ഇന്ത്യക്ക് വേണ്ടാത്തതും സംഘ്പരിവാറിനു വേണ്ടതും
text_fieldsഇന്ത്യയിൽ താമസിക്കുന്നവർ ഹിന്ദുക്കളാെണന്നും മുസ്ലിംകൾ ഉൾെപ്പടെയുള്ളവർ ഇത് അംഗീകരിക്കണമെന്നും ആർ.എസ്.എസ് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ദേശത്തിനോ ഒരു പ്രദേശത്തിനോ മാത്രമായി അവകാശപ്പെടാനാകുന്ന ഒരു മഹത്വവും ഇല്ല. ഇന്നലെകളിലേക്ക് തിരിച്ചുപോകാൻ ആർക്കും സാധ്യവുമല്ല. ഹിമാലയം മുതൽ കന്യാകുമാരിവരെ ഇന്ത്യയെന്തെന്നും അത് ആരുടേതായിരുന്നു എന്നതും പ്രശ്നമാണ്.
മനുഷ്യവർഗത്തെക്കുറിച്ച് പഠനം നടത്തിയ ബി.എസ്. ഗുഹ ഇന്ത്യയിലുള്ള വംശങ്ങളെ ആറായി തരംതിരിച്ചു. ആദ്യത്തേത് ആന്തമാൻ ദ്വീപുസമൂഹങ്ങളിലും ദക്ഷിണേന്ത്യയിലുമുള്ള നെഗ്രിറ്റോ ആണ്. കാടർ, ഇരുളർ, പണിയൻ, ഓർഗ, ആന്തമാനീസ് എന്നിവരാണ് ഈ വംശത്തിലുള്ളത്. േപ്രാട്ടോ ആസ്ട്രലോയിഡുകളാണ് രണ്ടാമത്തെ വിഭാഗം. ഇേന്താ ആര്യൻമാർ, ദാസന്മാർ, ദസ്യുക്കൾ, നിഷാദന്മാർ എന്നൊക്കെ ഇവരെ വിശേഷിപ്പിക്കുന്നു. മംഗളോയിഡുകളാണ് അടുത്തത്. ഹിമാലയത്തിലേയും വടക്കുകിഴക്കൻ പ്രദേശങ്ങളിലേയും ഗോത്രവിഭാഗങ്ങളാണ് ഇക്കൂട്ടർ. മെഡിറ്ററേനിയന്മാർ അഥവാ ദ്രവീഡിയന്മാരാണ് നാലാമത്തേത്. ദ്രാവിഡ ഭാഷകളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ട വിഭാഗമാണിത്. ഇന്ത്യയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കാണപ്പെടുന്ന ബ്രാക്കിസെഫാലികൾ ആണ് മറ്റൊരു വംശം. ഒടുവിലത്തേത് നോർഡിക്കുകളാണ്. പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഇവർ ഇന്ത്യയിൽ ഒടുവിൽ എത്തിച്ചേർന്ന വംശമായാണ് പരിഗണിക്കുന്നത്. ഇതിൽ ഇന്ത്യ ആരുടേതാെണന്ന ചോദ്യം എത്രമാത്രം അപ്രസക്തമാണോ അതുപോലെതന്നെയാണ് ഏതുമതത്തിേൻറതാണ് ഇന്ത്യ എന്ന ചോദ്യവും.
ഓരോ വംശത്തിനും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിതരീതിയുമുണ്ട്. ചെന്നുപെട്ട പ്രദേശങ്ങളിൽ നൂറ്റാണ്ടുകളായി ഇതു നടന്നുവരുന്നു. മനുഷ്യചരിത്രത്തോടൊപ്പം പ്രവാസവും ആരംഭിക്കുന്നതിനാലാണ് ചെന്നുപെട്ട എന്നു പറയുന്നത്. രാജ്യത്തിെൻറ അതിരുകൾ മനുഷ്യർ വൈകി നിർമിച്ചതും അതിനാൽതന്നെ സാങ്കേതികവുമാണ്. എന്തും നമ്മുടേതെന്നു പറയുമ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യരുടേത് എന്നു മാത്രമേ ആധുനിക മനുഷ്യൻ വിശാലാർഥത്തിൽ വ്യവഹരിക്കാവൂ. ഇന്ത്യക്കാരെൻറ ഐക്യമെന്നാൽ അവെൻറ നന്മയിലും സഹവർത്തിത്വത്തിലും ഉള്ള ഐക്യം എന്നാണ് അർഥമാക്കേണ്ടത്.
