ലോക്സഭയുടെ അലങ്കാരം
text_fields1996ൽ ലോക്സഭയിൽ എത്തുേമ്പാഴാണ് േസാമനാഥ് ചാറ്റർജിയെ അടുത്തുകാണാനും പ്രസംഗം കേൾക്കാനും അവസരം ലഭിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെേൻററിയൻ എന്ന നിലയിലാണ് അദ്ദേഹം അറിയെപ്പടുന്നത്. ഭരണഘടനയും സഭാനടപടി ചട്ടങ്ങളും ഹൃദിസ്ഥമായിരുന്നതിനാൽ സർക്കാറുകളെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന ആളായിരുന്നു അദ്ദേഹം.
1996ൽ വാജ്പേയ് സർക്കാറിന് അന്ത്യംകുറിച്ചപ്പോഴും തുടർന്ന്, ദേവഗൗഡ സർക്കാൻ അധികാരത്തിൽ വന്നപ്പോഴും അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ മതേതര ജനാധിപത്യത്തിെൻറ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചുള്ളതായിരുന്നു. ചാറ്റർജി സഭയിൽ സംസാരിക്കാൻ എഴുന്നേൽക്കുേമ്പാൾ സഭ ഒന്നടങ്കം നിശ്ശബ്ദമാകുമായിരുന്നു. ഗൗരവമുള്ള വിഷയം ഹാസ്യരൂപേണ അവതരിപ്പിച്ച് പ്രതിയോഗികളെ പ്രതിരോധത്തിലാക്കാൻ അേദ്ദഹത്തിന് കഴിഞ്ഞിരുന്നു.
പാർലമെൻറ് അംഗം ആയിരുന്നത് സ്പീക്കറെന്ന നിലയിൽ ചാറ്റർജിക്ക് ഗുണം ചെയ്തെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. രാഷ്ട്രീയ പക്ഷമില്ലാത്ത സ്ഥാനമാണ് സ്പീക്കറെന്ന് ചാറ്റർജി തന്നെ പറഞ്ഞിട്ടുണ്ട്. സഭാനടപടി ചട്ടങ്ങളും പാർലമെൻററി കീഴ്വഴക്കങ്ങളും ഭരണഘടന വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്ന നിർബന്ധ നിലപാടുള്ള ആളായിരുന്നു ചാറ്റർജി. ആർക്കും ഭൂരിപക്ഷമില്ലാത്ത മൻമോഹൻ സിങ് സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് സഹായകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പ്രതിപക്ഷത്തിെൻറ അവകാശങ്ങളും സംരക്ഷിച്ചാണ് അദ്ദേഹം സഭാനടപടി നിയന്ത്രിച്ചിരുന്നത്.
സ്വന്തം പാർട്ടിക്കാരോടുപോലും ചാറ്റർജി അനുഭാവം കാണിച്ചിരുന്നില്ല. പലപ്പോഴും സ്വന്തം പാർട്ടിക്കാേരാട് ഇടയുന്നതും കണ്ടിട്ടുണ്ട്. സ്പീക്കറെന്ന നിലയിൽ ലോക്സഭക്ക് അലങ്കാരമായിരുന്നു സോമനാഥ് ചാറ്റർജി. ബി.ജെ.പിയും അവർ ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിെൻറ ഭീകരതയും ദീർഘവീക്ഷണത്തോടെ തിരിച്ചറിഞ്ഞ രാഷ്ട്രമീമാംസകൻ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി ചേർന്ന് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയാറായി. േജ്യാതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം മുഖ്യധാരാ പാർട്ടികൾ മുന്നോട്ടുവെച്ചപ്പോൾ പിന്തുണച്ചു.
