വിജയിപ്പിച്ചെടുത്തു അറിവിനെ കാവി മുക്കൽ
text_fields‘അന്ധവിശ്വാസങ്ങളിൽനിന്നും വിദ്വേഷങ്ങളിൽ നിന്നും സംഘർഷങ്ങളിൽനിന്നും മനസ്സിനെ മുക്തമാക ്കുന്നതും രാജ്യത്തിെൻറ െഎക്യത്തെ പരിപോഷിപ്പിക്ക ാൻ പൗരനെ പര്യാപ്തനാക്കുന്നതുമായ വിദ്യാഭ്യാസ നയത്തിന് രൂപം നൽകു’െമന്നായിരുന്നു 2014ലെ തെരെഞ്ഞടുപ്പ് പ്രകടന പത്രികയിലൂടെ ബി.ജെ.പി വാഗ്ദാനം ചെയ്തത്. മുൻ സർക്കാറുകളുടെ കാലത്ത് വിദ്യാഭ്യാസ മേഖലയെ വ്യാപകമായി സ്വകാര്യവത്കരിച്ചതും, 92നുശേഷം സമഗ്രമായ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകാൻ ആരും മുതിരാതിരുന്നതുമെല്ലാം വിഷയമാക്കിയാണ് അക്കാലത്ത് മോദിയും സംഘവും പ്രചാരണത്തിൽ മുന്നേറിയതും അധികാരത്തിലെത്തിയതുെമല്ലാം. സ്വാഭാവികമായും ഒരു മാറ്റം ഇന്ത്യൻ ജനത പ്രതീക്ഷിച്ചു. ആഗോളീകരണ കാലത്ത് വിദ്യാഭ്യാസ മേഖലയോട് ഭരണകൂടം പുലർത്തുന്ന അവഗണനക്കെങ്കിലും അറുതിയാകുമെന്ന് ജനം കരുതി. എന്നാൽ, യു.പി.എ കാലത്തെ സ്വകാര്യവത്കരണത്തെ കവച്ചുവെക്കുന്ന കച്ചവടത്തിന് മോദി സർക്കാർ മുതിർന്നുവെന്നു മാത്രമല്ല, രാജ്യത്തിെൻറ അറിവിടങ്ങളെ ഹിന്ദുത്വ ആശയങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ജെ.എൻ.യു, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, െഎ.െഎ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല തുടങ്ങിയ കലാലയങ്ങളിലെല്ലാം സംഭവിച്ചത് ഇതായിരുന്നു.
വിദ്യാഭ്യാസ ബജറ്റിലും കൈവെച്ചു
വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണം, കേന്ദ്രീകരണം, വർഗീയവത്കരണം എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംഭവിച്ചതെന്ന് സാമാന്യമായി പറയാം. പ്രകടനപത്രികയിൽ പറഞ്ഞതുപോലെ, അധികാരമേറ്റെടുത്ത് ഒന്നര വർഷമായപ്പോഴേക്കും വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകി എന്നത് ശരിയാണ്. മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ സുബ്രഹ്മണ്യെൻറ നേതൃത്വത്തിലുള്ള സമിതിയാണ് പോളിസിക്ക് രൂപം നൽകിയത്. എന്നാൽ, അതിൽ വിഭാവന ചെയ്യുന്ന പ്രധാന പദ്ധതികളിലൊന്നുപോലും വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ബജറ്റിെൻറ 6-8 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലക്കായി ചെലവഴിക്കണമെന്നാണ് പോളിസിയിലെ പ്രധാന നിർദേശങ്ങളിലൊന്ന്. എന്നാൽ, ശരാശരി മൂന്നര ശതമാനം മാത്രമാണ് നീക്കിവെച്ചത്. ഒരുവേള, യു.ജി.സിതന്നെ ഇല്ലതാകുമെന്ന അവസ്ഥയിലുമാണ് കാര്യങ്ങൾ. യു.ജി.സിക്കും എ.െഎ.സി.ടി.ഇക്കും ബദലായി ഹയർഎജുക്കേഷൻ എംപവർമെൻറ് റെഗുലേഷൻ ഏജൻസി (ഹീര) എന്ന പുതിയ സംവിധാനത്തിനൊരുങ്ങിയിരിക്കുകയാണ് മാനവശേഷി മന്ത്രാലയം. ഇതുസംബന്ധിച്ച അക്കാദമിക വിദഗ്ധർ ഉയർത്തിയ ആശങ്ക സർക്കാർ മുഖവിലക്കെടുത്തിട്ടില്ല.
പുരാണവും ശാസ്ത്രം
വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണമാണ് മോദി ഇൗ കാലയളവിൽ ഏറ്റവും ‘വിജയകരമായി’ പൂർത്തിയാക്കിയത്. താക്കോൽ സ്ഥാനങ്ങളിൽ ഹിന്ദുത്വ സൈദ്ധാന്തികരെ പ്രതിഷ്ഠിച്ചായിരുന്നു ഇൗ നീക്കം. ഹിന്ദുത്വ ആശയങ്ങളുടെ മറപിടിച്ചുള്ള ‘വിദ്യാഭ്യാസ പരിഷ്കാരങ്ങൾ’ക്ക് മുതിർന്നപ്പോഴാണ് ജെ.എൻ.യുവിലടക്കം പ്രതിഷേധ സ്വരങ്ങൾ മുഴങ്ങിയത്. അതിനെ ദേശദ്രോഹക്കുറ്റം ചുമത്തി അടിച്ചമർത്താൻ ശ്രമിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, ഇന്ത്യൻ സയൻസ് കോൺഗ്രസ് തുടങ്ങിയ അന്തർദേശീയ പരിപാടികൾപോലും ഇൗ പ്രവണതയിൽനിന്ന് മുക്തമായില്ല. മിത്തുകളും കഥകളുമെല്ലാം ഹിസ്റ്ററി കോൺഗ്രസിൽ ചരിത്രമായിതന്നെ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ പല പുരാണകഥാപാത്രങ്ങളെയും ചരിത്ര പുരുഷന്മാരാക്കാനും അതുവഴി ആ ‘ചരിത്രം’ പാഠപുസ്തകങ്ങളിലേക്ക് ഒളിച്ചുകടത്താനും കഴിഞ്ഞു. ശാസ്ത്രത്തിെൻറയോ ചരിത്രത്തിെൻറയോ പിൻബലമില്ലാത്ത കാര്യങ്ങൾ പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അകമ്പടിയോടെ ശാസ്ത്ര കോൺഗ്രസിലും എഴുന്നള്ളിച്ചു. കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നു, ‘പ്രാചീന’ ഇന്ത്യയിലെ മിസൈൽ സാേങ്കതിക വിദ്യ, രാവണെൻറ പുഷ്പക വിമാനം തുടങ്ങിയ വാദങ്ങളെല്ലാം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തി. ഫാഷിസത്തിെൻറ നിറവും മണവുമുള്ള ഇൗ ‘അറിവുകൾ’ ഇപ്പോൾ പലരീതിയിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.