമെൻറിൽ അവതരിപ്പിച്ച ധനബില്ലിെൻറ ഭാഗമായി 1992ലെ സെബി ആക്ട് ഭേദഗതി ചെയ്തിരിക്കുകയാണ് ഇപ്പോൾ. ‘സെബി’ ബോർഡ് നിശ്ചയമായും ഒരു റിസർവ് ഫണ്ട് ഉണ്ടാക്കണമെന്നും എല്ലാ വർഷവും മിച്ചംവരുന്ന പൊതുഫണ്ടിെൻറ 25 ശതമാനം റിസർവ് ഫണ്ടിലേക്കു മാറ്റണമെന്നും എന്നാൽ, ഇത് കഴിഞ്ഞ രണ്ടു ധനകാര്യ വർഷങ്ങളിലെ വാർഷിക ചെലവിനേക്കാൾ അധികമാകരുതെന്നും പറയുന്നു. ‘സെബി’യുടെ എല്ലാ ചെലവുകളും റിസർവ് ഫണ്ടിലേക്കുള്ള തുകയും മാറ്റിക്കഴിഞ്ഞാൽ പൊതുഫണ്ടിലെ ബാക്കിവരുന്ന മിച്ചം മുഴുവൻ സഞ്ചിത നിധിയിലേക്ക് മാറ്റണമെന്നാണ് ധനബില്ലിൽ പറയുന്നത്. ഇതിനുപുറമെ ‘സെബി’യുടെ വാർഷിക ചെലവുകൾക്ക് കേന്ദ്രസർക്കാറിെൻറ അനുമതി വാങ്ങിയിരിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടത്രെ! ഇൗ തീരുമാനങ്ങൾ വിപണി നിയന്താവെന്ന നിലയിലുള്ള ‘സെബി’യുടെ സ്വതന്ത്രാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്.
സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചത് ഒരു ഏറ്റുമുട്ടലിലേക്ക് വഴിയൊരുക്കും. മുഖ്യ കേമ്പാള നിയന്താവിെൻറ ഫണ്ട് കൈയടക്കാനുള്ള സർക്കാർ തീരുമാനത്തിൽ യുക്തി തോന്നുന്നില്ല. ഗവൺമെൻറ് ‘സെബി’യിൽനിന്നു സമാഹരിക്കുന്ന തുക സർക്കാറിെൻറ മൊത്തത്തിലുള്ള ധനസ്ഥിതി മെച്ചപ്പെടുത്തുമെന്ന് തോന്നുന്നില്ല. ധനപരമായ പരിഗണനകളെക്കാൾ കേമ്പാള നിയന്താവിനെ വരുതിയിൽ കൊണ്ടുവരാമെന്ന തോന്നലായിരിക്കാം ‘സെബി’ ആക്ടിലെ ഭേദഗതി വഴി സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടാവുക. പുതിയ ഭേദഗതി വന്നതോടെ മൂലധനച്ചെലവ് പരിപാടികളുമായി മുന്നോട്ടുപോകാൻ ഗവൺമെൻറിെൻറ അനുമതി തേടേണ്ട അവസ്ഥയിലാണ് ഇനി മുതൽ ‘സെബി’.
ധനപരവും ഭരണപരവുമായ പ്രവർത്തനങ്ങൾക്കു ഗവൺമെൻറിെൻറ ദാക്ഷിണ്യത്തിൽ കഴിയേണ്ടിവരുന്ന ഒരു റെഗുലേറ്ററി ഏജൻസിയെ സ്വതന്ത്ര സ്ഥാപനമെന്ന് പറയാൻ കഴിയില്ല. ധനപരമായ സ്വയംഭരണം കുറയുേമ്പാൾ ‘സെബി’ക്ക് പ്രവർത്തനം വിപുലപ്പെടുത്താൻ കഴിയാതെ വരും. പുതിയ സാേങ്കതികവിദ്യകൾക്കുവേണ്ടിയും കേമ്പാളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും നിക്ഷേപമിറക്കാൻ കഴിഞ്ഞെന്ന് വരില്ല. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുേമ്പാൾ ഇത് ഇന്ത്യയുടെ ധനകാര്യ കേമ്പാളത്തിെൻറ കാര്യക്ഷമതയെയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും.
