Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിന്ദു പാകിസ്​താൻ അഥവാ...

ഹിന്ദു പാകിസ്​താൻ അഥവാ സംഘി ഹിന്ദുത്വ രാഷ്​​്ട്രം

text_fields
bookmark_border
ഹിന്ദു പാകിസ്​താൻ അഥവാ സംഘി ഹിന്ദുത്വ രാഷ്​​്ട്രം
cancel

ബി.​​ജെ.​​പി വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ ഇ​​ന്ത്യ ‘ഹി​​ന്ദു പാ​​കി​​സ്​​​താ​​ൻ’ ആ​​വു​​മെ​​ന്ന എ​െ​ൻ​റ അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​ന​​ത്തി​​നെ​​തി​​രെ ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലു​​ക​​ൾ ഹി​​സ്​​​റ്റീ​​രി​​യ ബാ​​ധി​​ച്ച​​വ​​രെ​​പോ​​ലെ ​പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത്​ വി​​ച​ി​​ത്ര​​മാ​​ണ്. ഇൗ ​​അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം ഞാ​​ൻ നേ​​ര​​ത്തേ​​യും ന​​ട​​ത്തി​​യ​​താ​​ണ്. 2013ൽ ​​ത​​ന്നെ ഞാ​​ൻ ഇൗ ​​രീ​​തി​​യി​​ൽ ട്വീ​​റ്റ്​ ചെ​​യ്​​​ത​​ത്​ മ​​റ​​ക്ക​​രു​​ത്. എ​​ന്നെ ദേ​​ശ​​വി​​രു​​ദ്ധ​​നും ഹി​​ന്ദു​​വി​​രു​​ദ്ധ​​നും ആ​​ക്കാ​​ൻ ചാ​​ന​​ലു​​ക​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ ചെ​​ല​​വി​​ടു​​ന്നു. പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ളി​​ൽ ഞാ​​ൻ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ന്നു.

ന​​മ്മു​​ടെ ദേ​​ശീ​​യ പ്ര​​സ്​​​ഥാ​​നം ര​​ണ്ടു ചി​​ന്താ​​ധാ​​ര​​ക​​ളി​​ലൂ​​ടെ​​യാ​​ണ്​ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​ത്. മ​​ത​​സ്വ​​ത്വം രാ​​ഷ്​​​ട്ര​​നി​​ർ​​മി​​തി​​യു​​ടെ ആ​​ധാ​​ര​​മാ​​ക​​ണ​​മെ​​ന്ന്​ ഒ​​രു വി​​ഭാ​​ഗം വാ​​ദി​​ച്ച​​പ്പോ​​ൾ വി​​ശ്വാ​​സം ഏ​​താ​​യാ​​ലും എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും തു​​ല്യ​​പ​​ദ​​വി ല​​ഭി​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ്​ വേ​​ണ്ട​​തെ​​ന്ന്​ മ​​റു​​വി​​ഭാ​​ഗം ന്യാ​​യ​​മാ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​ദ്യ​​ത്തെ കൂ​​ട്ട​​ർ പാ​​കി​​സ്​​​താ​​ൻ എ​​ന്ന ആ​​ശ​​യ​​വും ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗം ഇ​​ന്ത്യ എ​​ന്ന ആ​​ശ​​യ​​വു​​മാ​​ണ്​ മു​​ന്നോ​​ട്ടു​​വെ​​ച്ച​​ത്. മ​​ത​​ത്തി​​ന്​ പ്രാ​​മു​​ഖ്യ​​മു​​ള്ള രാ​​ഷ്​​​ട്ര​​മാ​​യാ​​ണ്​ പാ​​കി​​സ്​​​താ​​ൻ രൂ​​പ​​വ​​ത്​​​ക​​രി​​ച്ച​​ത്. അ​​വി​​ടെ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്ക്​ തു​​ല്യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഇ​​ന്ത്യ എ​​ന്ന രാ​​ഷ്​​​ട്ര​​ത്തി​െ​ൻ​റ സ്വ​​ഭാ​​വം മ​​റ്റൊ​​ന്നാ​​യി​​രു​​ന്നു. ദേ​​ശീ​​യ പ്ര​​സ്​​​ഥാ​​നം ത​​ന്നെ എ​​ല്ലാ​​വ​​ർ​​ക്കും വേ​​ണ്ടി​​യാ​​യി​​രു​​ന്നു​​വെ​​ന്നും രാ​​ജ്യ​​വും അ​​ങ്ങ​​നെ​​ത​​ന്നെ ആ​​യി​​രി​​ക്കു​​ക​​യും വേ​​ണ​​മെ​​ന്ന നി​​ല​​പാ​​ടാ​​യി​​രു​​ന്നു അ​​വ​​ർ​​ക്ക്. 

