ആർ.കെ നഗറിൽ ‘മണി’കിലുക്കം
text_fieldsഇവിടാർക്കും വോട്ടിങ് മെഷീനെ സംശയമില്ല. എവിടെ കുത്തിയാലും ഒരിടത്തേക്ക് േപാകുമെന്നും പറയുന്നില്ല. പേക്ഷ, കുത്തണമെങ്കിൽ സ്വച്ഛഭാരതം കയറിയ ഗാന്ധി പോക്കറ്റിലെത്തണം. ഉയർന്നുയർന്ന് ആറായിരമാണിപ്പോൾ ജയലളിതയുടെ മണ്ഡലമായിരുന്ന ആർ.കെ നഗറിലെ വോട്ട് മൂല്യം. ഭരണപക്ഷമായ അണ്ണാഡി.എം.കെയും വിമതനായ ടി.ടി.വി ദിനകരനും 120 കോടി രൂപ വോട്ട് മറിക്കാൻ വിതരണം ചെയ്തെന്നാണ് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എം.കെ. സ്റ്റാലിെൻറ ആരോപണം. വികസനമോ ജീവിത പ്രശ്നങ്ങേളാ സാധനങ്ങളുടെ വിലക്കയറ്റമോ കുടിവെള്ള, പാർപ്പിട വിഷയങ്ങളോ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയായില്ല. വോട്ടിന് നോട്ടാണ് വിവാദം. വോട്ടർമാർക്ക് പണംകൊടുത്തെന്ന് പരസ്പരം ആരോപണമാണ് കത്തിക്കയറുന്നത്. നോട്ടിെൻറ പേരിൽ വോെട്ടടുപ്പ് മാറ്റിവെച്ചിടത്തുനിന്ന് മറ്റൊരു വിഷയം ഉയർന്നുവരുന്നത് ചിന്തകൾക്കതീതമാണ്. പണത്തിനു മേൽ പരുന്തും പറക്കില്ലല്ലോ. വോട്ട് വിൽക്കാനല്ലെന്ന നേതാവിെൻറ പ്രസംഗം അലങ്കരിച്ച തുറന്ന വാഹനത്തിൽ പൊടിപൊടിക്കുേമ്പാൾ ചുറ്റുമുള്ള തിരക്കിനിടയിൽ പളപളപ്പൻ നോട്ടുകൾ ചുരുട്ടി കൈമാറി കെമാറി പോയിട്ടുണ്ടാകും. നേതാവിെൻറ സുരക്ഷയിൽ ശ്രദ്ധിക്കുന്ന പൊലീസാകെട്ട ഇതൊന്നും കണ്ടുകാണില്ല. തമിഴകത്ത് ആവേശഭരിതരായ പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങളോ ബൂത്ത്പിടിത്തമോ കള്ളവോേട്ടാ തെരഞ്ഞെടുപ്പുകൾക്ക് ഭീതി സൃഷ്ടിക്കാറില്ല. പണമാണിവിടെ ഭരണം നൽകുന്നത്.
