ശബരിമലയെ രാഷ്ട്രീയനീക്കങ്ങൾക്ക് കരുവാക്കുന്നതും ആചാരം
text_fieldsശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി, അത് തടയാൻ ഒാർഡിനൻസ് വേണമെന്ന വാദം, റിവ്യൂ ഹരജി നൽകണമെന്ന ആവശ്യം, ഒാർഡിനൻസ് ഇറക്കേണ്ടത് ആരെന്ന തർക്കം, രക്തച്ചൊരിച്ചിലിലേക്ക് നയിക്കുന്ന സമരം ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയക്കാരുടെ അടവുകൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാം. കോടിക്കണക്കിന് ഭക്തർ നെഞ്ചേറ്റുന്ന ശ്രീ അയ്യപ്പനെ രാഷ്ട്രീയനേട്ടങ്ങൾക്ക് കരുവാക്കുന്നതും ആചാരമായി തീർന്നിട്ടുണ്ട്. ശബരിമലയെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചു തുടങ്ങിയത് 1950 ജൂണിൽ ക്ഷേത്രം തീെവച്ചു നശിപ്പിച്ചതു മുതലാണ്. ക്രൈസ്തവ മതമൗലികവാദികൾ ക്ഷേത്രം തീവെക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് ശ്രീകോവിൽ കോടാലി ഉപയോഗിച്ച് വെട്ടിെപ്പാളിച്ചു, അയ്യപ്പെൻറ വിഗ്രഹം കഴുത്തറുത്ത നിലയിലായിരുന്നു.
ഇതിനു പിന്നിൽ മോഷണശ്രമമല്ല, ക്ഷേത്രം തകർക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു എന്നെല്ലാമാണ്. ഡി.െഎ.ജി കെ. കേശവ മേനോെൻറ റിപ്പോർട്ടിൽ സംഭവത്തിനു പിന്നിൽ വേട്ടക്കാരായ ചില ക്രിസ്ത്യാനികളാണെന്നു പറഞ്ഞിരുന്നു. ഇൗ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടില്ല. വേട്ടക്കാരെക്കൊണ്ട് അത് ചെയ്യിച്ചതാരെന്നത് ഇന്നും ദുരൂഹമാണ്. 1951 മേയ് 17ന് പുനഃപ്രതിഷ്ഠ നടത്തി. അതാണ് ഇപ്പോഴത്തെ വിഗ്രഹം. 1983 മാര്‍ച്ച് 24ന് ശബരിമലയുടെ ഭാഗമായ നിലക്കലില്‍നിന്ന് എ.ഡി-52ല്‍ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന കുരിശ് കണ്ടെടുത്ത സംഭവമുണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ കുരിശ് കണ്ടെടുത്ത സ്ഥലത്ത് പള്ളി സ്ഥാപിക്കാൻ മൂന്നേക്കർ സ്ഥലം അനുവദിച്ചത് വൻ പ്രക്ഷോഭം ക്ഷണിച്ചുവരുത്തി. വെടിവെപ്പ് വരെയുണ്ടായി. നിലക്കൽ ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയതോടെയാണ് പ്രക്ഷോഭം അടങ്ങിയത്. തീവെപ്പിനും കുരിശുസമരത്തിനും പിന്നിൽ മത, രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു.