 ന്യൂ​​ന​​പ​​ക്ഷ​​ത്തെ പാ​​ർ​​ശ്വ​​വ​​ത്​​​ക​​രി​​ക്കു​​ന്ന പാ​​കി​​സ്​​​താ​െ​ൻ​റ പ്ര​​തി​​ബിം​​ബം ആ​​യി​​രി​​ക്ക​​ണം ഇ​​ന്ത്യ എ​​ന്ന​​താ​​ണ്​ ബി.​​ജെ.​​പി​​യു​​ടെ​​യും ആ​​ർ.​​എ​​സ്.​​എ​​സി​െ​ൻ​റ​​യും ആ​​ശ​​യം. ‘ഹി​​ന്ദു​​ത്വ​​പാ​​കി​​സ്​​​താ​​ൻ’ എ​​ന്ന്​ ഇ​​തി​​​നെ വി​​ളി​​ക്കാം. വൈ​​ദേ​​ശി​​ക​​ർ​​ക്കെ​​തി​​രെ​​യു​​ള്ള ന​​മ്മു​​ടെ പോ​​രാ​​ട്ട​​ത്തി​െ​ൻ​റ അ​​ന്തഃ​​സ​​ത്ത ഇ​​താ​​യി​​രു​​ന്നി​​ല്ല. ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​തും ഇ​​ത​​ല്ല.ബി.​​ജെ.​​പി മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന ആ​​ശ​​യ​​മ​​ല്ല ന്യൂ​​ന​​പ​​ക്ഷ​​ത്തി​െ​ൻ​റ കാ​​ര്യ​​ത്തി​​ൽ അ​​വ​​ലം​​ബി​​ക്കേ​​ണ്ട​​ത്. എ​​ല്ലാ വി​​ശ്വാ​​സ​​ധാ​​ര​​ക​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഇ​​ന്ത്യ​​യെ പ​​രി​​പോ​​ഷി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ഞാ​​ന​​ട​​ക്ക​​മു​​ള്ള പ​​ല ഹി​​ന്ദു​​ക​​ളും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. പാ​​കി​​സ്​​​താ​​നാ​​ക​െ​​ട്ട, അ​​സ​​ഹി​​ഷ്​​​ണു​​ത​​യി​​ൽ  അ​​ധി​​ഷ്​​​ഠി​​ത​​മാ​​യ ഏ​​ക മ​​ത രാ​​ഷ്​​​ട്ര​​മാ​​ണ്. വി​​ശ്വാ​​സ​​ത്തി​​ലെ വൈ​​രു​​ധ്യം സ്വീ​​ക​​രി​​​ക്ക​​ണ​​മെ​​ന്നാ​​ണ്​ സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ൻ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. ഹി​​ന്ദു​​ത്വം ഹി​​ന്ദൂ​​യി​​സ​​മ​​ല്ല. ഹി​​ന്ദൂ​​യി​​സം മ​​ത​​പ​​ര​​മാ​​യ ഒ​​ന്ന​​ല്ല മ​​റി​​ച്ച്,​ രാ​​ഷ്​​​ട്രീ​​യ സി​​ദ്ധാ​​ന്ത​​മാ​​ണ്. ‘ഹി​​ന്ദു പാ​​കി​​സ്​​​താ​​ൻ’ എ​​ന്ന​​ത്​ ഹി​​ന്ദു ത​​ത്ത്വ​​സം​​ഹി​​ത​​യ​​ല്ല. മ​​റി​​ച്ച്, സം​​ഘ്​​​പ​​രി​​വാ​​റി​െ​ൻ​റ ഹി​​ന്ദു​​ത്വ രാ​​ഷ്​​്ട്ര​​മാ​​ണ്. നാം ​​സ്​​​നേ​​ഹി​​ക്കു​​ന്ന ഇ​​ന്ത്യ​​യെ ന​​മു​​ക്ക്​ സം​​ര​​ക്ഷി​േ​​ക്ക​​ണ്ട​​തു​​ണ്ട്. ന​​മ്മു​​ടെ പ്രി​​യ​​പ്പെ​​ട്ട രാ​​ജ്യം പാ​​കി​​സ്​​​താ​െ​ൻ​റ ഹി​​ന്ദു​​ത്വ​​പ​​തി​​പ്പ്​ ആ​​വ​​രു​​ത്.

