സാമൂഹിക അകലത്തിെൻറ അദൃശ്യ രാഷ്ട്രീയം
text_fieldsകോവിഡ് -19 മനുഷ്യരുടെ ആസൂത്രണങ്ങളെയും ശാസ്ത്രത്തിെൻറ മുൻകരുതലുകളെയും ദുർബലമാക്കി വ്യാപരിക്കുകയാണ്. കഴിഞ് ഞകാലത്ത് മനുഷ്യെൻറ നിസ്സാരതയെ പേർത്തും പേർത്തും ഓർമിപ്പിച്ചു കടന്നുപോയ മഹാമാരികളിൽനിന്ന് മനുഷ്യചരിത്രവ ും ശാസ്ത്രവും നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ ഈ നിശ്ചലാവസ്ഥയും പ്രതിരോധത്തി െൻറ ശാസ്ത്രീയതയിലൂടെയും സംഘശക്തിയിലൂടെയും മനുഷ്യൻ മറികടക്കുക തന്നെ ചെയ്യും.
എന്നാൽ, കോവിഡ് മനുഷ്യരുടെ സ ംഘശക്തിയെയും സാമൂഹികസങ്കലനത്തേയും എത്രയളവിൽ റദ്ദുചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്തു എന്നാവും വരുംകാലത ്ത് നരവംശ സാമൂഹികശാസ്ത്രജ്ഞരുടെ പ്രധാന ചിന്താവിഷയം. ഈ മഹാമാരി കടന്നുപോകുമ്പോൾ മനുഷ്യൻ ഇന്നുവരെ നേടിയ സാമൂഹി ക ഇഴയടുപ്പത്തിനും സാമൂഹികപ്രതിബദ്ധതക്കും ഇടിവു സംഭവിച്ചു എന്ന് വിലയിരുത്തപ്പെട്ടാൽ മതസംഹിതകൾ മാത്രമല്ല, മാ നവനന്മക്കായി പിറവിയെടുത്ത എല്ലാ മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങളും കൂടിയാവും പ്രതിക്കൂട്ടിലാവുക.കേന്ദ്ര-സം സ്ഥാന ഭരണകൂടങ്ങളും വൈദ്യശാസ്ത്രവും കോവിഡിെൻറ വ്യാപനം തടയാൻ ഉപയോഗിക്കുന്ന സാമൂഹിക അകലത്തിെൻറ ശാസ്ത്രീയവശത്തെ പ്രകീർത്തിക്കുമ്പോൾ തന്നെ നമ്മുടെ സമൂഹഘടനക്ക് അത് വലിയ അളവിൽ ക്ഷതമേൽപിക്കുമെന്ന് തീർച്ചയാണ്. അതിെൻറ ആഘാതമറിയാൻ രോഗമൊക്കെ നിയന്ത്രണാധീനമായി സമൂഹം പഴയ കാലത്തേക്ക് തിരിച്ചെത്തിയാലേ സാധിക്കൂ.
സാമൂഹിക അകലത്തെ ഒരു മൂലധന വ്യവസ്ഥ ഉപകരണമായി മുതലാളിത്തം ഉപയോഗിക്കുന്നു. ഉള്ളവനെ ഇല്ലാത്തവനിൽനിന്ന് തരം തിരിച്ചു അകലത്തിലാക്കുന്ന പദ്ധതിയിലൂടെ സമ്പത്ത് മുതലാളിമാരിൽ കേന്ദ്രീകരിക്കാനും പാവപ്പെട്ടവരുടെ അധ്വാനവും വിഭവങ്ങളും യഥേഷ്ടം ചൂഷണം ചെയ്യാനും അവർക്ക് സാധിച്ചു. ഇന്ത്യയിൽ ഈ സാമൂഹിക അകൽച്ച സിദ്ധാന്തം കർശനമായി നടപ്പാക്കാൻ ജാതീയതയും ശ്രമിച്ചിട്ടുണ്ട്. കീഴ്ജാതികളെ അടിച്ചമർത്തുന്നതിനും തൊഴിൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും ശ്രേണീബന്ധിത ജാതിസമ്പ്രദായം മേൽജാതി ബ്രാഹ്മണർ നടപ്പാക്കിയതും ഈ മനുഷ്യത്വവിരുദ്ധ സിദ്ധാന്തത്തിലൂടെയായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പല ഘട്ടങ്ങളിലായി വംശീയത ഈ സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ ഒരു ഉന്മൂലനായുധമായും ഉപയോഗിച്ചിട്ടുണ്ട്. ജർമനിയിൽ ഹിറ്റ്ലറുടെ നാസിസവും ഇറ്റലിയിൽ മുസോളിനിയുടെ ഫാഷിസവും സാമൂഹിക അകൽച്ചയിലൂടെ തന്നെയാണ് അപരവത്കരണം നടപ്പാക്കിയതും ശത്രുനിഗ്രഹത്തിലൂടെ വംശീയ ഉന്മൂലനസിദ്ധാന്തം നടപ്പാക്കിയതും.
