Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്​കൂൾ വിദ്യാഭ്യാസ...

സ്​കൂൾ വിദ്യാഭ്യാസ മികവ്:​ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ

text_fields
bookmark_border
സ്​കൂൾ വിദ്യാഭ്യാസ മികവ്:​ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ
cancel

പ്രീസ്​കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസക്രമത്തി​​െൻറ വിവിധ വശങ്ങൾ പരിശോധിക്കാനായി സർക്കാർ നി യോഗിച്ച ഖാദർ കമ്മിറ്റി കേരള മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. എസ്​.സി.ഇ.ആർ.ടി മുൻ ഡയറക്ട ർ ഡോ. എം.എ. ഖാദർ ചെയർമാനും ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് കേരളത്തിലെ വ ിദ്യാഭ്യാസ മേഖലയിൽ അക്കാദമികവും ഭരണപരവുമായ ഒട്ടനവധി പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കാവുന്ന റിപ്പോർട്ട് ത യാറാക്കിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തി​​െൻറ പശ്ചാത്തലത്തിലും വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന കാഴ ്ചപ്പാടിലും ഉൗന്നിക്കൊണ്ടാണ് മികവിനായുള്ള സ്​കൂൾ വിദ്യാഭ്യാസം എന്ന വിദഗ്ധ സമിതി റിപ്പോർട്ടി​​െൻറ ഒന്നാം ഭാഗം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആമുഖത്തിൽ പറയുന്നത്.

വൈരുധ്യങ്ങളുടെ റിപ്പോർട്ട്
വൈരുധ്യങ് ങളുടെയും വസ്​തുത ഇല്ലായ്മയുടെയും കഴമ്പില്ലായ്മയുടെയും അതിസാഹസങ്ങളുടെയും സമാഹാരമാണ് ഖാദർ കമ്മിറ്റി റിപ്പേ ാർട്ട്. ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് 2009ലെ ദേശീയ വിദ്യാഭ്യാസ അവകാ ശ നിയമം പറയുന്നത് എന്നിരിക്കെ പ്രസ്​തുത നിയമം ബാധകമല്ലാത്ത 10, 11, 12 ക്ലാസുകളിൽ കമ്മിറ്റി നിർദേശിച്ച ഘടനാപരവും അക ്കാദമികവുമായ മാറ്റങ്ങൾ വിദ്യാഭ്യാസ അവകാശ നിയമത്തി​​​െൻറ അടിസ്​ഥാനത്തിലാണെന്നു പറയുന്നതി​​െൻറ യുക്​തിയെന്താണ്?

school-students

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതൽ അഞ്ചു വരെ ലോവർ ൈപ്രമറിയും അഞ്ചു മുതൽ എട്ടു വരെ അപ്പർ ൈപ്രമറിയുമാണ്. ഇത് കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടുമില്ല. എന്നാൽ, ഖാദർ കമീഷൻ റിപ്പോർട്ടിൽ 1-4 ലോവർ ൈപ്രമറിയും 5-7 അപ്പർ ൈപ്രമറിയും 8-10 ലോവർ സെക്കൻഡറിയും 11-12 സെക്കൻഡറിയുമാണ്. റിപ്പോർട്ടിൽ ഹയർ സെക്കൻഡറി എന്നോ സീനിയർ സെക്കൻഡറിയെന്നോ പരാമർശമില്ല. ഇത് ദേശീയതലത്തിലും വിവിധ ഇന്ത്യൻ സംസ്​ഥാനങ്ങളിലും നിലനിൽക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം മുന്നോട്ടു​വെക്കുന്ന കാഴ്ചപ്പാടിന് നേർ വിപരീതവുമാണ്. 1964-66ലെ ഇന്ത്യയിലെ ആദ്യത്തെ സമഗ്രമായ വിദ്യാഭ്യാസ റിപ്പോർട്ടായ കോത്താരി കമീഷനും തുടർന്നുവന്ന മറ്റ് റിപ്പോർട്ടുകളും നിർദേശിച്ച 10+2+3 എന്ന ഘടനയാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ പൊതുവെ പിന്തുടരുന്നത് എന്നിരിക്കെ പുതിയൊരു പൊളിച്ചെഴുത്തി​​െൻറ പ്രസക്​തി ബോധ്യപ്പെടുത്താൻ റിപ്പോർട്ടിനു കഴിഞ്ഞിട്ടില്ല.