Sasi-tharoor

ബി.​​ജെ.​​പി​​ക്കാ​​രു​​ടെ ആ​​ക്രോ​​ശ​​ത്തി​​നി​​ട​​യി​​ൽ എ​െ​ൻ​റ വാ​​ദ​​ഗ​​തി​​ക​​ൾ സ​​മ​​ർ​​ഥി​​ക്കാ​​ൻ ചാ​​ന​​ലു​​ക​​ൾ ആ​​ർ​​ക്കും സ​​മ​​യം ന​​ൽ​​കി​​യി​​ല്ല എ​​ന്ന​​താ​​ണ്​ ഏ​​റ്റ​​വും ​ഖേ​​ദ​​ക​​രം. ഹി​​ന്ദു രാ​​ഷ്​​​ട്രം എ​​ന്ന സ്വ​​പ്​​​നം ഉ​​പേ​​ക്ഷി​​ക്കാ​​ൻ ബി.​​ജെ.​​പി ത​​യാ​​റു​​ണ്ടോ എ​​ന്ന എ​െ​ൻ​റ ല​​ളി​​ത​​മാ​​യ ചോ​​ദ്യ​​ത്തി​​ന്​ ഉ​​ത്ത​​രം ല​​ഭി​​ച്ചി​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണ്​ ത​െ​ൻ​റ വി​​ശു​​ദ്ധ​​പു​​സ്​​​ത​​ക​​മെ​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ്ര​​സ്​​​താ​​വ​​ന വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​തി​​ൽ​​നി​​ന്ന്​ ഒാ​​ടി​​യൊ​​ളി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല ശ​​ബ്​​​ദ​​ങ്ങ​​ൾ​​ക്ക്​ അ​​വ​​സ​​രം ന​​ൽ​​കി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​െ​​ട പ്ര​​സ്​​​താ​​വ​​ന ഗ​​വ​​ർ​​ണ​​ർ ത​​ഥാ​​ഗ​​ത റോ​​യ്​ മു​​ത​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി അ​​ന​​ന്ത​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ൾ വ​​ള​​ച്ചൊ​​ടി​​ച്ചി​​ട്ടു​​ള്ള കാ​​ര്യം മ​​റ​​ക്ക​​രു​​ത്. ഭ​​ര​​ണ​​ഘ​​ട​​ന പ​​രി​​ഷ്​​​ക​​രി​​ക്കാ​​നാ​​ണ്​ ബി.​​ജെ.​​പി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തെ​​ന്നാ​​ണ്​ അ​​വ​​ർ പ​​റ​​യു​​ന്ന​​ത്. സ​​മീ​​പ​​ഭാ​​വി​​യി​​ൽ അ​​തു​​ണ്ടാ​​വു​​മെ​​ന്നും അ​​വ​​ർ വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു. രാ​​ജ്യ​​ത്തി​​ന്​ വേ​​ണ്ടി പു​​തി​​യ ഹി​​ന്ദു​​ത്വ ഭ​​ര​​ണ​​ഘ​​ട​​ന ഉ​​ണ്ടാ​​ക്കാ​​ൻ താ​​ൻ ഇ​​തി​​ന​​കം ജോ​​ലി തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ്​ ആ​​ർ.​​എ​​സ്.​​എ​​സ്​ ആ​​ചാ​​ര്യ​​ൻ ഗോ​​വി​​ന്ദാ​​ചാ​​ര്യ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
 

ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​ൻ സ​​ർ​​ക്കാ​​ർ ഒ​​ന്നും ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്നാ​​ണ്​ ബി.​​ജെ.​​പി വ​​ക്​​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ള്ള​​ത്. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന ഘ​​ട​​ന മ​​തേ​​ത​​ര​​ത്വ​​മാ​​ണെ​​ന്ന്​ സു​​പ്രീം​​കോ​​ട​​തി വ്യ​​ക്​​​ത​​മാ​​ക്കി​​യ​​തി​​നാ​​ൽ ഹി​​ന്ദു​​ത്വ പാ​​കി​​സ്​​​താ​​ൻ എ​​ന്ന ആ​​ശ​​യം അ​​സാ​​ധ്യ​​മാ​​ണെ​​ന്ന്​ ബി.​​ജെ.​​പി ഇ​​ത​​ര നി​​ര പ​​റ​​യു​​ന്നു. ബി.​​ജെ.​​പി​​യു​​ടെ ല​​ക്ഷ്യം സാ​​ക്ഷാ​​ത്​​​ക​​രി​​ക്കാ​​നു​​ള്ള പാ​​ർ​​ല​​മെ​ൻ​റി​െ​ൻ​റ ഇ​​രു​​സ​​ഭ​​ക​​ളു​​ടെ​​യും മൂ​​ന്നി​​ൽ ര​​ണ്ട്​ ഭാ​​ഗ​​വും പ​​കു​​തി സം​​സ്​​​ഥാ​​ന​​ങ്ങ​​ളു​​ടെ​​യും ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കാ​​ൻ അ​​വ​​ർ​​ക്ക്​ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്ന​​താ​​ണ്​ വ​​സ്​​​തു​​ത. 20 സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​യും ര​​ണ്ടെ​​ണ്ണം മു​​ന്ന​​ണി ബ​​ന്ധ​​ത്തി​​ലൂ​​ടെ​​യും ഭ​​രി​​ക്കു​​ന്ന ബി.​​ജെ.​​പി​​ക്ക്​ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ രാ​​ജ്യ​​സ​​ഭ​​യി​​ൽ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കി​​ല്ല. അ​​ടു​​ത്ത ലോ​​ക്​​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ച്ചാ​​ൽ ത​​ങ്ങ​​ളു​​ടെ സ്വ​​പ്​​​നം പൂ​​വ​​ണി​​യി​​ക്കാ​​ൻ ബി.​​ജെ.​​പി ആ​​വ​​നാ​​ഴി​​യി​​ലെ എ​​ല്ലാ അ​​സ്​​​ത്ര​​ങ്ങ​​ളും പു​​റ​​ത്തെ​​ടു​​ക്കും.