ഇന്ത്യൻ സംസ്കാരം നല്ലതാണ് എന്ന് ലോകം വിലയിരുത്തണമെങ്കിൽ അത് സമസ്തർക്കും ഗുണകരമാകണം. ബി.സി 5000ൽ മെസപ്പെട്ടോമിയയിലാണ് (ബാബിലോണിയ) നാഗരികത പിറവികൊണ്ടതെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. ആദ്യമായി വീടുനിർമിച്ചതും ലിപിയും ചക്രവും കണ്ടുപിടിച്ചതും അവരാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സിന്ധു നാഗരികത ബി.സി. 2500ലാണ്. 50000ലധികം പേർ ഒന്നിച്ചു താമസിച്ച മൊഹൻജദാരോയുടെ നിർമിതിയും സാങ്കേതികവിദ്യയും ഒക്കെ ഇന്ന് ലോകത്തിെൻറ പൊതുസ്വത്താണ്. ഇരുമ്പ് കണ്ടുപിടിച്ചത് സിറിയൻ നിവാസികൾ. ഗ്രീസിൽ ബി.സി 400ൽ ശാസ്ത്രീയ ചികിത്സ കണ്ടുപിടിക്കുന്നു. ഹിപ്പോക്രാറ്റിസ് നേതൃത്വം നൽകി. ബി.സി അഞ്ചാം നൂറ്റാണ്ടിൽ ബുദ്ധൻ പിറക്കുന്നു. പിന്നീട് ചരിത്രത്തെ വിഭജിച്ച ക്രിസ്തുവിെൻറ ജനനം. കണ്ടുപിടിത്തങ്ങളും മഹദ് ജീവിതങ്ങളുമൊക്കെ ഇപ്രകാരം വീതിച്ചെടുത്തിരിക്കുന്നു. അങ്ങനെയേ കഴിയൂ. 1454ൽ ജർമൻകാരനായ ജോൺ ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു. ലോകഗതിയെ അതുമാറ്റി. അതിനാൽ അച്ചടിയന്ത്രം ഉപയോഗിക്കുന്നവരെല്ലാം ജർമനിക്കു വിധേയരാകണമെന്ന് ആരെങ്കിലും ശഠിച്ചാൽ അത് നടപ്പാകുമോ? ലോകത്താദ്യമായി മനുഷ്യൻ പിറക്കുന്നത് ജർമനിയിലാെണന്നും അതുകൊണ്ട് ലോകത്തെ ഭരിക്കാൻ ജർമൻകാർക്കാണ് അവകാശമെന്നുമാണല്ലോ ഹിറ്റ്ലർ പറഞ്ഞത്.
എല്ലാ വിഭവങ്ങളും എല്ലാവർക്കുമുള്ളതാണ്. ഇംഗ്ലീഷ്ഭാഷ നല്ലൊരു ഉദാഹരണമാണ്. 120ലധികം രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നു. 160 കോടി ജനങ്ങൾക്ക് ഇംഗ്ലീഷ് അറിയാം. അതൊരു മാതൃഭാഷയായി എടുത്താൽ 30 കോടി ജനങ്ങളുടേതുമാത്രം. ഇത് അറബി ഭാഷയാകുമ്പോൾ അധികരിക്കുന്നു. കരുതിക്കൂട്ടി സംഭവിക്കുന്നതല്ല ഇതൊന്നും. ഇതിനു പിന്നിലൊന്നും രാഷ്ട്രീയ അജണ്ടയില്ല. റോമൻ ഫലസ്തീനിലെ ബത്ലഹേമിൽ യേശു ജനിച്ചു. ശ്രീബുദ്ധൻ കപിലവസ്തുവിലും. വർധമാന മഹാവീരൻ വൈശാലിയിൽ. കൺഫ്യൂഷ്യസ് ചൈനയിൽ. പാഴ്സി മതസ്ഥാപകൻ സതുരാഷ്ട്രർ ഇറാനിൽ. മുഹമ്മദ് നബി അറേബ്യയിൽ. എന്നാൽ അവരുടെ മതത്തിെൻറ അനുയായികൾ ലോകത്തിെൻറ വിവിധയിടങ്ങളിലുണ്ട്. ഹിന്ദുമതം ഉൾെപ്പടെയുള്ളവയെ വിലയിരുത്തുന്നത് സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ ഗരിമയാണ് ആളുകളെ അതിലേക്ക് ആകർഷിക്കുന്നത്. ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ഇന്ത്യയിലുണ്ട്.
