അപ്പോൾ കോവിഡ് മരണങ്ങളെത്ര?
text_fieldsലോകത്ത് കോവിഡ് ബാധിച്ച് ഇതിനകം 41 ലക്ഷത്തിലധികം പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ വലിയൊരു ശതമാനവും 'അധിക മരണ'മാണ്. അഥവാ, വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ എത്രയോ അധികം മരണങ്ങൾ മഹാമാരിക്കാലത്ത് സംഭവിച്ചു. ഉദാഹരണത്തിന്, അമേരിക്കയിൽ ലക്ഷം പേരിൽ 871 ആളുകൾ 2019ൽ മരണപ്പെട്ടപ്പോൾ, 2020ൽ അത് 972 ആയി ഉയർന്നു. സമാനമായ രീതിയിൽ ഇറ്റലിയിൽ 150 പേർ അധികമായി മരിച്ചു. ഇന്ത്യയിലും രേഖപ്പെടുത്തി നൂറ് അധിക മരണങ്ങൾ. മരണനിരക്കിലെ ഇൗ വർധനയിൽ അസ്വാഭാവികതയില്ല; കോവിഡ് മരണങ്ങൾ തന്നെയാണ് ഇൗ വർധനക്ക് കാരണം. ആഗോളതലത്തിൽതന്നെ ദൃശ്യമായ ഇൗ പ്രതിഭാസം പക്ഷേ, കേരളത്തിൽ മാത്രമായി തിരിച്ചാണ് വീശിയത്! കോവിഡ് മഹാമാരിക്കിടയിലും കേരളത്തിൽ മരണനിരക്ക് 'കുറയുകയായിരുന്നു'വത്രേ. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം സംസ്ഥാന ആരോഗ്യ വകുപ്പ് തന്നെ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടു. അതിങ്ങനെയാണ്: 2015ൽ കേരളത്തിലെ ആകെ മരണം 2.36 ലക്ഷം; ഒാരോ കൊല്ലവും മുൻവർഷത്തേക്കാൾ ഏകദേശം 5000 മരണങ്ങൾ അധികമായി രേഖപ്പെടുത്താറുണ്ട് ഇവിടെ. അങ്ങനെ 2019 ലെ മരണം 2.63 ലക്ഷമായി. എന്നാൽ, നാലായിരത്തോളം പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടും 2020ൽ റിപ്പോർട്ട് ചെയ്തത് വെറും 2.34 ലക്ഷം മരണങ്ങൾ!
കേരളത്തിൽ മാത്രം ഇത്രയും മരണങ്ങൾ കുറയാൻ കാരണമെന്തായിരിക്കും? വർഷത്തിൽ പകുതിയും നാടാകെ അടഞ്ഞുകിടന്നതിനാൽ റോഡപകടങ്ങളും മറ്റു പകർച്ചവ്യാധികളുമെല്ലാം കുറഞ്ഞതുകൊണ്ടായിരിക്കുമതെന്ന് പലരും ഉൗഹിച്ചു. പക്ഷേ, കേരളത്തിൽ മാത്രമായിരുന്നില്ലല്ലോ ലോക്ഡൗൺ. മാത്രവുമല്ല, റോഡപകടങ്ങളും പകർച്ചവ്യാധികളുമെല്ലാം കൂട്ടിയാൽപോലും വർഷം 13,000ത്തോളം മരണമാണ് പരമാവധി സംഭവിക്കുക. റോഡപകടങ്ങൾക്ക് കാര്യമായ കുറവുമുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും കൈക്കൊണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് മരണം ഇവ്വിധം 'പിടിച്ചുനിർത്തുന്ന'തിന് സഹായകമായതെന്നാണ് ഒൗദ്യോഗിക ഭാഷ്യം.
ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ നിദർശകമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അപ്പോഴും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കണക്കുകളിൽ സംശയമുണ്ടായിരുന്നു. സമാനരീതിയിൽ 'ഹെൽത്ത് മോഡൽ' വികസിപ്പിച്ച സ്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നിനുപോലും സാധ്യമാകാത്ത ആ സ്വപ്നം കേരളത്തിൽ മാത്രമായി എങ്ങനെ യാഥാർഥ്യമായി എന്ന ചോദ്യം പലഭാഗങ്ങളിൽനിന്നും ഉയർന്നു. ഇതിനിടെ, ഇൗ റിേപ്പാർട്ടിനെ മറയാക്കി 'കോവിഡ് ഗൂഢാലോചനാവാദി'കൾ പുതിയൊരു സിദ്ധാന്തം പുറത്തുവിട്ടു. ആശുപത്രികൾ അടക്കമുള്ള ആേരാഗ്യ സുരക്ഷ സംവിധാനങ്ങളുടെ സേവന ലഭ്യത പരിമിതമായിട്ടും മരണം കുറഞ്ഞുവെങ്കിൽ ആശുപത്രികളാണ് മരണകാരികൾ എന്ന തങ്ങളുടെ സിദ്ധാന്തത്തെയല്ലേ ഇൗ കണക്കുകൾ പിന്തുണക്കുന്നത് എന്നായി അവരുടെ ചോദ്യം. അത് സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു.