വ​​ക​​തി​​രി​​വി​​ല്ലാ​​തെ പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​ൽ പേ​​രു​​കേ​​ട്ട​​വ​​രാ​​ണ്​ ഹെ​​ഗ്​​​ഡെ​​യെ​​യും റോ​​യി​​യെ​​യും പോ​​ലു​​ള്ള നേ​​താ​​ക്ക​​ൾ. പ​​റ​​ഞ്ഞ വാ​​ക്ക്​ മാ​​റ്റു​​ന്ന​​തി​​ൽ അ​​വ​​ർ​​ക്ക്​ മ​​ടി​​യി​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന രാ​​ജ്യ​​ത്തി​െ​ൻ​റ അ​​ടി​​സ്​​​ഥാ​​ന ശി​​ല​​യാ​​ണെ​​ന്ന​​തി​​നെ വി​​മ​​ർ​​ശി​​ക്കു​​ന്ന ഹി​​ന്ദു​​ത്വ വാ​​ദി​​ക​​ളു​​ടെ ആ​​ശ​​യ​​വും വി​​ശ്വാ​​സ​​വും ഹി​​ന്ദു രാ​​ഷ്​​​ട്ര​​മാ​​ണ്. നാ​​ഗ​​രി​​ക​​മാ​​യ ദേ​​ശീ​​യ​​ത​​ക്കും രാ​​ജ്യ​​ത്തി​െ​ൻ​റ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ പ​​രി​​പാ​​വ​​ന​​ത​​ക്കും എ​​തി​​രാ​​ണ​​ത്.

ഭ​​ര​​ണ​​ഘ​​ട​​ന രാ​​ജ്യം അം​​ഗീ​​ക​​രി​​ച്ച സ​​മ​​യ​​ത്തു​​ത​​ന്നെ അ​​ന്ന​​ത്തെ ആ​​ർ.​​എ​​സ്.​​എ​​സ്​ സം​​ഘ​​ചാ​​ല​​കും ആ​​ശ​​യ വി​​ശാ​​ര​​ദ​​നു​​മാ​​യ എം.​​എ​​സ്. ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ അ​​തി​​നെ വി​​മ​​ർ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 1947ൽ ​​കോ​​ള​​നി ഭ​​ര​​ണ​​ത്തി​​ൽ നി​​ന്ന്​ യ​​ഥാ​​ർ​​ഥ സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ചി​​ട്ടി​​ല്ല എ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ വാ​​ദം. പു​​തി​​യ നേ​​താ​​ക്ക​​ൾ​​ക്ക്​ ദേ​​ശീ​​യ​​ത​​യെ​​ക്കു​​റി​​ച്ച്​ വി​​ക​​ല​​മാ​​യ കാ​​ഴ്​​​ച​​പ്പാ​​ടാ​​ണ്​ ഉ​​ള്ള​​തെ​​ന്നാ​​ണ്​ ഇ​​തി​​ന്​ കാ​​ര​​ണ​​മാ​​യി ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത്. ഇ​​ന്ന​​ത്തെ ഹി​​ന്ദു​​ത്വ പ്ര​​സ്​​​ഥാ​​ന​​ത്തി​െ​ൻ​റ മു​​ഖ്യ ആ​​ശ​​യ പ്ര​​ചാ​​ര​​ക​​നാ​​യ ദീ​​ൻ​​ദ​​യാ​​ൽ ഉ​​പാ​​ധ്യാ​​യ​​യും ഇ​​തു​ ത​​ന്നെ​​യാ​​ണ്​ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. ഗോ​​ൾ​​വാ​​ൾ​​ക്ക​​റി​​ന്​ എ​​ല്ലാ ആ​​ദ​​ര​​വും ന​​ൽ​​കു​​ന്ന​​തി​​ന്​ ബി.​​ജെ.​​പി സ​​ർ​​ക്കാ​​ർ ദി​​നം​​പ്ര​​തി ശ്ര​​മി​​ച്ചു​​വ​​രു​​ക​​യാ​​ണ്. ഇ​​തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ല്ലാ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ലും സെ​​മി​​നാ​​റു​​ക​​ൾ ന​​ട​​ത്തി വ​​രു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ക്കാ​​രു​​ടെ ജീ​​വി​​ത രീ​​തി​​യു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത, പാ​​ശ്ചാ​​ത്യ​​രെ അ​​നു​​ക​​രി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണ്​ ന​​മ്മ​​ൾ എ​​ഴു​​തി​​യു​​ണ്ടാ​​ക്കി​​യ​​തെ​​ന്ന്​ അ​​ദ്ദേ​​ഹം വാ​​ദി​​ച്ചു.