മതപരമായ ഐക്യത്തിെൻറ ആവശ്യകത ലോകം കണ്ടറിഞ്ഞു കഴിഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ നിലനിന്ന സംഘർഷം ഇല്ലാതാക്കാനാണ് ഗുരുനാനാക്ക് സിഖ്മതം സ്ഥാപിച്ചത്. മുസ്ലിം രാഷ്ട്രമായ മലേഷ്യയിലെ ബതാം ഗുഹാക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് പത്തുലക്ഷം പേരാണ് പങ്കെടുക്കുന്നത്. ലോകത്തെല്ലായിടത്തും മതോത്സവങ്ങളിൽ വിവിധ മതസ്ഥർ പരസ്പരം ബഹുമാനം പുലർത്തുന്നു. വംശീയത തീരാബാധ്യതയായതിന് ഇന്ത്യയിൽ നിരവധി ഉദാഹരണങ്ങളുണ്ട്. ഖലിസ്ഥാൻവാദം, മിസോ ദേശീയ മുന്നണി, നാഗാലാൻഡ് പ്രക്ഷോഭം, ഝാർഖണ്ഡ് സമരം തുടങ്ങിയവയൊക്കെ ആധുനികതയിൽ തോൽപിച്ചാണ് ഇന്ത്യ വിജയിച്ചത്. ഇവിടെ വീണ്ടും മതാധിഷ്ഠിതമായ രാഷ്്ട്രീയചിന്ത ഉയർത്താനുള്ള നീക്കം പഴയതൊക്കെ ആവർത്തിക്കാനേ ഇടയാക്കു. മതം ഐക്യമാണ് സൃഷ്ടിക്കേണ്ടത്, ഭിന്നിപ്പല്ല. പൗരന്മാരുടെ അവകാശതുല്യതക്കെതിരെ ആര് ഏതു നീക്കം നടത്തിയാലും അത് രാജ്യസ്നേഹം മുൻനിർത്തിയാവില്ല. മതങ്ങളെ തമ്മിലടിപ്പിച്ചാലേ സംഘ്പരിവാറിെൻറ പ്രഖ്യാപിത പദ്ധതികളെ വിജയിപ്പിക്കാനാകു. അത് അനുവദിച്ചുതരാൻ ഒരു രാജ്യസ്നേഹിയും മതസ്നേഹിയും അനുവദിക്കില്ല.
ദേശം ആരുടേയും സ്വകാര്യ സ്വത്തല്ല. ഒാരോ രാജ്യക്കാരേൻറതുമാണ്. ജാതി, മതം, സമുദായം, ഭാഷ, പ്രദേശം എന്നിവയോട് അതിരു കവിഞ്ഞ വിധേയത്വം വന്നാൽ അനൈക്യം താനേവരും. ‘ദേശീയത നല്ലതാണ്, എന്നാൽ അമിത ദേശീയത അപകടകരവും’ എന്ന ജവഹർലാൽ നെഹ്റുവിെൻറ വാക്യം വളരെ പ്രസിദ്ധമാണ്. രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള ശത്രുത മൂർച്ഛിപ്പിക്കാൻ മതം ഉപയോഗിക്കുമ്പോഴാണ് അനൈക്യം പൂർണരൂപത്തിലെത്തുക. നിർണായകവശാൽ അത്തരമൊരു അവസ്ഥയിലാണ് ഇന്ത്യ. ഏതുവിധത്തിലും അനൈക്യത്തിെൻറ പാതക്കു പകരം ഐക്യത്തിെൻറ പാകതയുള്ള മനസ്സുകളെയാണ് ഇന്ത്യക്ക് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.