ഉപരോധമോ ശത്രുസംഹാരമോ?
text_fieldsപ്രസിഡൻറ് ഡോണൾഡ് ട്രംപ് എളുപ്പം വഴങ്ങുന്ന പ്രകൃതകാരനല്ല. മകൾ ഇവാങ്കയും ഭർത്താവും മുതിർന്ന ഉപദേശകനുമായ ജാരിദ് കുഷ്നറുമാണ് കാര്യങ്ങൾ നടത്തിവരുന്നത്. കുഷ്നർ സമ്പന്ന ജൂത കുടുംബത്തിൽ വളർന്നുവന്ന ആളുമാണ്. ചെറുപ്പത്തിൽതന്നെ നെതന്യാഹു ഉൾെപ്പടെയുള്ള ഇസ്രായേൽ നേതാക്കളുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയെ ആ നിലക്ക് വാഷിങ്ടണിലെ യാഥാസ്ഥിതികർക്ക് -പ്രത്യേകിച്ചും ഇസ്രായേലീ അനുകൂലികളായ ‘നിയോ കോണുകൾക്ക്’ -കുഷ്നർ പ്രിയങ്കരനാണ്. അതുകൊണ്ടാണ്, കേപിറ്റോൾ ഹില്ലിലെ ഭരണരഹസ്യങ്ങൾ അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും പ്രസിദ്ധ പത്രപ്രവർത്തകനുമായ ഡോ. പോൾ ക്രെയ്ഗ് റോബോർട്ട്സ് കുറിക്കുന്നത്: ഡോണൾഡ് ട്രംപിനെ ‘നിയോ കോണുകൾ’ തങ്ങളുടെ വരുതിയിൽ നിർത്തിയിരിക്കുകയാണ്.
ജൂലൈ അന്ത്യവാരത്തിൽ യു.എസ്. കോൺഗ്രസിെൻറ ഇരു സഭകളിലും പാസാക്കിയ ഉപരോധ ബില്ലുകളെക്കുറിച്ച് ജൂതലോബി അടക്കം പറയുന്നത് ‘തങ്ങൾ ട്രംപിനെ വരുതിയിലാക്കിയിരിക്കുന്നു’ എന്നാണ്. പ്രതീക്ഷിക്കപ്പെടാത്ത ഭൂരിപക്ഷത്തോടെയാണ് ബില്ലുകൾ പാസായത്. സെനറ്റിൽ 100ൽ 98 പേരും അനുകൂലിച്ചു. ജനപ്രതിനിധി സഭയിൽ 491 പേർ അനുകൂലിച്ചപ്പോൾ മൂന്നുപേർ മാത്രമാണ് മാറിനിന്നത്. മൂന്നിൽ രണ്ടിനേക്കാൾ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലുകളിൽ ട്രംപ് ബുധനാഴ്ച ഒപ്പുവെക്കുകയും ചെയ്തു. മാത്രമല്ല, അതിലെ നിബന്ധനകൾ ട്രംപിനു കൂച്ചുവിലങ്ങിടുന്നുണ്ട്. തിരുത്തലോ കൂട്ടിച്ചേർക്കലോ ആവശ്യമാണെങ്കിൽ കോൺഗ്രസിെൻറതെന്ന അംഗീകാരം േവണ്ടതാണ്.
റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാഷ്ട്രങ്ങളെ അമേരിക്ക ശത്രുരാജ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാർഥത്തിൽ ഇൗ രാഷ്ട്രങ്ങൾക്കെതിരെ ഉപരോധം ഇപ്പോൾതന്നെ നിലവിലുണ്ട്. ട്രംപ് ഭരണകൂടം അതു ഒന്നുകൂടി ശക്തിപ്പെടുത്തുകയും അതിെൻറ കാലാവധി ദീർഘിപ്പിക്കുകയും ചെയ്തുവെന്നു പറയുന്നതാകും ശരി.
