ജനജാഗ്രതയെ മതേതര പാർട്ടികള്‍ നിഷ്പ്രഭമാക്കരുത്
text_fieldsപതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. അൽപദിവസത്തിനുള്ളില്‍ ഫലം ജനങ്ങളുടെ മുന്ന ിലെത്തും. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈക്കൊണ്ട മതേതര-ജനാധിപത്യ മൂല്യവ്യവസ്ഥയും അതിെൻറ കാതലായ ഭരണഘടനയും വെല ്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലാണ് ഇൗ തെരഞ്ഞെടുപ്പ്. അഥവാ, രാജ്യം നിലനിൽക്കണോ വേണ്ടേ എന്നതാണ് തെരഞ്ഞെടുപ്പ ിൽ രാജ്യത്തിനു മുന്നിലുണ്ടായിരുന്ന വലിയ ചോദ്യം.
കഴിഞ്ഞ അഞ്ചുവർഷത്തെ മോദിഭരണത്തിൽ സംഘ്പരിവാർ കഴിഞ്ഞ 90 വർഷമാ യി ശ്രമിച്ചുകൊണ്ടിരുന്ന വംശീയതയിലധിഷ്ഠിതമായ സവർണ കേന്ദ്രീകൃതരാഷ്ട്രത്തിലേക്കുള്ള വഴി വേഗത്തിലൊരുക്കുകയ ായിരുന്നു. അതിനായി ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ആര്‍.എസ്.എസിെൻറ സമഗ്രാധിപത്യം എല്ലാ തലത്തിലും കൊണ്ടുവരാന ുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിെൻറ സുതാര്യതയും സംശയത്തിലാണ്.
ഇന്ത്യ എന്ന ബഹുസ്വരതയിലൂന്നിയ ഏകരാഷ്ട്രം എന്ന ലോകാത്ഭുതത്തെ സങ്കീര്‍ണമായ വംശീയതയിലേക്ക് തള്ളാനുള്ള നീക്കത ്തെ പ്രതിരോധിക്കുകയാണ് പ്രഥമമായ കാര്യം. ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന ഫാഷിസ്റ്റ് വംശീയാശയത്തെ പ്രത്യയശ ാസ്ത്രപരമായി തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് വെൽെഫയർ പാർട്ടി. ദലിത് ആദിവാസി സമൂഹങ്ങളോടുള്ള ജാതി വിവേചനങ്ങൾെക്കതിരെയും മുസ്ലിം-ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കു നേരയുള്ള വംശീയ ഉന്മൂലന ശ്രമങ്ങൾക്കെതിരെയും ശക്തമായ നിലപാടുമായി പാർട്ടി രംഗത്തുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ മോദിഭരണത്തിലെ ഫാഷിസ്റ്റ് സമീപനങ്ങളെ എതിർക്കുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ പാർട്ടികള്‍ ആര്‍.എസ്.എസ് മുന്നോട്ടു വെക്കുന്ന വംശീയതയിലധിഷ്ഠിതമായ രാഷ്ട്രീയത്തെ ആശയപരമായി എതിർക്കുുന്നതില്‍ വലിയ പരാജയമായിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന സവർണ പൊതുബോധം മതേതര ജനാധിപത്യശക്തികളെ ആഴത്തില്‍ സ്വാധീനിച്ചത് ഇതിന് കാരണമാകാം.
ഈ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിനെ അധികാരസ്ഥാനത്തു നിന്ന് മാറ്റുക എന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നതില്‍ ഒരു തർക്കവും ഉന്നയിക്കാന്‍ രാജ്യത്തെ ജനാധിപത്യ–മതേതരപക്ഷത്തിന് സാധ്യമല്ല. മുന്നണികളുടെയോ പാർട്ടികളുടെയോ മേന്മയോ കോട്ടങ്ങളോ വ്യക്തിമാഹാത്മ്യങ്ങളോ അല്ല, ഫാഷിസത്തിെൻറ പരാജയം ഉറപ്പിക്കുന്നതിനായിരുന്നു ജനാധിപത്യ വിശ്വാസികളുടെ ഉൗന്നൽ. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇത്തരമൊരു ഏകീകരണത്തിനായി വെൽെഫയർ പാർട്ടി ശ്രമിച്ചിരുന്നു. മിക്ക പാർട്ടികളുടെയും ആഗ്രഹം ഈ തരത്തിലായിരുന്നു എങ്കിലും പ്രായോഗികമായി അത്തരമൊരു മൂവ്െമൻറ് രാജ്യത്ത് രൂപപ്പെട്ടില്ല.
ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരാന്‍ മതേതര-ജനാധിപത്യശക്തികൾക്കായില്ല. പിന്നീടുള്ള മാർഗം ജനങ്ങള്‍ ഈ അവസരത്തില്‍ ഉയർന്ന നിലപാടെടുക്കുക മാത്രമാണ്. ഇന്ത്യ ഫെഡറല്‍ സ്വഭാവമുള്ള രാജ്യമാണ്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രാഷ്ട്രീയസാഹചര്യവും ശക്തമായ പ്രാദേശിക കക്ഷികളുമുണ്ട്. രാജ്യത്താകെ ഘടകങ്ങളുള്ള വലിയ മതേതര പാർട്ടി കോൺഗ്രസാണ്. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ ശക്തി കോൺഗ്രസിനില്ല. എങ്കിലും കോൺഗ്രസിന് ശക്തിയുള്ളിടത്ത് പരമാവധി സീറ്റ് അവര്‍ നേടുകയാണ് ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമൊരുക്കുക. പാർലമെൻറില്‍ ഒറ്റക്കോ മുന്നണിയായോ മന്ത്രിസഭ രൂപവത്കരിക്കാൻ ശേഷിയുള്ള പ്രതിപക്ഷ പാർട്ടി കോൺഗ്രസ് തന്നെയാണ്. ഈ സാഹചര്യത്തിലാണ് വെൽെഫയര്‍ പാർട്ടി കേരളത്തില്‍ കോൺഗ്രസ് മുന്നണിയെ പിന്തുണച്ചത്.
കേരളത്തില്‍ യു.ഡി.എഫും-എൽ.ഡി.എഫും തമ്മില്‍ പ്രധാനമായി മത്സരിക്കുമ്പോള്‍ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവർക്ക് നിലപാട് സ്വീകരിക്കുക പ്രയാസകരം തന്നെയാണ്. അവിടെയാണ് പാർലമെൻറിൽ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാനാവുന്ന ശക്തിയേതെന്ന സമീപനം പാർട്ടി സ്വീകരിച്ചത്. കേരളത്തിലെ മുന്നണി പക്ഷപാതിത്വമില്ലാത്ത മതനിരപേക്ഷ ജനവിഭാഗങ്ങൾക്ക്് ഇതു ഒരു ചൂണ്ടു പലകയായിട്ടുണ്ട്. കോൺഗ്രസ്–ബി.ജെ.പി ദ്വന്ദ്വമെന്ന രാഷ്ട്രീയസ്ഥിതി ഇന്ത്യയിലുണ്ടാകണമെന്ന് വെൽഫെയര്‍ പാർട്ടി ആഗ്രഹിക്കുന്നില്ല. അത്തരമൊരു സ്ഥിതി ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിന് ആശാസ്യവുമല്ല. ഈ യാഥാർഥ്യം സമ്പൂർണമായല്ലെങ്കിലും ഒരു പരിധിവരെ കോൺഗ്രസ് തന്നെ ഉൾക്കൊണ്ടിട്ടുണ്ട്. തമിഴ്നാട്ടിലും ബിഹാറിലും പ്രാദേശിക പാർട്ടികൾക്കും മേൽേക്കായ്മയുള്ള മുന്നണിയിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ ആറുഘട്ടം കഴിഞ്ഞ ഈ സാഹചര്യത്തില്‍ വിശാല മുന്നണി രൂപം കൊണ്ടിട്ടില്ലെങ്കിലും മതേതരമായി ചിന്തിക്കുന്നവര്‍ ഈ നിലപാടാണ് കൈക്കൊണ്ടതെന്ന് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനെ ചിലര്‍ ന്യൂനപക്ഷ ധ്രവീകരണമായി വ്യാഖ്യാനിക്കുന്നുണ്ട്. ഈ സാഹചര്യത്തെ അത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. സാമുദായികമായി ന്യൂനപക്ഷവോട്ടുകള്‍ ധ്രുവീകരിച്ചതല്ല, പകരം മതേതരത്വം ഉയർത്തിപ്പിടിക്കുന്നവരുടെ വോട്ടുകള്‍ ഏകോപിച്ചതാണ്. ഫാഷിസത്തിെൻറ നേർക്കുനേര്‍ ഇരകളായ ജനവിഭാഗങ്ങള്‍ ഈ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഇനിയും പുലരണമെന്ന് ആഗ്രഹിക്കുന്നു. അതിെൻറ ഫലമാണ് സംഘ്പരിവാറിനെതിരായ അവരുടെ നിലപാട്.