അദ്ദേഹം പാർലമെൻറ് അംഗമായിരുന്ന കാലത്ത് ആദ്യമായി പാർലമെൻറിലെത്തുന്ന പുതിയ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ആദ്യമായിെട്ടത്തുന്നവർ സംസാരിച്ച് കഴിയുേമ്പാൾ അടുത്തുവന്ന് അഭിനന്ദിക്കുകയും പോരായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ ചാറ്റർജിയുടെ കൂടെ ഞാനടക്കമുള്ള മുഴുവൻ പാർലമെൻറ് അംഗങ്ങൾക്കും വിദേശത്തുപോകാൻ അവസരം ലഭിച്ചു. ഇൗ യാത്രയിൽ അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചു. സഭയിൽ കർക്കശക്കാരനായ ചാറ്റർജിയുടെ യാത്രാവേളയിലെ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജനാധിപത്യ മതേതര കക്ഷിയായ ഇടതുപക്ഷവും പുരോഗമനശക്തിയും ചേർന്നുള്ള മതേതര സഖ്യം രൂപെപ്പടണമെന്നുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാവുന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
പാർട്ടി അച്ചടക്കത്തോട് കലഹിച്ച രാഷ്ട്രീയക്കാരൻ
‘എെൻറ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളിലൊന്നായിരുന്നു 2008 ജൂൈല 23. ‘പാർട്ടി താൽപര്യം ബലികഴിച്ചതിന്’ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് എന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞത് അന്നാണ്. അതോടെ പാർട്ടിയുമായി നാൽപതോളം വർഷമായി നിലനിന്ന ബന്ധം പൊലിഞ്ഞു. പാർട്ടി പിന്തുണയുള്ള കക്ഷിരഹിതനായി 1971ൽ ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു സഖാവ് പ്രമോദ് ദാസ് ഗുപ്ത എന്നോട് അംഗമാകാൻ ആവശ്യപ്പെട്ടത്. പാർട്ടിയുടെ പ്രേരകശക്തിയും പ്രചോദനവുമായിരുന്ന അദ്ദേഹത്തിെൻറ ആവശ്യം നിരസിക്കാവുന്നതായിരുന്നില്ല. പാർട്ടി അംഗത്വമെടുത്തത് എെന്ന ഏറെ സന്തോഷിപ്പിച്ചു.’’
2008 ആഗസ്റ്റ് ഒന്നിന് സ്പീക്കർ സോമനാഥ് ചാറ്റർജി പുറത്തിറക്കിയ നീണ്ട കത്തിെൻറ ആമുഖമാണിത്. അമേരിക്കയുമായുള്ള ആണവകരാറിെൻറ പേരിൽ യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടതുപാർട്ടികൾ പിൻവലിച്ചപ്പോൾ പാർട്ടിയോ പദവിയോ വലുത് എന്ന ചോദ്യത്തിനു മുന്നിൽ സോമനാഥ് ചാറ്റർജിയുടെ ഉത്തരം പാർട്ടി എന്നായില്ല; സ്പീക്കർ സ്ഥാനം അദ്ദേഹം വിെട്ടാഴിഞ്ഞില്ല. ആ ‘ധിക്കാര’ത്തിന് ബലിനൽകേണ്ടിവന്നത് താൻ ഏറെ ഇഷ്ടപ്പെട്ട കമ്യൂണിസ്റ്റുകാരനെന്ന മേൽവിലാസമായിരുന്നു.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച്, 18 വർഷത്തോളം അഭിഭാഷകനായി കറുത്ത ഗൗണിട്ടുനടന്ന പയ്യനെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിൽ ജ്യോതി ബസുവിനും പങ്കുണ്ട്. ആ ജ്യോതി ബസുപോലും സ്പീക്കർ പദവി രാജിവെച്ച് പാർട്ടിക്കൊപ്പം നിൽക്കാനായിരുന്നു ആവശ്യപ്പെട്ടത്. സ്പീക്കർ നിഷ്പക്ഷനാണെന്നും ജനാധിപത്യത്തിൽ തെൻറ പദവി എല്ലാവർക്കും അവകാശെപ്പട്ടതാണെന്നുമായിരുന്നു സോമനാഥ് ചാറ്റർജിയുടെ നിലപാട്. എന്നാൽ, 39ാമത്തെ വയസ്സിൽ പാർട്ടി അംഗമായ അദ്ദേഹം സി.പി.എം ജനറൽ െസക്രട്ടറി പ്രകാശ് കാരാട്ടിെൻറ ഉറച്ച നിലപാടിനു മുന്നിൽ 80ാം വയസ്സിൽ പാർട്ടിക്ക് പുറത്തായി.
