വീട്ടിൽ വിരുന്നെത്തിയ ദിവ്യാനുഭവം
text_fieldsവെക്കേഷന് വീട്ടിൽ വന്ന കൊച്ചു അതിഥി ഇന്നലെ തിരിച്ചുപോയി. അവധിക്കാലത്ത് രണ്ടു മാസം അനാഥാലയത്തിലെ കുട്ടികളെ വീട്ടിൽ താമസിപ്പിക്കുന്ന സർക്കാർ പ്രോഗ്രാമുണ്ട്. അതിെൻറ ഭാഗമായി ഞങ്ങൾക്ക് കിട്ടിയ സമ്മാനമായിരുന്നു അവൾ.
വയനാട് െചെൽഡ് വെൽെഫയർ കമ്മിറ്റിയുടെ സ്നേഹവീട് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു. യൂനിറ്റ് വീട് സന്ദർശിച്ചു ഞങ്ങളുമായി സംസാരിച്ചു റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വയനാട്ടിൽ എട്ടു കുടുംബങ്ങളിൽ ഒന്നായി ഞങ്ങളെ തെരഞ്ഞെടുത്തത്. അങ്ങനെ ഫോസ്റ്റർ പാരൻറായി -വളർത്തു രക്ഷിതാക്കൾ-
ആരോരുമില്ലാത്ത കുട്ടി നമ്മുടെ വീട്ടിൽ വന്നുനിൽക്കുക, കുട്ടികൾക്കും നമുക്കുമൊരുമിച്ച് തീൻമേശയിലിരുന്ന് ഭക്ഷണം കഴിക്കുക, വീട്ടിലെ രണ്ടു കിടപ്പുമുറികളിൽ ഒന്ന് അവൾക്കായി നൽകുക, അവളുടെ കൊച്ചുകൊച്ച് ആവശ്യങ്ങൾ നിറവേറ്റുക, അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുക്കുക-, ഇടക്കിടെ അവളുടെ അച്ഛാ അമ്മേ വിളികൾക്ക് ചെവികൊടുക്കുക, ഇടക്ക് ആർദ്രമായി അവളെ മോളെ എന്ന് വിളിക്കുക.
അഞ്ചു വയസ്സുകാരിയെ ചോദിച്ചിട്ട് 15 വയസ്സുകാരിയെയാണ് കിട്ടിയത്. അതോടെ കാര്യബോധമുള്ള ടെൻഷനുള്ള രക്ഷിതാവായി. ഒരു പെൺകുട്ടിയുള്ള കുടുംബം ഏറ്റവും ശ്രദ്ധാലുവാകണം എന്ന ബോധം ആർജിച്ചു, കാലം മോശമാണെന്ന് അറിഞ്ഞവർ ഓർമപ്പെടുത്തി. സമ്മാനവുമായി എത്തിയ കൂട്ടുകാരുമുണ്ട്.
പലരുടെയും കഴുകൻ കണ്ണുകളിൽനിന്ന് കോഴിക്കുഞ്ഞിനെ ചിറകിലൊതുക്കുന്നപോലെ എെൻറ ഭാര്യ അവളെ കാത്തു. യഥാർഥത്തിൽ അപേക്ഷ കൊടുക്കുന്നതു മുതൽ കുട്ടിയെ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത് അവളായിരുന്നു. -
കുട്ടികേളാടൊപ്പം പാട്ടുപാടി കളിച്ചും ടി.വി കണ്ടും സിനിമക്ക് പോയും തേയിലക്കാട്ടിൽ കളിച്ചു രസിച്ചും ഈസ്റ്റർ ആഘോഷിച്ച് പള്ളിയിൽപോയും രാത്രി പഠനത്തിൽ മുന്നിലെത്തിക്കാൻ എളിയ ശ്രമങ്ങൾ ചെയ്തും...ഭാര്യ അവളുടെ ഇഷ്ടത്തിനനുസരിച്ചായി വീട്ടിൽ ഭക്ഷണം തയാറാക്കുന്നതുപോലും. പ്രായത്തിനനുസരിച്ച് മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകി അമ്മയായി.
കുട്ടിക്ക് മധുരം ഇഷ്ടമല്ലായിരുന്നു, ജീവിതത്തിൽ അത്ര മാത്രം കയ്പ് കുടിച്ച് ശീലമായിരുന്നു അവൾക്കെന്ന് തോന്നി. അവൾ പതിയെ മധുരം ഇഷ്ടപ്പെടാൻ തുടങ്ങി. നിഷ്കളങ്കമായാണ് അവൾ മനസ്സ് തുറന്നത്. ഭാര്യക്ക് തുടർച്ചയായി താൽക്കാലിക അധ്യാപനത്തിന് ഇൻറർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതിനാൽ ഒരാഴ്ച നേരത്തേ കുട്ടിയെ തിരിച്ചയച്ചു എന്ന സങ്കടമുണ്ട്. ആ വകയിൽ രണ്ടു ദിവസം ഞാൻ ലീവുമാക്കി.
ശരിക്കും ഞങ്ങളുടെ പുതിയ വീട്ടിൽ ദൈവം വന്നു താമസിച്ച അനുഭവമായിരുന്നു. -ആരോരുമില്ലാത്ത ഒരു കുട്ടി നമ്മുടെ കുട്ടിയായി നമ്മുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നത് ഓർത്താൽ മാത്രം മതി, മാലാഖമാർ നമ്മുടെ നെറ്റിയിൽ മുത്തമിടാൻ കാത്തുനിൽക്കും.
ഈ അനുഭവം, സുഹൃത്തേ നിങ്ങളോട് പറയാതെ വയ്യ, സ്നേഹ ഹർഷങ്ങളോെട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.