വിമോചന സമരത്തിൽനിന്ന് ശബരിമലയിലെത്തുേമ്പാൾ
text_fieldsവിേമാചനസമരത്തിൽനിന്നു പാഠം പഠിച്ചിട്ടില്ലെന്ന് കോൺഗ്രസിെൻ റ ശബരിമല നിലപാടുകളിൽനിന്നു വ്യക്തമാകുന്നു. വിമോചനസമരത്തിന് ആധാരമായി ചൂണ്ടിക്കാണിച്ച വസ്തുതകൾ ഗവൺമെൻറിെൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നടപടികളായിരുന്നുവെങ്കിൽ, ശബരിമലയിലെ പ്രശ്നങ്ങൾക്കടിസ്ഥാനം സുപ്രീംകോടതി വിധിയാണ്. കോടതിവിധി രാജ്യത്തിെൻറ നിയമമായിരിക്കുന്നു. ഇൗ നിയമത്തിന് ഭരണഘടന സ്ഥാപനങ്ങളും സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർവോപരി വ്യക്തികളും വിധേയരാകേണ്ടതുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബാധകമായ നിയമത്തിലൂടെ കോടതി ഭരണഘടനയുടെ സവിശേഷമായ അസ്തിത്വത്തെയാണ് ഉറപ്പിച്ചിരിക്കുന്നത്. എല്ലാ പരിഷ്കൃത രാജ്യങ്ങളുടേതുമെന്നപോലെ ഇന്ത്യൻ ഭരണഘടനയുടെയും അടിസ്ഥാനം വ്യക്തിയാണ്. ഇൗ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങളിലൂടെ നിലനിൽക്കുന്ന വ്യക്തിസ്വാതന്ത്ര്യം പരിധികേളാ വിലക്കുകളോ ഇല്ലാതെ സ്ത്രീകൾക്ക് നൽകിയിരിക്കുന്നു. അതുകൊണ്ടാണ് ആരാധനാസ്വാതന്ത്ര്യം വ്യക്തികളുടെ സ്വാതന്ത്ര്യമായിരിക്കുന്നത്. ഇപ്രകാരമുള്ള പൗരാവകാശം ലിംഗസമത്വമാകുന്നത്, സ്ത്രീകൾക്കു മാത്രം ബാധകമായ ആർത്തവം അശുദ്ധിയല്ലാതാക്കിയതിലൂടെയാണ്. മാത്രമല്ല, നാളിതുവരെ ആരാധനാസ്വാതന്ത്ര്യത്തിനുമേൽ നിലനിന്ന വിലക്കിനെ അയിത്താചരണമായി കണക്കാക്കാം. അയിത്തജാതിക്കാർ ക്ഷേത്രങ്ങൾ, വിദ്യാലയങ്ങൾ, പൊതുകിണറുകൾ, പൊതുസ്ഥലങ്ങൾ, വഴികൾ എന്നിവിടങ്ങളിൽനിന്ന് അകറ്റിനിർത്തപ്പെട്ട അതേ നിലയാണ് ശബരിമലയിൽ സ്ത്രീകൾക്കുള്ളതെന്ന് കണക്കാക്കപ്പെടുന്നു. അയിത്താചരണത്തെ നിഷേധിക്കുന്നേതാടൊപ്പം ആർത്തവകാലത്ത് സ്ത്രീശരീരം മലിനമാണെന്ന് നൂറ്റാണ്ടുകളായി സ്ത്രീകളിലും പൊതുബോധത്തിലും നിലനിൽക്കുന്ന സങ്കൽപങ്ങളെയാണ് സുപ്രീംകോടതി തുടച്ചുനീക്കിയിരിക്കുന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലേക്ക് തുടിക്കുന്ന വാതിലുകൾ കൊട്ടിയടക്കാൻ ഉയർത്തുന്ന വാദം അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ്. തന്മൂലം, 10 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ പുത്രീഭാവത്തിലും 50 വയസ്സിനു മുകളിലുള്ള സ്ത്രീകളെ മാതൃഭാവത്തിലുമാണ് അയ്യപ്പൻ കാണുന്നതത്രെ. എന്നാൽ, 10നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ വിലക്കുന്നതിന് കാരണം വൈദിക ബ്രാഹ്മണ്യത്തിെൻറ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളിൽ കണ്ടെത്താനാവും. മനുസ്മൃതിയുടെ കൽപനകളിൽ സ്ത്രീ സ്വാതന്ത്ര്യമർഹിക്കുന്നില്ല. ബ്രാഹ്മണിസമോ ഹിന്ദുത്വമോ സാഹോദര്യം അംഗീകരിക്കുന്നുമില്ല. തന്മൂലം വീടുകളിൽമാത്രം തളച്ചിടപ്പെടേണ്ട സ്ത്രീ ലൈംഗികവസ്തുവായോ ഭാര്യയായോ കണക്കാക്കപ്പെടുന്നു. ഫലമോ, മുൻചൊന്ന പ്രായത്തിലുള്ള സ്ത്രീകളെ അയ്യപ്പൻ സഹോദരീ ഭാവത്തിൽ കാണുന്നില്ലെന്ന വീക്ഷണമാണ് സ്ഥാപനവത്കരിക്കപ്പെടുന്നത്. ഇതു കണക്കിലെടുക്കാതെയാണ് ആചാരസംരക്ഷണം മുഖ്യമാക്കി 1996ൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം ലിംഗസമത്വത്തിെൻറ നിഷേധമായി മാറുന്നത്. നെഹ്റുവിനെപ്പോലൊരു ശാസ്ത്രവാദിയുടെ അനുയായികളെന്ന് അഭിമാനിക്കുന്ന കോൺഗ്രസുകാർ, സ്ത്രീകൾക്കെതിരായ വിവേചനത്തെ ആചാരസംരക്ഷണത്തിെൻറ പേരിൽ കൊണ്ടാടുകയാണ്.