ഇറാൻ ഭീകരത കയറ്റി അയക്കുന്ന രാഷ്ട്രമാണത്രെ. ഇപ്പോൾതന്നെ ഇറാെൻറ കൈവശം മദ്ധ്യദൂര മിസൈലുകൾ ഉണ്ടെന്നും അവക്കു ഇസ്രായേലിൽ പതിക്കാനുള്ള ശേഷിയുണ്ടെന്നും പറയുന്നു. ഇസ്രായേലിനും ജാരിദ് കുഷ്നർക്കും വിറളിപിടിക്കാൻ ഇനിയെന്തു വേണം? ഉത്തര കൊറിയയുടെ വൻകരാനന്തര ബാലിസ്റ്റിക് മിസൈലുകൾ (െഎ.സി.ബി.എം) അമേരിക്കക്കുതന്നെ ഭീഷണിയാണെന്നു പെൻറഗൺ കണക്കുകൂട്ടുന്നു. അതിനാൽ കിം േജാങ് ഉന്നിനെ പാഠം പഠിപ്പിക്കാതെ നിവൃത്തിയില്ല. റഷ്യക്കെതിരെ, അവർ ട്രംപിെൻറ തെരഞ്ഞെടുപ്പുവേളയിൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇടപെടുന്നുവെന്നതാണ് പരാതി. എന്നാൽ, പിന്നാമ്പുറ സഹായം തുണച്ചതു ട്രംപിനായതിനാൽ വാഷിങ്ടണനും മോസ്കോവും കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, ഫലം മറിച്ചാണ്. അതെ, വെളുക്കാൻ തേച്ചതും പാണ്ടായിരിക്കുന്നു!‘ജനാധിപത്യ സംവിധാനത്തിലും ദേശ സുരക്ഷാ കാര്യങ്ങളിലും അമേരിക്ക ആരുടെയും ഇടപെടലുകൾ പൊറുപ്പിക്കുന്നതല്ലെന്നും ഇടപെടലുകളെ ധീരമായി ചെറുക്കുമെന്നുമുള്ള ‘സന്ദേശമാണ്’ റഷ്യക്ക് നൽകുന്നതെന്ന് സായുധ സേവനങ്ങൾക്കായുള്ള സെനറ്റുകമ്മിറ്റിയുടെ ചെയർമാൻ ജോൺ മെെക്കെൻ പ്രസ്താവിക്കുന്നു. ഉപേരാധം റഷ്യക്കു മാത്രമല്ല, റഷ്യയുമായി ഇടപാടുകൾ നടത്തുന്ന ഉന്നത വ്യക്തികൾക്കും അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികൾക്കും ബാധകമായിരിക്കും. റഷ്യയുടെ റെയിൽവേ, കപ്പൽ, ഇരുമ്പുരുക്കു വ്യവസായങ്ങൾ, ഖനന മേഖലകൾ, എണ്ണക്കമ്പനികൾ എന്നിവയെല്ലാം ഉപരോധം കാരണം അധോഗതിയിലകപ്പെടുമെന്നു കരുതാം.
2016ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് പ്രസിഡൻറു ഒബാമ റഷ്യക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. പക്ഷേ, പുടിൻ അതൊന്നും കാര്യമാക്കിയില്ല. ഡോണൾഡ് ട്രംപ് വരുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രത്യാശയായിരുന്നു. ജർമനിയിലെ ഹംബർഗിൽ ജി-20 ഉച്ചകോടിയോടനുബന്ധിച്ചു ട്രംപും പുടിനും രണ്ടുമണിക്കൂർ നേരം കുശലം പറഞ്ഞപ്പോൾ ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള മഞ്ഞുരുക്കത്തെക്കുറിച്ചായിരുന്നു പത്രങ്ങൾ വാർത്തകൾ മെനഞ്ഞത്. എന്നാൽ, ഇപ്പോഴെല്ലാം വിഫലമായി. യഥാർഥത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും അലട്ടുന്നതു റഷ്യയും ഇറാനും ബശ്ശാർ അൽഅസദിനെ പിന്തുണക്കുന്നതാണ്. കഴിഞ്ഞ ആറുവർഷമായി സിറിയയിൽ നടക്കുന്ന യുദ്ധത്തിൽ അമേരിക്ക കാര്യമായൊന്നും ചെയ്യാനാകാതെ വിഷമിക്കുകയാണ്.
റഷ്യയും ഉത്തര കൊറിയയും ചൈനയും ഷാങ്ഹായ് സഹകരണ സംഘടനയിൽ അംഗങ്ങളാണ്. ഇറാനും അതിൽ പൂർണ അംഗത്വത്തിനായി കാത്തിരിക്കുന്നു. ഇൗ രാഷ്ട്രങ്ങളെല്ലാം ഭൂമിശാസ്ത്രപരമായിത്തന്നെ ഒരുമിച്ചുനിൽക്കുന്നുവെന്നതു പ്രത്യേകതയാണ്. ഉപരോധത്തിൽ ചൈനയെകൂടി ഉൾപ്പെടുത്തണമെന്ന മുറവിളി കേൾക്കാറുണ്ട്. അതിശീഘ്രം വളരുന്ന സാമ്പത്തിക ശക്തിയായ ചൈനയും അമേരിക്കക്കു വെല്ലുവിളികളുയർത്തുന്നുണ്ട്. ഉപരോധത്തിനിരയായ ഉത്തരകൊറിയയെ സാമ്പത്തികമായി താങ്ങിനിർത്തുന്നതു ചൈനയാണ്. അതുെകാണ്ടാണ്, വൈസ് പ്രസിഡൻറ് മൈക് പെൻസ് പ്യോങ്യാങ്ങിനെ നേരെയാക്കാൻ ചൈനയെ ഉപദേശിക്കുന്നത്്.
