മായാ യാദവൻ
text_fields
അഖിലേഷ് യാദവ് എന്നാൽ ഇന്ത്യൻ യൗവനത്തിെൻറ തിളക്കമാർന്ന മുഖമാണ്. പിന്നാക്ക രാഷ്ട്രീയത്തിെൻറ അപ്പോസ്തലനായ മുലായം സിങ്ങിെൻറ പുത്രൻ. ഉത്തർപ്രദേശിെൻറ മുൻ മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസം നേടുകയും പാരമ്പര്യമായി ലഭിച്ച സോഷ്യലിസ്റ്റ് ആശയത്തിൽ അടിയുറച്ചുനിൽക്കുകയും ചെയ്യുന്ന യുവാവ്. എന്നാൽ, ഇൗ വിശേഷണങ്ങൾക്കെല്ലാം അപ്പുറത്താണ് ഇപ്പോൾ യുവ യാദവിെൻറ സ്ഥാനം. ബി.ജെ.പിയും ആർ.എസ്.എസും മാത്രമല്ല, സംഘ്പരിവാറിലെ സകല സംഘടനകളും അഖിലേഷ് യാദവ് നടത്തിയ നിശ്ശബ്ദ വിപ്ലവത്തിെൻറ ചൂടേറ്റ് വിയർക്കുകയാണ്. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ, ഉത്തർപ്രദേശിലെ േഗാരഖ്പുരിലും ഫുൽപുരിലും നൽകിയ പ്രഹരം വാസ്തവത്തിൽ, നിശ്ശബ്ദ വിപ്ലവത്തിെൻറ മാറ്റൊലിയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് 2014ൽ േഗാരഖ്പുരിൽ നേടിയ 3.13 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷം സമാജ്വാദി പാർട്ടി മറികടന്നപ്പോൾ, അവിടെ അഖിലേഷ് യാദവ് തുടങ്ങിവെച്ച വിപ്ലവത്തിെൻറ പെരുമ്പറ മുഴങ്ങുകയായിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തോളം വോട്ടിെൻറ ഭൂരിപക്ഷം സ്വന്തം അക്കൗണ്ടിൽ കുറിച്ച ഫുൽപുരിലും അഖിലേഷിെൻറ പാർട്ടി ചരിത്രവിജയം നേടി. സാക്ഷാൽ ജവഹർലാൽ നെഹ്റുവിെൻറ മണ്ഡലമായ ഫുൽപുരിനെ സംഘ്പരിവാറിെൻറ മേധാവിത്വത്തിൽനിന്ന് ‘സോഷ്യലിസ’ത്തിെൻറ പാതയിലേക്ക് നയിക്കാൻ അഖിലേഷിനല്ലാതെ മറ്റാർക്കും, ഇന്നത്തെ സാഹചര്യത്തിൽ സാധിക്കില്ല. ഒപ്പം മായാവതിയുടെ ഉറച്ച പിന്തുണ നേടിയെടുക്കാനും ഇൗ യാദവപുത്രന് കഴിഞ്ഞു.
ഒരുമിച്ചുനിന്നാൽ അതിനു മുന്നിൽ ബി.ജെ.പി ഒരപ്പൂപ്പൻ താടിപോലെ പറന്നുപോകുമെന്ന് പിന്നാക്ക-ദലിത് രാഷ്ട്രീയം തെളിയിച്ചു. ഉത്തർപ്രദേശിൽ ഇന്നത്തെ സാഹചര്യത്തിൽ ബി.ജെ.പി കോട്ടയുടെ ഒരു കല്ലുപോലും ഇളക്കാൻ കഴിയില്ലെന്ന് വീമ്പിളക്കിയവർ ആദിത്യനാഥിെൻറ കോട്ടകൊത്തളങ്ങൾ ആകപ്പാടെ വിറകൊള്ളുന്ന കാഴ്ചയാണ് കണ്ടത്. അവിടെയാണ് അഖിലേഷിെൻറ സൈക്കിളിന് മാരുതെൻറ േവഗം കൈവന്നത്. ബി.എസ്.പിയുടെ ചോദ്യംചെയ്യാനാവാത്ത നേതാവ് മായാവതി അപ്പോൾ ആനപ്പുറത്തിരുന്ന് പുഞ്ചിരി തൂകുകയായിരുന്നു. മായാവതിയുടെ ‘മാസ്റ്റർ സ്ട്രോക്കാ’ണ് യു.പിയിൽ കണ്ടത്. ആ ഇടിമുഴക്കത്തിനു പിന്നിൽ അഖിലേഷിെൻറ രാഷ്ട്രീയ കരുത്തും, പിതാവിൽനിന്നും പിന്നീട് അനുഭവങ്ങളിൽനിന്നും ആർജിച്ച രാഷ്ട്രീയതന്ത്രവും ഉണ്ടായിരുന്നു. മുസ്ലിം, പിന്നാക്ക, ദലിത് വോട്ടുകൾ ഉറപ്പിച്ചുനിർത്താനും മുന്നാക്ക വോട്ടുകളിൽ വിള്ളലുകൾ സൃഷ്ടിക്കാനും അഖിലേഷിന് നിഷ്പ്രയാസം കഴിഞ്ഞു. അതായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട എസ്.പി-ബി.എസ്.പി സഖ്യം. അതിനു മുന്നിൽ താമര വാടി. എസ്.പി-ബി.എസ്.പി സഖ്യത്തിെൻറ പ്രാധാന്യം മനസ്സിലാക്കാൻ താൻ പരാജയപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം ഏറ്റുപറഞ്ഞത് എത്ര ശരിയാണ്! രാഷ്ട്രീയ ഇന്ത്യക്ക് ഉത്തർപ്രദേശിലെ പ്രതിപക്ഷ സഖ്യം വലിയ പാഠമാണ് നൽകിയത്.
ഒരുമയുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, പൊതുതെരഞ്ഞെടുപ്പിലും കോട്ടകൾ പിടിച്ചടക്കാം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ അധികം തല പുകഞ്ഞുകാത്തിരിക്കേണ്ട; ഉത്തർപ്രദേശിൽ അഖിലേഷ് യാദവും മായാവതിയും വെട്ടിത്തെളിയിച്ച പാത മാത്രം മതി. ഇൗ ഒരുമയുടെ ദർശനമാണ് ഇപ്പോൾ രാജ്യമാകെ പടർന്നുപന്തലിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ‘ഡ്രസ് റിഹേഴ്സലാ’ണ് ഉപതെരഞ്ഞെടുപ്പുകളെന്ന് പറഞ്ഞുനടന്ന യോഗി ആദിത്യനാഥ്, തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അധികം ഉരിയാടിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാൽ ബി.ജെ.പി കേന്ദ്രങ്ങൾക്ക് അധികമൊന്നും പറയാനില്ല. അഖിലേഷിെൻറ വിപ്ലവത്തിനു മുന്നിൽ ഒരു പ്രതിവിപ്ലവം സാധ്യമാകുമോ എന്നാണ് മോദിയും അമിത് ഷായും ആദിത്യനാഥും അവർക്കിടയിലെ ശീതസമരങ്ങൾ മാറ്റിവെച്ച് ചിന്തിക്കുന്നത്. കാരണം, ഉത്തർപ്രദേശിൽ മാറ്റത്തിെൻറ കാറ്റുവീശിയാൽ അത് കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഭരണത്തുടർച്ച എന്ന സ്വപ്നം തല്ലിക്കെടുത്തും. അതുകൊണ്ട്, അഖിലേഷിനെ മാത്രമല്ല, മായാവതിയെയും പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനായി, സി.ബി.െഎ എന്ന കൂട്ടിലെ തത്തയെ ഉത്തർപ്രദേശിലേക്ക് പറത്തിവിട്ടാലും അതിശയിക്കാനില്ല!
1973 ജൂലൈ ഒന്നിന് മുലായം-മാലതിദേവിയുടെ മകനായി വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച അഖിലേഷിെൻറ പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാനിലെ ധോൽപുർ സൈനിക സ്കൂളിലായിരുന്നു. മൈസൂർ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദം. ആസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽനിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. 1999 നവംബറിൽ ഡിംപിളിനെ വിവാഹം ചെയ്തു. മക്കൾ: അദിഥി, അർജുൻ, ടിന. പിതാവിെൻറ രാഷ്ട്രീയമാണ് മകനെയും സ്വാധീനിച്ചത്. അതുകൊണ്ടുതന്നെ രാം മനോഹർ ലോഹ്യയെക്കുറിച്ച് സംസാരിക്കാനാണ് ഇഷ്ടം. അരക്കെട്ടുവരെ നീളുന്ന നെഹ്റു ജാക്കറ്റും വെള്ള കുർത്തയുമാണ് പ്രിയപ്പെട്ട വേഷം. ചുവന്ന തൊപ്പിയും സ്വന്തം ചിഹ്നമായ സൈക്കിളുമാണ് ബ്രാൻഡ്. 2000ത്തിൽ ആദ്യമായി ലോക്സഭയിൽ എത്തുേമ്പാൾ വയസ്സ് 27.
2004, 2009 വർഷങ്ങളിലും കനൗജ് മണ്ഡലം അഖിലേഷിനെ കൈവിട്ടില്ല. 2009ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായി. 2012ൽ ഏറ്റവും വലിയ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി എന്ന ഖ്യാതി സ്വന്തംപേരിൽ കുറിച്ചു.
സമാജ്വാദി പാർട്ടിയെ ശുദ്ധീകരിക്കുന്നതിലും ഇൗ യുവാവ് പ്രധാന പങ്കുവഹിച്ചു. അമർ സിങ് എന്ന സൂത്രക്കാരനായ നേതാവിെൻറ പിടിയിൽനിന്ന് മുലായമിനെ മാത്രമല്ല, പാർട്ടിയെയും മോചിപ്പിക്കാനും അഖിലേഷിന് കഴിഞ്ഞു.ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടികളിൽനിന്ന് നല്ല പാഠം ഉൾക്കൊണ്ടു എന്നതാണ് സമാജ്വാദി പാർട്ടിയെ ശ്രേദ്ധയമാക്കിയത്. തെരഞ്ഞെടുപ്പ് എന്ന ഉത്സവപ്പറമ്പിൽ ഒരു രാഷ്ട്രീയ സഖ്യത്തിന് ആനയെ മെരുക്കിയെടുക്കാനും സാധിച്ചു. ബി.ജെ.പിക്കെതിരെ അഖിലേഷ്-മായാവതി സഖ്യം ഒരു തരംഗമാവുമെന്ന് തെരെഞ്ഞടുപ്പിന് ചുക്കാൻപിടിച്ച പ്രചാരകർെക്കാന്നും മണത്തറിയാൻ സാധിച്ചില്ല. ലക്ഷക്കണക്കിന് വോട്ടർമാരുടെ മനസ്സിലാണ് ആ സഖ്യം വിപ്ലവത്തിെൻറ വിത്തുകൾ പാകിയത്. യദുവംശത്തിൽ പിറന്നവന് രാജ്യഭാരം വിധിനിശ്ചിതം എന്നാണല്ലോ ചൊല്ല്. ഇൗ മായാ യാദവൻ അതിനിയും അന്വർഥമാക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.