ഇന്നിപ്പോൾ ഇൗ 'പൊരുത്തക്കേടി'െൻറ കാരണം ഏറക്കുറെ വ്യക്തമായിട്ടുണ്ട്. സംഭവിച്ച മരണങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ (സി.ആർ.എസ്) യഥാസമയം രജിസ്റ്റർ ചെയ്യാത്തതിെൻറ കുഴപ്പമായിരുന്നു അതെന്ന് ഏറ്റവും ലളിതമായി പറയാം. 2020ൽ 65 ശതമാനം മരണങ്ങൾ മാത്രമായിരുന്നുവത്രേ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് മരണനിരക്കിൽ കുറവുണ്ടായിരിക്കുന്നത്; റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ പൂർണമായും രജിസ്റ്റർ ചെയ്യുന്നതോടെ 'പ്രതീക്ഷിത' നിരക്കിലേക്ക് അത് ഉയരും.
കഴിഞ്ഞദിവസം, ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് വിവരാവകാശം വഴി പ്രതിപക്ഷം ലഭ്യമാക്കിയ കണക്കുകളും അതാണ് വ്യക്തമാക്കുന്നത്. ഇതു റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ മാത്രം കാര്യം. റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളുമുണ്ട്. രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 98 ശതമാനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്് .അവിടെ ജൂലൈ വരെ കോവിഡ് മരണം കണക്കാക്കിയിരിക്കുന്നത് 8385 എന്നാണ്. എന്നാൽ, യഥാർഥ കണക്ക് അരലക്ഷത്തിനടുത്തു വരുമെന്നാണ് പറയുന്നത്. എല്ലാ സംസ്ഥാനത്തെയും കണക്കുകളിലുമുണ്ട് ഇൗ പൊരുത്തക്കേടുകൾ. ഇന്ത്യയിൽ നാലേകാൽ ലക്ഷം കോവിഡ് മരണങ്ങളെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാലിത് പത്തു ലക്ഷത്തിന് മുകളിൽ വരുമെന്ന് വാഷിങ്ടൺ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിനും മുകളിൽ വരുമെന്ന് കണക്കുകളും പഠനങ്ങളും വേറെയുമുണ്ട്. ഇവിടെ പ്രശ്നം രണ്ടാണ്: ഒന്ന്, എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. രണ്ട്, റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യുന്നുമില്ല.
ഇൗ പ്രശ്നം കോവിഡ് മരണം കണക്കാക്കുന്നതിലുമുണ്ട്. അതാണിപ്പോൾ വലിയൊരു രാഷ്ട്രീയ വിഷയമായി പരിണമിച്ചിരിക്കുന്നതും. 2020 മാർച്ച് 28നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതുകഴിഞ്ഞ് 485 ദിവസം പിന്നിടുേമ്പാൾ, ഒൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്തെ കോവിഡ് മരണം 16,326 ആണ്. എന്നാൽ, യഥാർഥ കണക്ക് ഇതിനിരട്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഉദാഹരണം നോക്കൂ: ഈ വർഷത്തെ ആദ്യ ആറുമാസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 1573 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രധാന ആശുപത്രികളിലും വീടുകളിലുമായി മരിച്ചവരും നിരവധി. എന്നാൽ, ആരോഗ്യവകുപ്പിെൻറ കണക്കിൽ 2020,2021 വർഷങ്ങളിലായി കോഴിക്കോട് ജില്ലയിൽ ആകെ നടന്ന കോവിഡ് മരണങ്ങൾ 1700ൽ താഴെയാണ്. ഇൗ സൂത്രവിദ്യയെയാണ് അധികൃതർ ഇക്കാലമത്രയും 'കേരള മോഡൽ' എന്നുവിശേഷിപ്പിച്ചത്. ഇൗ ഉദാഹരണത്തെ സംസ്ഥാനത്തേക്ക് മൊത്തം വ്യാപിപ്പിച്ചാൽ മൊത്തം കോവിഡ് മരണം 20,000 കടക്കുമെന്നതിൽ സംശയമില്ല. സംസ്ഥാനത്ത് സർക്കാർ ഒൗദ്യോഗികമായി പറയാത്ത ഏഴായിരത്തിലധികം കോവിഡ് മരണങ്ങളുണ്ടെന്നാണ് കഴിഞ്ഞദിവസം, വിവരാവകാശം വഴി ലഭ്യമാക്കിയ രേഖ വ്യക്തമാക്കുന്നത്. അത്രയും മരണങ്ങൾ എന്തിനായിരുന്നു സർക്കാർ മൂടിവെച്ചത്?