1971ൽ ആദ്യമായി പാർലമെൻറ് അംഗമായസമയത്ത് സഭയെ കിടിലംകൊള്ളിച്ച അേദ്ദഹത്തിെൻറ പ്രസംഗം ഭാവിയിലെ നേതാവിെൻറ വരവറിയിച്ചു. പാർട്ടിയിലെ 40 വർഷത്തിനിടയിൽ പത്തുതവണ ലോക്സഭയിലേക്കു തെരെഞ്ഞടുക്കെപ്പട്ട അേദ്ദഹം 14ാം ലോക്സഭയിൽ 2004 ജൂൺ നാലിനാണ് സ്പീക്കറായത്. മുൻഗാമികളിൽനിന്ന് ഭിന്നമായി സ്പീക്കറുടെ അധികാരപ്രയോഗത്തിൽ തിളങ്ങിയ അദ്ദേഹത്തിന് ഒടുവിൽ പാരയായതും ആ പദവിതന്നെ.
പദവി രാജിവെക്കണമെന്ന തീരുമാനം അനുസരിച്ചില്ല, സ്പീക്കറായശേഷം കമ്യൂണിസ്റ്റ്കാരനു നിരക്കുന്ന രീതിയിലല്ല പെരുമാറ്റം, സഭയിൽ പാർട്ടി എം.പിമാരോട് േക്ഷാഭിച്ചു, അവർക്കു സംസാരിക്കാൻ അവസരംനൽകിയില്ല, കോൺഗ്രസ് നേതൃത്വവുമായി കുടുതൽ അടുത്തു, വിശ്വാസപ്രമേയ ചർച്ചയിൽ സർക്കാറിനു നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം അനുവദിച്ചു-സോമനാഥ് ചാറ്റർജിക്കെതിരെ സി.പി.എം പുറപ്പെടുവിച്ച കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ ഇവയെല്ലാമായിരുന്നു. ‘നിയമസഭ സ്പീക്കർമാരെപ്പോലെ ലോക്സഭ സ്പീക്കറും കക്ഷിരാഷ്ട്രീയത്തിന് അതീതനാണ്. സ്പീക്കർ ഒരു പാർട്ടിേയാടും കൂറുപുലർത്തരുത്, എന്നെ സ്പീക്കറായി നിർേദശിക്കുന്നത് 18 നാമനിർദേശ പത്രികളായിരുന്നു. യു.പി.എയും പ്രതിപക്ഷവും പിന്തുണച്ചാണ് സ്പീക്കർ പദവിയിലെത്തിയത്. എല്ലാവരുടെയും പാർലമെൻററി സ്വത്താണ് ഞാൻ. ഒരു സൂപ്രഭാതത്തിൽ പാർട്ടി പറയുേമ്പാൾ ഇൗ പദവിയിൽനിന്ന് എനിക്ക് ഇറങ്ങിപ്പോരാൻ പറ്റില്ല.’ -സോമനാഥ് ചാറ്റർജിയുടെ നിലപാടിന് മയമില്ലായിരുന്നു.
പാർട്ടിക്കനഭിമതനായി ലോക്സഭ കാലാവധി പൂർത്തിയാകുംവരെ സ്പീക്കർ പദവിയിൽ തുടർന്ന അദ്ദേഹം ലോക്സഭ പിരിയുേമ്പാൾ നടന്ന വിടവാങ്ങൽ പ്രസംഗത്തിൽ തെൻറ യാത്രയും അവസാനത്തിലേക്ക് എത്തുകയാണെന്ന് പറഞ്ഞതും യാഥാർഥ്യമാവുകയാണ്. ഒടുവിൽ കമ്യൂണിസ്റ്റുകാരനല്ലാതെ അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.