പു​​രാ​​ത​​ന ഭാ​​ര​​തീ​​യ​​ത​​ക്ക്​ ഉ​​ത​​കു​​ന്ന രീ​​തി​​യി​​ൽ ഹി​​ന്ദു രാ​​ഷ്​​​ട്രീ​​യ ത​​ത്ത്വ​​ശാ​​സ്​​​ത്ര​​മാ​​യി​​രി​​ക്ക​​ണം ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ​​വാ​​ൾ​​ക്ക​​റി​െ​ൻ​റ പ​​ക്ഷം. ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ​​ത എ​​ന്നാ​​ൽ, ഒ​​രു ഭൂ​​പ്ര​​ദേ​​ശ​​ത്തി​​ൽ ചു​​രു​​ക്കു​​ന്ന പ​​ക്ഷം ജ​​ന​​ങ്ങ​​ൾ വ​​ഴി​​തെ​​റ്റി പോ​​കു​​മെ​​ന്ന്​ അ​​ദ്ദേ​​ഹം സ​​മ​​ർ​​ഥി​​ച്ചു. ഹി​​ന്ദു രാ​​ഷ്​​​ട്രം സ്​​​ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി അ​​ദ്ദേ​​ഹം നി​​ല​​വി​​ലു​​ള്ള​​വ പാ​​ടേ നി​​രാ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​രാ​​ക​​രി​​ക്കാ​​നു​​ള്ള ത​െ​ൻ​റ വാ​​ദ​​ത്തി​​ന്​ ഉ​​പോ​​ദ്​​​ബ​​ല​​ക​​മാ​​യി ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ പ​​റ​​ഞ്ഞ​​ത്, തു​​ട​​ങ്ങാ​​നും അ​​വ​​സാ​​നി​​പ്പി​​ക്കാ​​നും ക​​ഴി​​യു​​ന്ന ഒ​​രു ക്ല​​ബ് പോ​​ലെ​​യ​​ല്ല രാ​​ജ്യം എ​​ന്നാ​​ണ്. കോ​​ടി​​ക്ക​​ണ​​ക്കി​​ന്​ ജ​​ന​​ങ്ങ​​ൾ പ്ര​​മേ​​യം പാ​​സാ​​ക്കി സൃ​​ഷ്​​​ടി​​ക്കാ​​നു​​ള്ള​​ത​​ല്ല, രാ​​ജ്യം. അ​​തി​​ലെ അം​​ഗ​​ങ്ങ​​ൾ​​ക്ക്​ ഒ​​രു പൊ​​തു പെ​​രു​​മാ​​റ്റ ച​​ട്ട​​വും ഭൂ​​ഷ​​ണ​​മ​​ല്ല. ഒ​​രു വ​​ൻ ജ​​ന​​വി​​ഭാ​​ഗ​​ത്തി​​ന്​ പൈ​​തൃ​​ക​​മാ​​യ ല​​ക്ഷ്യ​​മു​​ണ്ട്. 
ഇ​​ത്​ ഹി​​ന്ദു സ​​നാ​​ത​​ന ധ​​ർ​​മ​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ പ​​റ​​ഞ്ഞ​​ത്.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ധി​​കാ​​രി​​ക​​ത​​യെ ത​​ന്നെ അ​​ദ്ദേ​​ഹം ചോ​​ദ്യം ചെ​​യ്​​​തു. ഹി​​ന്ദു രാ​​ഷ്​​​ട്ര​​മ​​ല്ലാ​​ത്ത ഭ​​ര​​ണ​​ഘ​​ട​​ന സ്വീ​​കാ​​ര്യ​​മ​​ല്ലെ​​ന്ന്​ ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ തു​​റ​​ന്ന​​ടി​​ച്ചു. ഇ​​ന്ന​​ത്തെ അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ ആ​​ശ​​യ​​ക്കാ​​രാ​​ക​െ​​ട്ട, പ്ര​​ധാ​​ന​​മ​​ന്ത്രി  മു​​ത​​ൽ താ​​ഴെ ത​​ട്ടി​​ലു​​ള്ള​​വ​​ർ​​വ​​രെ കൂ​​ടു​​ത​​ൽ ഉ​​ത്സാ​​ഹ​​ത്തോ​​ടെ ത​​ങ്ങ​​ളു​​ടെ ആ​​ചാ​​ര്യ​െ​ൻ​റ വാ​​ക്കു​​ക​​ൾ എ​​ടു​​ത്തു കാ​​ട്ടു​​ന്നു. ഉ​​പാ​​ധ്യാ​​യ​​യെ സം​​സ്​​​ക​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ങ്കി​​ൽ, ത​െ​ൻ​റ അ​​നു​​യാ​​യി​​ക​​ൾ ഇ​​ന്ന്​ ഭ​​ര​​ണ​​ഘ​​ട​​ന​​യെ വാ​​ഴ്​​​ത്തു​​ന്ന​​ത്​ കാ​​ണു​േ​​മ്പാ​​ൾ അ​​ദ്ദേ​​ഹം ശ​​വ​​ക്ക​​ല്ല​​റ​​യി​​ൽ ഉ​​രു​​ണ്ടു ക​​ളി​​ക്കു​​മാ​​യി​​രു​​ന്നു. ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ അ​​ധി​​ഷ്​​​ഠി​​ത​​മാ​​യ ജ​​നാ​​ധി​​പ​​ത്യ​​ത്തോ​​ട്​ മോ​​ദി സ​​ർ​​ക്കാ​​റി​​ന്​ എ​​ന്ത്​ നി​​ല​​പാ​​ടാ​​ണു​​ള്ള​​തെ​​ന്ന്​​ ചാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ലെ ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ത​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. മ​​തേ​​ത​​ര​​ത്വ​​വും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​വും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന, സു​​പ്രീം​​കോ​​ട​​തി നി​​ർ​​വ​​ചി​​ച്ച​​തു​​​പോ​​ലെ അ​​ടി​​സ്​​​ഥാ​​ന ഘ​​ട​​ന​​യു​​ള്ള ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ന്​ നി​​ശ്ച​​യ​​മാ​​യും നാം ​​പ്ര​​തി​​ജ്​​​ഞാ​​ബ​​ദ്ധ​​മാ​​യി​​രി​​ക്ക​​ണം. ദീ​​ൻ ദ​​യാ​​ൽ ഉ​​പാ​​ധ്യാ​​യ​​യോ​​ട്​ ബ​​ഹു​​മാ​​ന​​മു​​ണ്ടെ​​ങ്കി​​ലും ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​ദ്ദേ​​ഹ​​വു​​മാ​​യി ത​​നി​​ക്ക്​ വി​​യോ​​ജി​​പ്പു​​ണ്ടെ​​ന്ന്​  പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​​മേ ഇ​​ത്​ സാ​​ധ്യ​​മാ​​കൂ.