ലോകാരോഗ്യസംഘടനയുടെയും െഎ.സി.എം.ആറിെൻറയും കോവിഡ് മരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോവിഡ് നെഗറ്റിവായി, കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന ഒരാൾ മരണപ്പെട്ടാൽ കേരളത്തിൽ അത് കോവിഡ് മരണത്തിന് പുറത്താണ്. ആത്മഹത്യ, റോഡപകടം പോലുള്ള അത്യാഹിതങ്ങൾ എന്നിവ ഒഴികെ, കോവിഡാനന്തര ചികിത്സയിലുള്ള ഒരാൾ കാൻസർ ബാധിച്ച് മരിച്ചാൽപോലും അതിനെ സവിശേഷമായി പരിഗണിക്കണമെന്ന് മേൽപറഞ്ഞ മാനദണ്ഡങ്ങളിലുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ ജൂൺ വരെയും അതെല്ലാം കോവിഡിതര മരണത്തിലുൾപ്പെടുത്തി എഴുതിത്തള്ളുകയായിരുന്നു സർക്കാർ. ന്യൂമോണിയ ബാധിച്ച് െവൻറിലേറ്ററിൽ കഴിയവെ മരിച്ചയാൾ, മരണസമയത്ത് കോവിഡ് നെഗറ്റിവായതിെൻറ പേരിൽ പോലും പട്ടികയിൽനിന്ന് പുറത്തായ സംഭവങ്ങളുണ്ട്.
ഇപ്പോൾ ഇെതല്ലാം വലിയ രാഷ്ട്രീയ പ്രശ്നമായി ഉയർന്നിരിക്കുന്നത്, കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ച പശ്ചാത്തലത്തിൽകൂടിയാണ്. പലർക്കും സഹായം നഷ്ടമാകും എന്ന ഘട്ടത്തിൽ പ്രതിപക്ഷം സർക്കാറിനെതിരെ വലിയ വിമർശനങ്ങളുന്നയിച്ച്. ആദ്യം 'ചക്ക' സിദ്ധാന്തമുയർത്തി അതിനെ ആരോഗ്യ മന്ത്രി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പട്ടിക പുനഃപരിശോധിച്ച് തിരുത്തുവരുത്തുമെന്ന് പ്രഖ്യാപിച്ചു. മൂന്നാഴ്ച പിന്നിട്ടിട്ടും അങ്ങനെയൊരു തിരുത്തിന് സർക്കാർ തയാറായിട്ടില്ല. ഇനി തിരുത്തിയാൽപോലും ചോദ്യം ബാക്കിയാണ്: െഎ.സി.എം.ആർ നിഷ്കർഷിച്ച വിധം, കോവിഡാനന്തര ചികിത്സയിൽ കഴിയവെ മരിച്ചവരുടെ അനുബന്ധപട്ടിക സർക്കാറിെൻറ കൈയിലുണ്ടോ? കോവിഡാനന്തര ക്ലിനിക്കുകളിൽപോലുമില്ലാത്ത ആ കണക്ക് കിട്ടാതെ എങ്ങനെയാണ് നിലവിലെ മരണപട്ടിക പരിഷ്കരിക്കുക? കോവിഡ് മരണങ്ങൾ പരമാവധി 'കുറച്ച്' ചുളുവിൽ ഒന്നാം സ്ഥാനം വാങ്ങിക്കാൻ ശ്രമിച്ചതിെൻറ ദുരന്തമാണിത്. ഇതു നഷ്ടപരിഹാരത്തിെൻറ മാത്രം വിഷയവുമല്ല. സംസ്ഥാനത്തിെൻറ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട, ചികിത്സകൾക്കും ഗവേഷണങ്ങൾക്കും ഉപയോഗപ്പെടുമായിരുന്ന വലിയൊരു േഡറ്റാ ശേഖരംകൂടിയല്ലേ കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തതുമുലം നഷ്ടമായിരിക്കുന്നത്. കോവിഡാനന്തരം ന്യുമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം, അവരുടെ പ്രായം തിരിച്ചുള്ള കണക്കുകൾ, ഇതേ മാതൃകയിൽ പ്രമേഹ േരാഗികളുടെ എണ്ണം തുടങ്ങി വിവരങ്ങൾ കൃത്യവും വ്യവസ്ഥാപിതവുമായി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് ൈവദ്യശാസ്ത്ര ഗവേഷണത്തിനുതന്നെ വലിയ മുതൽക്കൂട്ടായേനേ. പ്രതിച്ഛായ നിർമിതിക്കായുള്ള ഒാട്ടത്തിനിടയിൽ അതെല്ലാം നഷ്ടപ്പെടുത്തി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.