തടവറ യോഗം
text_fieldsകർണയിൽ സിങ്ങിെൻറ ചെരിപ്പേറ് ഉന്നം തെറ്റിയെന്ന് ഇനി ആർക്കെങ്കി ലും വാദമുണ്ടോ? ജസ്റ്റിസ് ജെ.ആർ. ആര്യൻ എന്ന ജഡ്ജിയുടെ നെറ്റിത്തടത ്തിൽനിന്ന് തലനാരിഴക്ക് ആ ചെരിപ്പ് തെന്നിപ്പോയെങ്കിലും ജുഡീഷ്യ റിയുടെ നെഞ്ചകത്തിൽ അത് ആഴത്തിൽ പതിഞ്ഞുവെന്നല്ലേ കഴിഞ്ഞയാഴ്ച ഡ ൽഹി ഹൈകോടതിയുടെ ഉത്തരവിൽനിന്ന് മനസ്സിലാക്കേണ്ടത്്. അഞ്ചുവർ ഷം മുമ്പാണത്. തെൻറ പിതാവ് അടക്കം നൂറുകണക്കിനുേപരെ കൊല്ലാൻ ആഹ ്വാനംചെയ്ത സജ്ജൻകുമാറിനെ ഡൽഹി കക്കർഡുമ കോടതി വെറുതെവിട്ടപ ്പോൾ സഹിക്കാനായില്ല. അതുവരെ അടക്കിപ്പിടിച്ച രോഷമെല്ലാം ആ നിമിഷം പുറത്തുവന്നു.
അങ്ങനെയാണ് ജഡ്ജിക്കുനേരെ കണ്ണീരിെൻറയും പ്രതിഷേധത്തിെൻറയും അവസാനത്തെ ആയുധം ആ യുവാവ് പ്രേയാഗിച്ചത്. അതിെൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. കോടതി മുറിയിൽ അന്ന് മറ്റൊന്നുകൂടി സംഭവിച്ചു. കർണയിലിെൻറ മാതാവ് ജഗദീഷ് കൗർ വിധിപ്രസ്താവം കേട്ട് അവിടെ കുഴഞ്ഞുവീണു. പക്ഷേ, ആ പോരാട്ടവീര്യം അവിടംകൊണ്ടൊന്നും തകർന്നുപോയി എന്നു കരുതരുത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിെൻറ ഭാഗമായി ആറുപേരെ കൊലചെയ്ത സംഭവത്തിൽ സജ്ജൻകുമാറിന് ഡൽഹി ഹൈകോടതി ആജീവനാന്ത തടവ് വിധിച്ചിരിക്കുകയാണ്. ജഗദീഷ് കൗർ ഉയിർത്തെഴുന്നേറ്റതിെൻറ ഫലംതന്നെയായിരുന്നു അത്. ആ ചരിത്ര വിധി കേൾക്കാൻ അമൃത്സറിൽനിന്ന് അവർ കോടതിയിലെത്തുകയും ചെയ്തു. കീഴടങ്ങാൻ സജ്ജൻകുമാർ സാവകാശം ചോദിച്ചിട്ടും ഫലമില്ലെന്നറിയുന്നു. മൂന്നുതവണ ജനാധിപത്യത്തിെൻറ ശ്രീകോവിലിൽ വിരാജിച്ച ആ മാന്യദേഹം 2019െൻറ സൂര്യോദയം ദർശിക്കുന്നത് ജയിൽമുറിയിലായിരിക്കുമെന്നതിൽ ഇനിയാർക്കും സംശയം വേണ്ട.
ഇന്ദിര വെടിയേറ്റു വീണതിെൻറ തൊട്ടടുത്ത ദിവസമാണ് ജഗദീഷ് കൗറിെൻറ കുടുംബത്തിൽ ആ ദുരന്തം സംഭവിച്ചത്. ഒരു വൻമരം നിലംപതിച്ചതിെൻറ ആഘാതത്തിൽ ഞെരിഞ്ഞൊടുങ്ങാൻ വിധിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളിലൊന്ന്. നേരം പുലർന്ന് നോക്കുേമ്പാൾ സജ്ജൻ കുമാറും സ്ഥലം എം.എൽ.എ മഹേന്ദർ യാദവും സംഘവും അമൃത്സറിനടുത്ത ആ ഗ്രാമത്തിൽ കൂടിയിരിക്കുന്നു. പൊലീസ് സംഘവുമുണ്ട്. െപാലീസ് ജീപ്പിെൻറ ബോണറ്റിൽ കയറി ആ ജനക്കൂട്ടത്തോട് സജ്ജൻ കുമാർ ഇങ്ങനെ ആക്രോശിച്ചു: ‘‘വിഷസർപ്പങ്ങളുടെ സന്തതികളാണവർ; അവരെ കത്തിച്ചുകളഞ്ഞേക്കുക.