പക്ഷേ, ഇൗ കണ്ണുരുട്ടലുകൾെകാണ്ടൊന്നും ഉത്തര കൊറിയൻ ്പ്രസിഡൻറ് കിം ജോങ് ഉൻ കുലുങ്ങുന്ന ലക്ഷണമില്ല. വൈറ്റ് ഹൗസിെൻറ തീട്ടൂരം പുറത്തുവന്നശേഷവും അവർ തങ്ങളുടെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ്. അവരുടെ മിസൈലുകൾ അലാക്സയിലും ഹവായിലും എത്താൻ കഴിയുമത്രെ. ഉത്തര കൊറിയൻ നാവികസേന ഒരു പ്രത്യേക തരം അന്തർവാഹിനി വികസിപ്പിച്ചെടുത്തതായും അമേരിക്ക പരാതിപ്പെടുന്നു. എന്നാൽ, രസകരമായ വസ്തുത, അമേരിക്ക കൂടുതൽ ശക്തമായ മിസൈലുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. ജൂലൈ 30ന് അലാസ്കയിെല കോടിയാകിൽനിന്നും താഡു മിസൈലുകൾ അമേരിക്ക വിക്ഷേപിക്കുകയുണ്ടായി. ഇതിനെക്കുറിച്ചൊന്നും ആരും മിണ്ടുന്നില്ല!
ഉപരോധ വിഷയത്തിൽ യൂറോപ്പ് രണ്ടു തട്ടിലാണ്. നോർവേ, സ്വിറ്റ്സർലൻഡ്, അൽബേനിയ തുടങ്ങിയ ചെറുകിട രാജ്യങ്ങൾ അമേരിക്കയുടെ ഇംഗിതത്തിനു വഴങ്ങുന്നവയാണ്. എന്നാൽ, ഫ്രാൻസും ജർമനിയും പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞു. റഷ്യയുടെ ഉത്തര-പശ്ചിമ ഭാഗത്തുനിന്നും ബാൾടിക് സമുദ്രത്തിെൻറ അടിയിലൂടെ ജർമനിയിലേക്ക് ഗാസ്പ്രോം കമ്പനി പൈപ്പുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. Nord stream-2 എന്നറിയപ്പെടുന്ന ഇൗ പദ്ധതിയിലൂടെ റഷ്യയുടെ പ്രകൃതിവാതകം ജർമനിയിലെത്തുന്നതു യുക്രെയ്ൻ, പോളണ്ട്, ബാൽടിക് എന്നീ പ്രദേശങ്ങളിലൂടെയാണ്. ഇതു തടസ്സപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കയുടെ പ്രകൃതിവാതകം യൂറോപ്പിലേക്കു കയറ്റിയക്കാൻ വേണ്ടിയുള്ള നീക്കമാണിതെന്നും ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചൈനയും റഷ്യയും തമ്മിൽ സൈനിക സഹകരണം ഉറപ്പുവരുത്താൻ 2017 ജൂൺ 29ന് റോഡ് മാപ് ഒാൺ മിലിട്ടറി കോ-ഒാപറേഷൻ എന്നപേരിൽ ഒരു കരാറിൽ ഒപ്പുവെക്കുകയുണ്ടായി. ഇതു അമേരിക്കയെയും നാേറ്റാ സഖ്യത്തെയും നേരിടാനാണെന്ന് ആരോപിക്കപ്പെടുന്നു. ഇറാനും ഇൗയൊരു സഖ്യവുമായി സഹകരിച്ചേക്കാം. ഉത്തര കൊറിയയുമായി റഷ്യക്കും ചൈനക്കും സാമ്പത്തിക സൈനിക കരാറുകളുണ്ട്. ഇതിെൻറയൊക്കെ വെളിച്ചത്തിലാണ് വൈറ്റ്ഹൗസ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.