തന്ത്രസമുച്ചയത്തിൽ
അയ്യപ്പന് പൂജാവിധികളില്ല
താന്ത്രിക വിധിപ്രകാരമാണ് ശബരിമലയിൽ പൂജകൾ നടത്തുന്നതെന്നാണ് തന്ത്രിമാർ പറയുന്നത്. യുവതീ പ്രവേശനവിലക്ക് താന്ത്രികവിധി പ്രകാരം നടത്തിയ പ്രതിഷ്ഠയുടെ പടിത്തരത്തിൽ പറഞ്ഞിട്ടുള്ള ആചാരമാണെന്നും അവർ പറയുന്നു. തന്ത്രസമുച്ചയം അനുസരിച്ച് പ്രതിഷ്ഠ നടത്തുേമ്പാൾ ഇൗ വിധമെല്ലാം പരിപാലിച്ചുകൊള്ളാം എന്ന് തന്ത്രി പ്രതിജ്ഞ ചെയ്യും. ഇത് രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് പടിത്തരം. ശബരിമല നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമായതിനാൽ പടിത്തരം നശിച്ചുപോയി. യുവതീ പ്രവേശനം നിഷിദ്ധമെന്നത് പടിത്തരത്തിെൻറ ആധികാരികതയില്ലാതെ ആചാരമായി തുടരുകയാണ് ചെയ്തത്. തന്ത്രസമുച്ചയത്തില്‍ അയ്യപ്പന് പൂജയോ ആചാരപദ്ധതികളോ വിവരിച്ചിട്ടില്ല. ശിവന്, വിഷ്ണു, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്, ശങ്കരനാരായണന്, ശാസ്താവ് എന്നീ ദേവതകളുടെ ക്രിയകള്‍ മാത്രമേ തന്ത്രസമുച്ചയത്തിലുള്ളൂ. പിന്നീടുണ്ടായ ‘ശേഷ സമുച്ചയ’ത്തിലും അയ്യപ്പെൻറ പൂജാവിധികളില്ല. ശാസ്ത വിഗ്രഹം നശിപ്പിക്കപ്പെട്ട ശേഷം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് അയ്യപ്പനെയാണ്. ഇപ്പോഴത്തെ പ്രതിഷ്ഠയുടെയും പടിത്തരം സൂക്ഷിച്ചിട്ടില്ലത്രെ.
ചെങ്ങന്നൂര്‍ ദേവീക്ഷേത്രത്തിലെയും തന്ത്രിമാർ താഴമൺ മഠക്കാരാണ്. അവിടെ ദേവി രജസ്വലയാകുന്ന അത്യപൂര്‍വ ചടങ്ങുണ്ട്. അത് ‘തൃപ്പൂത്താറാട്ട്’ എന്നാണ് അറിയപ്പെടുന്നത്. ഇൗ സമയത്തെ പൂജകൾ തന്ത്രിമാർ നേരിട്ടാണ് നടത്തുക. ശബരിമലയില്‍ ആർത്തവത്തിെൻറ പേരിൽ സ്ത്രീകളെ അകറ്റിനിർത്തുന്ന അതേ തന്ത്രിമാർ ആര്ത്തവത്തിെൻറ പേരില്‍ ഇവിടെ ഉത്സവം കൊണ്ടാടുന്നു എന്ന വിമർശനത്തിന് ഇത് ഇടയാക്കുന്നു. രണ്ടിടത്തും വിഗ്രഹങ്ങളുടെ ഭാവം രണ്ടാണെന്നാണ് തന്ത്രിമാർ ഇതിനു നൽകുന്ന മറുപടി.
യുവതീ വിലക്ക്
നിയമമാക്കിയത് ഹൈകോടതി
ശബരിമലയില്‍ യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് നിയമ പ്രാബല്യം വന്നത് 1991ല്‍ കേരള ഹൈകോടതിയിലെ ഒരു ഉത്തരവു പ്രകാരമാണ്. ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണനും ജസ്റ്റിസ് കെ.ബി. മാരാരും അടങ്ങിയ െബഞ്ചിെൻറ വിധിയാണ് ശബരിമലയില്‍ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയത്. മുന്‍ ദേവസ്വം കമീഷണര്‍ ചന്ദ്രിക ദേവിയുടെ മകളുടെ കുഞ്ഞിന് സന്നിധാനത്ത് ചോറൂൺ നടത്തിയതുമായി ബന്ധപ്പെട്ട് ഹൈകോടതിക്ക് ലഭിച്ച കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് കോടതി ഉത്തരവിടുകയായിരുന്നു. അതിനു മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ കയറിയ സന്ദർഭങ്ങളുണ്ട്. പതിനെട്ടാം പടിക്ക് സമീപം യുവതികൾ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് നടന്നിട്ടുണ്ട്. യുവതീ സാന്നിധ്യം ഉണ്ടായെന്ന് കണ്ടപ്പോഴെല്ലാം ശുദ്ധികലശം നടത്തിയിട്ടുണ്ടെന്നാണ് തന്ത്രിമാർ പറയുന്നത്.
