സംവരണ പുനഃപരിശോധനയും സംസ്ഥാന സർക്കാറും
text_fieldsസംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സാമുദായിക സംവരണവ്യവസ്ഥ കഴിഞ്ഞ 60 കൊല്ലം മുമ്പ് ഉണ്ടാക ്കിയതാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ‘കേരള പഠനം: കേരളം എങ്ങനെ ജീവിക്കുന്നു? ക േരളം എങ്ങനെ ചിന്തിക്കുന്നു?’ എന്ന പുസ്തകത്തിൽ സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെ സ ർക്കാർ സർവിസിലെ അവസ്ഥ പ്രതിപാദിക്കുന്നുണ്ട്. പട്ടികജാതി/വർഗം, മുസ്ലിം, ലത്തീൻ, ധീ വരർ, നാടാർ എന്നീ വിഭാഗങ്ങളുടെ സർക്കാർ സർവിസിലെ പിന്നാക്കാവസ്ഥ കൃത്യമായി പറയുന്ന ു. 2017ൽ ഏറ്റവും പുതിയ എഡിഷൻ പുസ്തകത്തിൽ 71ാം പേജിൽ ‘‘മുസ്ലിംകളുടെ അവസ്ഥ ജനസംഖ്യാനുപ ാതികമായി കണക്കാക്കിയാൽ പട്ടികവർഗക്കാരുടേതിനേക്കാൾ പിന്നാക്കമാണ്’’ എന്നു പറയുന്നു.
കൂടാതെ, 2000ത്തിൽ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതിൽ 7383 പോസ്റ്റുകൾ കുറവാണ് കിട്ടിയതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അപൂർവം ചില മെറിറ്റിൽ വരുന്ന ഉദ്യോഗങ്ങൾ ഉൾപ്പെടെയാണ് ഈ കണക്ക്. അതായത് മെറിറ്റിലും സംവരണത്തിലുംകൂടി കിട്ടിയത് കഴിച്ചാണ് 7383 പോസ്റ്റിെൻറ കുറവെന്ന് 2000ത്തിൽതന്നെ ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, മെറിറ്റിൽ കിട്ടിയത് ഒഴിവാക്കുമ്പോൾ ഈ ബാക്ക്ലോഗ് അതിനേക്കാൾ കൂടും. ആ റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിെൻറ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പരാമർശമുണ്ട്. ഈഴവർക്ക് ജനസംഖ്യാനുപാതികമായി സംവരണം കിട്ടിക്കഴിഞ്ഞു എന്നും പറയുന്നുണ്ട്.
ഉയർന്ന തസ്തികയിൽ അഞ്ചു പോസ്റ്റ് ഉണ്ടായാൽപോലും നാലാമത്തെ റാങ്കുകാരനായ മുസ്ലിം ഉദ്യോഗാർഥിക്ക് ഇന്നത്തെ സംവരണ വ്യവസ്ഥയനുസരിച്ച് ഉദ്യോഗം കിട്ടുകയില്ല. കാരണം ഒന്നാമത് മെറിറ്റ്, രണ്ടാമത് ഈഴവ, മൂന്നാമത് മെറിറ്റ്, നാലാമത് പട്ടികജാതി, അഞ്ചാമത് മെറിറ്റ് അങ്ങനെ ഒന്നും രണ്ടും മൂന്നും മെറിറ്റിൽ വരുകയും നാലാം റാങ്കുകാരനായ മുസ്ലിം ഉദ്യോഗാർഥി അഞ്ചു പോസ്റ്റ് ഉണ്ടായിട്ടും പുറന്തള്ളപ്പെടുകയാണ്.
മേൽകൊടുത്ത പട്ടികയിൽ പറയുന്നതുപോലെ 26.9 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിെൻറ പ്രാതിനിധ്യം വെറും 11.4 ശതമാനം മാത്രമാണ്.
