Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവസാനിപ്പിക്കാം,...

അവസാനിപ്പിക്കാം, കൈവിട്ട ഈ തീക്കളി

text_fields
bookmark_border
അവസാനിപ്പിക്കാം, കൈവിട്ട ഈ തീക്കളി
cancel

കേരളം ഒരു പിന്നോട്ടുപോക്കിലാണ്. നിയമവാഴ്ചയുടെ ഒരു കുരുതിക്കളമായി അത് മാറിയിരിക്കുന്നു. ജനജീവിതത്തെ സ്​തം ഭിപ്പിക്കുന്ന വിധത്തിൽ തെരുവു യുദ്ധങ്ങളാണ് അരങ്ങേറുന്നത്. ശബരിമല സ്​ത്രീപ്രവേശനത്തി​​െൻറ മറയിൽ അക്ഷരാർഥത്ത ിൽ കലാപം അഴിച്ചുവിടാൻ സംഘ്​പരിവാർ ശക്​തികൾക്ക് വീണ്ടും അവസരം ഒരുക്കികൊടുത്തതിനു ശേഷം അതിനെ പ്രതിരോധിക്കാ നെന്ന മട്ടിൽ ആസൂത്രിതമായ അക്രമങ്ങൾ സംസ്​ഥാനമെമ്പാടും വളർത്തുവാൻ സി.പി.എം മത്സരിക്കുകയാണ്. ഒരുവിധം കെട്ടടങ്ങി പിൻവാങ്ങിക്കൊണ്ടിരുന്ന സംഘ്​പരിവാർ സംഘങ്ങൾക്ക്​ വീണ്ടും അഴിഞ്ഞാടാൻ അവസരം ഒരുക്കിക്കൊടുത്തത് സ്​ത്രീ പ്ര വേശനത്തിനായി ശബരിമലയിൽ സർക്കാർ ഒരുക്കിയ രഹസ്യനാടകീയ നടപടികൾ തന്നെയാണ്. അതി​​െൻറ പ്രത്യാഘാതങ്ങൾ തെരുവിൽ സംഘട ്ടനരൂപത്തിൽ മാത്രമല്ല നേരിടേണ്ടിവരുക. വലിയൊരു വിഭാഗം വിശ്വാസികളുടെ മനസ്സിൽ അത് സൃഷ്​ടിച്ച മുറിപ്പാടുകളും സംഘ​ർഷങ്ങളും വർഗീയ ധ്രുവീകരണത്തിനുള്ള വെടിമരുന്നായി പരിണമിച്ചേക്കാം.


കഴിഞ്ഞ ദിവസം സംഘ്​പരിവാർ ശക്​തികൾ ശബരിമല പ്രശ്നത്തിൽ നടത്തിയ ഏഴാം ഹർത്താലിനോടനുബന്ധിച്ച് ആരംഭിച്ച അക്രമങ്ങൾ സംസ്​ഥാനമെമ്പാടും പാർട്ടി ഓഫിസുകളും കടകമ്പോളങ്ങളും അടിച്ചുതകർക്കുന്നതിലേക്കാണ് നീങ്ങിയത്. ഒരു ബി.ജെ.പി പ്രവർത്തകന് ജീവനും നഷ്​ടമായി. കലാപം തടയുമെന്ന പ്രഖ്യാപനങ്ങളല്ലാതെ പൊലീസ്​ ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ല. മറുവശത്ത്, സി.പി.എം നയിക്കുന്ന ഇടതുമുന്നണിയും അതേ നാണയത്തിൽ തിരിച്ചടിക്കാൻ തെരുവിലിറങ്ങിയതോടെയാണ് സംസ്​ഥാനം അക്രമിസംഘ​ങ്ങളുടെ അഴിഞ്ഞാട്ടഭൂമിയായത്. നാമജപവും ശരണംവിളികളും നവോത്ഥാന വായ്ത്താരികളുമെല്ലാം അക്രമത്തിനു മുന്നോടിയായ രാഷ്​​ട്രീയ കാഹളങ്ങളായിരുന്നു. വിശ്വാസത്തെ മുൻനിർത്തി ഇടതുമുന്നണിയും ബി.ജെ.പിയും കോൺഗ്രസും പരസ്​പരം നടത്തുന്ന പോർവിളികൾ നന്മ കാംക്ഷിക്കുന്ന ജനവിഭാഗങ്ങളുടെ മനസ്സിലാകെ കലുഷിതമായ ചിന്തകൾ സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ തീർത്തും അസ്വസ്​ഥരാണ്. കാര്യകാരണ യുക്​തിബന്ധങ്ങൾക്കപ്പുറം നിൽക്കുന്ന അവർ കേവലം വിശ്വാസികൾ മാത്രമാണെന്നോർക്കണം.