സംഘർഷഭരിതമായ ജമ്മു^കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തോക്കുകൾക്കിടയിൽ ‘തേർതെൽ’ നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷൻ തമിഴക മണ്ണിനെ ഭയപ്പെടുന്നുണ്ടോ? പണവിതരണമെന്ന ഒളിച്ചതിയിൽ പഴുതടച്ച സംവിധാനങ്ങൾ േപാലും മുട്ടുമടക്കി മാറിനിൽക്കുകയാണ്. ഒാരോ വ്യക്തിക്കുംഒാരോ വീട്ടിലും നിരീക്ഷകനെന്നത് സങ്കൽപം മാത്രമാണ്. തെരഞ്ഞെടുപ്പുകൾ സുതാര്യമാണെന്ന് ആദ്യം വ്യക്തിയും പിന്നീട് കമീഷനുമാണ് ഉറപ്പുവരുത്തേണ്ടത്. പണവിതരണത്തെതുടർന്ന് കഴിഞ്ഞ ഏപ്രിലിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ആർ.കെ. നഗറിൽ 21ന് വോെട്ടടുപ്പും 24ന് വോെട്ടണ്ണലും നടക്കും. കഴിഞ്ഞതവണ 89 കോടി രൂപ പിടികൂടിയിടത്ത് 37 ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്ന് വരണാധികാരി മലയാളിയായ യുവ െഎ.എ.എസ് ഒാഫിസർ പ്രവീൺ പി. നായർ പറയുന്നു. സ്ഥാനാർഥികളായി 59 പേരുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള ഭൂരിപക്ഷം സ്ഥാനാർഥികളുടെ നോട്ടവും പ്രമുഖ ദ്രാവിഡ കക്ഷികളിൽനിന്ന് ലഭിക്കുന്ന നോട്ടിലേക്കാണ്. അണ്ണാ ഡി.എം.കെക്കിത് അഭിമാന പോരാട്ടമാണെങ്കിൽ അട്ടിമറിയിലാണ് ഡി.എം.കെയുടെ പ്രതീക്ഷ.ഹൈകോടതിയുടെ കർശനമായ കത്രികക്ക് ഇരയായി 45,000 വ്യാജ വോട്ടർമാരെ നീക്കംചെയ്ത വോട്ടർപട്ടികയിൽ 2.19 ലക്ഷം പേരാണ് ശേഷിക്കുന്നത്.
ഇ.പി.എസ്^ ഒ.പി.എസ് പ്രതീക്ഷ
അമ്മമരത്തിെൻറ അസാന്നിധ്യത്തിൽ നടക്കുന്ന ജീവന്മരണ പോരാട്ടത്തിൽ രണ്ടിലയിലാണ് അണ്ണാ ഡി.എം.കെയിലെ ഒൗദ്യോഗിക വിഭാഗമായ പളനിസാമി^പന്നീർസെൽവം കൂട്ടുകെട്ടിെൻറ പ്രതീക്ഷ. എം.ജി.ആർ ജനമനസ്സിൽ പതിപ്പിച്ച രണ്ടില ചിഹ്നവും പാർട്ടിപേരും തർക്കത്തിനൊടുവിൽ അനുവദിച്ചുകിട്ടിയതാണ് വലിയ ആശ്വാസം. രണ്ടില കാട്ടിയാൽ അധികം വിയർപ്പൊഴുക്കാതെ കടന്നുകൂടാം. ശക്തരായ എതിരാളികളായ വിമതെൻറയും മുഖ്യ പ്രതിപക്ഷത്തിെൻറയും ഭീഷണിക്കു മുമ്പിൽ സീറ്റ് നിലനിർത്താൻ വിയർപ്പൊഴുക്കുകയാണ് അണ്ണാ ഡി.എം.കെ. പതിറ്റാണ്ടുകളായി പാർട്ടി പ്രസീഡിയം ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ഇ. മധുസൂദനനാണ് സ്ഥാനാർഥി. ജയലളിതയുടെയും ശശികലയുടെയും വിശ്വസ്തനായിരുന്ന എഴുപത്തിയേഴിലെത്തിയ പഴയ പടക്കുതിരക്ക് പഴയതുപോലെ ഒാടിയെത്താനാവുന്നില്ല. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവവും ഇടത്തും വലത്തുമായി പലദിവസങ്ങളിലും പ്രചാരണത്തിനൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ െതരഞ്ഞെടുപ്പ് അങ്കം നേരിടുന്ന മധുസൂദനനൊപ്പം ദിവസവും രണ്ട് മന്ത്രിമാരെങ്കിലുമുണ്ടായിരുന്നു. ജയലളിത നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ, സർക്കാറിെൻറ പ്രവർത്തനം, ഡി.എം.കെയുടെ വിമർശനങ്ങൾക്കു മറുപടി, ദിനകരനെതിരെ കടന്നാക്രമണം-, പാർട്ടി ഭരണത്തിലിരിക്കുന്നതിൽ വൻ പദ്ധതികൾ കടന്നുവരുമെന്ന വാഗ്ദാനങ്ങളാണ് അണ്ണാ ഡി.എം.കെ മുന്നോട്ടുവെക്കുന്നത്. അണ്ണാ ഡി.എം.കെയും ആർ.കെ നഗറും തമ്മിൽ 1977-ലേക്ക് നീളുന്നൊരു ബന്ധമുണ്ട്. എം.ജി.ആറിെൻറ കാലത്ത്, പാർട്ടിയുടെ ആദ്യ നിയമസഭ െതരഞ്ഞെടുപ്പിൽ ചെന്നൈ നഗരത്തിൽ പാർട്ടിക്കൊപ്പംനിന്ന ഏക മണ്ഡലമാണിത്. ആകെ 11 െതരഞ്ഞെടുപ്പിൽ ഏഴു തവണയും പാർട്ടിയെ കാത്തു. ഇതിൽ രണ്ടുതവണ ജയലളിതയുടെ തട്ടകവും അവർക്ക് െറക്കോഡ് ഭൂരിപക്ഷവും നൽകി. ഒറ്റത്തവണ, 1991-ൽ ഇ. മധൂസൂദനനും മണ്ഡലത്തെ പ്രതിനിധാനംചെയ്തു. അന്ന്, ആദ്യ ജയലളിത മന്ത്രിസഭയിൽ കൈത്തറി മന്ത്രിയായി. പാർട്ടി ചിഹ്നമായ രണ്ടില തന്നെയാണ് മധുസൂദനെൻറ ഏറ്റവും വലിയ പ്ലസ് പോയൻറ്. ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയെ തുണക്കുന്ന തമിഴ്നാടിെൻറ ചരിത്രവും കൂട്ടിനുണ്ട്.
ഉദയസൂര്യനൊപ്പം മഴവിൽ സഖ്യം
ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിനൊപ്പം ഇത്തവണ പ്രതിപക്ഷത്തിെൻറ മഴവിൽ സഖ്യവും തീരജില്ലയിൽ രൂപപ്പെട്ടിട്ടുണ്ട്. അട്ടിമറിയിൽ വിജയിച്ചാൽ ഡി.എം.കെയുടെ ഗ്രഹണകാലം കഴിഞ്ഞ് സ്റ്റാലിൻ യുഗത്തിന് ജയലളിതയുടെ തട്ടകത്തിൽ തുടക്കമാകും. പാർട്ടിയിൽനിന്ന് പുറത്തായ തീവ്ര തമിഴ് നേതാവ് വൈക്കോ പതിറ്റാണ്ടിനുശേഷം പിന്തുണയുമായി ഒപ്പമുണ്ട്. കോൺഗ്രസ്, മുസ്ലിംലീഗ്, വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.െഎ, സി.പി.എം പ്രതിപക്ഷ െഎക്യം രൂപപ്പെട്ടത് ഫലം പ്രവചനാതീതമാക്കുന്നു. എന്നാൽ ഇവരൊക്കെ സ്വാധീനമില്ലാത്ത നാമമാത്ര വോട്ടുകർ മാത്രമുള്ളവരാണ്.
അണ്ണാഡി.എം.കെയിലെ ഇരുവിഭാഗങ്ങൾക്കുമായി വോട്ട് ഭിന്നിച്ചുപോകുന്നതിലും പ്രാദേശിക േനതാവായ മരുതുഗണേഷിനെ രംഗത്തിറക്കിയതിലുമാണ് സ്റ്റാലിെൻറ പ്രതീക്ഷകൾക്ക് ജീവൻ വെയ്ക്കുന്നത്. ഡി.എം.കെയുടെ കേഡർ വോട്ടുകൾക്ക് പുറമെ ഒാഖി ചുഴലിക്കാറ്റിൽ ഭരണപരാജയത്തിന് ഇരകളാകേണ്ടിവന്ന മണ്ഡലത്തിലെ മത്സ്യബന്ധന തൊഴിലാളികൾ ഇപ്രാവശ്യം വാഗ്ദാനങ്ങൾക്കുപരി നിൽക്കാനുള്ള സാധ്യതകളുണ്ട്.
