സ്വതന്ത്രാധികാരമില്ലാത്ത റിസർവ് ബാങ്കും സാമ്പത്തിക നയവും
text_fieldsറിസർവ് ബാങ്ക് ഗവർണർ പദവിയിൽനിന്ന് രാജിവെക്കാനുള്ള ഉർജിത് പട്ടേലിെൻറ തീരുമാനം വലിയതോതിലുള്ള രാഷ്ട്രീ യ ചർച്ചകൾക്ക് വഴിവെച്ചില്ല. ഉർജിത് പട്ടേലിെൻറ രാജിക്ക് കാരണമായി പറയപ്പെടുന്ന കാരണം, റിസർവ് ബാങ്ക് സൂക്ഷിച ്ചിരിക്കുന്ന കരുതൽധനം സർക്കാറിന് െചലവഴിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിനോടുള്ള വിയോജിപ്പുകൊണ്ട ാണ് രാജി എന്നതാണ്. എന്നാൽ, ഉർജിത് പട്ടേൽ സർക്കാറിെൻറ എല്ലാ നയങ്ങളെയും പിന്തുണച്ചിരിക്കുന്ന ആളാണ്. രഘുറാം രാ ജൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന കാലത്ത് നോട്ടുനിരോധനത്തെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ അഭിപ്രായം പ്രധാനമന ്ത്രിയുടെ കാര്യാലയം ആരാഞ്ഞിരുന്നുവെന്നും എന്നാൽ, അത് പ്രായോഗികമല്ല എന്ന് താൻ മറുപടി കൊടുത്തതായി രാജൻ തെൻറ പുസ്തകത്തിൽ പറയുന്നുണ്ട്.
അന്നത്തെ ഡെപ്യൂട്ടി ഗവർണറായിരുന്ന ഉർജിത് പട്ടേലിനെ ഇതിനെക്കുറിച്ച് പഠിക്കാൻ അവശ്യപ്പെട്ടിരുന്നുവെന്നും രാജൻ തെൻറ പുസ്തകത്തിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ എടുത്തുപറയുന്ന ഒരുകാര്യം താൻ ഗവർണറായിരുന്ന സമയത്ത് ഇത്തരം ഒരു ചർച്ച ബാങ്കിെൻറ സുപ്രധാന ചർച്ചകളിലൊന്നും ഉണ്ടായില്ല എന്നതാണ്. എന്നാൽ, രാജെൻറ ഗവർണർ പദവി ഒഴിഞ്ഞ 64ാം ദിവസം സർക്കാർ നോട്ടുനിരോധനം നടപ്പാക്കി. അതായത്, ഉർജിത് പട്ടേൽ പ്രധാനമന്ത്രിയുടെ കാര്യാലയവുമായി ബന്ധപ്പെട്ട് സമാന്തരമായി നോട്ടുനിരോധനത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് പറയേണ്ടിവരും.
നോട്ടുനിരോധനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണറുേടതായി വന്ന എല്ലാ വിശദീകരണങ്ങളും പ്രധാനമന്ത്രി നോട്ടു നിരോധിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിെൻറ ആവർത്തനം തന്നെയായിരുന്നു. നോട്ട് നിരോധത്തിന് ഒരു സാമ്പത്തിക വിശദീകരണം നൽകാൻ പട്ടേലിന് കഴിഞ്ഞില്ല. നോട്ടുനിരോധനത്തെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് റിസർവ് ബാങ്കാണ്. സർക്കാറിെൻറ രാഷ്ട്രീയ തീരുമാനത്തിന് അനുസരിച്ച് ഉത്തരവുകൾ ഇരിക്കേണ്ട അവസ്ഥ ഒരു ഘട്ടത്തിൽ ബാങ്കിെൻറ പരമാധികാരത്തെ തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിൽ എത്തിയിരുന്നു. റിസർവ് ബാങ്കിനെ പ്രധാമന്ത്രിയുടെ കാര്യാലയത്തിെൻറ കീഴിൽ കൊണ്ടുവന്നു എന്നതാണ് നോട്ടുനിരോധനത്തിെൻറ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം. നാളിതുവരെ റിസർവ് ബാങ്കിന് രാജ്യത്തെ നാണയ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള സ്വതന്ത്രാധികാരം ഉണ്ടായിരുന്നു. എന്നാൽ, ബി.ജെ.പി സർക്കാർ മോണിറ്ററി പോളിസി കമ്മിറ്റി എന്നപേരിൽ സമാന്തരമായ ഒരു അധികാരകേന്ദ്രം റിസർവ് ബാങ്കിനുള്ളിൽ പ്രതിഷ്ഠിച്ചു. ഇത്തരം സമാന്തര സംവിധാനത്തെ കൊണ്ടുവന്നിട്ടും നയപരമായി മാറ്റമൊന്നും ബാങ്കിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. മാത്രവുമല്ല ഇതുകൂടാതെ, റിസർവ് ബാങ്കിൽ സ്വതന്ത്രാധികാരമുള്ള ഡയറക്ടർമാരെ നിയമിക്കുകയും ചെയ്തു. ഫലത്തിൽ റിസർവ് ബാങ്കിെൻറ പണനിയന്ത്രണത്തിൽ ഊന്നിയുള്ള സാമ്പത്തിക ഇടപെടലുകൾക്ക് പ്രസ്ക്തി നഷ്ടപ്പെടുത്തി എന്നതാണ് നോട്ടുനിരോധനം കൊണ്ടുള്ള നേട്ടം. അതായത് വിളനിയന്ത്രണം പോലെയുള്ള സുപ്രധാന നടപടികൾ സ്വീകരിക്കാനുള്ള ബാങ്കിെൻറ കഴിവിനെതന്നെയാണ് തകർക്കുന്നത്.
