വിവരാവകാശവിധി സർക്കാർ നടപ്പാക്കുമോ?
text_fieldsവിവരാവകാശ നിയമത്തെ സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ ടി-ബ്രാഞ്ചിെൻറ നിലപാട് തിരുത്തണമെന്ന വിവരാവകാശ കമീഷെൻറ ഉത്തരവ് സർക്കാർ നടപ്പാക്കുമോ? അതോ ‘വ്യക്തത തേടി’ ഹൈകോടതിയെ സമീപിക്കുമോ? അഴിമതിയും മനുഷ്യാവകാശ ലംഘനവും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഏറെനാളുകളായി പൊലീസ് ആസ്ഥാനം ആർ.ടി.െഎ നിയമപ്രകാരം വെളിപ്പെടുത്തുന്നില്ല. അതിനു കാരണമായി അവർ പറയുന്നത് ടി-ബ്രാഞ്ച് അഥവ അതീവരഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നയമാണ്. പക്ഷേ, ഇൗ നിലപാടിന് ആർ.ടി.െഎ നിയമത്തിെൻറ പിന്തുണയില്ല എന്നാണ് വിവരാവകാശ കമീഷെൻറ അർഥശങ്കക്കിടയില്ലാത്ത തീരുമാനം വ്യക്തമാക്കുന്നത്.
പൊലീസ് ആസ്ഥാനത്തെ ഏതെങ്കിലും വിവരം പുറത്തുവിടേണ്ടതില്ല എന്ന് സർക്കാറോ ഉദ്യോഗസ്ഥരോ തീരുമാനിക്കുകയാണെങ്കിൽ, ഇൗ രേഖകൾ ടി-ബ്രാഞ്ചിലാണെന്ന് മറുപടി നൽകിയാൽ മതിയാകും. ടി-ബ്രാഞ്ചിലെ രഹസ്യങ്ങളുടെ ഉപാസകരായ ഉദ്യോഗസ്ഥർ ഇൗ രേഖകൾ നൽകാതിരിക്കുകയും ചെയ്യും. ക്രിമിനൽ കേസുകളിലുൾപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ, പൊലീസിലെ ഇേൻറണൽ വിജിലൻസ് സംവിധാനത്തിെൻറ പ്രവർത്തനങ്ങൾ, എന്തിന് പൊലീസ് മേധാവി ടി.പി. സെൻകുമാർ ആവശ്യപ്പെട്ട രേഖകൾപോലും -ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് അപകട റിപ്പോർട്ട്- നൽകാൻ നിർവാഹമിെല്ലന്ന വിചിത്രമായ മറുപടിയാണ് പൊലീസ് ആസ്ഥാനം നൽകിയത്. ഇൗ സാഹചര്യത്തിലാണ്, പൊലീസ് ആസ്ഥാനത്തുനിന്ന് ആർ.ടി.െഎ അപേക്ഷക്ക് മറുപടിനൽകുേമ്പാൾ ഉദ്യോഗസ്ഥർ പാലിേക്കണ്ട നടപടികൾ ഉൾക്കൊള്ളുന്ന കമീഷെൻറ മാർഗനിർദേശം ഏറെ പ്രസക്തമാകുന്നത്.
വിവരാവകാശ നിയമത്തിെൻറ 24ാം വകുപ്പുപ്രകാരം രണ്ടാം പട്ടികയിൽ പരാമർശിക്കുന്ന രഹസ്യ, കുറ്റാന്വേഷണ സംഘടനകളെ നിയമത്തിെൻറ പരിധിയിൽനിന്നും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് അധികാരമുണ്ട്. എന്നാൽ, അഴിമതിയാരോപണം, മനുഷ്യാവകാശ ലംഘനം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ പൗരന് അവകാശമുണ്ട്. മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ കമീഷെൻറ അംഗീകാരത്തോടെ വിവരം നൽകേണ്ടതാണ്. ചുരുക്കത്തിൽ, ഇൗ ഒഴിവാക്കൽ പൂർണമല്ല, ഭാഗികമാണ്. ഇൗ വ്യവസ്ഥപ്രകാരം കേന്ദ്രസർക്കാർ 25 ഏജൻസികളെയും സംസ്ഥാന സർക്കാർ എട്ട് ഏജൻസികളെയും ഒഴിവാക്കി വിജ്ഞാപനം ചെയ്തു.
നിയമത്തിനെതിരായ സർക്കാർ നടപടി
ആർ.ടി.െഎ നിയമത്തിലെ 24 (4) വകുപ്പുപ്രകാരം സംസ്ഥാന സർക്കാർ എട്ട് (8) ഏജൻസികളെയാണ് ഒഴിവാക്കിയത്. ഇൗ ഏജൻസികളിൽ പലതും സംസ്ഥാന പൊലീസിെൻറ കീഴിലുള്ള ഉപവിഭാഗങ്ങളാണ്. ഒരു സംഘടനയുടെ ഏതെങ്കിലും ഉപവിഭാഗത്തെ മാത്രം നിയമത്തിെൻറ പരിധിയിൽനിന്നും ഒഴിവാക്കാൻ ആർ.ടി.െഎ നിയമം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാർ ഒഴിവാക്കിയ ക്രൈം റെക്കോഡ്സ് ബ്യൂറോ എങ്ങനെയാണ് അന്വേഷണ സുരക്ഷാ സംഘടനയാകുന്നത്? കേന്ദ്രസർക്കാർ പോലും ക്രൈം റെക്കോഡ്സ് ബ്യൂറോയെ ഒഴിവാക്കിയിട്ടില്ല. മുൻ മുഖ്യ വിവരാവകാശ കമീഷണർ ഡോ. സിബി മാത്യൂസ്, ഇൗ പട്ടികയിൽനിന്നും ക്രൈംബ്രാഞ്ചിനെ നീക്കണമെന്ന് ശിപാർശ ചെയ്തുവെങ്കിലും ഒരുനടപടിയും സർക്കാർ സ്വീകരിച്ചില്ല. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ നൽകിയ കത്തുപ്രകാരം, ക്രൈം റെക്കോഡ്സ് ബ്യൂറോയെ ഇൗ പട്ടികയിൽനിന്ന് നീക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇൗ ശിപാർശയിലും സർക്കാർ തുടർനടപടി സ്വീകരിച്ചില്ല.
സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ടി-ബ്രാഞ്ചിനെതിരെ വിവരാവകാശ കമീഷെൻറ രൂക്ഷവിമർശനം ഇൗ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ടി-ബ്രാഞ്ചിലെ വിവരങ്ങൾ നിഷേധിക്കുന്ന ജൂനിയർ സൂപ്രണ്ടിെൻറ തെറ്റായ നടപടി പൊലീസ് മേധാവി പരിശോധിക്കണമെന്ന് മുഖ്യവിവരാവകാശ കമീഷണർ വിൻസെൻ എം. പോൾ നിർദേശിച്ചിട്ടുണ്ട്. ‘ആർ.ടി അപേക്ഷകൾ കൈപ്പറ്റുന്നതുപോലും നിരസിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച് നിരവധി പരാതികൾ ലഭിച്ചതിനാൽ പൊലീസ് മേധാവിയുടെ ഗൗരവതരമായ പരിശോധന അനിവാര്യമാണെന്നും’ കമീഷൻ നിർദേശിക്കുന്നു. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ. അബ്ദുൽ റഷീദ് കഴിഞ്ഞ ഫെബ്രുവരി 21ന് സമർപ്പിച്ച അപ്പീലിലാണ് വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്ന ടി-ബ്രാഞ്ചിെൻറ പ്രവർത്തനത്തെ കമീഷൻ വിമർശിച്ചത്.
പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ ആവശ്യപ്പെട്ടാൽ ടി-ബ്രാഞ്ചിലെ രേഖകൾ നൽകണമെന്നും അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കി കഴിഞ്ഞ മേയ് 25ന് ടി.പി. സെൻകുമാർ ഉത്തരവിട്ടിരുന്നു. ടി-ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇതിൽ വീഴ്ച വരുത്തിയാൽ ഇക്കാര്യം വിവരാവകാശ കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട രേഖകളാണ് ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ടത്. പൊലീസ് ആസ്ഥാനത്തെ പി.െഎ.ഒ രേഖകൾക്കായി ആർ.ടി.െഎ നിയമത്തിലെ 5 (4) വകുപ്പുപ്രകാരം അപേക്ഷ ടി-ബ്രാഞ്ചിലേക്ക് അയച്ചു. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട രേഖകൾ സീക്രട്ട് സെക്ഷനിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നിർദേശിച്ചിരുന്നുവെന്നും 2006 ഫെബ്രുവരി ഏഴിലെ ഉത്തരവുപ്രകാരം പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ സെക്ഷനെ ആർ.ടി.െഎ നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ടി-ബ്രാഞ്ച് അറിയിച്ചു.
‘‘സംസ്ഥാന സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും വിഭാഗത്തെയോ സെക്ഷനെയോ ആർ.ടി.െഎ നിയമത്തിലെ 24ാം വകുപ്പുപ്രകാരം ഒഴിവാക്കുേമ്പൾ പ്രസ്തുത വകുപ്പും സെക്ഷനും കൈകാര്യംചെയ്യുന്ന മൊത്തം വിവരങ്ങൾക്കും ബാധകമാണ് എന്ന രീതിയിലുള്ള വ്യാഖ്യാനമോ വിശദീകരണമോ ശരിയല്ല. അത്തരത്തിൽ വ്യാഖ്യാനം നൽകിയാൽ ഏതെങ്കിലും പൊതു അധികാരി വെളിപ്പെടുത്തേണ്ട ആവശ്യമില്ല എന്നു തീരുമാനിക്കുന്ന വിഷയങ്ങളെല്ലാം ടി-വകുപ്പിലേക്കോ സെക്ഷനുകളിലേക്കോ മാറ്റുകയും അപേക്ഷകർക്ക് വിവരാവകാശ നിയമപ്രകാരം സാധാരണയായി ലഭിക്കേണ്ട വിവരങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത് നിയമത്തിെൻറ ലംഘനമാണെന്നതിൽ ഒരു സംശയവുമില്ല’’ -ഉത്തരവിലെ വാചകങ്ങളാണ് ഇവിെട ഉദ്ധരിച്ചത്.
‘ടി-ബ്രാഞ്ചിനെ ആർ.ടി.െഎ നിയമത്തിെൻറ പരിധിയിൽനിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കി എന്നതുകൊണ്ടു മാത്രം വിവരങ്ങൾ നിഷേധിച്ച നടപടി നിയമാനുസൃതമല്ല’ -കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. കമീഷെൻറ ഇൗ ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. അഴിമതിക്കെതിരെ സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.