’’ ആദ്യ ഉൗഴം ജഗദീഷ് കൗറിെൻറ ഭർത്താവിേൻറതായിരുന്നു. അദ്ദേഹം ഗുരുദ്വാരയുടെ പ്രസിഡൻറാണ്. ജനക്കൂട്ടം ആ മനുഷ്യെൻറ തല ഛേദിച്ചു. പിന്നെ മകനെയും ജഗദീഷ് കൗറിെൻറ മൂന്നു ബന്ധുക്കളെയും കൊന്നുകളഞ്ഞു. തൊട്ടടുത്ത സുൽത്താൻപുരിലുമുണ്ടായി സമാനമായ സംഭവം. അത് തൊട്ടടുത്ത ദിവസമായിരുന്നുവെന്നു മാത്രം. ചാംകൗർ എന്ന മറ്റൊരു സ്ത്രീയാണ് സുൽത്താൻപുർ സംഭവം കോടതിയിൽ വെളിപ്പെടുത്തിയത്. ‘‘നമ്മുടെ മാതാവിനെ കൊന്നവരാണിവർ; അതിനാൽ, അവരും കൊല്ലപ്പെടണം’’ -ഇതായിരുന്നു അവിടെ സജ്ജൻകുമാറിെൻറ പഞ്ച് ഡയലോഗ്. ചാം കൗറിന് പിതാവും മകനുമാണ് നഷ്ടപ്പെട്ടത്. അക്രമിസംഘങ്ങളിലെ ഒാരോരുത്തർക്കും നൂറുരൂപയും മദ്യക്കുപ്പിയും വാഗ്ദാനം ചെയ്താണത്രെ സജ്ജൻ കുമാറും സംഘവും ഇൗ ഒാപറേഷൻ സംഘടിപ്പിച്ചത്. നോക്കണേ, അന്ന് പാർലമെൻറ് അംഗംകൂടിയായിരുന്നു ടിയാൻ.
നെഹ്റു കുടുംബത്തോടുള്ള അടങ്ങാത്ത ആരാധന; അതാണ് മുഖമുദ്ര. ആ ദൗർബല്യമാണ് പ്രസ്ഥാനത്തിൽ മലപോെല ഉയർത്തിയതും ഇപ്പോൾ കാരാഗൃഹവാസത്തിൽ ചെന്നെത്തിച്ചതും. സഞ്ജയ് ഗാന്ധിയുടെ ഉറ്റ തോഴനായിരുന്നു. അദ്ദേഹത്തിെൻറ അഞ്ചിന പരിപാടികളുടെ ഒക്കെ പിന്നണിയിൽ പ്രവർത്തിച്ചുതുടങ്ങിയാണ് ദേശീയ രാഷ്ട്രീയത്തിെൻറ ഭാഗമായത്. 1977ൽ ഡൽഹി മുനിസിപ്പൽ ഇലക്ഷനിൽ മഡിപുരിൽനിന്ന് വിജയിച്ചാണ് പാർലമെൻററി രാഷ്ട്രീയത്തിന് തുടക്കമിട്ടത്. അതൊരു അട്ടിമറി വിജയമായിരുന്നതിനാൽ പാർട്ടിയിൽ അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ചു; ഡൽഹി പി.സി.സിയുടെ ജനറൽ സെക്രട്ടറി. 80ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒൗട്ടർ ഡൽഹിയിൽ പാർട്ടി ടിക്കറ്റ് കിട്ടിയത് പാർലമെൻറിലേക്കുള്ള വഴിതെളിച്ചു. ഡൽഹിയുടെ പ്രഥമ മുഖ്യമന്ത്രി ബ്രഹ്മ പ്രകാശായിരുന്നു എതിരാളി. സാമാന്യം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. അങ്ങനെയിരിക്കെയാണ് ഇന്ദിരജിയെ ‘സിഖ് കാപാലികർ’ വെടിവെച്ചുകൊന്നത്. സഹിക്കാനാകുമോ? അങ്ങനെയാണ് ആ ‘ചരിത്ര’ ദൗത്യം ജഗദീഷ് ടൈറ്റ്ലർ മുതൽപേർക്കൊപ്പം ഏറ്റെടുത്തത്.