നാളിതുവരെ പണനിയന്ത്രണം കൊണ്ടുവരുന്നത് റിസർവ് ബാങ്കിെൻറ അധികാര പരിധിയിൽ വരുന്നതാണ്. മാത്രമല്ല, അത്തരം തീരുമാനങ്ങൾ രാജ്യത്തെ സാമ്പത്തിക നയത്തിെൻറ ഭാഗമായിട്ടാണ് നടപ്പാക്കുന്നത്. എന്നാൽ, സർക്കാറിെൻറ ദൈനംദിന പ്രവർത്തനത്തിനായി റിസർവ് ബാങ്കിലെ നിക്ഷേപം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് ഇതാദ്യമായിട്ടാണ്.
റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിലുള്ള 3.6 ലക്ഷം കോടി രൂപ സർക്കാറിന് ചെലവഴിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സർക്കാർ നടപടി നടപ്പാക്കണമെങ്കിൽ റിസർവ് ബാങ്ക് നിയമത്തിലെ വകുപ്പുപ്രകാരം കേന്ദ്ര സർക്കാറിന് റിസർവ് ബാങ്കിനോട് ഉത്തരവിടാനുള്ള അവകാശമുണ്ട്. ഈ നിയമം എടുത്ത് പ്രയോഗിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെതിരെ എതിർപ്പുകൾ ഉണ്ടായതിനെത്തുടർന്ന് പിന്നാക്കം മാറിയ സർക്കാർ ഈ എതിർപ്പുകളെ മറികടക്കാൻ മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ബിമൽ ജലാെൻറ നേതൃത്യത്തിൽ ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സമിതിയുടെ ഉദ്ദേശ്യം തന്നെ എത്രമാത്രം കരുതൽ ധനം റിസർവ് ബാങ്കിൽ സൂക്ഷിക്കാം എന്നതിനിനെക്കുറിച്ച് ഒരു മാനദണ്ഡം ഉണ്ടാകുക എന്നതാണ്.
ഫലത്തിൽ റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പിെൻറ പ്രയോഗം കൂടിയാണിത്. ഇതിെൻറ മറുവശം കൂടി കാണേണ്ടതുണ്ട്. കാരണം, സർക്കാർ ഏതെങ്കിലും തരത്തിലുള്ള വികസനപ്രവർത്തനത്തിനല്ല ഇത്തരത്തിൽ കരുതൽധനം ഉപയോഗിക്കുന്നത്. പകരം, ദൈനംദിന സർക്കാർ െചലവുകൾക്കാണ്. മാത്രമല്ല, രാജ്യത്ത് വിലവർധന നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ വരുന്ന ഒരു രാജ്യത്ത് പലപ്പോഴും റിസർവ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന്നും പണം ആവശ്യപ്പെടുന്നതും ബാങ്കിെൻറ സ്വതന്ത്രാധികാരത്തിൽ ഇടപെടുന്നതും പണനിയന്ത്രണത്തിലും വിനിമയത്തിലും ഉണ്ടായിരുന്ന സ്വതന്ത്ര ഇടപെടലുകൾ ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ ഭാഗമായി ഇത്തരം നയപരമായ തീരുമാനങ്ങൾ മാറുന്നതോടെ റിസർവ് ബാങ്ക് കേവലം ഒരു സർക്കാർ ട്രഷറിയായി ചുരുക്കപ്പെടും. ഭാവിയിൽ റിസർവ് ബാങ്ക് കേന്ദ്രീകൃതമായ സാമ്പത്തിക നയത്തിന് വിലക്കുകൾ ഉണ്ടാകുകയും ചെയ്യും.
(ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസിലെ അസിസ്റ്റൻറ് പ്രഫസർ ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.