നന്മയുടെ മാലാഖമാരേ..നിങ്ങളാണ് ഈ മണ്ണിെൻറ അഭിമാനം
text_fieldsരണ്ടു പതിറ്റാണ്ടോളം മുെമ്പാരു സന്ധ്യാസമയം. അന്നാണ് ഒരുപാടു ജീവിതങ്ങൾ പേറിയ തീവണ്ടി ബോഗികൾ കടലുണ്ടിപ്പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചത്. കേരളം ഞെട്ടിത്തരിച്ചുപോയ ദുരന്തം. എന്തു ചെയ്യണമെന്നറിയാത്ത ആ കൂരിരുട്ടിൽ ഒട്ടേറെ ജീവനുകൾക്കുമുന്നിൽ വെളിച്ചമായെത്തിയത്, നന്മയുടെ മഹാമാതൃകയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരുകൂട്ടം മനുഷ്യരായിരുന്നു. വെള്ളിയാഴ്ച ഇരുട്ടിത്തുടങ്ങിയ നേരത്ത്, ആർത്തനാദം കേട്ട് കരിപ്പൂരിെൻറ മണ്ണിലേക്ക് പാഞ്ഞടുത്ത സഹോദരങ്ങളും മൂന്നാറിെൻറ മലമടക്കിലേക്ക് കാടും മേടും താണ്ടിയെത്തിയവരും കടലുണ്ടിയിൽ മലയാളക്കര ദർശിച്ച മാലാഖമാരുടെ പിന്മുറക്കാരാണ്. മതവും വർഗവും ജാതിയുമൊന്നും നോക്കാതെ മനഷ്യനുമുന്നിൽ കരുണയുടെയും സ്നേഹത്തിെൻറയും കരങ്ങൾ നീട്ടിയ പുതിയ മാലാഖക്കൂട്ടങ്ങൾ.
കോവിഡിെൻറ മഹാമാരിയിൽ ലോകം സ്വയരക്ഷയിലേക്ക് ഉൾവലിയുന്ന കാലത്താണ് അവർ മാനവികതയുടെ മഹത്തായ മാതൃക സൃഷ്ടിക്കുന്നതെന്നോർക്കണം. തകർന്ന വിമാനത്തിലും മണ്ണിനടിയിലും കുടുങ്ങി ജീവനുവേണ്ടി പിടയുന്ന കൂടപ്പിറപ്പുകളെ മാറോടുചേർക്കാൻ മനസ്സും ശരീരവുംകൊണ്ട് അത്രമേൽ സ്നേഹത്തോടെ പൊരുതിയ മാലാഖമാരേ..നിങ്ങളാണ് ഈ മണ്ണിെൻറ അഭിമാനം. പാതിരാത്രിയിലും പെരുമഴയത്തും നിറഞ്ഞുപെയ്ത ആ കരുണയും സ്നേഹവുമുണ്ടല്ലോ..അതിലാണ് ഈ നാടിെൻറ പ്രതീക്ഷ.
പി.പി.ഇ കിറ്റും േഫസ് മാസ്കും ധരിച്ചെത്തിയ പ്രവാസികളെ തകർന്ന വിമാനത്തിൽനിന്ന് നെഞ്ചോടുചേർത്ത്, കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കാൻ മനുഷ്യത്വത്തിെൻറ കൊടിയടയാളമായി വർത്തിച്ച മലപ്പുറത്തുകാർ..ചീറിപ്പാഞ്ഞ ആംബുലൻസുകളിൽ ചോര വാർെന്നത്തുന്ന സഹോദരങ്ങൾക്ക് എത്ര രക്തം വേണമെങ്കിലും നൽകാൻ പാതിരാത്രിയിലും ക്യൂനിന്ന കോഴിക്കോട്ടുകാർ...ദുരന്തങ്ങളുടെ മലയടിവാരത്ത് മണ്ണിനടിയിൽനിന്ന് മനുഷ്യജീവനുകളെ പുറത്തെടുക്കാൻ പ്രതിസന്ധികൾക്കിടയിലും കൈമെയ് മറന്ന് ഒന്നിച്ചുനിന്ന മൂന്നാറുകാർ. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തദിനങ്ങളിലൊന്നിൽ മലയാളത്തിെൻറ മനസ്സുകീഴടക്കിയ യഥാർഥ ഹീറോകൾ ഇവരാണ്.