ഇന്ത്യൻ സമൂഹത്തിൽ നിരന്തരം നടക്കേണ്ട സാമൂഹികപരിഷ്കരണെത്ത നിഷേധിക്കാൻ കോൺഗ്രസ് ഉൗന്നുവടിയാക്കുന്നത് വിമോചനസമരകാലത്തെ കമ്യൂണിസ്റ്റ് വിരോധംതന്നെയാണ്. േലാകമെമ്പാടും സ്ത്രീകൾ മാത്രമല്ല, പാർശ്വവത്കൃതരായ ട്രാൻസ്ജെൻഡേഴ്സിനെേപ്പാലുള്ള ചെറുന്യൂനപക്ഷങ്ങളും തുല്യനീതിക്കുവേണ്ടി തെരുവുകളിൽ മുറവിളികൂട്ടുേമ്പാൾ, ഇടതുപക്ഷ ഗവൺമെൻറ് സത്യവാങ്മൂലത്തിലൂടെയോ ഒാർഡിനൻസിലൂടെയോ കോൺഗ്രസിെൻറയും സംഘ്പരിവാറിെൻറയും നിലപാടുകൾ പകർത്തിയെടുത്ത് അവതരിപ്പിച്ചിരുന്നെങ്കിൽ സ്ത്രീകളിൽനിന്നും പുരോഗമനവാദികളിൽനിന്നും കടുത്ത എതിർപ്പിനെ നേരിടേണ്ടിവരുമായിരുന്നു. ഇതൊന്നും എന്തുകൊണ്ടാണ് കോൺഗ്രസിന് ഉൾക്കൊള്ളാൻ കഴിയാത്തത്? ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകളെ അയിത്തം കൽപിച്ച് മാറ്റിനിർത്തുന്നതിനെ ന്യായീകരിച്ച് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന വാദം, ശബരിമലയിൽ ലിംഗവിവേചനം ഇല്ലെന്നാണ്. ഇതിനവർ ചൂണ്ടിക്കാട്ടുന്നത് 10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കും 50 വയസ്സിനു മേലെയുള്ള സ്ത്രീകൾക്കും വിവേചനം ഇല്ലെന്നാണ്.
ബ്രാഹ്മണിസം (ഹിന്ദുത്വം) നിലനിൽക്കുന്നത് ശത്രുതയിലും ഹിംസയിലുമാണ്. ഋഗ്വേദത്തിൽ ഇന്ദ്രെൻറ ശത്രുക്കൾ ദസ്യൂക്കളും ദാസന്മാരുമായിരുന്നു. ഇൗ ശത്രുതയിലൂടെ ആ േദവൻ കൊന്നൊടുക്കിയത് അനേകായിരങ്ങളെയാണ്. രാമായണത്തിൽ രാമൻ ശംബൂകനെ, ബാലിയെ, താടകയെ കൊന്നു. ശൂർപ്പണഖയുടെ മൂക്കും മുലയുമരിഞ്ഞു. രാവണനെ മാത്രമല്ല, രാക്ഷസവംശത്തെ ഉന്മൂലനം ചെയ്തു. മഹാഭാരതത്തിലാകെട്ട, പതിനെട്ട് അക്ഷൗഹിണികളിലായി പാണ്ഡവരുടെയും കൗരവരുടെയും നേതൃത്വത്തിൽ അണിനിരന്ന് യുദ്ധം ചെയ്ത 40 ലക്ഷം പേരിൽ അതിജീവിച്ചവർ 11 പേർ മാത്രമായിരുന്നു. ഇത്തരം കൂട്ടക്കുരുതികളുടെ ലക്ഷ്യം ചാതുർവർണ്യമെന്ന ധർമം നിലനിർത്തി രാഷ്ട്രീയാധികാരം കൈവരിക്കുകയാണ്.
