സംഘ്പരിവാറിലെ പടലപ്പിണക്കങ്ങൾ
text_fieldsഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്സിങ്ങിനെ ആൾക്കൂട് ടം കൊലപ്പെടുത്തിയ സംഭവം രാജ്യസഭയിൽ വരെ വലിയ ഒച്ചപ്പാടിന് ഇടയാക്കി. ബുലന്ദ്ശഹ ർ സംഭവത്തിലൂടെ വർഗീയ കലാപം അഴിച്ചുവിടാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢാലോചന വി ജയിച്ചിരുന്നില്ല. ‘മോദി ഹഠാേവാ ഒൗർ യോഗി ലാവോ’ എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്ര ി യോഗി ആദിത്യനാഥിെൻറ അനുയായികൾ നടത്തിയ അഴിഞ്ഞാട്ടം ബി.ജെ.പിക്കകത്തും പുറത്തും വ ലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ .പിക്കുണ്ടായ പരാജയം ഇതോടൊപ്പം ചേർത്തുവായിക്കണം. ആഗ്രയിൽ പത്താം ക്ലാസുകാരിയെ പക ൽവെളിച്ചത്തിൽ ജീവനോടെ കത്തിച്ച സംഭവവും ഡിസംബറിൽതന്നെയാണ്.
മോദിയെ നീക്കി യോഗിയെ ഉയർത്താൻ
മൂന്നു സംസ്ഥാനങ്ങളിലെ ജനവിധിക്കുശേഷം മോദിക്കെതിരായ വികാരം ബി.െജ.പിയിൽ അണപൊട്ടിയിരിക്കുകയാണ്. പാർട്ടിയിലെ യുവജനങ്ങളും നവനിർമാൺ സേനയുമാണ് ഇതിന് ചുക്കാൻപിടിക്കുന്നത്. മോദിയെ നീക്കി യോഗിയെ കൊണ്ടുവരുകയെന്ന മുദ്രാവാക്യം രേഖപ്പെടുത്തിയ പരസ്യ പലകകൾ നവനിർമാൺ സേനയുടെ അധ്യക്ഷൻ അമിത് അഗർവാളിെൻറ നേതൃത്വത്തിൽ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നെങ്കിലും ഉടനടി അധികൃതർ അത് നീക്കംചെയ്തു. അഗർവാളിനെതിരെ കേസെടുത്തു. രണ്ട് അനുയായികളെ അറസ്റ്റ് ചെയ്തു. യോഗിയെ ‘കലിയുഗ അവതാരം’ എന്ന് വിശേഷിപ്പിക്കുന്ന പരസ്യപ്പലകയും നീക്കംചെയ്തു.
തെൻറ രോഷത്തിന് കാരണമായി അമിത് അഗർവാൾ നിരത്തുന്ന വാദഗതികൾ ശ്രദ്ധിക്കുക: ഞാനൊരു പരിശുദ്ധ ഹിന്ദുത്വവാദിയാണ്. ഹിന്ദുത്വം എെൻറ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. 2004ൽ ബി.െജ.പിക്ക് ജനപിന്തുണ നഷ്ടപ്പെടുകയും എ.ബി. വാജ്പേയി രാഷ്ട്രീയത്തിൽനിന്ന് പുറത്താവുകയും ചെയ്തു. കോൺഗ്രസ് 10 വർഷം രാജ്യം ഭരിച്ചു. ഇൗ ഘട്ടത്തിൽ നരേന്ദ്രമോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ഹിന്ദുത്വ കൊടി പാറിക്കാൻ താനാണ് യോഗ്യനെന്നും അടൽജിക്ക് പോലും അതിനാവില്ലെന്നും മോദി തെളിയിച്ചു. അടൽജിക്ക് രാമക്ഷേത്രം പണിയാൻ പോലും കഴിഞ്ഞില്ല. േലാക്സഭയിലെ 180 അംഗങ്ങളെ വെച്ച് എങ്ങനെയാണ് ഭരണഘടനയുടെ 370ാം വകുപ്പ് ഭേദഗതി ചെയ്യുകയെന്ന ചോദ്യമാണ് ഉയർന്നത്. അടുത്ത തവണ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം ലഭിക്കുകയും ഭരണഘടന ഭേദഗതി ചെയ്ത് രാമക്ഷേത്രം നിർമിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. എന്നിെട്ടന്തായി? േഗാരക്ഷക്കുള്ള ഒരു നിയമവും പാസാക്കിയതുമില്ല. അതായത്, ഗുജറാത്തിൽനിന്നു വന്ന് പ്രധാനമന്ത്രിയായി മാറിയ മോദി പ്രതിബദ്ധതകൾ മറക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനമൊഴിയുകയാണ് നല്ലത്.
