ശാഹീന്‍ബാഗ്: വസന്തത്തിെൻറ ഇടിമുഴക്കം
text_fieldsനൂല് നൂറ്റു കൊണ്ടിരുന്ന ഗാന്ധിജിയോട് അതുവഴി വന്ന ഒരു അധ്യാപകന്, കൗതുകത്തോടെ ചോദി ച്ചു, താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന്. ഒന്നു മന്ദഹസിച്ചു അല്പനേരത്തെ മൗനത്തിനു ശേഷ ം ഗാന്ധിജി തിരിച്ചുചോദിച്ചു: ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’. ‘ഞാന്‍ അധ്യാപകനാണ്’ എന്‍ നു മറുപടി. ‘എന്താണ് പഠിപ്പിക്കുന്നത്?’ ‘ചരിത്രം’. ഗാന്ധിജി പുഞ്ചിരിയോടെ പറഞ്ഞു: ‘താങ്ക ള്‍ ചരിത്രം പഠിപ്പിക്കുന്നു; ഞാന്‍ ചരിത്രം സൃഷ്ടിക്കുന്നു’.
ശാഹീന്‍ബാഗ് പെണ്പോരാട് ടത്തിെൻറ ചരിത്രമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അമ്പതു ദിവസത്തിലേറെയായി ശാഹ ീന്ബാഗ് ഉറങ്ങാതെ കാവലിരിക്കുകയാണ്, രാവെന്നോ പകലെന്നോ ഭേദമില്ലാതെ. അസ്ഥി തുളയ്ക്കു ന്ന അതിശൈത്യം കൂസാതെ അവര്‍ ഊഴമിട്ട് പ്രതിഷേധിക്കുന്നു. ജനിച്ച മണ്ണില്‍ ജീവിച്ചു മരി ക്കാനുള്ള അവകാശം ലഭിക്കുംവരെ ഈ സമരം തുടരുമെന്നാണ് ജാതിമതഭേദമില്ലാതെ ശാഹീന്ബ ാഗിലെ പെണ്‍പോരാളികള്‍ ഒറ്റക്കെട്ടായി പറയുന്നത്.
പെണ്ണഴകിനു കരം കൊടുക്കേണ്ടി വന്നതിെൻറ പേരില്‍ സ്വന്തം സ്തനംമുറിച്ചു പ്രതിഷേധിച്ച മുലച്ചിപറമ്പിലെ നങ്ങേലിയുടെ കഥ ഓര്‍ക്കുന്നില്ലേ? നങ്ങേലി കരമടക്കുന്നില്ലെന്നറിഞ്ഞ പ്രവൃത്ത്യാര്‍ വീട്ടിലേക്ക് പുറപ്പെട്ടു. പ്രവൃത്ത്യാര്‍ എത്തുന്നതിനു മുേമ്പ കുളിച്ചു, ഭക്ഷണം കഴിച്ചു ഒരുങ്ങിനിന്നു. കരം കൊടുക്കുന്ന ചടങ്ങിനായി മുറ്റത്ത് തൂശനില വെട്ടി വിളക്കും കത്തിച്ചുെവച്ചു. പ്രവൃത്ത്യാരും സംഘവും വീട്ടിലെത്തി. നങ്ങേലി കരമെടുക്കാന്‍ വീടിനകത്തേക്കു പോയി. പിന്നിലേക്കു മടക്കിെവച്ച കൈയുമായിട്ടായിരുന്നു മടങ്ങി വരവ്, എന്തോ ഒളിപ്പിച്ചിട്ടെന്ന പോലെ. പ്രവൃത്ത്യാര്‍ കരം ചോദിച്ചു. പിന്നിലേക്കു മടക്കിെവച്ചിരുന്ന കൈ മുന്നിലേക്കു കൊണ്ടുവന്നു നങ്ങേലി. മൂര്‍ച്ചയേറിയ അരിവാളായിരുന്നു കൈയില്‍. സ്വന്തം മുലയിലേക്കാണതു നീണ്ടത്. മുലയറ്റ് നിലത്തേക്കു വീണു, തൂശനിലയില്‍ ചോര നിറഞ്ഞു.