ഇന്ത്യയിലെ അകൽച്ച ഇടങ്ങൾ
ഇന്ത്യയിൽ സംഘ്പരിവാർ ഫാഷിസവും സാമൂഹിക അകൽച്ച സിദ്ധാന്തം ഉപയോഗിച്ച് വെറുപ്പിെൻറ തത്ത്വശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ ഇങ്ങനെ അപരവത്കരിച്ച് ശത്രുക്കളാക്കി രാജ്യത്തുനിന്ന് പുറത്താക്കാൻ പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ച് പൗരത്വപ്പട്ടികക്കായി നോമ്പു നോറ്റിരിക്കുകയാണവർ. ജർമൻ നാസിസത്തിൽനിന്നും ഇറ്റാലിയൻ ഫാഷിസത്തിൽനിന്നും പഠിച്ച വംശീയശുദ്ധി സിദ്ധാന്തം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് ഈ കോവിഡ് കാലത്ത് സാമൂഹിക അകലത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ഇട്ടുകൊടുക്കാതെ വൈദ്യശാസ്ത്രം മുന്നോട്ടുവെക്കുന്ന ശാരീരിക അകൽച്ചയാണ് ഉദ്ദേശിക്കുന്നതെന്ന് അടിവരയിട്ടു പറഞ്ഞു വേണം മുന്നോട്ടു പോവാൻ.
കേരളം വ്യക്തമാക്കിയപോലെ രോഗവ്യാപനം തടയാനുള്ള ശാരീരിക അകലം സാമൂഹിക ഒരുമയെ മുൻനിർത്തിയാണെന്ന് വിശദീകരിച്ചില്ലെങ്കിൽ വലിയ പിഴ നൽകേണ്ടി വരും. രോഗസംക്രമണകാലത്തെ അകലത്തിെൻറ മറപിടിച്ച് അതിലടങ്ങിയ ഉന്മൂലന വശത്തെ ദുരുപയോഗിക്കുന്ന തരത്തിൽ ഇന്ത്യൻ ഫാഷിസം ചങ്ങാത്ത മുതലാളിത്തവുമായി കൂട്ടുചേർന്ന് ന്യൂനപക്ഷങ്ങളെ, ദലിതുകളെ, അർബൻ നക്സലെന്ന വ്യാജേന വിശാല ഇടതുപക്ഷത്തെ, ചേരിനിവാസികളെ, ആദിവാസികളെയൊക്കെ കൃത്രിമ ഡെയ്ഞ്ചർ സോണിലേക്ക് തള്ളിവിടാതിരിക്കാനുള്ള ജാഗ്രതയും വേണം. ജനത കർഫ്യൂ ദിവസം ശാഹീൻ ബാഗിലെ സമരപന്തലിലേക്ക് പെട്രോൾ ബോംബെറിഞ്ഞത് ഇവിടെ ഒാർക്കുക. അത്യാവശ്യഘട്ടത്തിൽ റോഡിലിറങ്ങുന്ന സാധാരണക്കാരനെ പൊലീസിനൊപ്പം ചേർന്ന് തല്ലിച്ചതക്കുന്ന അർധസൈനിക സംഘ്പരിവാർ ഗുണ്ടാസംഘവും മഹാമാരി കാലത്തെ അപകടകാഴ്ചയാണ്. അതോടൊപ്പം ശാസ്ത്രീയ അവബോധമില്ലാത്ത നേതൃപൂജ ആൾക്കൂട്ടം വരുത്തുന്ന രോഗസംക്രമണഭീതിയും കാണാതിരുന്നു കൂടാ.
