Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightശബരിമലയിൽ പുതിയ നിയമം?

ശബരിമലയിൽ പുതിയ നിയമം?

text_fields
bookmark_border
sabarimala
cancel

ശബരിമലക്കായി പുതിയ നിയമവും ഭരണ നിർവഹണ സംവിധാനവും വേണമെന്ന്​ സുപ്രീംകോടതിതന്നെ നിർദേശം മുന്നോട്ടു​െവച്ചത ോടെ ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിക്കഴിഞ്ഞു. തിരുവിതാംകൂറി​െൻറ എല്ലാ ക്ഷേത്രങ്ങൾക്കുമായി ഒരു നിയമ ം, ഒരു ഭരണം എന്നത് ശബരിമലയിൽ പ്രായോഗികമ​െല്ലന്നാണ് കോടതി നിരീക്ഷണം. ശബരിമലയെ ദേവസ്വം ബോർഡിൽനിന്ന് വേർപെടു ത്തി വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന സംഘ്പരിവാർ വാദം നിലനിൽക്കേയാണ് സുപ്രീംകോടതി പുതിയ ഭരണസംവിധാനം എന്ന നി ർദേശം വെച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1248 ഓളം ക്ഷേത്രങ്ങളുണ്ട്.
ശബരിമല ഭരണത്തിന്​ പ് രത്യേക ഭരണസമിതി വേണമെന്ന നിർദേശം ആദ്യമായി ഉയർന്നത് 1990ൽ അന്നത്തെ ചീഫ് സെക്രട്ടറി വി. രാമചന്ദ്രൻ അധ്യക്ഷനായ സമിത ി ശബരിമലയെ കുറിച്ച് പഠനം നടത്തി നൽകിയ റിപ്പോർട്ടിലാണ്. തുടർന്ന് പല സമിതികളും പഠനങ്ങൾ നടത്തി. ചില സമിതികൾ പ്രത ്യേക ഭരണസമിതി വേണമെന്ന് ശിപാർശ ചെയ്​തു. ഇപ്പോൾ തയാറാകുന്ന നിയമഭേദഗതി തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ടി.സി. എച്ച്.ആർ.എ) കുറച്ചുകൂടി ഫലപ്രദമായി നടപ്പാക്കി ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര നിർദേശങ്ങളാണുള്ളതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കരട് നിർദേശങ്ങൾ മാത്രമാണ് തയാറായിരിക്കുന്നത്. സുപ്രീംകോടതിയിൽ ഈ കരട് നിയമം സമർപ്പിച്ചു. എല്ലാ ക്ഷേത്രങ്ങളിലും പുതിയ ഉപദേശക സമിതികൾ ഉണ്ടാക്കുക, ഈ സമിതിയിൽ മൂന്നിൽ ഒന്ന് സ്ത്രീ പങ്കാളിത്തം, ശബരിമലയുടെ വികസനത്തിനായി ​െഡവലപ്മ​െൻറ് അതോറിറ്റി തുടങ്ങിയവയെല്ലാം കരട് നിയമത്തിൽ വിഭാവനചെയ്യുന്നു. ഉപദേശകസമിതി രൂപവത്കരിക്കുന്നതിൽനിന്ന് ശബരിമലയെ ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. സർക്കാർ സമർപ്പിച്ച ഈ നിയമനിർദേശങ്ങൾ പരിഗണിച്ച ശേഷം തൃപ്തരാവാതെയാണ് കോടതി ശബരിമലക്ക് പ്രത്യേക ഭരണനിർവഹണ സംവിധാനം വേണമെന്ന നിർദേശം മുന്നോട്ടു​െവച്ചത്.
പ്രത്യേക നിയമത്തിനും നിയമതടസ്സം

ശബരിമലയെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് വേർപെടുത്താൻ കഴിയിെല്ലന്നും ശബരിമല അടക്കം ദേവസ്വം ബോർഡി​െൻറ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ബോർഡി​െൻറ ഉടമാവകാശത്തിലുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തിരുവിതാംകൂർ മേഖലയിലെ ക്ഷേത്രങ്ങൾ സർക്കാർ ഏ​െറ്റടുത്തത് 1811ൽ റാണി ഗൗരി ലക്ഷ്മീഭായിയുടെ ഭരണകാലത്താണ്. 1950ൽ ദേവസ്വം ബോർഡ് രൂപവത്കരിച്ച് ശ്രീചിത്തിര തിരുനാൾ രാജാവ് നേരിട്ട് എല്ലാ ക്ഷേത്രങ്ങളും ആ ബോർഡിന് ൈകമാറി. അങ്ങനെ ൈകമാറിയ ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ ൈകവശമുള്ളത്. ഈ ക്ഷേത്രങ്ങൾ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ ഭരണനിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ളവയാണ്. തിരു-കൊച്ചിയെ ഇന്ത്യയോട് കൂട്ടിയോജിപ്പിച്ച കവനൻറിൽ പറയുന്നത് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങൾ ഭരിക്കാൻ രണ്ട് ബോർഡുകളുണ്ടാകണമെന്നാണ്. അതു പ്രകാരം രാജാവ് രാഷ്​ട്രീയാധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനും ക്ഷേത്രങ്ങൾ നേരിട്ട് ബോർഡുകൾക്കും കൈമാറുകയാണ് ചെയ്തത്.

ആ കവനൻറ് നിലനിൽക്കുേമ്പാൾ അതനുസരിച്ച് ദേവസ്വം ബോർഡുകൾക്ക് കൈമാറ​െപ്പട്ട ശബരിമലയടക്കം ക്ഷേത്രങ്ങൾ അതത് ബോർഡുകളുടെ വകയാണ്. അതിൽനിന്ന് ഏതെങ്കിലും ഒരു ക്ഷേത്രത്തെ മറ്റൊരു സ്വതന്ത്ര അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരുന്നതിന് നിയമമുണ്ടാക്കാൻ കേരളസർക്കാറിനോ നിയമസഭക്കോ അവകാശമുണ്ടോ എന്നത് തർക്കവിഷയമാണ്. ശബരിമല ക്ഷേത്രത്തി​െൻറ വികസനത്തിനും ഉത്സവം അടക്കമുള്ള ഭരണകാര്യങ്ങളുടെ നടത്തിപ്പിനും കുറേകൂടി ഫലവത്തായ വ്യവസ്ഥകളുള്ള ആക്ടുണ്ടാകണം എന്നത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ദേവസ്വം േബാർഡ്് ഭരണം മെച്ച​െപ്പടുത്തുന്നതിന് സി.പി. രാമസ്വാമി അയ്യർ മുതൽ നിരവധി കമീഷനുകൾ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. ശബരിമലയെ ദേവസ്വം ബോർഡിൽനിന്ന് വേർപെടുത്തണമെന്ന് ആരും പറഞ്ഞിട്ടില്ല. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന വിഭജനം ഉണ്ടായപ്പോൾ ബോർഡിന് കീഴിലെ 400 ഓളം ക്ഷേത്രങ്ങൾ തമിഴ്നാട്ടിലായത്​ ദേവസ്വം ബോർഡ് അവർക്കു വിട്ടുനൽകിയിരുന്നു. അതേ മാതൃകയിൽ ശബരിമലയും വിട്ടു നൽകുന്നതിന് തടസ്സമെന്തെന്ന ചോദ്യം ഉയരുന്നുണ്ട്.

ശബരിമല പോയാൽ ബോർഡ് തകരും
ശബരിമലയെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അടർത്തിമാറ്റിക്കഴിഞ്ഞാൽ ബോർഡി​െൻറ കീഴിലുള്ള മറ്റു ക്ഷേത്രങ്ങളുടെയും ബോർഡ് ജീവനക്കാരുടെയും സ്ഥിതി ദയനീയമാകുമെന്ന് എല്ലാവർക്കുമറിയാം. ബോർഡിന് കീഴിലെ 1200 ക്ഷേത്രങ്ങളിൽ 50 ഓളം മാത്രമാണ് വരുമാന മിച്ചമുള്ളത്​. മറ്റുള്ളവയിൽ നിത്യ പൂജയും കാര്യങ്ങളും നടക്കുന്നത് ശബരിമലയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. 6000ത്തോളം ജീവനക്കാർ, 4000ത്തോളം പെൻഷൻകാർ എന്നിവരുടെ ജീവിത സാഹചര്യം വഴിമുട്ടും. ഇവർക്കായി പ്രതിവർഷം 350 കോടി രൂപയാണ് ബോർഡിന് ചെലവ്.