സർക്കാർ സ്വതന്ത്ര ഏജൻസികളുടെ പിന്നാലെ പോകുന്നത് ഇത് ആദ്യമല്ല. ആർ.ബി.ഐ, നാഷനൽ സാമ്പ്ൾ സർവേ ഓഫിസ് എന്നിവയെ സമ്മർദത്തിലാക്കിയത് മറക്കാറായിട്ടില്ല. ധനമന്ത്രാലയത്തിന് കീഴിൽ നിലവിലുള്ള എല്ലാ ശക്തികളെയും ഏകീകരിച്ചു സമ്പദ്ഘടനയെ മെച്ചപ്പെട്ട നിലയിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നുണ്ടാവണം. എന്നാൽ, ഇത്തരത്തിലുള്ള അധികാരകേന്ദ്രീകരണം അപകടകരമാണ്. ‘സെബി’ പോലുള്ള റെഗുലേറ്ററി ഏജൻസികൾക്ക് അവയുടെ ആസ്തിക്കുമേൽ പൂർണ അധികാരം നൽകി അവയെ പാർലമെൻറിനോട് ഉത്തരവാദിത്തമുള്ളവയാക്കി മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടത്. സ്വയംഭരണ സ്ഥാപനങ്ങളുടെ ചിറകരിഞ്ഞ് അവയെ സർക്കാറിെൻറ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത് ഗവൺമെൻറിെൻറയും സ്ഥാപനങ്ങളുടെയും വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കും. പുതിയ കേന്ദ്ര ധനകാര്യ സെക്രട്ടറി അതാനു ഭട്ടാചാര്യ എന്തുചെയ്യുമെന്ന് നോക്കിക്കാണാം.
‘സെബി’ ചെയ്യുന്നത്
1970കളുടെ അവസാനത്തിലും 1980കളിലും ഇന്ത്യയിലെ ഒരുവിഭാഗം ജനങ്ങൾക്കിടയിൽ ഒരു പുതിയ വികാരമായി മൂലധനക്കേമ്പാളം ഉയർന്നുവന്നു. ഇത് അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കളമൊരുക്കി. കമ്പനി നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കപ്പെടാതിരിക്കുകയും ഓഹരി കേമ്പാളങ്ങളുടെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കപ്പെടുകയും ചെയ്തു. ഇത് ജനങ്ങളുടെ ഓഹരി കേമ്പാളത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് വഴിയൊരുക്കി. അഴിമതികൾ ഇല്ലാതാക്കുന്നതിനും ഓഹരി കേമ്പാളങ്ങളെ നിയന്ത്രിക്കുന്നതിനും ഒരധികാരി അനിവാര്യമാണെന്ന തോന്നൽ ഗവൺമെൻറിന് ഉണ്ടായി 1982ലെ സെക്യൂരിറ്റീസ് ആൻഡ്എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ടിലെ വ്യവസ്ഥകൾക്കനുസരിച്ച് 1992 ഏപ്രിൽ 12ന് നിലവിൽ വന്ന സ്ഥാപനമാണ് സെബി.നിക്ഷേപകരെ സംരക്ഷിക്കുക, അഴിമതി തടയുക, ന്യായവും മാന്യവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ. സെബിയുടെ ഭരണം ഒമ്പത് അംഗങ്ങൾ ഉള്ള ഒരു ബോർഡിെൻറ നിയന്ത്രണത്തിലാണ്. സർക്കാർ നിയമിക്കുന്ന ചെയർമാൻ, കേന്ദ്ര ധനമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ, റിസർവ് ബാങ്ക് നിർദേശിക്കുന്ന ഒരാൾ, കേന്ദ്രഗവൺമെൻറ് നിയമിക്കുന്ന അഞ്ച് അംഗങ്ങൾ എന്നിവരാണ് സെബിയുടെ ഭരണസമിതിയിലുള്ളത്. അജയ് ത്യാഗിയാണ് ഇപ്പോഴത്തെ ചെയർമാൻ. രജിസ്ട്രേഷൻ ഫീസ്, പ്രോസസിങ് ഫീസ്, വാർഷിക വരിസംഖ്യ, നിക്ഷേപങ്ങളിൽനിന്നുള്ള പലിശ എന്നിവയാണ് സെബിയുടെ പ്രധാന വരുമാന സ്രോതസ്സുകൾ. സെബിയുടെ പൊതുഫണ്ടിൽ ഇപ്പോൾ 3162 കോടി രൂപയുടെ ബാലൻസാണുള്ളത്. ഇതിൽനിന്നാണ് ശമ്പളവും അലവൻസുകളും അടക്കമുള്ള ചെലവുകൾ വഹിക്കുന്നത്.
(സംസ്ഥാന ആസൂത്രണബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.