ഖാദർ കമ്മിറ്റി മുന്നോട്ടു​വെക്കുന്നത് വ്യത്യസ്​ത ഘടനയും ചുമതലകളും അധികാരങ്ങളുമുള്ള വിവിധ ഡയറക്ടറേറ്റുകളുടെയും പരീക്ഷബോർഡുകളുടെയും ഏകീകരണമാണ്. പ്രത്യക്ഷത്തിൽ ആകർഷകമെന്നു തോന്നുമെങ്കിലും ഇതുണ്ടാക്കാൻ പോകുന്ന അക്കാദമികവും ഭരണപരവുമായ പ്രതിസന്ധികൾ ചില്ലറയല്ല. ഉദാഹരണത്തിന്, പരീക്ഷബോർഡുകളുടെ കാര്യമെടുക്കുക. എസ്​.എസ്​.എൽ.സിയിലെ അഞ്ചുലക്ഷത്തോളം കുട്ടികൾക്കു പുറമെ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷത്തെയും ഒപ്പം വി.എച്ച്.എസ്​.ഇയിലേതുമുൾപ്പെടെ 15 ലക്ഷത്തിലധികം കുട്ടികളുടെ ടേം പരീക്ഷ മുതൽ പൊതുപരീക്ഷവരെയുള്ള വിവിധ പരീക്ഷകൾ കാര്യക്ഷമമായും സമയബന്ധിതമായും പരാതികൾക്കിടനൽകാതെയും നടത്താൻ ഒരു ഏകീകൃത പരീക്ഷ ബോർഡിനു കഴിയുമോ? ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ച് റിപ്പോർട്ട് ഉൗറ്റംകൊള്ളുന്നുണ്ടെങ്കിലും പ്രായോഗികമായി ഗുണമേന്മയുയർത്താനുള്ള പദ്ധതികൾ ഒന്നും അവതരിപ്പിച്ചുകാണുന്നില്ല. വിദ്യാഭ്യാസത്തി​​െൻറ എല്ലാ തലങ്ങളിലെയും ഗുണനിലവാരമുയർത്തുന്നതിന് അവകാശനിയമം നിഷ്​കർഷിച്ച അധ്യാപക യോഗ്യതാപരീക്ഷകളായ സി.ടെറ്റ്​, കെ.ടെറ്റ്, ഹയർ സെക്കൻഡറി യോഗ്യതാപരീക്ഷയായ സെറ്റ് എന്നിവയെക്കുറിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട് കുറ്റകരമായ നിശ്ശബ്​ദത പാലിക്കുന്നു.
വിദ്യാഭ്യാസ മേഖലയെ ഗുണപരമായി പരിവർത്തിപ്പിക്കാനുതകുന്നതും അക്കൗണ്ടബിലിറ്റി ഉറപ്പാക്കാൻ ഉതകുന്നതുമായ അക്കാദമിക്-സോഷ്യൽ ഓഡിറ്റിങ്ങിനെക്കുറിച്ചും ഖാദർ കമ്മിറ്റിക്ക് ഒന്നും പറയാനില്ല.

പഞ്ചായത്ത് വിദ്യാഭ്യാസത്തിന്‍റെ കടന്നുവരവ്
കഴിഞ്ഞ വി.എസ്.​ അച്യുതാനന്ദൻ ഗവൺമ​​െൻറി​​​െൻറ കാലത്ത് അവതരിപ്പിക്കുകയും വിവാദമാവുകയും ചെയ്ത പഞ്ചായത്ത് വിദ്യാഭ്യാസത്തി​​െൻറ പുതിയ പതിപ്പാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന പഞ്ചായത്ത് തലത്തിലെ വിദ്യാഭ്യാസ ഓഫിസറുടെയും ബ്ലോക്ക് തലത്തി​െല വിദ്യാഭ്യാസ ഓഫിസറുടെയും തസ്​തികകളിലൂടെ നിർവഹിക്കപ്പെടാൻ പോകുന്നത്. നിലവിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മാറി (എ.ഇ.ഒ) പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസറും വിദ്യാഭ്യാസ, ജില്ല ഓഫിസർ (ഡി.ഇ.ഒ) മാറി ബ്ലോക്ക് തലത്തിൽ സ്​കൂൾ എജുക്കേഷൻ ഓഫിസറും ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ മാറി ജോയൻറ്​ ഡയറക്ടറുമായി മാറുമ്പോൾ വിദ്യാഭ്യാസ വകുപ്പി​​െൻറ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളെ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളുടെ അധികാരപരിധിയിലേക്ക് ഉൾച്ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ജി.ഇമാരുടെ അധികാരങ്ങൾ പുനർനിർവചിച്ചു നൽകിയാൽ പരിഹരിക്കാവുന്ന പ്രശ്നത്തെ ഈ വിധം അട്ടിമറിക്കേണ്ട ആവശ്യകതയെന്താണ്? ഏകീകൃത പാഠ്യപദ്ധതിക്കുപകരം വിവാദമായ കെ.സി.എഫ് 2007 നിർദേശിച്ച പ്രാദേശിക പാഠ്യപദ്ധതിയും പാഠപുസ്​തകങ്ങളും പരീക്ഷകളും പോലുമുണ്ടാകാവുന്ന സ്​ഥിതിവിശേഷത്തിലേക്കാണ് റിപ്പോർട്ട് ദിശാസൂചന നൽകുന്നത്. വ്യവസ്​ഥയെ മാറ്റിമറിക്കാനും പുതിയ തസ്​തികകൾ സൃഷ്​ടിക്കാനുമുള്ള പണച്ചെലവുകൂടി പരിഗണിക്കുമ്പോൾ പ്രളയാനന്തര കേരളത്തിൽ ഇത് ധൂർത്തായി മാറാനുള്ള സാധ്യതയേറെയാണ്.