തിരുപ്പതി മാതൃക ഇങ്ങനെ
തിരുപ്പതി മോഡൽ ഭരണസംവിധാനം ശബരിമലക്കും വേണമെന്നാണ് പലരും ആവശ്യ​െപ്പടുന്നത്. തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തി​െൻറ ൈകവശാവകാശം തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്​റ്റിനാണ്. പ്രതിവർഷം 2500 കോടി രൂപ വരുമാനവും 650 കോടിയോളം രൂപ മിച്ചവുമാണ് ട്രസ്​റ്റിന്​. നിരവധി സാമൂഹിക, മത, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ട്രസ്​റ്റിന് കീഴിൽ 16,000ത്തോളം ജീവനക്കാരുണ്ട്. 1932ൽ തിരുമല തിരുപ്പതി ദേവസ്ഥാനം ആക്ട് പ്രകാരം രൂപവത്കരിച്ച ട്രസ്​റ്റ്​ ഭരണം ൈകയാളുന്നത് 11 അംഗ ഭരണസമിതിയാണ്. സർക്കാർ നിയമിക്കുന്ന കമീഷണർ ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നു. ഭരണസമിതിയെ സഹായിക്കാൻ ക്ഷേത്രം പുരോഹിതനും ക്ഷേത്രഭരണ ചുമതലയുള്ളയാളും അടങ്ങുന്ന കമ്മിറ്റിയും, ക്ഷേത്ര ഭൂമിയുടെയും എസ്​റ്റേറ്റുകളുടെയും കാര്യങ്ങളിൽ കർഷകരും അടങ്ങുന്ന കമ്മിറ്റിയും ഉപദേശകരായി പ്രവർത്തിക്കുന്നു. ട്രസ്​റ്റ്​ ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും നിയമിക്കുന്നത് സർക്കാറാണ്. പിരിച്ചുവിടാനും സർക്കാറിന് അധികാരമുണ്ട്. കഴിഞ്ഞ ജൂൺമാസത്തിൽ ക്ഷേത്ര ഭരണസമിതിയെ പിരിച്ചുവിട്ട മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ത​​െൻറ അമ്മാവൻ സുബ്ബ റെഡ്ഡിയെ ക്ഷേത്ര ഭരണസമിതി ചെയർമാനാക്കിയിരുന്നു.

പുതിയ കമ്പനിയും വരുന്നു
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ശബരിമലയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പ് പുതുതായി രൂപവത്കരിക്കുന്ന കമ്പനിക്കായിരിക്കും. ഇതോടെ ദേവസ്വം മരാമത്ത് വിഭാഗവും ഉന്നതാധികാരസമിതിയും നോക്കുകുത്തിയാകുമെന്ന് വിമർശനമുണ്ട്. ശബരിമല വികസനം സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കമ്പനി രൂപവത്കരണത്തിനു പിന്നിലെന്ന ആക്ഷേപവും ഉയരുന്നു. ശബരിമല വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ നിലവിലെ ഉന്നതാധികാര സമിതിയും ദേവസ്വം മരാമത്ത് വിഭാഗവും പരാജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനാലാണ് പുതിയ കമ്പനി രൂപവത്കരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനായാണ് പ്രത്യേക കമ്പനി പ്രവര്‍ത്തിക്കുക. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ഗവേണിങ് ബോഡി അംഗങ്ങളായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറാണ്​ കണ്‍വീനര്‍. ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും. കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾ കാര്യക്ഷമതയുള്ള സ്വകാര്യ ഏജൻസികളെ ഏൽപിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രളയകാലത്ത് തകർന്നടിഞ്ഞ പമ്പയെ ചുരുങ്ങിയ കാലത്തിനകം പുനരുദ്ധരിക്കാൻ ടാറ്റ കൺസൾട്ടൻസിക്ക് കഴിഞ്ഞിരുന്നു. ഇവർ നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ വേഗവും ഗുണനിലവാരവും ബോധ്യമായതോടെയാണ് കമ്പനി രൂപവത്കരിക്കുക എന്ന ആശയം ഉയർന്നത്. കമ്പനി ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്യുന്ന കമ്പനിയാവിെല്ലന്നും ശബരിമല നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള ഗവേണിങ്​ ബോഡി മാത്രമായിരിക്കും അതെന്നുമാണ് ബോർഡ് പ്രസിഡൻറ് വാസു പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionsupremcourtmalayalam newsnew LawSabarimala News
News Summary - Sabarimala new law-Opinion
Next Story