വർത്തമാനകാലത്ത്, പ്രത്യക്ഷ ഹിംസ ആന്ധ്യമായതിനാലാണ്, സംഘ്പരിവാർ സ്ത്രീകളെ കുലസ്ത്രീകൾ, ക്രിമിനലുകൾ, ആക്ടിവിസ്റ്റുകൾ, മാവോവാദികൾ എന്നിങ്ങനെ വർഗീകരിക്കുന്നത്. ഇവരിൽ കുലസ്ത്രീകളൊഴിച്ചുള്ളവർ അപരവത്കരിക്കപ്പെടുന്നത് സദാചാരത്തിെൻറയും ജാതിയുടെയും മതത്തിെൻറയും പേരിലാണ്. ഒരു വശത്ത് ശബരിമല ജാതി-മത ഭേദമില്ലാതെ എല്ലാവരുടേതുമാണെന്ന് വീമ്പടിക്കുന്നവർ, രഹ്ന ഫാത്തിമയിലും മേരി സ്വീറ്റിയിലും കെണ്ടത്തുന്നത് മതമാണ്. ചുംബനസമരത്തിൽ പെങ്കടുത്തത് അയ്യപ്പദർശനത്തിനുള്ള അയോഗ്യതയായി പ്രഖ്യാപിക്കുന്നവർ, ഇതേ കുറ്റം ചെയ്ത പുരുഷന്മാരെയും വിലക്കുമോ? കെ.ഡി.എഫ് വനിത നേതാവ് മഞ്ജുവിനെ ജാതീയമായി അധിക്ഷേപിക്കാൻ ക്രിമിനലാക്കുന്നു. മുഴുവൻ സമയ പൊതുപ്രവർത്തകയായ അവർക്ക് ശബരിമല ദർശനം നടത്തുന്ന കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കുള്ളതിനപ്പുറം കേസുകൾ ഇല്ലെന്നതാണ് യാഥാർഥ്യം. കോഴിക്കോട് സ്വദേശിയായ തങ്കം ബിന്ദു കല്യാണിയെ ബിന്ദു സക്കറിയയും മാവോവാദിയുമാക്കുന്നു. സംഘ്പരിവാറിെൻറ കുറ്റാരോപണങ്ങൾ കോൺഗ്രസും ഏറ്റുപറയുേമ്പാൾ ശബരിമലയിലെത്തുന്ന കുലസ്ത്രീകളൊഴിച്ചുള്ളവർ പ്രതീകാത്മക ഹിംസക്കാണ് വിധേയരാകുന്നത്. വിമോചനസമരത്തെ സർക്കാർ, വർഗമെന്ന പരികൽപനയിലൂടെ പ്രതിേരാധിച്ചപ്പോൾ, കീഴാള സമുദായങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമായ നവോത്ഥാനാനുഭവങ്ങൾ അവഗണിക്കപ്പെട്ടു.
അതുകൊണ്ടാണ് സവർണ ജാതിമേധാവിത്വത്തെ മറികടക്കാൻ കഴിയാതിരുന്നത്. ഇപ്പോഴാകെട്ട, സ്ഥിതിഗതികൾക്ക് മാറ്റം വന്നിരിക്കുന്നു. സാമൂഹിക പരിഷ്കാരത്തിൽ ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നവോത്ഥാന അനുഭവങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഇതിനാധാരമായത് ഗവൺമെൻറിെൻറ പ്രതിരോധമല്ല, വിവിധ സാമൂഹിക വിഭാഗങ്ങളുടെ ചരിത്രാനുഭവങ്ങളാണ്. ഇൗ ജ്ഞാനമണ്ഡലത്തെ അംഗീകരിക്കുകവഴിയാണ് ഗവൺമെൻറിന് സവർണേതര സമുദായങ്ങളുടെയും സവർണരിൽ ഗണ്യമായൊരു വിഭാഗത്തിെൻറയും പിന്തുണ ലഭിക്കുന്നത്. അതായത് വിേമാചന സമരകാലത്തെന്നപോലെ കത്തോലിക്ക സഭകൾ, എസ്.എൻ.ഡി.പി, കെ.പി.എം.എസ്, ദലിത്-ആദിവാസി സംഘടനകൾ, മുസ്ലിം സംഘടനകൾ എല്ലാം സംഘ്പരിവാറിനോട് ചേർന്നുനിൽക്കാൻ വിസമ്മതിക്കുകയാണ്. ഇൗ യാഥാർഥ്യം തിരിച്ചറിയാൻ കഴിയാത്ത കോൺഗ്രസ് ൈവക്കം-ഗുരുവായൂർ സത്യഗ്രഹങ്ങളുടെ പൈതൃകാവകാശം മുന്നോട്ടുവെച്ചുകൊണ്ടാണ് സി.പി.എമ്മിനെ പ്രതിരോധിക്കുന്നത്.