എന്നാൽ, 22.2 ശതമാനം ജനസംഖ്യയുള്ള ഈഴവർക്ക് ഉദ്യോഗത്തിൽ 22.7 ശതമാനം പ്രാതിനിധ്യം ഉണ്ട്. ഇതനുസരിച്ചാണെങ്കിൽ 27 ശതമാനമെങ്കിലും ഉദ്യോഗപ്രാതിനിധ്യം മുസ്ലിംകൾക്ക് ലഭിക്കണം. ഇതിനായി സംവരണം പുനരവലോകനം ചെയ്ത് റോസ്റ്ററിൽ രണ്ടാമത്തെ പോസ്റ്റും മുസ്ലിം സംവരണ വിഹിതം 12 ശതമാനത്തിനു പകരം 18 ശതമാനവും ആക്കണം. അെല്ലങ്കിൽ ഈ വിഭാഗങ്ങൾ എന്നെന്നേക്കുമായി പിന്തള്ളപ്പെടും. ഗൾഫ് ജോലിയും ഫാക്ടറിജോലിയും പട്ടിണി മാറ്റാനാണെങ്കിൽ സർക്കാർ ജോലി അധികാരത്തിലെ പങ്കാളിത്തമാണ്. സർക്കാർ ജോലി ഒരു പൗരെൻറ മൗലികാവകാശമാണ്. അത് കിട്ടാത്ത വിഭാഗങ്ങളെല്ലാം പാർശ്വവത്കരിക്കപ്പെടും.
മുസ്ലിം സമുദായം കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസ മേഖലയിൽ വമ്പിച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംവരണവ്യവസ്ഥ അനുസരിച്ച് 26.9 ശതമാനം ജനസംഖ്യയുള്ള മുസ്ലിംകൾക്ക് 12 ശതമാനവും റോസ്റ്ററിൽ ആറാമത്തെ പോസ്റ്റും 22.2 ശതമാനം ജനസംഖ്യയുള്ള ഈഴവർക്ക് 14 ശതമാനവും റോസ്റ്ററിൽ രണ്ടാമത്തെ പോസ്റ്റുമാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 60 വർഷമായി ഈ സംവിധാനം തുടർന്നതുകൊണ്ടാണ് സുപ്രീംകോടതി 1992ൽ മണ്ഡൽ കേസിൽ ഓരോ 10 വർഷം കൂടുമ്പോഴും സംവരണം പുനഃപരിശോധിക്കണമെന്നും മതിയായ പ്രാതിനിധ്യം കിട്ടിയ വിഭാഗങ്ങളെ സംവരണ പട്ടികയിൽനിന്ന് ഒഴിവാക്കി വളരെ താഴെ കിടക്കുന്ന വിഭാഗങ്ങളെ ഉൾപ്പെടുത്തി സംവരണപട്ടിക പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വിധിന്യായത്തിലെ വ്യവസ്ഥയും 1993ലെ കേരള പിന്നാക്കവിഭാഗ കമീഷൻ നിയമത്തിെൻറ 11ാം വകുപ്പിെൻറ ശാസനയും നടപ്പാക്കാൻ കാലാകാലങ്ങളിൽ വന്ന സംസ്ഥാന സർക്കാർ തയാറാകാത്തതാണ് അടിസ്ഥാന പ്രശ്നം.
സംവരണ രംഗത്ത് പ്രവർത്തിക്കുന്ന ‘മെക്ക’ ഉൾപ്പെടെയുള്ള അനേകം സംഘടനകൾ കഴിഞ്ഞ വളരെ കൊല്ലങ്ങളായി ഉന്നയിച്ചിട്ടുള്ള ഈ ആവശ്യത്തിന്മേൽ സംസ്ഥാന സർക്കാർ കണ്ണടക്കുകയാണ്. സുപ്രീംകോടതി വിധി വന്നിട്ട് 27 വർഷം കഴിഞ്ഞു. അതിനാൽ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് സുപ്രീംകോടതിയിൽ ഈ വിധി നടപ്പാക്കാൻവേണ്ടി ഭരണഘടനയുടെ 32ാം അനുച്ഛേദമനുസരിച്ച് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുകയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.