ഭീം സേനാ മേധാവിയുടെ ഭിന്നസ്വരം
ആഗ്രയിൽ സഞ്ജലി എന്ന പെൺകുട്ടിയെ ജീവനോടെ കത്തിച്ചപ്പോൾ സംഭവസ്ഥലത്ത് ആദ്യമെത്തിയവരിൽ ഭീം സേന നേതാവ് ചന്ദ്രശേഖർ ആസാദും ഉണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ ശബ്ദമുയർത്തിയത് അദ്ദേഹമായിരുന്നു.അതിെൻറ വെളിച്ചത്തിൽ അധികൃതർ ചില നടപടികൾ സ്വീകരിക്കുകയും െചയ്തു. മുസഫർനഗറിലെ ശുക്രാതൽ ഹനുമാൻ കോവിലിന് പുറത്ത് പൊലീസ് സേനയെ വിന്യസിച്ചതും ആസാദിെൻറ ഇടപെടലിനെ തുടർന്നാണ്. ദലിതുകൾ കോവിലിെൻറ നിയന്ത്രണം ഏറ്റെടുക്കുെമന്ന ഘട്ടത്തിലായിരുന്നു ഇത്. ഹനുമാൻ ദലിതനാണെന്ന യോഗിയുടെ പ്രസ്താവനയാണ് സംഭവത്തിന് തുടക്കമിട്ടത്. ഇൗ സാഹചര്യത്തിൽ ദലിതുകൾ ഹനുമാൻ േക്ഷത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചു. ഉയർന്ന ജാതിക്കാരിൽ ഇത് ഭയം ജനിപ്പിച്ചു. ഇതേതുടർന്നാണ് ഹനുമാൻ കോവിലിൽ പൊലീസിനെ വിന്യസിക്കേണ്ടിവന്നത്.
നവംബറിൽ ആസാദ് നടത്തിയ ഭീം സേന പൊതുയോഗങ്ങളിൽ വൻ ജനക്കൂട്ടം എത്തിയിരുന്നു. ദലിത്- മുസ്ലിം െഎക്യറാലി എന്ന പേരിലുള്ള മൂന്നു പരിപാടികൾക്കും നല്ല ജനപങ്കാളിത്തം ലഭിച്ചു. എന്നാൽ, ഡിസംബർ ഒന്നിന് അദ്ദേഹം നടത്താനിരുന്ന റാലിക്ക് അനുമതി ലഭിച്ചില്ല. ആഗ്രയിൽ മെറ്റാരു റാലിക്ക് അദ്ദേഹം പരിപാടിയിട്ടിട്ടുണ്ട്. സെപ്റ്റംബറിൽ ജയിൽമോചിതനായ ശേഷം ആസാദ് മനുവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണഘടന സംരക്ഷിക്കുമെന്നാണ് അദ്ദേഹത്തിെൻറ വാഗ്ദാനം. അയോധ്യ സന്ദർശിച്ചവേളയിൽ ന്യൂനപക്ഷങ്ങളോട് അദ്ദേഹം പറഞ്ഞതും ഇതുതന്നെ.
സഞ്ജലി വധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും രാജ്യം മുഴുവനുമുള്ള ദലിതുകൾ ഡിസംബർ 25ന് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. എന്നാൽ, അന്നുതന്നെ സീനിയർ പൊലീസ് സൂപ്രണ്ട് അമിത് പഥക് വാർത്തസമ്മേളനം നടത്തി. സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളെ പൊലീസ് മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. കൊലപാതകത്തിെൻറ സൂത്രധാരൻ യോഗേഷ് ആത്മഹത്യ ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. സഞ്ജലിയുമായി യോഗേഷിന് പ്രണയമുണ്ടായിരുന്നുവത്രേ. അത് നിഷേധിച്ച പെൺകുട്ടിയെ രണ്ട് യുവാക്കളുടെ സഹായത്തോടെ യോഗേഷ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ആഗ്രക്ക് സമീപം ലലാവുവിൽ സ്കൂളിൽനിന്ന് വരുകയായിരുന്ന സഞ്ജലിയെ ഡിസംബർ 18നാണ് പെട്രോളൊഴിച്ച് കത്തിച്ചത്. യോഗേഷിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിെൻറ ആഘാതത്തിലാണത്രേ ഇയാൾ ആത്മഹത്യ ചെയ്തത്. രണ്ടുലക്ഷം വീതം ജാട്ടുകളും ജാതവ വിഭാഗവും താമസിക്കുന്ന ഗ്രാമത്തിൽ സംഭവത്തിനുശേഷം സംഘർഷം നിലനിൽക്കുകയാണ്.
ഗാസിപൂരിലെ സംഭവങ്ങൾ
ഗാസിപൂരിൽ പ്രധാനമന്ത്രി പെങ്കടുത്ത റാലി നടന്ന ദിവസംതന്നെ നിഷാദ് പാർട്ടി അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനുനേരെ പൊലീസ് ലാത്തി വീശി. പൊലീസിനു നേരെ നിഷാദ് പാർട്ടിക്കാർ ആക്രമണം നടത്തുകയും ഇതിനിടയിൽ സുരേഷ് വാത്സ് എന്ന കോൺസ്റ്റബ്ൾ കൊല്ലപ്പെടുകയും ചെയ്തു.
നഗരത്തിലെ പൊലീസ് സുരക്ഷ സംവിധാനത്തെ വാത്സിെൻറ മകൻ വിനീത് ചോദ്യം ചെയ്യുന്നു. കോൺസ്റ്റബിളിെൻറ കുടുംബത്തിന് മുഖ്യമന്ത്രി 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിെച്ചങ്കിലും ഇതുകൊണ്ട് പിതാവിനെ തിരിച്ചുകിട്ടുമോ എന്നാണ് വിനീത് ചോദിക്കുന്നത്.
യു.പിയിൽ 28 ദിവസത്തിനുള്ളിലാണ് രണ്ട് പൊലീസുകാർ കൊല്ലപ്പെടുന്നത്. ബുലന്ദ്ശഹറിൽ സുബോധ് സിങ്ങും ഗാസിപുരിൽ സുരേഷ് വാത്സും. പ്രതാപ്ഗഢ് ജില്ലക്കാരനായ വാത്സ് കരീമുദ്ദീൻപൂർ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.