കാവലേകണം കേരളത്തിെൻറ 'സൈന്യത്തിന്'
text_fieldsസജി ചെറിയാൻ എന്നു കേൾക്കുേമ്പാൾ 2018ലെ പ്രളയത്തിൽ മുങ്ങിയ ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാൻ സഹായംതേടി മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ, രക്ഷാപ്രവർത്തനത്തിന് പുതിയവേഗവും മാനവും നൽകിയ ജനപ്രതിനിധിയുടെ മുഖമാണ് ഓർമയിൽവരുക. അന്ന് ദുരന്തമുഖത്തേക്ക് ഓടിയെത്തി നാടിനെ രക്ഷിച്ച കടലിെൻറ മക്കളെ സേവിക്കാൻ കാലംകാത്തുവെച്ച അവസരം വന്നെത്തിയ സന്തോഷത്തിലാണ് മന്ത്രി. ഫിഷറീസിനുപുറമെ ചുമതലയുള്ള സിനിമ, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളിലെ പുത്തൻ പദ്ധതികളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറക്കുന്നു..
കേരളത്തിെൻറ 610 കി.മീ. ദൂരത്തിലുള്ള തീരദേശ വികസനത്തിന് പ്രത്യേക മാസ്റ്റർപ്ലാൻ തയാറാക്കി 'മത്സ്യനയം'രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവർഷത്തിനകം ഇൗ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിന് പ്രത്യേകം മുൻഗണന നൽകാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശവുമുണ്ട്. തീരദേശത്തിെൻറ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംരക്ഷണഭിത്തി നിർമാണത്തിനാണ് പ്രഥമ പരിഗണന. അതിന് അനുവദിച്ച മുഴുവൻ പണവും ഈ വർഷം ചെലവഴിക്കുന്നതിനൊപ്പം കൂടുതൽ പദ്ധതികൾ വരുംവർഷങ്ങളിൽ ഏറ്റെടുത്ത് നടപ്പാക്കാൻകഴിയുന്ന രീതിയിലാണ് ആസൂത്രണം.
തീരദേശത്തെ പുനരധിവാസമാണ് രണ്ടാമത്തെ പദ്ധതി. പുനരധിവാസത്തിെൻറ ഭാഗമായി പതിനെണ്ണായിരത്തോളം വീടുകൾ പണിയണം. അതിൽ പാതിവഴിയിൽ എത്തിനിൽക്കുന്ന കുെറ വീടുകൾ എത്രയുംവേഗം പൂർത്തിയാക്കും. അഞ്ചുവർഷത്തിനകം എല്ലാവരെയും പുനരധിവസിപ്പിക്കാനുള്ള നടപടിക്രമം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിെല ഹാർബർ അന്തർദേശീയ നിലവാരത്തിലേക്ക് മാറ്റുന്നതാണ് മറ്റൊരുപദ്ധതി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹരിക്കുന്നതിനൊപ്പം ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും കൃത്യമായി എത്തിക്കാനും നടപടിയുണ്ടാകും.
ചെല്ലാനത്ത് മാതൃകപദ്ധതി
മഴക്കാലത്തും കടൽക്ഷോഭത്തിലും ദുരിതംനേരിടുന്ന തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താൻ മത്സ്യഗ്രാമം പദ്ധതിയിൽപെടുത്തി ചെല്ലാനം തീരദേശഗ്രാമം ദത്തെടുക്കാൻ തീരുമാനിച്ചു. പ്രഥമപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ടെക്നിക്കൽ കമ്മിറ്റിയും അൈഡ്വസറി ബോർഡും രൂപവത്കരിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രഥമ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. പദ്ധതിയിലൂടെ ചെല്ലാനത്തെ ജനങ്ങളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, വീടുനിർമാണം, വൈദ്യുതി, തീരസംരക്ഷണം, മാലിന്യസംസ്കരണം എന്നിവയടക്കമുള്ള മുഴുവൻ കാര്യങ്ങൾ പൂർത്തിയാക്കും. ഇതിന് സർക്കാറിെൻറ എല്ലാ വകുപ്പും ഏകോപിച്ചാണ് പ്രവർത്തനം. ചെല്ലാനം മാതൃക വിജയിച്ചാൽ അത് കേരളത്തിലെമ്പാടും നടപ്പാക്കും. ആവർത്തിക്കുന്ന കടൽക്ഷോഭത്തെക്കുറിച്ച് പ്രത്യേക പഠനറിപ്പോർട്ട് ആവശ്യമാണ്. കടലിനെ വല്ലാതെ കീഴ്പ്പെടുത്തിയതിെൻറ ഉത്തരവാദികൾ നമ്മൾ തന്നെയാണ്. കടലിൽ നടപ്പാക്കിയ നിരവധി പദ്ധതികൾ കടലിനെ കൂടുതൽ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. പുലിമുട്ട് അടക്കമുള്ള നിരവധി നിർമാണപ്രവർത്തനങ്ങളും കടലിന് താങ്ങാൻ കഴിയാത്തതിന് കാരണമായിട്ടുണ്ട്.
സാംസ്കാരികവകുപ്പ് ജനകീയമാക്കും
സാംസ്കാരികരംഗത്തെ പുതിയപദ്ധതികൾ രണ്ടുതരത്തിൽ കൈകാര്യം ചെയ്യാനാണ് ആലോചിക്കുന്നത്. സാംസ്കാരികവകുപ്പ് നടത്തുന്ന എല്ലാ പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും താഴേത്തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാൻ വകുപ്പിെൻറ കീഴിൽ പൊതുസംഘടന സംവിധാനമുണ്ടാകും. നിലവിൽ വകുപ്പിെൻറ ജില്ലതലത്തിലെ സ്ഥാപനത്തിൽ മാത്രമാണുള്ളത്. ഇത് പൂർണമായും വാർഡുതലം വരെയുള്ള ജനങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയുന്ന 'ഓർഗനൈസേഷൻ മെത്തേഡ്'രൂപപ്പെടുത്തും. നിലവിലെ കലാപരമായും സാഹിത്യപരമായും അല്ലാതെയുമുള്ള മുഴുവൻ പ്രവർത്തനങ്ങളും ബഹുമുഖപ്രവർത്തനങ്ങളാക്കി മാറ്റും. ആധുനികസംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും നവമാധ്യമങ്ങൾ വഴിയും യുവജനങ്ങളെയും കലാകാരന്മാരെയും കോർത്തിണക്കിയുമാണ് പുതിയ സംവിധാനം രൂപപ്പെടുത്തുന്നത്. ഇതിനൊപ്പം എല്ലാ സ്ഥാപനങ്ങളെയും നവീകരിക്കും. കഴിഞ്ഞ സർക്കാറിെൻറ കാലത്തും നല്ല രീതിയിൽ പ്രവർത്തനം നടത്തിയിട്ടുണ്ട്.
സിനിമമേഖലയിൽ കലോത്സവം
കോവിഡുകാലത്ത് പ്രതിസന്ധിയിലായ സിനിമമേഖലയിൽ ഒ.ടി.ടി പ്ലാറ്റ്ഫോം രൂപവത്കരിക്കും. ഇതിലൂടെ സിനിമവ്യവസായത്തെ എങ്ങനെ രക്ഷിക്കാൻ കഴിയുെമന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രയാസപ്പെടുന്ന മറ്റു കലാകാരന്മാരെയും സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കും. ആദ്യഘട്ടത്തിൽ സിനിമമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ കലാകാരന്മാരെയും ഉൾെപ്പടുത്തി ഒരുമാസം നീളുന്ന കലോത്സവം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.