നാട്ടുകാരനായ മുൻ പത്രപ്രവർത്തകൻ മരുതു ഗണേഷിെന മണ്ഡലത്തിെൻറ മുക്കും മൂലയും കൈവെള്ളയിലാണ്. വണ്ണിയാർ, ദലിതർ എന്നിവർക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ മുതലിയാർ സമുദായക്കാരൻ വർഷങ്ങൾക്കുേശഷം അട്ടിമറി വിജയംനേടുമെന്നാണ് സ്റ്റാലിെൻറ പ്രതീക്ഷ.
പ്രഷർകൂട്ടി ദിനകരൻ
ശശികലയുടെ സഹോദരിപുത്രനും അണ്ണാഡി.എംകെ വിമത നേതാവുമായ ടി.ടി.വി ദിനകരെൻറ ചിഹ്നം പ്രഷർകുക്കറാണ്. ബില്ലില്ലാത്ത അഞ്ഞൂേറാളം പ്രഷർ കുക്കറുകളാണ് കമീഷൻ പിടിച്ചെടുത്തത്. ദിനകരെൻറ പഴുതടച്ച പ്രചാരണം മുഖ്യ ദ്രാവിഡ പാർട്ടികളുടെ പ്രഷർ കൂട്ടിയിട്ടുണ്ട്. കമീഷെൻറ ചാരക്കണ്ണുകളെ മറികടന്ന് പുറത്തുനിന്ന് വൻ അനുയായി വൃന്തത്തെയാണ് ദിനകരൻ ഇറക്കിയിരിക്കുന്നത്. ആളില്ലെന്ന ആരോപണങ്ങൾക്കിടെ വൻ ജനക്കൂട്ടവുമായി തെരുവുകളിലൂടെ കടന്നുപോകുന്ന ദിനകരൻ മണ്ഡലത്തിൽ ഒാളമായിരിക്കുകയാണ്. പണവിതരണത്തിലും ദിനകൻ വിഭാഗം പിന്നിലല്ല. ഭരണപക്ഷത്തെ കടത്തിവെട്ടി വോട്ടിനായി എന്തും നൽകാൻ തയാറായി നിൽക്കുകയാണ്. മണ്ഡലം കേന്ദ്രീകരിച്ച് നടന്ന രണ്ട് സർവേകളിലും വിജയം ദിനകരനൊപ്പമാണ്. അണ്ണാ ഡി.എം.കെ, ഡി.എം.കെ മുന്നണികളെ അപേക്ഷിച്ച് ദിനകരൻ ബഹുദൂരം മുന്നിലാണെന്നാണ് പീപ്പിൾസ് സ്റ്റഡീസ് രണ്ട് പ്രാവശ്യം നടത്തിയ സർവെയിലും പറയുന്നത്. ദിനകരന് 37.4 ശതമാനംവോട്ടും ഡി.എം.കെ സ്ഥാനാഥി മരുതുഗണേഷിന് 24.3 ശതമാനംവോട്ടും അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ.മധുസൂദനന് 22.1 ശതമാനംവോട്ടും കിട്ടുമെന്നാണ് സർേവ. 0.8 ശതമാനം വോട്ടുകളുമായി ബി.ജെ.പി അഞ്ചാം സ്ഥാനത്തെത്തുമെന്നും സൂചനയയുണ്ട്. റദ്ദാക്കപ്പെട്ട ഏപ്രിൽ 12ലെ ഉപതെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസാമിപക്ഷത്തെ സ്ഥാനാർഥിയായിരുന്നു ദിനകരൻ. അന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്നു. ഇ.പി.എസ്^ ഒ.പി.എസ് ലയനത്തോടെ വിമതനാകുകയായിരുന്നു. ശശികലയോടും മണ്ണാർഗുഡി കുടുംബത്തോടുമുള്ള ജനങ്ങളുടെ അതൃപ്തിക്ക് മേൽ ദിനകരൻ വിജയിച്ചാൽ അത് പണത്തിെൻറ വിജയമായിരിക്കും.