രക്തം വാര്‍ന്നൊഴുകി നങ്ങേലി അവിടെക്കിടന്നു മരിച്ചു. അന്ന് നങ്ങേലി മുറിച്ചുനല്കാന് ധൈര്യം കാണിച്ചത് സ്വന്തം മുലയായിരുന്നെങ്കിൽ ഇന്ന് തെരുവില്‍ ജീവിക്കാനുള്ള അവകാശത്തിനു സർവവും ത്യജിക്കാന്‍ തയാറായവരാണ് ശാഹീൻബാഗില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ചില സമരങ്ങള്‍ തുടങ്ങിയവര്‍പോലും സ്വപ്നംകാണാത്ത വഴിത്തിരിവുണ്ടാക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന സമരങ്ങളുെട ചരിത്രങ്ങള്‍ പഠനവിധേയമാക്കേണ്ട വിഷയമാണ്. 2011ലെ അണ്ണാഹസാരെയുടെ സമരം, 2012ലെ നിര്‍ഭയയുടെ നീതിക്കുവേണ്ടിയുള്ള ഡല്‍ഹിയിലെ വിദ്യാർഥിസമരം എന്നിവയെക്കാള്‍ ശാഹീന്‍ബാഗ് ജ്വലിച്ചുനില്ക്കും. ഈ നൂറ്റാണ്ടിലെ സമരചരിത്രം പുതുതായി നിർവചിക്കുന്നതാണ് ശാഹീന്‍ബാഗിലെ സഹോദരിമാരുടെ മുഴുസമയ സമരം. ഹൈദരാബാദ് കേന്ദ്രസർവകലാശാലയില്‍ ജാതിവിവേചനത്തിനു ഇരയാകേണ്ടിവന്ന രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ജുനൈദ്ഖാെൻറ ഉമ്മ സൈറാബാനുവും ദാദിമാര്ക്കൊപ്പം ശാഹീന്ബാഗിലാണ്. ശാഹീന്ബാഗിെൻറ മാതൃകയില്‍ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും പെണ്‍പട, പോരാട്ടത്തിെൻറ മാര്‍ഗത്തിലാണ്.
റോമാ നഗരം ഒരുദിനം കൊണ്ട് ഉണ്ടായതല്ല എന്ന ചൊല്ലുണ്ടല്ലോ. അതുപോലെ തന്നെയാണ് ശാഹീന്ബാഗിെൻറ വര്‍ത്തമാനവും ഭാവിയും. ഇനി വരാനിരിക്കുന്ന എല്ലാ സ്ത്രീകരുത്തിെൻറയും അഭിമാനവും അടിയാധാരവുമായി ശാഹീന്ബാഗുണ്ടാവും. അന്താരാഷ്ട്ര വനിതദിനത്തിെൻറ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാവും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയമേഖലകളില് സ്ത്രീകളുടെ പ്രാതിനിധ്യം അംഗീകരിച്ചുകിട്ടുന്നതിെൻറ ഭാഗമായിട്ടായിരുന്നു വനിതദിനം ആരംഭിച്ചത്. ‘ബ്രെഡ് ആൻഡ് റോസ്’ ആയിരുന്നു അവരുയര്‍ത്തിയ മുദ്രാവാക്യം. ജോലിക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പലരീതിയിലെ സമ്മര്‍ദങ്ങളാണ് സ്ത്രീകളെ സംഘടിതമായി പ്രതിഷേധിക്കാന്‍ വഴിയൊരുക്കിയത്. ഇതിെൻറ ഭാഗമായി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്ക് സിറ്റിയെ മനുഷ്യക്കടലാക്കി പ്രകടനം നടന്നു. പൊലീസിെൻറ സഹായത്തോടെ സര്‍ക്കാര്‍ പ്രതിഷേധത്തെ അടിച്ചൊതുക്കി. ചോരയും കണ്ണീരും വീണ ഓർമകളുമായി, ഇത്തരത്തിലുള്ള പ്രതിഷേധപ്രകടനങ്ങള്‍ ന്യൂയോര്‍ക്കില്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും നടന്നു. ഒന്നാം ലോകയുദ്ധത്തിെൻറ തുടക്കത്തില്‍ 1913 മാര്‍ച്ച് എട്ടിന് യൂറോപ്പിലൊട്ടാകെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു, തുടര്‍ന്നാണ് മാര്‍ച്ച് എട്ടിന് വനിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. അവകാശ സമരത്തിെൻറ നിരവധി അനുഭവങ്ങളിലൂടെയാണ് ഈ ദിവസം പിറക്കുന്നത്.