ഹൃദയങ്ങൾ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടക്കുന്ന കാലത്താണ് സ്നേഹവും കരുണയും ആർദ്രതയും സാഹോദര്യവും ഇവ്വിധം പുത്തുതളിർക്കുന്നതെന്നത് പ്രത്യാശയേകുന്നതാണ്. വീഴ്ചയിൽ കഷണങ്ങളായിച്ചിതറിയ വിമാനത്തിനുള്ളിൽനിന്ന് വാവിട്ടുകരയുന്ന പിഞ്ചുപൈതങ്ങളെ വാരിയെടുത്തവരൊന്നും ആ കുരുന്നുകളുടെ ജാതിയല്ല, അവരുടെ വേദനകളെയാണ് തിരഞ്ഞത്. ഒറ്റപ്പെട്ടുപോയ കുഞ്ഞുമക്കളുടെ നിസ്സഹായമുഖം നാടിെൻറ മുഴുവൻ നൊമ്പരമായി. ഒരു വൈജാത്യങ്ങളുമില്ലാതെ ദേശമൊന്നാകെ ആ വിമാനത്തിലേക്ക് രക്ഷയുടെ, കരുണയുടെ ദൃഢകരങ്ങൾ നീട്ടി. ഔദ്യോഗിക സംവിധാനങ്ങളെയൊന്നും അവർ കാത്തുനിന്നതേയില്ല. ടാക്സി വാഹനങ്ങൾ മുതൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ആഡംബര കാറുകൾ വരെ പരിക്കേറ്റവരുമായി ആശുപത്രികൾ തേടിപ്പറന്നു. മനസ്സിൽ വെറുപ്പിനിടമില്ലാത്തതിനാൽ വൈറസിനെ പേടിച്ച് അവർ മാറിനിന്നില്ല. പടർന്നുപകരാൻ വെമ്പൽ കൊള്ളുന്ന മഹാമാരിക്കും കനത്തുപെയ്ത പേമാരിക്കും അന്നേരം അവരുടെ ഉള്ളിൽ ഇടമുണ്ടായിരുന്നതേയില്ല.
ഈ കരുതലിനും കരുണക്കും കൈപിടിച്ചു കൂടെനിന്നു കോഴിക്കോടും കണ്ണൂരുമൊക്കെ. ഉള്ളിൽ പിടയുന്ന ജീവനുകളുമായി പാഞ്ഞടുക്കുന്ന ആംബുലൻസുകൾക്ക് ആശുപത്രികളിലേക്ക് വഴിയൊരുക്കിയ കോഴിക്കോട്, ബ്ലഡ്ബാങ്കിനുമുന്നിൽ വരിവരിയായി കാത്തുനിന്നു. ആശുപത്രികൾക്കുമുന്നിൽ കരുതലിെൻറ കണ്ണുകളുമായി അവർ ഉണർന്നിരുന്നു. അത്രമേൽ പ്രാർഥനകളുമായി കാത്തിരുന്നിട്ടും ജീവൻ നഷ്ടമായവരുെട വേർപാടിൽ അവർ കണ്ണീരണിഞ്ഞു.
അതിനും മണിക്കൂറുകൾക്ക് മുമ്പ് അങ്ങകലെ രാജമലയിൽ പൊട്ടമുടിയുടെ താഴ്വാരത്ത് മണ്ണിനടിയിൽ കുടുങ്ങിയവരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റാൻ ആവതു ശ്രമിച്ചവരും മനുഷ്യനന്മയുടെ ഉദാത്ത മാതൃകകളായി. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാതെ പോയ മലമടക്കുകളിൽ അവർ കൈകൾ കോർത്ത് സഹായഹസ്തം നീട്ടി. അവരുടെ ചങ്കുറപ്പ്, മണ്ണിനാഴങ്ങളിൽനിന്ന് പലരെയും ജീവിതത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ മണ്ണുമൂടിപ്പോയവരെ തിരിച്ചെടുക്കാൻ കോരിച്ചൊരിയുന്ന മഴയത്തും അങ്ങേയറ്റം പരിശ്രമിച്ച് രാജമലക്കാർ കനിവിെൻറ രാജാക്കമാരായി. പ്രകൃതിയൊരുക്കിയ വൈതരണികളെ വിശാലമനസ്സുകൊണ്ട് അവർ കഴിയുന്നത്ര വകഞ്ഞുമാറ്റി.
ഈ ദുരന്തവെള്ളിയെ കേരളം കണ്ട ഏറ്റവും ദുഃഖകരമായ ദിനങ്ങളിലൊന്നായി രേഖപ്പെടുത്തുേമ്പാഴും, ചരിത്രം അതിനോട് ഒരുവിശേഷണം കൂടി കൂട്ടിച്ചേർേത്തക്കും. അതിതീവ്രമായ മഴക്കും േവദനക്കുമൊപ്പം അതിരില്ലാത്ത കരുണകൂടി പെയ്തിറങ്ങിയ ദിവസമായിരുന്നു അതെന്നാവും ഈ ദുരന്തത്തിനടിയിലും കാലം ആഗസ്റ്റ് ഏഴിനെ അടയാളപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.