അണ്ണാഡി.എം.കെ^ബി.ജെ.പി സഖ്യം ആർ.കെ നഗറിൽ വിരിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വലിയ വേേരാട്ടമില്ലാത്ത ബി.ജെ.പിക്കൊപ്പമുള്ള സഖ്യം ജനം തള്ളിക്കളയുമെന്ന ഭയമാണ് ആർ.കെ നഗറിൽ നടേക്കണ്ട പരീക്ഷണത്തിൽനിന്ന് അണ്ണാഡി.എം.കെയെ പിന്തിരിപ്പിച്ചത്. മാനം കാക്കാൻ വേണ്ടി ബി.ജെ.പി കരുനാഗരാജനെ രംഗത്തിറക്കി. മത്സരിക്കാൻ മടിച്ചുമടിച്ചുനിന്നാണ് കേന്ദ്രം ഭരിക്കുന്നവർ നാമനിർദേശ പത്രിക നൽകിയത്.
മത്സരത്തിൽന ിന്ന് മാറിനിൽക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന കേന്ദ്രത്തിെൻറ വിലയിരുത്തിലിലാണ്, നടൻ ശരത്കുമാറിെൻറ സമത്വമക്കൾ കക്ഷിയിലൂെട രാഷ്ട്രീയത്തിൽ ഇറങ്ങിയ കരുനാഗരാജെന സ്ഥാനാർഥിയാക്കിയത്. ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങെളാന്നും ഒരു വോട്ടുപോലും വീഴിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് പണവിതരണത്തിെൻറ പേരിൽ വോട്ട് മാറ്റിവെക്കണമെന്ന ആവശ്യക്കാരുടെ മുൻനിരയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ഡോ. തമിഴിസൈ സൗന്ദർ രാജനുള്ളത്.
കലാമേഖലയിൽ കായിക പ്രകടനം
സ്ഥാനാർഥിയായി സ്വയം അവതരിച്ച് അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശനമായിരുന്നു യുവതുർക്കിയായ നടൻ വിശാലിേൻറത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകളുമായാണ് താരം കളത്തിലിറങ്ങിയത്. മണ്ഡലത്തിൽ നിന്ന് പിന്തുണച്ച പത്ത് പേരിൽ രണ്ട് പേർ അവസാനം കാലുമാറിയത് പത്രിക തള്ളുന്നതിൽ കലാശിച്ചു. ഭരണപക്ഷം വിശാലിെൻറ രാഷ്ട്രീയ കുതികാൽവെട്ടുകയായിരുന്നു. തെന്നിന്ത്യൻ നടികർ സംഘം ജനറൽ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴസ് കൗൺസിൽ പ്രസിഡൻറുമായ നടെൻറ എടുത്തുചാട്ടം ഇരുസംഘടനകളിലും വേർതിരിവുകൾക്കിടയാക്കി. രാഷ്ട്രീയമില്ലാത്ത സംഘടനകളെ നേതാവ് ചിലരുടെ ആലയത്തിൽ തളക്കാൻ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം.
ഇതിനിടെ നടന്ന നിർമാതാക്കളുടെ ജനറൽബോഡി ൈകയാങ്കളിയോളമെത്തി. കൈവീശി അംഗങ്ങൾ വേദിയിലേക്ക് ഒാടിക്കയറിയതോടെ യോഗം അവസാനിപ്പിച്ച്യുവ തുർക്കിക്ക് മടങ്ങേണ്ടിവന്നു. വീറുറ്റ വോെട്ടടുപ്പിലൂടെയാണ് ഇരു സംഘടനകളുടെയും തലപ്പത്തേക്ക് വിശാൽ എത്തിയത്. ജയലളിതയുടെ അഭാവത്തിൽ തമിഴകം നേരിടുന്ന നേതൃപ്രതിസന്ധി പരിഹരിക്കാൻ ആഗ്രഹമുള്ള ഒരു നടെനകൂടി തമിഴകം തിരിച്ചറിയുകയായിരുന്നു. സ്െറ്റെൽ മന്നനും ഉലകനായകനും തലപുകച്ചുള്ള തന്ത്രങ്ങൾ െമനയുേമ്പാൾ വാക്കിലും പ്രവൃത്തിയിലും കരുത്തനായ ഇൗചെറുപ്പക്കാരൻ ആർ.കെ നഗറിലേക്ക് എടുത്തുചാടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.