മുംബൈ ചേരിപ്രദേശമായ ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ അടിയന്തരശ്രദ്ധ ദരിദ്രകോടികളിലേക്ക് തിരിഞ്ഞേ മതിയാകൂ. വീടുകൾ പോലുമില്ലാത്ത ഈ എട്ടുകോടി ജനങ്ങളോടും ഡൽഹി കലാപമടക്കമുള്ളവയിൽ വീടു നഷ്ടപ്പെട്ടവരോടും കൂടിയാണ് ബാൽക്കണിയിൽ നിന്നു പാത്രം കൊട്ടണമെന്നും ഇപ്പോൾ വെളിച്ചം തെളിക്കണമെന്നുമൊക്കെയുള്ള ആഹ്വാനം ഒരു ഭരണത്തലവൻ നൽകുന്നത്.
രോഗപ്രതിരോധശേഷിയും ചികിത്സ ലഭ്യതയുമൊക്കെ കുറവായതിനാൽ കോവിഡിെൻറ രക്തസാക്ഷികളാകുവാൻ പോകുന്നവരിൽ കൂടുതലും ദരിദ്രരായിരിക്കും. അമേരിക്കയിൽ കുത്തക ഇൻഷുറൻസ് കമ്പനികളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ചേർന്ന് ദരിദ്രപൗരന്മാർക്ക് കോവിഡ് ടെസ്റ്റുപോലും അപ്രാപ്യമാക്കിയിരിക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും മൂന്നുലക്ഷം രൂപവരെ വിലവരുന്ന പരിശോധന നടത്താൻ സാധാരണക്കാരൻ മടിക്കുന്നതാണ് അവിടെ മരണസംഖ്യ ക്രമാതീതമായി ഉയരുന്നത് എന്നു വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി സാമൂഹികഅകലത്തെ കുറിച്ചു മാത്രമാണ് പറയുന്നത്. മഹാമാരി പോലുള്ള അടിയന്തരഘട്ടങ്ങളിൽ ജനങ്ങളുടെ ജീവിതചെലവുകൾ എളുപ്പമാക്കാനും ചികിത്സസൗകര്യങ്ങളുടെ ഉറപ്പുകളും സംബന്ധിച്ച പദ്ധതികളാണ് രാജ്യത്തിനാവശ്യം. ഇതുവരെ പ്രഖ്യാപിച്ച 1,70,000 കോടിയുടെ ഉത്തേജക സാമ്പത്തിക പാക്കേജ് 130 കോടി ജനങ്ങളുള്ള രാജ്യത്ത് തീർത്തും അപര്യാപ്തമാണ്.ഇസ്രായേൽ പ്രതിരോധ മന്ത്രി നഫറ്റാലി ബെന്നറ്റ് മുന്നോട്ടുവെക്കുന്ന വാദഗതി പ്രായമായവരെ ചെറുപ്പക്കാരിൽനിന്നകറ്റി ഒറ്റപ്പെടുത്തുകയും അവർ കോവിഡ് ബാധിതരാണെങ്കിൽ അവരെ ദയാവധത്തിനു വിടുകയും ചെയ്യുകയെന്നാണ്. ഇറ്റലി ഭീതിദസാഹചര്യത്തിൽ 80 കഴിഞ്ഞവരെ ആശുപത്രിയിലേക്ക് കൊണ്ടുവേരണ്ട എന്ന നിലപാടെടുത്തു. ആലംബഹീനരും ഉൽപാദനശേഷി ക്ഷയിച്ചവരുമായ വയോധികരെ മരണത്തിലേക്ക് തള്ളിവിടുന്ന മെഡിക്കൽ ബൈഫർകേഷൻ തിയറി വൈദ്യനൈതികതക്ക് എതിരാണെന്നു മാത്രമല്ല, ഉയർന്ന മാനവികമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഇന്ത്യക്ക് അചിന്ത്യവുമാണ്. ഇന്ത്യൻ ഫാഷിസ്റ്റുകൾ വരുംകാല കുത്സിതനീക്കങ്ങൾക്കായി സാമൂഹിക അകലത്തെ ഉപയോഗിക്കില്ലെന്ന ഉറപ്പും ജനാധിപത്യജാഗ്രതയും പൗരസമൂഹം കാണിക്കണം. ലോക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ്ങും മഹാമാരി മാറുന്നതിനനുസരിച്ച് നീക്കം ചെയ്യും എന്നാൽ, അതിലടങ്ങിയ ജനാധിപത്യ വിരുദ്ധത നിലവിലെ സർക്കാർ അലങ്കാരമായി കണ്ടാൽ ഫാഷിസം ഡി.എൻ.എ യിൽ ഉള്ള ആർ.എസ്.എസിന് ഹിന്ദുത്വ രാഷ്ട്രനിർമിതി എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.