യുവതീ പ്രവേശനം
കേസിനു പിന്നിൽ ആര്?
2006 ജൂലൈ 28നാണ് യുവതീ പ്രവേശനം ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതിയിലെത്തിയത്. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സെക്രട്ടറി ഭക്തി പശ്രീജ സേഥിയുടെ നേതൃത്വത്തിൽ അഞ്ച് വനിതകളാണ് റിട്ട് ഹരജി നല്‍കിയത്. അത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിന് കോടതി കയറിയ സംഘടനയുടെ പ്രസിഡൻറ് നൗഷാദ് ഖാന് വധഭീഷണി നേരിടേണ്ടി വന്നപ്പോൾ കേസിനുപോയ വനിത അഭിഭാഷകരുടെ കുടുംബാംഗങ്ങൾ സംഘ്പരിവാർ ബന്ധമുള്ളവരാണെന്ന ആരോപണമുയരുകയും അതിനെതിരെ അഭിഭാഷകർ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തു.
അടവുനയങ്ങൾ
അരങ്ങുവാഴുന്നു
ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ പിന്നിൽ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും എൻ.എസ്.എസുമാണെന്ന് വ്യക്തമായിട്ടുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശനം എന്നത് ബഹുഭൂരിഭാഗം ഭക്തർക്കും ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥയുണ്ട്. അത് മുതലെടുക്കാനാണ് സമരക്കാരുടെ ശ്രമം.
തന്ത്രിമാരും പന്തളം കൊട്ടാരവും എൻ.എസ്.എസിെൻറ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്ന് അവർതെന്ന വ്യക്തമാക്കിയതാണ്. ഇത് അറിഞ്ഞതോടെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമരത്തെ തള്ളുന്നുവെന്നും കൊള്ളുന്നുവെന്നുമുള്ള അഴകൊഴമ്പൻ നയത്തിലേക്ക് തിരിഞ്ഞത്. സമരം ചെയ്തും ചെയ്യാതെയും കോൺഗ്രസും സ്വീകരിക്കുന്നത് അടവുനയമാണ്.
അതീവ തന്ത്രജ്ഞനായ അമിത് ഷാ, കേരളത്തിൽ ബി.ജെ.പിയെ വളർത്താൻ നടത്തിയ ശ്രമങ്ങളിെലല്ലാം തോറ്റ് തൊപ്പിയിട്ടു നിൽക്കുേമ്പാഴാണ് സുപ്രീംകോടതി വിധിവന്നത്. ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഉത്തരവിനെ ആദ്യം സ്വാഗതം ചെയ്തതും ഇപ്പോൾ തള്ളിപ്പറഞ്ഞതും അടവുനീക്കമാണ്.
ഏകീകൃത സിവിൽ കോഡ് എന്ന ആർ.എസ്.എസ് അജണ്ടക്ക് ആക്കം പകരുമെന്നതിനാലാണ് മോഹൻ ഭാഗവത് ആദ്യം സ്വാഗതം ചെയ്തത്. കേരളത്തിൽ ബി.ജെ.പിക്ക് പിടിവള്ളിയാകുമെന്നു കണ്ട് അദ്ദേഹം പഴയ നിലപാട് വിഴുങ്ങി. പട്ടാളത്തെ വിളിച്ചിട്ടായാലും സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞ സുബ്രമണ്യം സ്വാമിക്കും ഇപ്പോൾ മിണ്ടാട്ടമില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.