കേരള പുനർനിർമിതി വാചകമടി
text_fieldsനാലു വര്‍ഷത്തെ ഭരണപരാജയവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുെവച്ച് കോവിഡിലൂടെ പിടിച്ചുകയറി രക്ഷപ്പെടാനാവുമോ എന്നാണ് സര്‍ക്കാറിെൻറ നോട്ടം. കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടം സംസ്ഥാനത്തെ ജനങ്ങളുടെയും ആരോഗ്യസംവിധാനത്തിെൻറയും നേട്ടമാണ്. ജനങ്ങളുടെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യസംരക്ഷണ ജാഗ്രതയും ശുചിത്വബോധവും ചേര്‍ന്ന ആ പുകള്‍പെറ്റ കേരള മോഡലിെൻറ ഫലം തങ്ങളുടെ മാത്രം നേട്ടമാണെന്ന തരത്തില്‍ അന്തർദേശീയതലത്തില്‍ നടക്കുന്ന നിറംപിടിപ്പിച്ച പ്രചാരണത്തിന് മലയാളികളുടെ കണ്ണുകെട്ടാനാവില്ല. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം തോളോടുതോള്‍ പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. പക്ഷേ, ഒത്തൊരുമിച്ചുനിൽക്കേണ്ട ഈ ഘട്ടത്തിലും ഹീനമായ രാഷ്ട്രീയക്കളിക്കാണ് മുഖ്യമന്ത്രിയും സര്‍ക്കാറും തയാറായത്.
സ്പ്രിൻക്ലർ എന്ന അന്താരാഷ്ട്ര പി.ആര് കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം മറിച്ചുവിൽക്കാന്‍ നോക്കിയത് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത് കോടതിയും പിടികൂടിയതോടെ എല്ലാം തിരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നാലു വര്‍ഷത്തെ ഭരണം സംസ്ഥാനത്തിന് എന്തുനല്‍കി?
കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം സംസ്ഥാനത്തിന് എന്ത് നേടിക്കൊടുത്തു? വലിയ ഒരു പൂജ്യം എന്നതിനപ്പുറം ഒന്നുമില്ല. യു.ഡി.എഫ് കാലഘട്ടത്തില്‍ മിക്കവാറും പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും ഉദ്ഘാടനം ചെയ്ത് ഞെളിയാനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. യു.ഡി.എഫ് കഠിനപ്രയത്നത്തോടെ ആരംഭിച്ച കേരളത്തിെൻറ എക്കാലത്തെയും വലിയ സ്വപ്നമായ കഴിഞ്ഞ ഡിസംബര്‍ നാലിന് കമീഷന് ചെയ്യേണ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അവതാളത്തിലാണ്. മറ്റൊരു സ്വപ്നമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയും കുഴിച്ചുമൂടി.
യു.ഡി.എഫ് അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയാണ് സംസ്ഥാനത്തിെൻറ പൊതുകടം. ഇപ്പോഴത് 2.50 ലക്ഷം കോടിയും കഴിഞ്ഞ് മുന്നോട്ടുകുതിക്കുകയാണ്. നാലു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ വരുത്തിെവച്ചത് ഒരു ലക്ഷം കോടിയുടെ കടം. കിഫ്ബി വഴി കൊള്ളപ്പലിശക്ക് വാങ്ങിക്കൂട്ടിയ കടം വേറെ.