മുറിവേറ്റ ഹൈന്ദവ വിശ്വാസ സമൂഹത്തെ വർഗീയവത്​കരിക്കാൻ സംഘ്​പരിവാർ ശക്​തികൾക്ക് ഒരു തീപ്പൊരി മാത്രം മതിയായിരുന്നു. ശബരിമലയിലെ സ്​ത്രീ പ്രവേശനത്തെ അവർ തീപ്പൊരിയായി ഉപയോഗിക്കുന്നു. അതൊരു തീപ്പന്തമാക്കി എറിഞ്ഞുകൊടുത്തത് കേരളസർക്കാർ. അതിപ്പോൾ ആളിക്കത്തുകയാണ്. വൻ കലാപമായാണ് സംഘ്​പരിവാർ അത് സംഘടിപ്പിക്കുന്നതെങ്കിൽ, എരിതീയിൽ എണ്ണയൊഴിച്ചുകൊടുക്കുകയാണ് ഇടതുമുന്നണിയുടെ നേതാക്കൾ തെരുവുകളിലും വിശ്വാസികളുടെ മനസ്സുകളിലും.
കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമായിരുന്നല്ലോ ജാതിസംഘ​ടനകളുടെ ഒത്താശയോടെയാണെങ്കിലും സംഘ​ടിപ്പിക്കപ്പെട്ട വനിതാമതിലിൽ ഉയർന്നുകേട്ടത്. സാംസ്​കാരിക രംഗത്തുള്ള വലിയൊരു വിഭാഗം എന്തൊക്കെയായാലും അതിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? ശബരിമല പ്രശ്നത്തി​​െൻറ മുഴുവൻ ഉത്തരവാദിത്തവും സംഘ്​പരിവാറി​​െൻറ തലയിൽ ചാരിയാലും കേരളത്തെ ഭ്രാന്താലയമാക്കാൻ പഴുതൊരുക്കികൊടുത്ത സംസ്​ഥാന ഭരണ സാരഥികൾക്ക് സ്വയം കൈകഴുകാനാകില്ല. മറുനാണയത്തിൽ അക്രമം കാട്ടിയ സി.പി.എം പ്രവർത്തകർക്കും ഈ യുദ്ധസമാന സാഹചര്യം വളർത്തിയെടുത്തതിൽ തത്തുല്യമായ ഉത്തരവാദിത്തമുണ്ട്. ഭരണസാരഥികൾ അന്തരീക്ഷത്തെ വഷളാക്കുവാൻ എന്തിന് ബോധപൂർവം കരുക്കൾ നീക്കുന്നു? ശബരിമല പ്രശ്നം എത്രയോ അവധാനതയോടെ കൈകാര്യം ചെയ്യാനാകുമായിരുന്നു. ഭ്രാന്തമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നതെന്ന തികഞ്ഞ ബോധ്യമുണ്ടായിട്ടും തീയണക്കാൻ പരിശ്രമിക്കുന്നതിനുപകരം തീയാളിക്കത്തിക്കാൻ കാരണമാകുന്ന വിധത്തിലൊരു മിന്നലാക്രമണം സർക്കാർ നടത്തണമായിരുന്നോയെന്ന് സമാധാനപൂർവം ഒന്നാലോചിക്കുക.

വിജൃംഭിതരായി നിൽക്കുന്ന സംഘ്​പരിവാർ ശക്​തികൾക്ക് കേരളത്തി​​െൻറ മണ്ണിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാൻ, വിശ്വാസത്തെ രാഷ്​​ട്രീയ ആയുധമായി അവർ ഉപയോഗിക്കുമെന്ന് നന്നായി അറിയാമായിരുന്നിട്ടും എന്തിന് ആ വഴികൾ തന്നെ അവർക്കായി വീണ്ടും തുറന്നുകൊടുത്തു? അതിലടങ്ങിയിരിക്കുന്ന നിഗൂഢ രാഷ്​​്ട്രീയം സംശയാസ്​പദമാണ്. കേരളത്തിലെ ഒരുവലിയ രാഷ്​​ട്രീയ ശക്​തിയായി ഇനിയും ഉയർന്നുവരാൻ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ശബരിമല പ്രശ്നത്തി​​െൻറ മറയിൽ അവ്വിധമൊരു പ്രധാന രാഷ്​​ട്രീയ എതിരാളിയായി സി.പി.എം അവതരിപ്പിക്കുന്നത് ബി.ജെ.പിയെയാണ്. പരമ്പരാഗത എതിരാളിയുടെ ശക്​തിക്ഷയവും ന്യൂനപക്ഷങ്ങളുടെ വോട്ടുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തങ്ങളും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന സി.പി.എം പ്രസ്​താവനയുടെ അതേ കുടിലതന്ത്രം തന്നെയാണ് ഇവിടെയും പരീക്ഷിക്കുന്നതെന്ന് ന്യായമായും സംശയിക്കാം. ഈ തന്ത്രം കേരളത്തി​​െൻറ സാമൂഹിക ഘടനയിൽ ഏൽപിക്കുന്ന ആഘാതം അളവറ്റതാണ്.

