Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളം ഒരുക്കേണ്ടത്​...

കേരളം ഒരുക്കേണ്ടത്​ ശ്​മശാനമോ കിടക്കയോ?

text_fields
bookmark_border
infront of hospital
cancel

ശനിയാഴ്​ച രാവിലെയും ഡൽഹിയി​െല മാധ്യമ പ്രവർത്തകർ ആദ്യം കേട്ടത്​ കോ വിഡിനോട്​ മല്ലിട്ട്​ ഒരു സഹപ്രവർത്തക​ൻകൂടി മരണപ്പെ​ട്ടെന്ന വാർത്തയാണ്​. പാർലമെൻറിലും ഡൽഹി പ്രസ്​ക്ലബിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്ന അസം ​ട്രിബ്യൂൺ റിപ്പോർട്ട​ർ കല്യാൺ ബറുവയുടെ മരണവാർത്ത. ഭാര്യയും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ടറുമായ നിലാക്ഷി ഭട്ടാചാര്യ സമാനമായ മരണം പുൽകിയതിനു പിറ്റേന്നാണ്​ കല്യാണി​െൻറ വിയോഗം. അനിർബൻ ബോറ, പുഷ്​കർ പുഷ്പ്​ എന്നീ മാധ്യമപ്രവർത്തകർകൂടി ശനിയാ​ഴ്​ച ഡൽഹിയിൽ മരിച്ചതോടെ കോവിഡ്​ കവർന്നെടുത്ത മാധ്യമ പ്രവർത്തകരുടെ എണ്ണം 165 ആയി. കോവിഡ്​ ദുരന്തത്തി​െൻറ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരാൻ ആത്മാർഥമായി മണ്ണിലിറങ്ങിയ മാധ്യമപ്രവർത്തകരെപോലും ഭയം പിടികൂടിയിരിക്കുന്നു.

ഒഴിയുന്ന കിടക്കകൾ ആശ്രിതർക്ക്​ മാത്രം

കാര്യങ്ങൾ കുത്തഴിഞ്ഞപ്പോൾ ഡൽഹിയിൽ എല്ലാം നിയന്ത്രണാതീതമായിരിക്കുന്നു. രോഗികളെ ഉൾക്കൊള്ളാൻ കഴിയാതെ നിറഞ്ഞുകവിഞ്ഞ ആശുപത്രികളിൽ ഒഴിവു​ വരുന്ന ബെഡുകൾ സ്വാധീനമുപയോഗിച്ച്​ കൈക്കലാക്കി ജീവൻ രക്ഷിക്കാനുള്ള നെ​ട്ടോട്ടത്തിലാണ്​ മനുഷ്യർ. ഡൽഹിയിൽ ഏറ്റവും കുടുതൽ കോവിഡ്​ ​േരാഗികളെ കിടത്തി ചികിത്സിക്കുന്ന ലോക്​നായക്​ ജയപ്രകാശ്​ നാരായൺ ആശുപത്രിയിൽ ഒഴിവുവരുന്ന കിടക്കകൾ സാധാരണ രോഗികൾക്ക്​ അനുവദിക്കുന്നില്ല. ഒഴിയുന്ന ബെഡ്​ കാത്ത്​ ദിവസങ്ങളോളം ആശുപത്രിയുടെ ഓരത്ത്​ കാത്തുകെട്ടി കിടക്കുന്ന രോഗികൾക്ക്​ നൽകാതെ ആശുപത്രി മേധാവിയുടെ നിർദേശ പ്രകാരം വേണ്ടപ്പെട്ടവർക്ക് വീതംവെച്ച്​ നൽകുകയാണ്​. കോവിഡ്​ രോഗികളെ ശു​ശ്രൂഷിച്ച്​ രോഗബാധയേറ്റ​ ആശുപത്രിയിലെ നഴ്​സുമാർക്ക്​ ബെഡ്​ അനുവദിച്ചുകിട്ടാൻ നഴ്​സിങ്​ യൂനിയന്​ സമരത്തിനിറങ്ങേണ്ടി വന്നു.

