പ്രവാസികളേ... ഈ നാടുണ്ട് നിങ്ങൾക്കൊപ്പം
text_fieldsആധികൾക്കു നടുവിൽ ആശയറ്റിരിക്കേണ്ടവരല്ല കടലിനക്കരെയുള്ള തങ്ങളുടെ സഹോദരങ്ങളെന്ന് ഉറക് കെപ്പറഞ്ഞ് കേരളം. ഏതു മഹാമാരിയുടെ നടുക്കലിലും ഈ മലയാളമണ്ണ് നിങ്ങൾക്ക് സുരക്ഷിത തീരമൊരുക്കാനുണ്ടെന്ന് അ സന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് ‘ൈദവത്തിെൻറ സ്വന്തം നാട്’. അസുഖം നിങ്ങളെ ആശങ്കപ്പെടുത്തുണ്ടെങ്കിൽ, മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള അരക്ഷിത ബോധം നിങ്ങളെ വ്യാകുലപ്പെടുത്തുന്നുവെങ്കിൽ ഈ മണ്ണിലേക്ക് ത ിരികെ വരൂ എന്ന് സസ്നേഹം സ്വാഗതം ചെയ്യുന്നു കേരളം. ഇരു കൈയും നീട്ടി, പിറന്ന ദേശം നിങ്ങളെ സ്വീകരിക്കുമെന്ന കര ുതലാണ് കക്ഷി, രാഷ്ട്രീയ ഭേദമന്യേ കേരളക്കര പ്രവാസികൾക്ക് പകർന്നു നൽകുന്നത്.
തിരിച്ചുവരുേമ്പാൾ പ്രവാസികളെ മുഴുവൻ എങ്ങനെ ക്വാറൻറീൻ ചെയ്യുമെന്ന സന്ദേഹത്തിന് നാട് ഒത്തൊരുമിച്ച് മറുപടി നൽകിയത് നോക്കുക. തിരികെയെത്തുന്ന ആലപ്പുഴയിലെ പ്രവാസികൾക്ക് ഹൗസ്ബോട്ടുകളിൽ ഐസൊലേഷൻ ഒരുക്കാൻ തയാറാണെന്ന മന്ത്രി ജി. സുധാകരെൻറ പ്രസ്താവന മുതൽ വായിക്കാം ആ കരുതലും സ്നേഹവും. ഹൗസ് ബോട്ടുകൾ ഐസൊലേഷന് വിട്ടുനൽകാൻ തങ്ങൾ ഒരുക്കമാണെന്ന് നേരത്തെതന്നെ സന്നദ്ധതയറിച്ച ഉടമകളുടെ സംഘടനക്ക് നൽകണം കൈയടി. തിരിച്ചുവരുന്ന പ്രവാസികൾക്ക് സമ്പർക്ക വിലക്കിൽ കഴിയാനുള്ള സൗകര്യമൊരുക്കാൻ ആരാധനാലയങ്ങളും സ്കൂളുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ തുറന്നു നൽകാൻ സന്നദ്ധമാണെന്ന വിവിധ സംഘടനകളുടെയും നേതാക്കളുടെയും പ്രഖ്യാപനങ്ങൾ അത്രമേൽ ശ്ലാഘനീയമായി മാറുകയാണ്. ഹൈദരലി ശിഹാബ് തങ്ങളും എ.പി. അബൂബക്കർ മുസ്ല്യാരും എം.ഐ. അബ്ദുൽ അസീസുമൊക്കെ തുറന്ന മനസ്സോടെ പ്രവാസികളെ സ്വാഗതം െചയ്യുേമ്പാൾ അതിൽ ഇക്കാലമത്രയും അവർ ഈ നാടിന് കൈത്താങ്ങായി നിന്നതിനോടുള്ള കൃതജ്ഞത ആവോളമുണ്ട്.
ഇനി തീരുമാനമെടുക്കേണ്ടത് സർക്കാറുകളാണ്. പ്രവാസികളെ ഈ മണ്ണിെൻറ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തിക്കണോ എന്നത് അവരാണ് നിശ്ചയിക്കേണ്ടത്. എങ്ങനെയെങ്കിലും നാട്ടിലേക്കെത്തണമെന്ന പ്രവാസികളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സർക്കാറുകൾക്ക് കഴിയേണ്ടതുണ്ട്.
‘കേരളത്തിൽ കോവിഡിനെ കരുതി മരണഭയമില്ലാതെ മലയാളികൾ ഉറങ്ങുന്നുണ്ടെങ്കിൽ അതിന് കേരളത്തെ പ്രാപ്തമാക്കിയത് തീർച്ചയായും പ്രവാസികളുടെ വിയർപ്പാണ്. അവർക്ക് രോഗമുണ്ടെങ്കിൽ ചികിത്സിച്ച് ഭേദമാക്കേണ്ട ബാധ്യത കേരളത്തിനുണ്ട്. നാട്ടിലേക്ക് വന്ന് അമ്മമാർക്കും മക്കൾക്കും ഭാര്യമാർക്കും ഒപ്പം ഈ ആപത്തു കാലത്ത് ഒരുമിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഉണ്ടാവണം. നാട്ടിലെത്തിലെത്തും വരെയും ഓരോ പ്രവാസിക്കും സമാധാനമുണ്ടാകില്ല. ആ അസ്വാസ്ഥ്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളിലേക്ക് നീങ്ങണമെന്ന് അധികൃതരോട് അപേക്ഷിക്കുകയാണ്’- പ്രവാസിയായ ബാസിംഷാ ഷക്കീർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഈ നാടിനെ അത്രകണ്ട് കഠിനാധ്വാനം ചെയ്ത് അന്നമൂട്ടിയ പ്രവാസികൾ ഈ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കാം നമുക്ക്. അതിന് വേണ്ട ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കാം....അത് അതിരില്ലാത്ത നന്ദി പ്രകടനം കൂടിയാവും. കാരണം, ആ അഭയകേന്ദ്രങ്ങൾ ഉൾപ്പെടെ, കേരളത്തിെൻറ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പ്രവാസി ഒഴുക്കിയ വിയർപ്പ് അളവറ്റതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.