അനിയന്ത്രിതമായ ധൂര്‍ത്ത്
മാസാമാസം വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന അധിക കാബിനറ്റ് പദവികള്‍ അഞ്ചാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. തോറ്റ എം.പിക്ക് ഡല്‍ഹിയില്‍ കാബിനറ്റ് പദവി നല്കി. ഭരണപരിഷ്കാര കമീഷന് എന്ന വെള്ളാനക്കും ചെലവായി 7.13 കോടി രൂപ. മുഖ്യമന്ത്രിക്ക് മാത്രം ഏഴോളം ഉപദേശകര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിെൻറ സൈബര്‍ സേനക്ക് ഖജനാവില്‍നിന്ന് 4.32 കോടി. മുഖ്യമന്ത്രിയുടെ പി.ആര് വര്‍ക്കിനുള്ള സ്പോണ്‍സേര്‍ഡ് ടെലിവിഷന്‍ പരിപാടിക്ക് വര്‍ഷാവര്‍ഷം നാലും അഞ്ചും കോടി വേറെ. മുഖ്യമന്ത്രി ഇതുവരെ നടത്തിയ നിഷ്ഫലമായ വിദേശ സഞ്ചാരങ്ങള്‍ 13. ലോക കേരളസഭ, അസൻറ് എന്ന പേരിലെ നിക്ഷേപക സംഗമം തുടങ്ങി കോടികള്‍ തുലച്ചുകളഞ്ഞ മാമാങ്കങ്ങള്‍ പലതാണ്. കൊച്ചിയില്‍ നടന്ന അസൻറ് എന്ന നിക്ഷേപക സംരംഭത്തില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പായെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് എവിടെ?
അഞ്ചു ബജറ്റുകളാണ് ഈ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഓരോ ബജറ്റിലും ആയിരക്കണക്കിന് കോടികളുടെ പാക്കേജുകളും വികസനപദ്ധതികളും പ്രഖ്യാപിച്ചു. തീരദേശപാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ് അങ്ങനെ. ഒന്നുപോലും നടപ്പായില്ല.
ശാസ്ത്രീയമായ അഴിമതി
ശാസ്ത്രീയമായ അഴിമതിയില്‍ സ്പെഷലൈസ് ചെയ്ത സര്‍ക്കാറാണിത്. സ്പ്രിൻക്ലര്പോലെ ആരും അറിയാതെ നടത്തിയ മറ്റൊന്നാണ് ബ്രൂവറി അഴിമതി. അതീവരഹസ്യമായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷമായിരുന്നെങ്കില്‍ പൊലീസ് തലപ്പത്തെ കോടികളുടെ പകൽക്കൊള്ള പിടികൂടിയത് സി.എ.ജി ആയിരുന്നു. കോടികള്‍ കൈമറിഞ്ഞ മറ്റൊന്നാണ് 261 കോടിയുടെ കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് അഴിമതി.
വൻ ശമ്പളത്തില്‍ ഉദ്യോഗസ്ഥരുടെ പടവും വൻചെലവിലുള്ള ഓഫിസ് സംവിധാനവും കോടികളുടെ പരസ്യവുമായി ഖജനാവിനെ കാര്‍ന്നുതിന്നുകയാണ് കിഫ്ബി. 50,000 കോടി രൂപയുടെ പദ്ധതി അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപനം. നാലു വര്‍ഷം കഴിയുമ്പോള്‍ പൂര്‍ത്തിയായത് വെറും 1764 കോടി രൂപയുടെ പദ്ധതികളാണ്. അതുതന്നെ സാധാരണ ഗതിയില്‍ നടന്നുപോകുന്ന പൊതുമരാമത്ത് പണികള്‍.
പ്രളയ പുനരധിവാസം വാചകമടിയില്‍ ഒതുങ്ങി
കോവിഡിന് പുറമെ ഓഖിയും രണ്ടു പ്രളയവുമാണ് ഈ സര്‍ക്കാറിെൻറ കാലത്തുണ്ടായത്. അതില്‍ ഓഖിയും ആദ്യപ്രളയവും സര്‍ക്കാറിെൻറ കൈത്തെറ്റിെൻറ ഫലമാണ്. ഈ മൂന്ന് ദുരന്തങ്ങളിലും സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും ദയനീയ പരാജയമാണുണ്ടായത്. കേരള പുനര്‍നിർമിതി വാചകമടിയില്‍ ഒതുങ്ങി. പ്രഖ്യാപനങ്ങള്‍ വാരിച്ചൊരിഞ്ഞതല്ലാതെ ഒന്നും നടന്നില്ല. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച 4750.8 കോടിയില്‍ ഏതാണ്ട് പകുതിയോളം രൂപ, 2120 കോടി െചലവഴിക്കാതെ കൈയില്‍ െവച്ചിരിക്കെയാണ് കടം കയറി ഇരുപത്തഞ്ചോളം കര്‍ഷകര്‍ ആത്മഹത്യചെയ്തത്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.