വിശ്വാസികളുടെ വികാരങ്ങൾ ആളിക്കത്തിച്ച് അവർ വിഷമയമായ തേരോട്ടം നടത്തുന്നു എന്നത് വ്യക്​തവുമാണ്. അപ്പോൾ സാമാന്യ രാഷ്​ട്രീയ വിവേകമനുസരിച്ച് ഇടതുപക്ഷ ജനാധിപത്യശക്​തികൾ സ്വീകരിക്കേണ്ട ലൈൻ എന്തായിരിക്കണമെന്ന് തിരിച്ചറിയാൻ ഇടതുമുന്നണി നേതാക്കൾക്ക് കഴിയാതെപോയി. അഥവാ, അവരും ഈ രാഷ്​ട്രീയ ചൂതാട്ട കളിക്കളത്തിൽ ചേരിതിരിവി​​െൻറയും വിദ്വേഷത്തി​​​െൻറയും ജാതി തന്ത്രനീക്കങ്ങൾ തന്നെ പയറ്റുന്നു. മോദി മോഡൽ ഭരണത്തി​​െൻറ അനുകർത്താക്കളായി മാറിക്കൊണ്ടിരിക്കുന്ന സംസ്​ഥാന ഭരണകൂടം അതേ തീപ്പന്തംകൊണ്ട് തലചൊറിയുന്നു. കലങ്ങിമറിയുന്ന ജാതി–സാമുദായിക–വിശ്വാസ–രാഷ്​​ട്രീയ കലാപങ്ങളിലൂടെ ഒരു വലിയ വർഗീയ ധ്രുവീകരണത്തിനുള്ള കളമൊരുക്കപ്പെടുകയാണ് ചെയ്യുന്നത്. ശബരിമലയിലെ യുവതി പ്രവേശനം ആർ.എസ്​.എസി​​െൻറ അജണ്ടയാണ്. അതുതന്നെയാണല്ലോ സി.പി.എമ്മിേൻറതും. തൽക്കാലം അതിനെ എതിർക്കേണ്ടത് ബി.ജെ.പിയുടെ രാഷ്​​ട്രീയ ആവശ്യകതയാണ്. ആ എതിർപ്പിന് ആക്കം കൂട്ടാൻ മനഃപൂർവം ഇന്ധനം പകരുന്നതിലൂടെ രാഷ്​​ട്രീയ കേരളത്തിൽ സ്​ഥാനം ഉറപ്പിക്കാൻ പോകുന്നതാര്?

വിശ്വാസത്തി​​​െൻറയും ആചാരങ്ങളുടെയും സംരക്ഷകരായി സ്വയം അവരോധിക്കപ്പെട്ടാൽ കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ വർഗീയ രാഷ്​ട്രീയ പ്രസ്​ഥാനമായി ബി.ജെ.പി ക്ക് ഉയർന്നുവരാൻ കഴിയുമെന്ന കണക്കുകൂട്ടൽ യാഥാർഥ്യമായാൽ കേരളത്തി​​െൻറ സാമൂഹിക അന്തരീക്ഷത്തെ അത് എത്രമാത്രം ആഴത്തിൽ മലീമസമാക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതുകൊണ്ട് ഈ തീക്കളി ആദ്യം അവസാനിപ്പിക്കേണ്ടത് സംസ്​ഥാനം ഭരിക്കുന്നവരാണ്. തണ്ടിക്ക് തണ്ടിയായി ബി.ജെ.പിയെ അവതരിപ്പിക്കുന്ന അത്യന്തം വിപൽക്കരമായ ഈ രാഷ്​ട്രീയ കളിയിൽ അന്തിമ പരാജയം കേരളത്തി​​െൻറ മതേതര ജനാധിപത്യ സമൂഹത്തിനായിരിക്കും. അതിന് പരിഹാരം കാണാൻ സമീപകാല കേരളത്തിന് കഴിയാതെ വരും.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresscpimTensionnssopinionwomenps sreedharan pillairahul easwarsabarimala verdictSabarimala Newswomen wallBJPBJPsupreme court
News Summary - sabarimala issue - opinion
Next Story