മലയാളത്തെ നെഞ്ചിലേറ്റി മടങ്ങി
text_fieldsകൊച്ചി തിളങ്ങിയ ദിവസമായിരുന്നു ഇന്നലെ. എന്നെന്നും ഒാർമിക്കാവുന്ന ഒരു വരവേൽപ് ഷാർജ ഭരണാധികാരിക്ക് നൽകാനായി എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. ആ നാടിെൻറ കൂടി പണം കൊണ്ട് ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ. കേരളത്തിെൻറ സംസ്കാരത്തിനും ആതിഥ്യമര്യാദകൾക്കും യോജിച്ച രീതിയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നമുക്ക് ബാധ്യതയുണ്ട്. കേരളീയ കലാരൂപങ്ങളും പുലിക്കളിയുമെല്ലാം അതിന് മാറ്റുകൂട്ടി. മലയാളികളുടെ സ്നേഹം എത്രമാത്രം എന്ന് മനസ്സിലാക്കാൻ ഇതിെൻറ ദൃശ്യങ്ങൾ മറ്റു ഭരണാധികാരികൾക്ക് അയച്ചുനൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
നിസ്സാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 149 ഇന്ത്യക്കാരെ ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള സുൽത്താെൻറ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്. ഇത്തരം തീരുമാനങ്ങളെടുക്കാൻ മറ്റു ഭരണാധികാരികൾക്കും ഇൗ നടപടി പ്രചോദനമാകും. സുൽത്താെൻറ സന്ദർശനം കേരളത്തിന് മാത്രമല്ല, ഇന്ത്യക്കുതന്നെ ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഗൾഫ് ഭരണാധികാരികൾ ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് താൽപര്യം കാണിക്കുന്നത്. ഇത് കേരളമടക്കം എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യും. നല്ലൊരു തുടക്കമായാണ് ഇതിനെ ഞാൻ കാണുന്നത്. ഗൾഫ് രാജ്യങ്ങളെ പിന്തുടർന്ന് മറ്റു രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപത്തിന് തയാറാകുമെന്ന് ഉറപ്പ്. സുൽത്താൻ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ എത്രയും പെെട്ടന്ന് യാഥാർഥ്യമാകാൻ മുൻകൈയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കൊച്ചിയിൽ രണ്ട് മണിക്കൂറോളം സുൽത്താനോടൊപ്പം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. അദ്ദേഹവും കുടുംബവുമായി എനിക്ക് മൂന്നു പതിറ്റാണ്ടിലധികം നീണ്ട ആത്മബന്ധമുണ്ട്. നിരവധി തവണ അദ്ദേഹത്തിെൻറ സ്നേഹപൂർണമായ ആതിഥ്യം സ്വീകരിക്കാനും അവസരമുണ്ടായിട്ടുണ്ട്. ചരിത്രകാരനും അഗ്രികൾച്ചറൽ എൻജിനീയറും കൂടിയായ അദ്ദേഹത്തെ കേരളത്തിെൻറ പച്ചപ്പും സമ്പന്നമായ ചരിത്ര പശ്ചാത്തലവും ഏറെ ആകർഷിച്ചു. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് വ്യത്യസ്തമായ കേരളത്തിെൻറ പ്രകൃതിരമണീയമായ കാഴ്ചകളിൽ മനസ്സ് നിറഞ്ഞാണ് സുൽത്താൻ മടങ്ങിയത്. അദ്ദേഹത്തിെൻറ പത്നിക്കും കേരളം ഏറെ ഇഷ്ടപ്പെട്ടു. കൊട്ടും കുരവയും പുലിക്കളിയുമെല്ലാം അവർക്ക് ആദ്യ അനുഭവമായിരുന്നു.
പുലികളുടെ വയറിെൻറ അലങ്കാരങ്ങളും ചേഷ്ടകളുമാണ് സുൽത്താനെ ഏറെ ആശ്ചര്യപ്പെടുത്തിയത്. എെൻറ വീട്ടിൽനിന്ന് ഉച്ചവിരുന്നിന് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുേമ്പാൾ വഴിയരികിൽ കാത്തുനിന്നവരെ അദ്ദേഹം കൈ ഉയർത്തി അഭിവാദ്യം ചെയ്തു. പ്രായമായവരെ കണ്ടപ്പോൾ കാറിെൻറ വേഗം കുറക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. മലയാളിയുടെ സ്നേഹത്തെ അർഹിക്കുന്ന ആദരവോടെ സുൽത്താൻ ഹൃദയത്തിൽ ഏറ്റുവാങ്ങി. കേരളവും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലുതന്നെയാണ് ഇൗ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.