പക്ഷേ, മതന്യൂനപക്ഷങ്ങളും ജനാധിപത്യവിശ്വാസികളും കാട്ടിയ ഈ ജാഗ്രത ഫാഷിസ്റ്റ് വിരുദ്ധ മതേതരചേരി പുലർത്തിയില്ല. തമിഴ്നാട്ടിലും ഒരു പരിധിവരെ ബിഹാറിലും മാത്രമാണ് മതേതര ഐക്യം രൂപപ്പെട്ടത്. എല്ലാ മതേതര ശക്തികളും യോജിച്ചില്ലെങ്കിലും യു.പിയിലെ എസ്.പി-ബി.എസ്.പി മഹാസഖ്യം സംഘ്പരിവാറിന് തലവേദനയുണ്ടാക്കാന്‍ പോന്നതാണ്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മഹാസഖ്യം അവരെ പിന്തുണച്ചതും നല്ല സൂചനയാണ്. ഇടതുപക്ഷവും ഒരു സീറ്റില്‍ മാത്രം ഇവിടെ മത്സരം ഒതുക്കി ബാക്കിയിടങ്ങളില്‍ ജയസാധ്യതയുള്ള മതേതര സ്ഥാനാർഥികളെ പിന്തുണച്ചു.
സംഘ്പരിവാറിനെ പരാജയപ്പെടുത്തണമെന്ന് തത്ത്വത്തില്‍ പറയുമ്പോഴും പലേടങ്ങളിലും ഓരോ പാർട്ടിയും അവരവരുടെ ശക്തിപരീക്ഷണത്തിലാണ് ഏർപ്പെട്ടത്. ഇത് സംഘ്പരിവാര്‍ വിരുദ്ധ വോട്ടുകള്‍ ചിതറാനിടയാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ബി.ജെ.പി തിരിച്ചുവരാനിടയായാല്‍ ഇത്തരത്തില്‍ പരസ്പരം മത്സരിച്ച മതേതര പാർട്ടികള്‍ തന്നെയാണ് ഉത്തരവാദികള്‍
വെൽെഫയര്‍ പാർട്ടി തെരഞ്ഞെടുപ്പിനു മുെമ്പടുത്ത നിലപാടാണ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലായപ്പോഴേക്കും മിക്ക പാർട്ടികളും സ്വീകരിക്കുന്നത്. കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ അതിനെ ഏറെ വിമർശിച്ചത് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. എന്നാല്‍, അവര്‍ പോലും കേരളത്തില്‍ പരസ്പരം മത്സരിച്ച കോൺഗ്രസുമായി നേർക്കുനേരേ തന്നെ ഒരു മുന്നണിയില്‍ സഹകരിച്ചിരുന്നു. ബിഹാറില്‍ ആര്‍.ജെ.ഡി കോൺഗ്രസ് സഖ്യത്തിന് പിന്തുണ നൽകുന്നു. ഡൽഹിയിലാകട്ടെ ഇടതുപക്ഷം ആം ആദ്മിക്കു പിന്തുണ നൽകുകയാണ്. യു.പിയിലും ബി.ജെ.പിക്കെതിരെ വിജയസാധ്യതയുള്ള സ്ഥാനാർഥിക്ക് വോട്ട് നൽകുക എന്ന നിലപാട് എടുത്തിട്ടുണ്ട്. ഈ നിലയില്‍ ബി.ജെ.പി പരാജയപ്പെടുത്താന്‍ തങ്ങളുടെ ശക്തിപരീക്ഷണം മാറ്റി നിലപാട് ചിലയിടങ്ങളിലെങ്കിലും ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല സ്ഥിതി. ഇതിലേതെങ്കിലും ഒരുപക്ഷം മാത്രമാണ് കുഴപ്പക്കാര്‍ എന്നു പറയാനാവില്ല.
തെരഞ്ഞെടുപ്പ് അവസാനമായപ്പോഴേക്കും രാജ്യത്തെ മതേതര പാർട്ടികള്‍ ഏകോപിക്കുന്നതിെൻറ സൂചനയാണ് നൽകുന്നത്. ഇത് പ്രതീക്ഷ നൽകുന്നു. ഗോവ മേഘാലയ മണിപ്പൂര്‍, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനു ശേഷം കുതിരക്കച്ചവടത്തിന് ബി.ജെ.പിക്ക് അവസരം ലഭിച്ചിരുന്നു. കർണാടക ഒഴികെ ബാക്കിയെല്ലായിടത്തും അവര്‍ വിജയിക്കുകയും ചെയ്തു. ഇതു വലിയ പാഠമാണ്. അത്തരം കുതിരക്കച്ചവടത്തിന് അവസരം ലഭിക്കാത്തവിധം ഫലപ്രഖ്യാപന സന്ദർഭത്തില്‍തന്നെ മതേതരപാർട്ടി കളുടെ യോജിപ്പിലുള്ള സർക്കാര്‍ രൂപം കൊള്ളുന്ന സ്ഥിതിവിശേഷം രൂപപ്പെടണം. തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പുലർത്തിയ ഈ ജാഗ്രതയെ അധികാര മത്സരത്തിെൻറ പേരില്‍ രാജ്യത്തെ മതേതര പാർട്ടികള്‍ നിഷ്പ്രഭമാക്കരുത്.
(വെൽഫയര്‍ പാർട്ടി സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.