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്ഹിയിെലത്തുമ്പോള് മുദ്രാവാക്യം ‘ബ്രെഡ് ആൻഡ് റോസ്’ എന്നതില്‍നിന്ന് ‘ആസാദി’യാണ്. വളകിലുങ്ങുന്ന കൈകള്‍ ചുരുട്ടിയുള്ള ‘ആസാദി’വിളികള്‍ വെറുതെയാവില്ല. ശാഹീന്‍ബാഗ് കാളിന്ദികുഞ്ജ് റോഡ് രണ്ടുമാസത്തോളമായി വനിതസമരക്കാരെ കൊണ്ട് അടഞ്ഞുകിടക്കുന്നു. റോഡിന് നടുവില്‍ കെട്ടിയ വലിയ സമരപ്പന്തലില്‍ 24 മണിക്കൂറും വയോധികരും കുട്ടികളും രോഗികളുമുള്‍പ്പെടെയുള്ള പെണ്‍പട കാവലിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന കാത്തുസൂക്ഷിക്കാനാണ്. രാജ്യം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം സ്ത്രീകളുടെ ശക്തമായ ചെറുത്തുനില്പ്പുകളുണ്ടായിട്ടുണ്ടെന്നാണ് ചരിത്രം.
അടിയന്തരാവസ്ഥക്ക്എതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രം പറയാതെ വയ്യ. അടിയന്തരാവസ്ഥയില്‍ തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് കലക്ടറേറ്റില്‍ കടന്ന് കയറി പ്രതിഷേധിച്ച കൊല്ലത്തെ കശുവണ്ടി തൊഴിലാളി സ്ത്രീകള്‍ അടിയന്തരാവസ്ഥയുടെ പോരാട്ട ചരിത്രത്തിലെ സുവർണ ഏടുകളിലെ രക്തനക്ഷത്രങ്ങളാണ്. അക്കാമ്മ ചെറിയാൻ, സുശീല ഗോപാലൻ, എം. കമലം, കെ.ആര്. ഗൗരിയമ്മ, പെണ്ണമ്മ ജേക്കബ് പോലുള്ളവര്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന അനവധി പെണ്ണുങ്ങളുടെ കൂടി ചരിത്രമാണ് നമ്മുടെ പൈതൃകം. കേരളത്തിലെ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സാമൂഹികവിപ്ലവ മുന്നേറ്റമാണ് 2015ലെ മൂന്നാറിലെ തോട്ടംതൊഴിലാളി സ്ത്രീകളുടെ ‘പെമ്പിള ഒരുമൈ’ സമരം. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയും കന്യാസ്ത്രീ സമരവും ശ്രദ്ധേയമായിരുന്നു. ശാഹീന്‍ബാഗുകള്‍ നമ്മുടെ സംസ്ഥാനത്തും അനുരണനങ്ങള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും. 1921ലെ മലബാര്‍ സമരത്തില്‍ പങ്കെടുക്കുന്നതിന് സമൂഹത്തിെൻറ വിലക്കില്ലാതിരിക്കുന്നതിനുവേണ്ടി പുരുഷവേഷം ധരിച്ച് പോരാടി വീരമൃത്യുവരിച്ച സ്ത്രീയെക്കുറിച്ച് മലബാര്‍ ചരിത്രത്തില്‍ വായിക്കാനാവും. എന്നാല്‍ ഇന്ന് സ്ത്രീകള്‍ അവരുടെ സ്വത്വം വെളിപ്പെടുത്തി തന്നെ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.ശാഹീന്‍ബാഗില്‍ നിന്നു പാട്ടുംപാടി നമുക്ക് ജീവിച്ചുതുടങ്ങണം. മരിക്കാന്‍ ഭയമില്ലാത്ത, നമ്മെ തോൽപിക്കാൻ ഇന്ദ്രപ്രസ്ഥത്തിലെ തീട്ടൂരങ്ങള്ക്കാവില്ല. രാജ്യത്തെക്കാള്‍ വലുതല്ലല്ലോ രാജാവ്.
( സംസ്ഥാന വനിതകമീഷന്
അംഗമാണ് ലേഖിക.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.