ഗീലാനി ഇപ്പോഴും പുഞ്ചിരിക്കുകയാവും
text_fieldsപ്രഫ. എസ്.എ.ആർ. ഗീലാനിയുടെ മരണ വാർത്ത ഇടിമുഴക്കംപോലെയാണ് കേട് ടത്. ഹൃദയാഘാതത്തെ തുടർന്ന് ന്യൂഡൽഹി നെഹ്റുപ്ലേസിലെ ജിമ്മിൽനി ന്ന് അദ്ദേഹത്തെ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് മരണം നടന്നതായി ഒൗപചാരികപ്രഖ്യാപനമായി. സ്വാഭാവികമരണമായി രേഖപ ്പെടുത്തേണ്ട സാധാരണസംഭവം. യഥാർഥത്തിൽ അത് സ്വാഭാവിക മരണമാണോ? പാർലെമൻറ് ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടശേഷം ഗുരുതരമായ കസ്റ്റഡി പീഡനങ്ങളേറ്റു വാങ്ങിയ, കർക്കശമായ തടവുശിക്ഷ അനുഭവിച്ചുതീർത്ത ആ ശരീരത്തിന്, വധശ്രമത്തിൽ അഞ്ചുവെടിയുണ്ടകൾ തുളഞ്ഞുകയറിയ ആ ദേഹത്തിന് (അതിൽ രണ്ടെണ്ണം ഇതുവരെ നീക്കാനായിട്ടില്ല) ഒന്നും സാധാരണമല്ലല്ലോ.
പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തെൻറ ജന്മനാടായ കശ്മീരിൽ മാസങ്ങളായി നിലനിൽക്കുന്ന അശാന്തി ഗീലാനിയുടെ മനസ്സിന് ഇരട്ടി വേദന പകർന്നുകാണണം. എന്നാൽ, അദ്ദേഹത്തെ വ്യക്തിപരമായി അടുത്തറിയുന്ന ഞങ്ങൾക്കറിയാം, ഒരു മനുഷ്യശരീരത്തിനും മനസ്സിനും താങ്ങാനാവാത്തത്ര കടുത്ത പീഡനവും സംഘർഷവും നേരിട്ടിട്ടും ആ മുഖത്ത് അതൊരിക്കലും നിഴലിച്ചിരുന്നില്ല. പ്രഫ. ഗീലാനിയെക്കുറിച്ച് ഒാർക്കുേമ്പാൾ എന്നും മനസ്സിൽ തെളിയുന്നത് അദ്ദേഹത്തിെൻറ അങ്ങേയറ്റത്തെ ശാന്തതയും മായാത്ത പുഞ്ചിരിയുമാണ്. കടുത്ത വിഷമങ്ങൾക്കിടയിലും നർമബോധം കൈവിട്ടില്ല. അധികാരത്തിലുള്ളവർ ഇതൊക്കെയാണ് ഇല്ലാതാക്കാൻ ശ്രമിച്ചത്. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ധീരനായ പോരാളിയായി അദ്ദേഹം എന്നും ഞങ്ങളുടെ ഓർമകളിലുണ്ടാകും.
2008ൽ ഗീലാനി ഡൽഹി സർവകലാശാലയിൽ പ്രഭാഷണത്തിന് എത്തിയപ്പോൾ ചില എ.ബി.വി.പി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും അവരിൽ ഒരാൾ അദ്ദേഹത്തിെൻറ മുഖത്തടിക്കുകയും ചെയ്തു. രോഷാകുലരായ വിദ്യാർഥികൾ തിരിച്ചടിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം അവരെ ശാന്തരാക്കി ഇരുത്തുകയാണ് ചെയ്തത്. അക്രമിയെ ആരും തൊടില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി. വധശ്രമമുണ്ടായപ്പോൾ കോടതി ഗീലാനിക്ക് സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സുരക്ഷക്കായി നിയോഗിക്കപ്പെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനവും സ്നേഹവുമായിരുന്നു. അവരുടെ എല്ലാ കാര്യത്തിലും ഗീലാനിക്ക് അങ്ങേയറ്റത്തെ കരുതലുണ്ടായിരുന്നതായി ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു.
പാർലെമൻറ് ആക്രമണത്തിനുശേഷം അദ്ദേഹത്തെ അപമാനിക്കാൻ കള്ളങ്ങൾ പ്രചരിപ്പിച്ചു. ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും കുറ്റമുക്തനാക്കിയെങ്കിലും നിക്ഷിപ്ത താൽപര്യങ്ങളുള്ള ചില മാധ്യമങ്ങൾ ഗീലാനിയെ വേട്ടയാടി. മരിച്ചപ്പോൾപോലും അദ്ദേഹത്തെ വെറുതെവിടാൻ അവർ തയാറായില്ല. രണ്ടു കോടതികൾ വെറുെത വിട്ടെങ്കിലും പാർലമെൻറ് ആക്രമണ കേസിലെ പ്രതി ഗീലാനി മരിെച്ചന്നാണ് മിക്ക മാധ്യമങ്ങളും തലക്കെട്ടുകൾ നൽകിയത്. മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിർത്താൻ ഈ മാധ്യമങ്ങൾ തയാറായില്ല. എന്നാൽ, തനിക്കെതിരായ ഈ കള്ളത്തരങ്ങൾ കണ്ട് ഗീലാനി ഇപ്പോഴും പഴയ മട്ടിൽ പുഞ്ചിരി പൊഴിക്കുന്നുണ്ടാവും.
(ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.