കോവിഡ്​ വ്യാപനത്തിനിടയിലും ഡൽഹിയുടെ അധികാരത്തിനായി നിരന്തരം ഏറ്റുമുട്ടിയ അരവിന്ദ്​ കെജ്​രിവാളും അമിത്​ ഷായും മഹാമാരിയെ നിയന്ത്രണവിധേയമാക്കുന്നതിൽ നേരിട്ട പരാജയത്തി​െൻറ ഉത്തരവാദിത്തമേറ്റെടുക്കാൻ ഇതു​വരെ തയാറായിട്ടില്ല. ലഫ്​റ്റനൻറ്​ ഗവർണറാണ്​ ഡൽഹിയുടെ അധികാരി എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ച ശേഷവും ഡൽഹിക്ക്​ ആവശ്യമായ ഓക്​സിജൻ നൽകാൻപോലും അമിത്​ ഷാക്ക്​ കഴിയുന്നില്ല. ഡൽഹിയിലേക്ക്​ വരുന്ന വാഹനങ്ങൾ തടഞ്ഞ്​ അയൽ സംസ്ഥാനങ്ങൾ ഓക്​സിജൻ കൈക്കലാക്കുന്നത്​ തടയാൻ ആരെ സമീപിക്കണമെന്ന്​ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മുഖത്ത്​ നോക്കി അരവിന്ദ്​ കെജ്​രിവാൾ ചോദിച്ചിട്ടും പ്രധാനമന്ത്രിക്ക്​ ഒര​ു കുലുക്കവുമില്ല. കോവിഡ്​ രോഗികൾക്ക്​ ഒരുക്കിയ 25,000ത്തോളം കിടക്കകൾ നിറഞ്ഞുകവിയുകയും രോഗികളുടെ ആധിക്യംമൂലം ആവശ്യമായി വരുന്ന 700 മെട്രിക്​ ടൺ ഓക്​സിജന്​ പകരം 490 മെട്രിക്​ ടൺ മാത്രം ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ കേന്ദ്ര, ഡൽഹി സർക്കാറുകളുടെ നിയന്ത്രണത്തിൽനിന്ന്​ എല്ലാം കൈവിട്ടുപോയി ഡൽഹി ശ്വാസംമുട്ടി മരിച്ചുകൊണ്ടിരിക്കുന്നത്​.

ഡൽഹിയിൽനിന്ന്​ അകലെയല്ല കേരളം

'രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട്​ ശാന്തി കവാടത്തിൽ യ​ുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ്​ ശ്​മശാനം പ്രവർത്തനം ആരംഭിച്ചു' എന്ന്​ ഫേസ്​ബുക്കിൽ എഴുതിയ തിരുവനന്തപുരം നഗരസഭയുടെ യുവമേയറുടെ നടപടി വിവാദമാകു​​േമ്പാഴാണ്​ പാലക്കാടും തിരൂരങ്ങാടിയിലും സിലിണ്ടറുകളുടെ കുറവുമൂലം ഓക്​സിജൻ ലഭ്യമാകാത്ത വാർത്തകൾ വരുന്നത്​. നിലവിൽ കോവിഡ് ചികിത്സക്കും കോവിഡ് ഇതര ചികിത്സക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്‌സിജൻ ആവശ്യമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാണ് എന്ന്​ പറയു​േമ്പാഴാണിത്​. വിതരണ ശേഷം ഓക്‌സിജന്‍ ഉൽപാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്‌സിജന്‍ കരുതല്‍ ശേഖരമായുണ്ട് എന്നും കേരളം പറയുന്നുണ്ട്​. ഡൽഹിയിൽ 700 മെട്രിക്​ ടൺ ആവശ്യമുള്ളിടത്താണ്​ കേരളത്തിൽ നിലവിൽ 100 മെട്രിക്​ ടൺ മതിയെന്ന്​ പറയുന്നത്​.

കൈവശമുള്ള ഓക്​സിജൻ പോലും ഫലപ്രദമായി ഉപയോഗിക്കുന്നതിന് മതിയായ​ സിലിണ്ടറുകളില്ലാ​ത്ത സാഹചര്യമാണ്​ കേരളത്തിൽ. ലഭ്യമായ ഓക്‌സിജ​ന്‍റെ ഏറ്റവും ഫലവത്തായ വിനിയോഗത്തിനുവേണ്ടി സംസ്ഥാന, ജില്ല, ആശുപത്രി തലങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റികള്‍ രൂപവത്​കരിച്ചിട്ടുണ്ട്. വ്യവസായ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍, നൈഡ്രജന്‍ സിലിണ്ടറുകള്‍, ആര്‍ഗോണ്‍ സിലിണ്ടറുകള്‍ എന്നിവ ജില്ല അടിസ്ഥാനത്തില്‍ കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പിടിച്ചെടുക്കുന്നതിനും അവയെ എയര്‍ സെപ്പറേഷന്‍ യൂനിറ്റ് വഴി എത്രയും പെട്ടെന്ന് മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റി ഉപയോഗിക്കുന്നതിനും കേരളം തീരുമാനിച്ചിരിക്കുകയാണ്. ഇവ നടപ്പായി വരുേമ്പാഴേക്ക്​ കോവിഡ്​ രോഗികളുടെ എണ്ണം എവിടെയെത്തുമെന്നതാണ്​ പ്രശ്നം.

യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കേണ്ടത്​ ശ്​മശാനങ്ങളല്ല

കഴിഞ്ഞയാ​ഴ്​ച സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലും ദ്വിദീയ തല ചികിത്സ കേന്ദ്രങ്ങളിലും ഡൊമിസെയില്‍ കെയര്‍ സെൻററുകളിലുമായി 9750 ഐ.സി.യു കിടക്കകളും 3748 വെൻറിലേറ്ററുകളും 15,608 കിടക്കകളുമാണുള്ളത്​. ഇതിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ 1400 കിടക്കകളും 200 ഐ.സി.യു കിടക്കകളും 425 ഓക്സിജൻ കിടക്കകളും അധികമായി സ്ഥാപിച്ചുവെന്നും സർക്കാർ അറിയിച്ചു. കേരളത്തിലെ കോവിഡ്​ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ, സഹകരണ, സി.എസ്​.ഐ ആശുപത്രികളിലെയും 50 ശതമാനം ബെഡുകളും കോവിഡ്​ രോഗികൾക്കായി മാറ്റിവെക്കാൻ ഉത്തരവ്​ പുറത്തിറക്കിയിരിക്കുകയാണ്​.

കേരളം ഇപ്പറയുന്ന കിടക്കകളുടെ കണക്ക് കഴിഞ്ഞ വർഷത്തെ പ്രവാസികൾക്കുള്ള ക്വാറൻറീൻ സംവിധാനങ്ങളുെട കണക്കുപോലെ ആകാതിരിക്കണമെങ്കിൽ ആ കിടക്കകൾക്ക് അരികെ നിൽക്കാൻ ഡോക്ടർമാരെയും നഴ്സിങ്​ സ്​റ്റാഫിനെയും യുദ്ധകാലാടിസ്ഥാനത്തിൽ നിയോഗിക്കേണ്ടതുണ്ട്. അതിന് ക്ഷണിച്ച അപേക്ഷയിൽ കേരളമിപ്പോൾ ജീവൻ പണയപ്പെടുത്തി കോവിഡ് രോഗികളെ ശുശ്രുഷിക്കാൻ ദിവസക്കൂലിയായി വെച്ചുനീട്ടുന്നത് ഡോക്ടർക്ക് 1367 രൂപയും നഴ്സിങ് സ്​റ്റാഫിന് 567 രൂപയുമാണ്. അതേസമയം, ഡൽഹിയിൽ നഴ്സിങ് സ്​റ്റാഫിന് 2000 രൂപയും നഴ്സിങ് വിദ്യാർഥികൾക്ക് 810 രൂപയും ഡോക്ടർക്ക് 6000 രൂപയും സ്പെഷ്യലിസ്​റ്റിന് 15,000 രൂപയും നൽകിയാണ് ദിവസവേതനത്തിന് നിയമിച്ചിരിക്കുന്നത്.

ജനസംഖ്യയിൽ കേരളത്തോടൊപ്പമെത്താത്ത, രോഗികൾക്കുള്ള ഓക്​സിജൻ വിതരണത്തിന്​ കേരളത്തേക്കാൾ ഫലപ്രദമായ സംവിധാനമുള്ള ഡൽഹിക്ക്​ ഈ സജ്ജീകരണങ്ങൾ മതിയായില്ലെങ്കിൽ അതേ തോതിൽ കോവിഡി​െൻറ രണ്ടാം വരവ്​ കേരളത്തിലെത്തിയാലുള്ള അവസ്​ഥ ഡൽഹിയിലേതിന്​ സമാനമോ അതിനേക്കാൾ അപകടകരമോ ആയിരിക്കും.

അരുതാത്തത്​ സംഭവിക്കരുതേ എന്ന്​ പ്രാർഥിക്കാം. പക്ഷേ, ഒരു നിമിഷം പോലും പാഴാക്കാതെ പ്രവർത്തിക്കേണ്ട സമയമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hospital Bed​Covid 19
News Summary - Should Kerala prepare a cemetery or a bed?
Next Story