School

ഹയർ സെക്കൻഡറിക്ക് മരണവാറൻറ്​
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹയർ സെക്കൻഡറിയുടെയും വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെയും മരണവാറൻറാകുമെന്ന് സംശയിക്കപ്പെടുന്നു. 1990 കളിൽ ആരംഭിച്ച കേരളത്തിലെ ഹയർ സെക്കൻഡറി പഠനം അതി​​െൻറ ആദ്യകാല ബാലാരിഷ്​ടതകളിൽനിന്ന് ഇപ്പോൾ കരകയറിയിട്ടേയുള്ളൂ. ഏകീകരണം ഈ മേഖലയെ വീണ്ടും കൂട്ടക്കുഴപ്പത്തിലേക്കു നയിക്കാനുള്ള സാധ്യതയേറെയാണ്.

സെക്കൻഡറി തലത്തിൽനിന്ന്​ വ്യത്യസ്​തമായി വിഷയബന്ധിതമായ പഠനം നടക്കുന്ന മേഖലയാണ് ഹയർ സെക്കൻഡറി. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനകവാടം എന്ന നിലയിൽ ആഴത്തിലും പരപ്പിലും കുട്ടികൾ പഠനം നടത്തേണ്ടതും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമായ ഹയർ സെക്കൻഡറി മേഖലയുടെ ഏകീകരണം ഗുണനിലവാരത്തെയും പഠനപ്രവർത്തനങ്ങളെയും താറുമാറാക്കാൻ ഇടയാവും. പ്രീൈപ്രമറി മുതൽ ഹയർ സെക്കൻഡറി വരെ കുട്ടികളെ ഒരേ അച്ചിൽ വാർത്തെടുക്കാനാവില്ല. പ്രായത്തി​​​െൻറയും പ്രകൃതത്തി​​​െൻറയും പ്രത്യേകതകൾ പരിഗണിച്ചുകൊണ്ട് വ്യത്യസ്​തമായ പഠനതന്ത്രങ്ങളും സമീപനങ്ങളും പരീക്ഷാരീതികളും ഹയർ സെക്കൻഡറിയിൽ ആവശ്യമാണ്. ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ൈപ്രമറിയുടെ പെഡഗോജിയല്ല ഹയർ സെക്കൻഡറിയിൽ പിന്തുടരുന്നത്. കളികളിലൂടെയും അനുഭവങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും പഠിക്കുകയെന്നത് ൈപ്രമറിയിൽ മാത്രമായി നിലനിർത്തുകയും ഗൗരവമായ വിഷയബന്ധിത പഠനം സെക്കൻഡറി തലത്തിൽ ഉറപ്പുവരുത്തുകയുമാണ് വിദ്യാഭ്യാസപരമായി മുന്നേറിയ രാജ്യങ്ങളെല്ലാം ചെയ്യാറുള്ളത്. അക്കാദമികമായും മനഃശാസ്​ത്രപരമായും ഭരണപരമായും സവിശേഷമായി സമീപിക്കേണ്ട ഒരു വ്യവസ്​ഥയെ ദുർബലമാക്കി സർവാണിസദ്യയുടെ വിളമ്പലല്ല ഒരു വിദ്യാഭ്യാസക്രമത്തിൽ ഉണ്ടാവേണ്ടത് എന്ന തിരിച്ചറിവ് പ്രധാനമാണ്.

എസ്​.സി.ഇ.ആർ.ടി, കേരള മുൻ റിസർച്​ ഓഫിസറാണ്​ ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleschoolopinionEducation Report
News Summary - School Education Report-opinion
Next Story