തുടക്കംമുതലേ ആരോപണ വിധേയനായെങ്കിലും അധികാരത്തിൽ വന്ന കോൺഗ്രസ് പ്രധാനമന്ത്രിമാരുടെയെല്ലാം നിർലോഭ പിന്തുണ ലഭിച്ചു. അതുകൊണ്ട് നാനാവതി റിപ്പോർട്ടിലടക്കം പേര് വന്നിട്ടും വിചാരണകോടതികൾ ക്ലീൻ ചിറ്റ് നൽകി. മേൽപറഞ്ഞ ജഗദീഷ് കൗറിെൻറയൊക്കെ മൊഴി രേഖപ്പെടുത്തിയതുപോലും സംഭവം നടന്ന് 15 വർഷത്തിനുശേഷമായിരുന്നു എന്നറിയുേമ്പാൾ ആ കോടതി നടപടികളിലൊക്കെ അത്ഭുതപ്പെടാൻ എന്തുണ്ട്? ഇൗ പൊല്ലാപ്പുകൾക്കിടയിലും രണ്ടുതവണ വീണ്ടും പാർലമെൻറിലെത്തി. 1991ൽ, ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമ എന്ന ബി.ജെ.പിക്കാരനെ േതാൽപിച്ചാണ് രണ്ടാമൂഴം ഗംഭീരമാക്കിയത്. അങ്ങനെ, രണ്ട് മുൻമുഖ്യന്മാരെ തോൽപിച്ച് ലോക്സഭയിലെത്തിയെന്ന റെക്കോഡും സ്വന്തം. 2003ൽ, സിഖ് വിരുദ്ധ കലാപത്തിലെ മറ്റൊരു കൂട്ടക്കൊല കേസിൽ കോടതി വെറുതെവിട്ടത്, തൊട്ടടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സജ്ജൻകുമാറിനും ഒരുപോലെ നേട്ടമായി. അക്കൊല്ലം സജ്ജനും ടൈറ്റ്ലറുമെല്ലാം ലോക്സഭയിലെത്തി. വിവിധ പാർലമെൻററി ബോർഡുകളിൽനിന്ന് ടി.എ പറ്റാൻ വേറെയും പഴുതുകൾ നെഹ്റു കുടുംബം അറിഞ്ഞുചെയ്തുകൊടുത്തു. പക്ഷേ, ഇടക്ക് ഇറങ്ങിപ്പോരേണ്ടിവന്നത് വേറെ ചരിത്രം. അതുകൊണ്ടാണ് 2013ൽ മറ്റൊരു ക്ലീൻ ചിറ്റ് കിട്ടിയിട്ടും മോദി തരംഗം സൃഷ്ടിച്ച 2014ൽ ടിക്കറ്റ് കിട്ടാതെ പോയത്. എന്നിട്ടും കോൺഗ്രസ് പാർട്ടി തള്ളിപ്പറഞ്ഞില്ല. ഏറ്റവും ഒടുവിൽ, ഡൽഹി ഹൈകോടതിയിൽനിന്ന് വിധിയുണ്ടായ ശേഷമാണ് പാർട്ടി അംഗത്വത്തിൽനിന്ന് റദ്ദുെചയ്തത്.
1945 സെപ്റ്റംബർ 23ന് ഡൽഹിയിലെ ദരിദ്ര ജാട്ട് കുടുംബത്തിൽ ജനനം. പിതാവ് രഘുനാഥ് സിങ്, മാതാവ് മീ കൗർ. സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരബ്ധങ്ങളുമാകാം, പ്രാഥമിക വിദ്യാർഥി ജീവിതം സ്കൂൾതലത്തിനപ്പുറം കൊണ്ടുപോവാനായില്ല. അക്കാലത്ത് കുടുംബത്തെ സഹായിക്കാൻ ചായക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഗുജറാത്ത് വംശഹത്യ, സിഖ് കൂട്ടക്കൊല എന്നിവ ചൂണ്ടിക്കാട്ടി യഥാക്രമം മോദിയെയും സജ്ജൻകുമാറിനെയും പല നിരീക്ഷകരും താരതമ്യം ചെയ്തിട്ടുണ്ടല്ലോ. അതുപോലെ, ചെറുപ്പത്തിലേ ചായക്കച്ചവടത്തിലും അത്തരമൊരു താരതമ്യം രാഷ്ട്രീയ ചരിത്രകാരന്മാർ നടത്തിയിട്ടുണ്ട്. മോദിയുടെ ചായ രുചിച്ചവരെ ആ ചരിത്രകാരന്മാർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, സജ്ജൻകുമാറിെൻറ പാൽച്ചായ കുടിച്ചവർ ഡൽഹിയിൽനിന്ന് മൺമറഞ്ഞുപോയിട്ട് അധികകാലമായിട്ടില്ല. യുവാവായിരിക്കെ, സഞ്ജയ് തരംഗത്തിൽ ആകൃഷ്ടനായാണ് കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് വന്നത്. ജാട്ട് സാമുദായിക ഉദ്ധാരണത്തിലും അതീവ തൽപരനാണ്. ഇപ്പോൾ മകൻ ജാഗ് പർവേശ് ആണ് അതിന് നേതൃത്വം നൽകുന്നതെന്നു മാത്രം. മറ്റു രണ്ടു പെൺമക്കൾ സകുടുംബം കഴിയുന്നു. ഭാര്യ രാം കൗർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.