 

ത​രൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പ​റ​ഞ്ഞ​ത്
രാ​ജ്യ​ത്തി​െ​ൻ​റ ഭാ​വി​യെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​േ​മ്പാ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ​യും മ​തേ​ത​ര​ത്വ​ത്തി​െ​ൻ​റ​യും ഭാ​വി അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ ഡോ.​ ശ​ശി ത​രൂ​ർ എം.​പി പ്ര​സം​ഗി​ച്ചു തു​ട​ങ്ങി​യ​ത്. ‘ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ‘ജ​ന​സം​സ്​​കാ​ര’ എ​ന്ന സം​ഘ​ട​ന തി​രു​വ​ന​ന്ത​പു​രം പ്ര​സ്​ ക്ല​ബി​ൽ ഇ​ക്ക​ഴി​ഞ്ഞ 11ന്​ ​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​ന്ത്യ ഒ​രി​ക്ക​ലും മ​ത​വാ​ദ​ത്തെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ്യം മ​ത​ത്തി​െ​ൻ​റ പേ​രി​ൽ വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോ​ഴും ഇ​ന്ത്യ​യും രാ​ജ്യ​ത്തെ നേ​താ​ക്ക​ളും അ​തി​നെ ശ​ക്​​ത​മാ​യി എ​തി​ർ​ത്തു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ്വാ​ത​ന്ത്ര്യ​മാ​ണ്​ ദേ​ശീ​യ നേ​താ​ക്ക​ൾ ആ​ഗ്ര​ഹി​ച്ച​ത്. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി​യ​തും അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ്. ഇ​ന്ത്യ എ​ല്ലാ​വ​രു​ടെ​യും രാ​ജ്യ​മാ​ണ്​ എ​ന്ന​താ​ണ്​ സ​ങ്ക​ൽ​പം. മ​തം, ജാ​തി, ​വേ​ഷം, ഭാ​ഷ തു​ട​ങ്ങി​യ വേ​ർ​തി​രി​വൊ​ന്നും കൂ​ടാ​തെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ തു​ല്യ അ​വ​കാ​ശം ന​ൽ​കു​ന്നു. പ​ക്ഷേ, ഹി​ന്ദു രാ​ഷ്​​ട്ര​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്ന ആ​ർ.​എ​സ്.​എ​സി​നും ജ​ന​സം​ഘ​ത്തി​നും ഇ​ത്​ സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി​യാ​യി​രു​ന്ന എം.​എ​സ്. ഗോ​ൾ​വാ​ൽ​ക്ക​റും ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ എ​തി​ർ​ത്തു. ര​ണ്ട്​ കാ​ര​ണ​ങ്ങ​ളാ​ണ്​ അ​വ​ർ ഉ​ന്ന​യി​ച്ച​ത്. ഒ​ന്ന്, പാ​ശ്ചാ​ത്യ അ​ഭി​ഭാ​ഷ​ക​ർ ചേ​ർ​ന്ന്​ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പാ​ശ്ചാ​ത്യ ആ​ശ​യ​ങ്ങ​ളാ​ണ്. മ​​റ്റൊ​ന്ന്​ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല. തെ​റ്റാ​യ ആ​ശ​യ​ങ്ങ​ളാ​ണ്​ ഭ​ര​ണ​ഘ​ട​ന​യി​ലു​ള്ള​ത്. 

അ​ന്ന്​ ഭ​ര​ണ​ഘ​ട​ന​യെ എ​തി​ർ​ത്ത​വ​രെ മ​ഹാ​പു​രു​ഷ​ന്മാ​രാ​യി അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ണ്​ രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. ഉ​പാ​ധ്യാ​യ​യു​ടെ ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​ർ മ​ത്സ​രി​ച്ച്​ സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ക​യാ​ണ്​ ഒ​രു ഭാ​ഗ​ത്ത്. ത​െ​ൻ​റ മാ​തൃ​കാ പു​രു​ഷ​നാ​ണ്​ ദീ​ന​ദ​യാ​ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​യു​േ​മ്പാ​ൾ ത​ന്നെ മ​റു​ഭാ​ഗ​ത്ത്​ ഭ​ര​ണ​ഘ​ട​ന​യാ​ണ്​ വി​​ശു​ദ്ധ ഗ്ര​ന്ഥ​മെ​ന്നും പ്ര​ഖ്യാ​പി​ക്കു​ന്നു. ഉ​പാ​ധ്യാ​യ ത​നി​ക്ക്​ മാ​തൃ​ക​യാ​ണ്, എ​ന്നാ​ൽ, അ​ദ്ദേ​ഹം ഭ​ര​ണ​ഘ​ട​ന​യെ എ​തി​ർ​ത്ത​തി​നോ​ട്​ വി​േ​യാ​ജി​പ്പു​ണ്ട്​ എ​ന്ന്​ ​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​ക്കാം. അ​തു​ണ്ടാ​കു​ന്നി​ല്ല.

ഇ​ന്ത്യ​യു​ടെ ക​രു​ത്ത്​ മ​തേ​ത​ര​ത്വ​വും രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളു​മാ​ണ്. സെ​ക്കു​ല​റി​സ​മെ​ന്നാ​ൽ, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ മ​​ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ക​ൽ​ച്ച​യോ മ​ത​ര​ഹി​ത​മോ ആ​ണ്. ഫ്രാ​ൻ​സി​ൽ മ​ത​ചി​ഹ്ന​മു​ള്ള വേ​ഷ​മോ അ​ട​യാ​ള​ങ്ങ​ളോ ആ​യി സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലോ ഒാ​ഫി​സു​ക​ളി​ലോ പോ​കാ​ൻ ക​ഴി​യി​ല്ല. അ​താ​ണ്​ അ​വി​ടു​ത്തെ സെ​ക്കു​ലി​റ​സം. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ആ​ർ​ക്കും എ​തു​ മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്നു. ഏ​തു​മ​ത​ത്തി​െ​ൻ​റ വേ​ഷ​വും ചി​ഹ്ന​വും ധ​രി​ച്ച്​ ആ​ർ​ക്കും എ​വി​ടെ​യും പോ​കാ​നു​ള്ള സ്വാ​ത​​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഇ​പ്പോ​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. മു​സ്​​ലി​മി​നേ​ക്കാ​ൾ പ​ശു​വി​ന്​ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു.

ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി, ബി.​ജെ.​പി​ക്ക്​ ഇ​നി​യും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന ഇ​ല്ലാ​താ​കു​മെ​ന്ന​താ​ണ്. ലോ​ക്​​സ​ഭ​യി​ൽ ഇ​പ്പോ​ഴ​ത്തെ ഭൂ​രി​പ​ക്ഷ​വു​മാ​യി മ​ട​ങ്ങി​വ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​ങ്ങും. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല​ഞ്ച്​ വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​സ​ഭ​യി​ൽ ബി.​ജെ.​പി​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. ഭൂ​രി​പ​ക്ഷം സം​സ്​​ഥാ​ന​ങ്ങ​ളി​ലും ബി.​ജെ.​പി സ​ഖ്യ​മാ​ണ്​ അ​ധി​കാ​ര​ത്തി​ൽ. ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തി ഇ​ന്ത്യ​യെ ഹി​ന്ദു​ പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പി​യു​ടെ ല​ക്ഷ്യം. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​ശി​ല്പി​ക​ളാ​യ ഡോ. ​അം​ബേ​ദ്​​ക​റും നെ​ഹ്റു​വും പ​ട്ടേ​ലും ആ​സാ​ദു​മൊ​ക്കെ മു​ൻ​കൈ​യെ​ടു​ത്ത് നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് തു​ല്യ​നീ​തി​യും തു​ല്യ അ​വ​കാ​ശ​ങ്ങ​ളും അ​വ​സ​ര​സ​മ​ത്വ​വു​മൊ​ക്കെ ഉ​റ​പ്പാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. ഗാ​ന്ധി​ജി​യും നെ​ഹ്റു​വും പ​ട്ടേ​ലും ആ​സാ​ദും സ്വ​പ്നം കാ​ണാ​ത്ത​താ​ണ് ഹി​ന്ദു​രാ​ഷ്​​ട്ര വാ​ദം.

രാ​ജ്യം അ​ടു​ത്തി​ടെ​യാ​ണ്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. ബി.​ജെ.​പി നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തി ലേ​ഖ​ന​ങ്ങ​ളെ​ഴു​തി. എ​ന്നാ​ൽ, രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ കു​റി​ച്ച്​ അ​വ​ർ ശ​ബ്​​ദി​ക്കു​ന്നി​ല്ല. നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്നി​ല്ലെ​ന്ന​തും മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ സെ​ൻ​സ​ർ​ഷി​പ്​​ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന​തും ഒ​ഴി​ച്ചാ​ൽ, പ്ര​ഖ്യാ​പി​ക്കാ​ത്ത അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യാ​ണ്​ ഇ​ന്ത്യ​യി​ൽ. നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​തെ​ത​ന്നെ നി​ശ്ശ​ബ്​​ദ​രാ​ക്കു​ന്നു. സെ​ൻ​സ​ർ​ഷി​പ്പ്​ ഇ​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളെ​യും വ​രു​തി​യി​ലാ​ക്കു​ന്നു. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത്​ ചി​ല​​ർ​ക്ക്​ വ്യാ​പാ​ര, നി​കു​തി താ​ൽ​പ​ര്യ​ങ്ങ​ളാ​ണ്. ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക്​ എ​തി​രെ വ​രു​ന്ന വാ​ർ​ത്ത​ക​ൾ പി​റ്റേ​ന്നു​ത​ന്നെ​ വെ​ബ്​​സൈ​റ്റി​ൽ തി​രു​ത്തു​ന്ന​ത്​ ഇ​തു കൊ​ണ്ടാ​ണ്. 

ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​തി​യ ഇ​ന്ത്യ​യെ​ക്കു​റി​ച്ചാ​ണ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, എ​ന്താ​ണ്​ പു​തി​യ ഇ​ന്ത്യ​യെ​ന്നും അ​ത്​ എ​ങ്ങ​നെ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞി​ല്ല. 2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ നി​ല​നി​ൽ​പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ്. ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യും നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ചി​ന്തി​ക്കു​ന്ന​വ​രു​ടെ​താ​ണ്​ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssasi tharoormalayalam newsOPNIONHindu pakisthanBJPBJP
News Summary - Sasi tharoor about Hindu Rastra-Opnion
Next Story