ഇക്കാര്യത്തിൽ കോൺഗ്രസിെൻറ അവകാശവാദങ്ങൾ ദുർബലമാണ്. വൈക്കം-ഗുരുവായൂർ സത്യഗ്രഹമടക്കമുള്ള നവോത്ഥാന സമരങ്ങൾ, നൂറ്റാണ്ടുകളിലൂടെ മാറാലകെട്ടിയ ആചാരങ്ങൾ തുടച്ചുനീക്കി സമൂഹത്തെ നവീകരിക്കുകയായിരുന്നുവെന്ന വസ്തുതയാണ് സംഘടനയെ തിരിഞ്ഞുകൊത്തുന്നത്. മറ്റൊരു കാര്യം സാമൂഹിക-സാമുദായിക പ്രതിനിധാനങ്ങളായി നിലനിന്ന ശ്രീനാരായണഗുരു, അയ്യങ്കാളി, പൊയ്കയിൽ കുമാരഗുരു, ചട്ടമ്പിസ്വാമികൾ, പാമ്പാടി ജോൺ ജോസഫ്, വി.ടി. ഭട്ടതിരിപ്പാട് എന്നിവരുടെ ചിന്തകളും പ്രവർത്തനങ്ങളും ആദിവാസികളുടെ സ്വത്വാവകാശവും രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.
െഎക്യജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ്, പ്രത്യയശാസ്ത്രാപചയത്തിലൂടെ മുന്നണിയെ ശിഥിലമാക്കുന്ന നിലപാടിലാണ് എത്തിച്ചേർന്നിരിക്കുന്നത്. എൻ.എസ്.എസിലൂടെ നായർ സമുദായത്തെ കൂടെ നിർത്താനുള്ള ശ്രമം ദലിത്-പിന്നാക്ക വിഭാഗങ്ങളെ സംഘടനയിൽനിന്ന് അകറ്റുകയാണ് ചെയ്യുന്നത്. അതേസമയം, യു.ഡി.എഫിെൻറ ശക്തമായ അടിത്തറയായ മുസ്ലിംകളിൽ പ്രത്യക്ഷമായും ൈക്രസ്തവരിൽ ആശയപരമായും സൃഷ്ടിക്കുന്നത് ആശങ്കകളായിരിക്കും. കാരണം ക്ഷേത്രങ്ങളെ മുഖ്യമാക്കിയുള്ള സംഘ്പരിവാർ രാഷ്ട്രീയം അയോധ്യയിലെ ബാബരി മസ്ജിദ് മാത്രമല്ല, അരുവിത്തറയിലെ ക്രൈസ്തവ ദേവാലയവും ഹൈന്ദവക്ഷേത്രങ്ങൾ തകർത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന വാദത്തിലൂടെ ദേശീയ സ്വാതന്ത്ര്യസമരകാലത്തെ ഗോരക്ഷിണി സഭകളുടെ ദൗത്യമാണ് വീണ്ടെടുത്തിരിക്കുന്നത്.
ഇപ്രകാരമുള്ള വീണ്ടെടുപ്പിൽ സംഘ്പരിവാറിെൻറ ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ സ്ഥാപനവത്കരണമാണ് വിശ്വാസം. ഇൗ ഭൂമികയിലേക്ക് ഘടകകക്ഷികളെ നയിക്കുേമ്പാൾ കോൺഗ്രസ് ചരിത്രാനുഭവങ്ങളെയാണ് പാഠവത്കരിക്കേണ്ടത്. ഒരു ബഹുവംശ-വർഗ പാർട്ടിയായി ദേശീയ സ്വാതന്ത്ര്യസമരകാലത്ത് പിറന്നുവീണ കോൺഗ്രസ് മണ്ഡൽ കമീഷൻ റിപ്പോർട്ടിനോടെടുത്ത നിഷേധാത്മക നിലപാടും ബാബരി മസ്ജിദ് തകർക്കുന്നതിന് നൽകിയ സമ്മതപത്രവും ആദ്യം ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നും പിന്നീട് രാജ്യത്തൊട്ടാകെയും കോൺഗ്രസിനെ പുറന്തള്ളിയിരിക്കുന്നുവെന്നത് നേർക്കാഴ്ചയാണ്. ഇപ്പോൾ നാമജപ ഘോഷയാത്രക്കായി തെരുവിലിറങ്ങിയിരിക്കുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികൾ, വിശ്വാസം അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിവരുേമ്പാൾ സംഘ്പരിവാറിന് മനുസ്മൃതിയുണ്ട്, കോൺഗ്രസിനോ?
അവസാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.